1 Jan 2021, 01:54 PM
കാണലിന്റെ
നീലവലയങ്ങളില്‍
കാണി,
കാഴ്ച്ചയെഴുത്തുകള്‍
നടത്തും.
Spring
ചിത്രവാതില്‍
തുറന്ന്,
മഞ്ഞു പാറുന്ന
നീലജലത്തിലൂടെ
തുഴഞ്ഞു നീങ്ങിയാല്‍
ബുദ്ധനെ കാണാം.
വസന്തം
അവിടെ ഒരു
കൊച്ചു കുട്ടിയാണ്.
Summer
ചിത്രവാതില്‍
തുറന്ന്,
തെളിഞ്ഞ
വെള്ളത്തിലൂടെ
തുഴഞ്ഞു നീങ്ങിയാല്‍
ബുദ്ധനെ കാണാം.
വെള്ളം
വെള്ളം കൊണ്ട്
ഇക്കിളിപ്പെടുന്നത്
അവിടെയാണ്.
Fall
ചിത്രവാതില്‍
തുറന്ന്,
മഞ്ഞച്ച
വെള്ളത്തിലൂടെ
തുഴഞ്ഞു നീങ്ങിയാല്‍
ബുദ്ധനെ കാണാം.
വെള്ളത്തിനു മുകളിലെ
മഞ്ഞനാളങ്ങളില്‍,
ബുദ്ധന്‍
എരിഞ്ഞു തീര്‍ന്നത്
അവിടെയാണ്.
Winter
ചിത്രവാതില്‍
തുറന്ന്,
മഞ്ഞിലൂടെ നടന്നു
തീര്‍ത്താല്‍ ബുദ്ധനെ
കാണാം.
മഞ്ഞുകട്ടകളില്‍
ബുദ്ധനെ
കൊത്തിയെടുക്കാം.
അരയില്‍ ഉരല്‍ കെട്ടി,
മലയ്ക്കു മുകളില്‍ കയറാം.
And Spring
ചിത്രവാതില്‍
തുറന്ന്,
മഞ്ഞു പാറുന്ന
നീലജലത്തിലൂടെ
തുഴഞ്ഞു നീങ്ങിയാല്‍
വീണ്ടും
ബുദ്ധനെ കാണാം.
കല്ലുകെട്ടലിന്റെ
കാണാപ്പുറങ്ങളിലേക്ക്,
മനുഷ്യനിലേക്ക്
വസന്തം
വീണ്ടുo, പിറക്കുന്നു.
ബുദ്ധന്‍
അവിടെ
കാണിയാകുന്നു.
(കിം കി ഡുക്കിന്റെ Spring, Summer, Fall, Winter... and Spring എന്ന സിനിമയ്ക്ക് സമര്‍പ്പണം.)

രാജേന്ദ്രന്‍ എടത്തുംകര
Feb 26, 2021
6 minutes read
വി.ആര്‍. സുധീഷ്
Feb 25, 2021
5 Minutes Watch
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്‍
Feb 17, 2021
3 Minutes Read
Think
Feb 15, 2021
1 Minute Read