truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 18 August 2022

truecoppy
Truecopy Logo
Readers are Thinkers

Thursday, 18 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
1
Image
1
https://truecopythink.media/taxonomy/term/5012
rima

Gender

റിമ കല്ലിങ്കല്‍ കൊച്ചി റീജ്യനല്‍ ഐ.എഫ്.എഫ്.കെ. വേദിയില്‍. / Photo: IFFK, Fb

സ്​ത്രീകളെ കാണു​മ്പോൾ
അവരുടെ കാലിനിടയിലേക്ക്​
നോക്കുന്നവരോട്​...

സ്​ത്രീകളെ കാണുമ്പോൾ അവരുടെ കാലിനിടയിലേക്ക്​ നോക്കുന്നവരോട്​...

സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി തങ്ങൾ ചെയ്യുന്ന കാര്യങ്ങള്‍ ഗൗരവപൂര്‍വം വിശദീകരിക്കുന്ന ഒരു നടിയുടെ വീഡിയോ കാണുമ്പോള്‍ എന്തുകൊണ്ടാണ് മലയാളി ആണുങ്ങളുടെ നോട്ടം അവരുടെ കാലിന്റെ ഇടയിലേക്ക് പോകുന്നത്?

7 Apr 2022, 10:13 AM

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

മലയാള സിനിമയിലെ ഒരു നടി, സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഗൗരവപൂര്‍വം വിശദീകരിക്കുന്ന വീഡിയോ കാണുമ്പോള്‍ എന്തുകൊണ്ടാണ് മലയാളി ആണുങ്ങളുടെ നോട്ടം അവരുടെ കാലിന്റെ ഇടയിലേക്ക് പോകുന്നത്?
ഈ ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ ഒരു പുണ്യവാളനാണെന്ന് കരുതേണ്ട കാര്യമില്ല. പണ്ട് ഞാനും പരിചയമില്ലാത്ത സ്ത്രീകളെ കാണുമ്പോള്‍ പലപ്പോഴും മുഖത്തേക്കുള്ള ആദ്യ നോട്ടത്തിനു ശേഷം, എന്റെ നോട്ടം പോയിരുന്നത് അവരുടെ മുലകളിലേക്കാണ്, പ്രത്യേകിച്ചും നമ്മള്‍ നേരിട്ടിടപെടാത്ത സ്ത്രീകളെ നോക്കുന്ന കാര്യത്തില്‍. പിറകില്‍ നിന്നാണ് കാണുന്നതെങ്കില്‍ സ്ത്രീകളുടെ ചന്തിയിലേക്കും ഞാന്‍ നോക്കിപ്പോകാറുണ്ട്. എനിയ്ക്ക് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്ന ഒരു കാര്യമായിരുന്നു ചന്തിക്കും ലൈംഗിക ആകർഷണത്തിനും തമ്മില്‍ എന്താണ് ബന്ധമെന്നത്.

പഠനങ്ങള്‍ പറയുന്നത്, ഇത് എന്റെ മാത്രം പ്രശ്‌നമല്ല എന്നാണ്. ആദ്യത്തെ നോട്ടം മുഖത്തേക്ക് ആണെങ്കിലും, ഭൂരിപക്ഷം ആണുങ്ങളും പിന്നീട് സ്ത്രീകളുടെ മുലകളിലാണ് നോക്കുന്നത്, കുറെ പേര്‍ അവരുടെ അരക്കെട്ടിലേക്കും. ഏതാണ്ട് ഇരുപത് ശതമാനം ആണുങ്ങള്‍ മാത്രമാണ് മറ്റു ഭാഗങ്ങളിലേക്ക് നോക്കാതെ സ്ത്രീകളുടെ കണ്ണുകളിലേക്ക് അല്ലെങ്കില്‍ മുഖത്തേക്ക് മാത്രം നോക്കുന്നത്. ഇത് വായിക്കുന്ന പല സ്ത്രീകള്‍ക്കും അറിയാവുന്ന ഒരു കാര്യമാണിത്. എന്റെ ഭാര്യ തന്നെ ചില ആണുങ്ങള്‍ അവളെ വൃത്തികെട്ട രീതിയില്‍ നോക്കുന്നു എന്ന്​ പരാതി പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് നമ്മള്‍ അങ്ങനെ ചെയ്യുന്നത് എന്ന് തിരഞ്ഞു പോയാല്‍ കുറച്ച് ശാസ്ത്രവും, നരവംശ ചരിത്രവും മറ്റും പറയേണ്ടി വരും.

