17 Oct 2022, 02:37 PM
കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയില്‍ ഒന്നാം വിള കൊയ്ത്ത് ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും നെല്ല് സംഭരണം തുടങ്ങിയിട്ടില്ല. കൊയ്ത നെല്ല് സൂക്ഷിച്ചു വെയ്ക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലാണ് ചെറുകിട കര്‍ഷകര്‍. കാലാവസ്ഥാ വ്യതിയാനവും സര്‍ക്കാരിന്റെ മെല്ലെപ്പോക്കും കര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്.
നെല്ല് ശേഖരണത്തിന് സര്‍ക്കാരിന് ആവശ്യത്തിനുള്ള മില്ലുകളില്ല എന്നതാണ് ഒരു പ്രശ്‌നം. 52 സ്വകാര്യ മില്ലുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. പ്രളയകാലത്ത് വന്ന നഷ്ടം നികത്തുക, 68 കിലോ അരി തിരിച്ച് നല്‍കണം എന്ന കോടതി വിധി പുനപരിശോധിച്ച് 64.5 കിലോ എന്നതിലേക്ക് കൊണ്ടു വരിക, ഭക്ഷ്യധാന്യങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ ജി.എസ്.ടിയില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കുക തുടങ്ങിയ വിഷയങ്ങളില്‍ മില്ലുകാരും സര്‍ക്കാരും സമവായത്തിലെത്തിയിട്ടില്ല. ചര്‍ച്ച നടന്നുവെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നുണ്ടെങ്കിലും സംഭരണം ഇപ്പോഴും തുടങ്ങിയിട്ടില്ല..
സ്വകാര്യ മില്ലുകാരുമായി സര്‍ക്കാര്‍ ഒത്തു കളിക്കുകയാണ് എന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
പാഡികോ ഒഴികെയുള്ള മില്ലുകളെല്ലാം സ്വകാര്യ മേഖലയിലായതിനാലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കൂടുതല്‍ മില്ലുകള്‍ സര്‍ക്കാര്‍ - സഹകരണ മേഖലകളില്‍ ആരംഭിക്കാനുള്ള ആലോചനയിലാണെന്നും കൃഷിമന്തി പി. പ്രസാദ് പറഞ്ഞു.
കര്‍ഷകര്‍ക്കൊപ്പമാണ് എന്ന് പ്രഖ്യാപിച്ച് പുതിയ പദ്ധതികളും പ്രഖ്യാപനങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ടെങ്കിലും താങ്ങുവില വര്‍ധനവും നെല്ലുസംഭരണവും പോലുള്ള അടിസ്ഥാന പ്രശ്‌നങ്ങളില്‍പ്പോലും സമരം നടത്തേണ്ട ഗതികേടിലാണ് പാലക്കാട്ടെ കര്‍ഷകര്‍. ഇങ്ങനെ പോയാല്‍ കൃഷി തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്നും കര്‍ഷകര്‍ പറയുന്നു.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
ഷഫീഖ് താമരശ്ശേരി
Jan 26, 2023
12 Minutes Watch
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
സല്‍വ ഷെറിന്‍
Jan 15, 2023
21 Minutes Read
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read