25 Apr 2022, 05:16 PM
60 സെന്റ് മുതല്‍ ഒരേക്കര്‍ വരെ ഭൂമി സ്വന്തമായുണ്ടായിരുന്ന മല്ലികപ്പാറയിലെ 9 കാട്ടുനായ്ക്ക കുടുംബങ്ങളാണ് ഇന്ന് ഒരു തുണ്ട്് ഭൂമി പോലുമില്ലാതെ പുറമ്പോക്കിലും വാടക വീടുകളിലും ബന്ധുവീടുകളിലുമെല്ലാമായി അഭയാര്‍ത്ഥികളെ പോലെ കഴിയുന്നത്.
ആനയും കടുവയും പന്നിയും പോലുള്ള മൃഗങ്ങള്‍ സ്ഥിരമായി ഇറങ്ങാറുള്ള സ്ഥലത്ത് നിന്നും മാറ്റിപാര്‍പ്പിക്കാമെന്ന അധികാരികളുടെ വാക്ക് കേട്ട് കാട് വിട്ടിറങ്ങിയവരുടെ ജീവിതം പെരുവഴിയിലാണിന്ന്. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പകരം ഭൂമിയോ നഷ്ടപരിഹാരമോ ലഭിച്ചിട്ടില്ല. 2019 ല്‍ പകരം സ്ഥലം അനുവദിച്ചെന്ന് വനം വകുപ്പ് അറിയിച്ചിരുന്നെങ്കിലും പിന്നീടൊരു വിവരവും ഉണ്ടായില്ല. നഷ്ടപ്പെട്ട മണ്ണിന് വേണ്ടി ഇവര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്.
രൂക്ഷമായ വന്യമൃഗസാന്നിധ്യം കൂടാതെ, കോളനിയിലേക്കുള്ള വഴി നാഗമന എസ്റ്റേറ്റ് മാനേജ്മെന്റ് അടയ്ക്കുക കൂടി ചെയ്തതോടെയാണ് തിരുനെല്ലി പഞ്ചായത്തിലെ മല്ലികപ്പാറ കോളനിയിലെ ഒന്‍പത് കാട്ടുനായ്ക്ക കുടുംബങ്ങള്‍ തലമുറകളായി ജീവിച്ചുപോന്ന മണ്ണുപേക്ഷിക്കാന്‍ നിര്‍ബന്ധിതരായത്. പിന്നീട് നേരിടേണ്ടി വന്നത് ഒരു പതിറ്റാണ്ട് പിന്നിടുന്ന ഉദ്യോഗസ്ഥ വഞ്ചനകള്‍.
ഓരോ തവണ തെരഞ്ഞെടുപ്പ് വരുമ്പോഴും വോട്ട് ചോദിക്കാന്‍ വോട്ടര്‍ ലിസ്റ്റിലെ പേരുമായി ഞങ്ങളുടെ കുടിലില്‍ എത്തുന്നവര്‍ ഇപ്പോള്‍ ഞങ്ങളെ അറിയില്ലെന്ന് പറയുന്നു. കാടിറങ്ങുമ്പോള്‍ ഭൂമി വാഗ്ദാനം ചെയ്തവര്‍ ഇപ്പോള്‍ ഞങ്ങളോട് രേഖ ചോദിക്കുന്നു. അധികാരികള്‍ക്ക് മുന്നില്‍ ഇനി ഭൂമിക്ക് വേണ്ടി യാചിക്കില്ല. മാധ്യമങ്ങളോട് ഇനി സംസാരിക്കാനുമില്ല. ഞങ്ങള്‍ക്കും ആത്മാഭിമാനമുണ്ട്. കാട്ടുനായ്ക്ക കുടുംബത്തിലെ കാരണവര്‍ ക്യാമറയ്ക്ക് മുഖം നല്‍കാതെ തിരിഞ്ഞ് നടന്നു.
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
അലി ഹൈദര്‍
Jul 31, 2022
10 Minutes Read
അലി ഹൈദര്‍
Jul 29, 2022
10 Minutes Watch
ദില്‍ഷ ഡി.
Jul 28, 2022
8 Minutes Watch
മനില സി.മോഹൻ
Jul 25, 2022
15 Minutes Watch