‘‘കമ്യൂണിസത്തിന്റെ അവസാന അഭയകേന്ദ്രമായ കേരളത്തെ, പരശുരാമന്റെ മഴു, റിവേഴ്‌സ് മൂവ്‌മെന്റില്‍ തിരിച്ചുപിടിക്കുമോ? കേരളം ഒരു പാരിസ്ഥിതിക ദുരന്തപ്രദേശമായി കേന്ദ്രം പ്രഖ്യാപിക്കുമോ?’’- പി.പി. ഷാനവാസ് എഴുതുന്നു.
19 Jan 2023, 01:33 PM
‘‘മനുഷ്യനെത്തിച്ചേരാന്‍ പറ്റുന്ന മാനസികാനുഭവങ്ങളുടെ പരമകോടിയായി, സാംസ്‌കാരിക പ്രതിരോധത്തിന്റെ ജ്ഞാനിമം എന്ന നിലയില്‍, ഭ്രാന്ത് എന്നും മലപ്പുറം ആഘോഷിച്ചിരുന്നു’’- ട്രൂ കോപ്പി വെബ്സീനിൽ ‘ഖയാൽ കെസ്സ് കിസ്സ’ എന്ന പംക്തിയിൽ പി.പി. ഷാനവാസ് എഴുതുന്നു.
‘‘ഒരുപക്ഷേ വിചിത്രമായ ജീവിതശൈലിയില്‍ പുലരുന്ന മുസ്ലിം ജീവിതം, പടിഞ്ഞാറന്‍ ചിന്തക്ക് ഒരു ഭ്രാന്തായതുകൊണ്ടാവും, പല വിധേനെ അതിന്റെ കെട്ടഴിച്ചുവിടാനും ലിബറലൈസ് ചെയ്യാനുമുള്ള കോര്‍പ്പറേറ്റ് യുക്തികള്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുപോരുന്നത്. വിശ്വാസ വിചിത്രതയായി, മധ്യകാലം മന്ദീഭവിച്ച, ഇസ്ലാമിന്റെ അനുഷ്ഠാനജീവിതം ആധുനികതയ്ക്ക് ഒരു ഭ്രാന്തായി അനുഭവപ്പെടുമ്പോള്‍, അതിനെ ക്ലെൻസ് ചെയ്യാനുള്ള ‘ഭാഗവത് യുക്തികള്‍' കീഴടങ്ങലിന്റെ ഫാഷിസ്റ്റ് മന്ത്രം ഉപദേശിക്കുമ്പോള്‍, ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ ഗെറ്റോയിസ് ചെയ്യപ്പെട്ട് കൊലയടയാളം പേറുന്ന ആട്ടിന്‍പറ്റമാകുക, എന്ന ഭരണകൂട പരിഹാരങ്ങള്‍ ഏറ്റുവാങ്ങുന്ന സമസ്യയില്‍പ്പെട്ട ജീവിതം ജൂതന്മാര്‍ തൊട്ടുള്ള സെമിറ്റിക് ചരിത്രമാണ്.
‘അവരെ അവരായി കണ്ടു അംഗീകരിക്കുന്നതാണ്' ജനാധിപത്യം എന്ന് ‘ജൂതപ്രശ്‌ന'ത്തില്‍ മാര്‍ക്‌സ് ഉന്നയിക്കുന്നതും, അനുഷ്ഠാന ജീവിതങ്ങള്‍ ആധുനികതയ്ക്ക് വഴങ്ങാതെ, ചരിത്രത്തിന്റെ ഫൂക്കോഡിയന്‍ ഭ്രാന്തിന് കൂട്ടുനില്‍ക്കുന്നതു കൊണ്ടാവാം.’’
‘‘ഇറാന്‍ വിപ്ലവം റിപ്പോർട്ടുചെയ്യാന്‍ പോയ ആ തത്വചിന്തകന്‍, മതമൗലികവാദം ഭരണത്തിലേറിയപ്പോള്‍, പെണ്ണുങ്ങളുടെ മുലയറക്കുകപോലും ചെയ്തിട്ടും, ഇറാനിയന്‍ വിപ്ലവം ചരിത്രത്തില്‍ എണ്ണപ്പെടേണ്ട ഒന്നാണെന്ന് ഉറപ്പിച്ചു പറഞ്ഞപ്പോള്‍, എന്താവും അര്‍ത്ഥമാക്കിയത്? ‘റിവോള്‍ട്ട് ഓഫ് ഇസ്ലാം' എഴുതിയ പി. ബി. ഷെല്ലിയുടെ ഫ്രഞ്ച് പുനര്‍ജന്മമാണോ ഫൂക്കോ? കുബ്ലാഖാന്റെ വരവ് സ്വപ്നദര്‍ശനമായി കിട്ടിയ കവിതയെഴുതിയ കോൾറിഡ്ജിയൻ കാവ്യാനുഭവങ്ങളെ പുനഃസൃഷ്ടിക്കുകയാണോ ഫൂക്കോ തന്റെ കൃതികളില്‍ ചെയ്തത്? സ്വവര്‍ഗാനുരാഗിയായ ആ തത്വചിന്തകന്‍ മലപ്പുറത്തെ ‘കുണ്ടന്‍- ഹാജിയാര്‍' കാലത്തിന്റെ ഫ്രഞ്ച് അവതാരമാണോ? എന്തായാലും മലപ്പുറം ജീവിതത്തിന് ആധുനിക കാലത്ത് ഒരു ആഗോള തത്വചിന്തകന്‍ വേണമെങ്കില്‍, അതിലുത്തമന്‍ മിഷേല്‍ ഫൂക്കോയായിരിക്കും. ഇസ്ലാം എന്ന ഭ്രാന്തിന് ആധുനികാനന്തര ന്യായം പകര്‍ന്ന ഫൂക്കോ കാക്ക. അദ്ദേഹം എഴുതുന്നു: In a general way, then, madness is not linked to the world and its subterranean forms, but rather to man, to his weakness, dreams, and illusions.
- Michael Foucault.’’
‘‘സലഫിസത്തിന് സൂഫിസം ഒരു ഭ്രാന്താണ്. സൂഫികള്‍ക്ക് ലോകം തലതിരിഞ്ഞ ഒരു ഹെഗലിയന്‍ വൈരുദ്ധ്യമാണ്. പ്രത്യയശാസ്ത്രത്തിന്റെ മായക്കാഴ്ച മാറിയാല്‍ യാഥാര്‍ത്ഥ്യത്തിന്റെ സൂര്യനുദിക്കുമെന്ന ജ്ഞാനിമം മാര്‍ക്‌സിന്റേതാണ്. പ്രത്യയശാസ്ത്രക്കണ്ണാടികളില്‍ ഇടംവലം തിരിഞ്ഞു കാണുന്ന ‘മായ'യെക്കുറിച്ചുള്ള അറിവ് തന്നെയാണ് വേദാന്തവും പറയുന്നത്.’’
‘‘വേദാന്ത ചിന്തയിലേ സോഷ്യലിസമുള്ളൂ എന്നു പറഞ്ഞ വിവേകാനന്ദ സ്വാമികള്‍, കേരളം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞ് കന്യാകുമാരിയിലേക്ക് ഒളിച്ചോടിയത്, കേരളത്തില്‍ വന്നുകഴിഞ്ഞ വികസനഭ്രാന്ത് മുന്നില്‍ കണ്ടാകുമോ? ജാതിഭ്രാന്തിന്റെ കേരളത്തില്‍ നിന്ന് വികസിച്ച വികസനഭ്രാന്തിന്റെ കേരളം. ടൂറിസ്റ്റ് പരിഹാരങ്ങളുടെ വണ്മാന്‍ ഷോ. സി.പി.ഐ- എമ്മും ബി.ജെ.പിയും അദാനിയുടെ അധ്യക്ഷതയില്‍ കോവളത്തെ സമുദ്രയില്‍ ഒന്നാകുന്ന അദ്വൈതം. കേന്ദ്രീകരണത്തിന്റെ ഭരണവാഴ്ച അരാജകത്വത്തില്‍ തള്ളുന്ന വികേന്ദ്രീകൃതാസൂത്രണങ്ങള്‍. ഐസക്കും ബേബിയും പാലോളിയും ശൈലജ ടീച്ചറും ഇല്ലാത്ത മന്ത്രിസഭ.’’
‘‘കമ്യൂണിസത്തിന്റെ അവസാന അഭയകേന്ദ്രമായ കേരളത്തെ, പരശുരാമന്റെ മഴു, റിവേഴ്‌സ് മൂവ്‌മെന്റില്‍ തിരിച്ചുപിടിക്കുമോ?
കേരളം ഒരു പാരിസ്ഥിതിക ദുരന്തപ്രദേശമായി കേന്ദ്രം പ്രഖ്യാപിക്കുമോ?
നെഹ്‌റു പിരിച്ചുവിട്ട കമ്യൂണിസ്റ്റ് കേരളം.
ഇന്ദിരാഗാന്ധി രക്ഷിച്ച സൈലൻറ്വാലി.
അദാനിയും മോദിയും അതിന്റെ മലയാള പതിപ്പുകളും കേരളത്തെ ഒരു കാര്‍ബണ്‍ കോപ്പിയാക്കി മാറ്റുമോ?
മഴയുടെ ദേവതയായ അര്‍ദ്ധനാരീശ്വരന്‍ കനിയുമോ?
ഒരു പ്രളയംകൊണ്ട് ഈ വികസന വിഡ്ഢിത്തങ്ങള്‍ വായില്ലാക്കുന്നിലപ്പനാകുമോ? കണ്ടറിയണം കാലത്തെ.’’
പട്ടാപകല്‍ ചൂട്ടും മിന്നിച്ച്
പി.പി. ഷാനവാസ് എഴുതിയ ‘ഖയാൽ കെസ്സ് കിസ്സ’
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 111ൽ
സൗജന്യമായി വായിക്കാം, കേൾക്കാം
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ഷാജഹാന്‍ മാടമ്പാട്ട്
Jan 12, 2023
6 Minutes Read
അഡ്വ. കുക്കു ദേവകി
Dec 28, 2022
3 Minutes Read