ALSO READ

ഉടുപ്പും നടപ്പും വാക്കും ഞങ്ങളുടെ അവകാശത്തിന്റെ രാഷ്ട്രീയമാണ്​

മറ്റു മനുഷ്യരുമായി ഇതുവരെ സഹവാസമില്ലാതിരുന്ന സമൂഹങ്ങളെ കണ്ടെത്തുമ്പോള്‍ നരവംശ ശാസ്ത്രജ്ഞന്മാര്‍ നടത്തുന്ന ഒരു പരീക്ഷണം ഏതു തരത്തിലുള്ള സ്ത്രീകളെയാണ് പുരുഷന്മാര്‍ തങ്ങള്‍ക്ക് അനുയോജ്യമായ ഇണകളായി കണക്കാക്കുന്നത് എന്ന ഒരു ചോദ്യത്തിന്റെ ഉത്തരമാണ്. ഇതിന്റെ അളവുകോലായി ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നത് അരക്കെട്ടിന്റെ ചുറ്റളവും ചന്തിയുടെ ചുറ്റളവും തമ്മിലുള്ള അനുപാതമാണ്. Waist - Hip ratio അഥവാ WHR. വേട്ടയാടലും കായ്കനികള്‍ പെറുക്കലും ഇന്നും നടത്തിവരുന്ന ആദിമ സമൂഹങ്ങളിലും അതില്‍ നിന്ന് ഈയടുത്ത് മാത്രം പുറത്തേക്ക് വന്ന സമൂഹങ്ങളിലും പുരുഷന്മാര്‍ പലപ്പോഴും ഇഷ്ടപ്പെടുന്നത് WHR കൂടുതലുള്ള തടിച്ച സ്ത്രീകളെയാണ് (WHR .8 -.9). ഐശ്വര്യാ റായ് പോലുള്ള സ്ത്രീകളെ അല്ല മറിച്ച്, ഷക്കീല പോലുള്ള സ്ത്രീകളെയുമാണ് അവര്‍ ഇണകളായി തിരഞ്ഞെടുക്കാന്‍ താല്പര്യം കാണിക്കുന്നത്. കാരണം അങ്ങനെയുള്ള സ്ത്രീകള്‍ക്കാണ് പ്രത്യുത്പാദനത്തിനനുയോജ്യമായ ശരീരമുള്ളത് എന്ന് നമ്മുടെ അബോധമനസ് പറയുന്നത്. പുരുഷന് പല സ്ത്രീകളുമായി ബന്ധപ്പെടുമ്പോള്‍ ഒന്നില്‍ കൂടുതല്‍ കുട്ടികളുണ്ടാവാനുള്ള സാധ്യത ഉള്ളപ്പോള്‍, സ്ത്രീക്ക് എത്ര പുരുഷന്മാരുമായി ബന്ധപ്പെട്ടാലും ഒരു പ്രസവത്തില്‍ ഒരു കുട്ടിയാണുണ്ടാവുക. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ തന്റെ ജീന്‍ കൂടുതല്‍ നിലനില്‍ക്കാന്‍ പുരുഷന്റെ ആവശ്യം കൂടുതല്‍ ഇണയുമായി ബന്ധപ്പെടുക എന്നതാണ്. അതുകൊണ്ടാണ് പുരുഷന്‍ തന്റെ കുട്ടിയെ പ്രസവിക്കാനും മുലയൂട്ടി വളര്‍ത്താനും കഴിവുള്ള എത്രമാത്രം സ്ത്രീകളുമായി ബന്ധപ്പെടാന്‍ കഴിയുമോ അത്രയും ആളുകളുമായി ബന്ധപ്പെടാനുള്ള ഒരു ത്വര നിലനില്‍ക്കുന്നത്. സ്ത്രീകള്‍ അതേസമയം കുട്ടികള്‍ ഉണ്ടായിക്കഴിഞ്ഞ്​ അതിന്റെ കാര്യങ്ങള്‍ നോക്കുന്ന, വേറെ ഒരു ബന്ധം അന്വേഷിച്ചു പോകാതെ തന്റെ കൂടെ നിന്ന്​ കുട്ടിയെ നോക്കുന്ന ഒരു പുരുഷന്റെ കണ്ടെത്താനായി ശ്രമിക്കും. മനുഷ്യന്‍ എന്ന മൃഗത്തിന്റെ ശരീരം പലപ്പോഴും നമ്മുടെ ജീനുകള്‍ അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള വെറും യന്ത്രം മാത്രമാണ്.

rima
റിമ കല്ലിങ്കല്‍

വേട്ടയാടി നടക്കുന്ന സമൂഹങ്ങളില്‍ എന്നും സുലഭമായി ആഹാരം ഉണ്ടാകില്ല, തടിച്ച ശരീരം നല്ല ഭക്ഷണ ലഭ്യത കാണിക്കുന്ന ഒന്നാണ്. അതില്‍ തന്നെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് രണ്ട് തരത്തിലാണ്. പുരുഷന്മാര്‍ക്ക് വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോള്‍, സ്ത്രീകള്‍ക്ക് തുടകളിലും ചന്തിയിലും മുലകളിലുമാണ് കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. ഒരു കുട്ടിയുണ്ടായി മുലയൂട്ടാന്‍ തുടങ്ങുമ്പോള്‍ ഈ കൊഴുപ്പ് കുട്ടിക്ക് ഭക്ഷണമായി ഉപയോഗപ്പെടും. കുട്ടികളുടെ തലച്ചോറിന്റെ വികാസമൊക്കെ സ്ത്രീകളുടെ ചന്തിയിലെയും തുടയിലെയും കൊഴുപ്പിന്റെ അളവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇതാണ് ഒരു സ്ത്രീയെ കാണുമ്പോള്‍ അബോധപൂര്‍വമായി ആണുങ്ങളുടെ നോട്ടം മുലകളിലേക്കും, തുടയിലേക്കും അരക്കെട്ടിലേക്കും പോകുന്നതിന്റെ ജീവശാസ്ത്രപരമായ കാരണം. മറ്റ് ജീവികള്‍ മനുഷ്യരെ പോലെ നേര്‍ക്കുനേര്‍ നിന്നല്ല ഇണചേരല്‍ നടത്തുന്നത്, അതുകൊണ്ടുതന്നെ മനുഷ്യരിലാണ് മുലകള്‍ ലൈംഗികാകര്‍ഷണത്തില്‍ ഒരു വലിയ പങ്ക് വഹിക്കുന്നത്. എല്ലാ സ്ത്രീകള്‍ക്കും ശരിയായി പോഷകാഹാരം ലഭിക്കുന്ന ഒരു സമൂഹത്തില്‍ ഈ പറയുന്നത് ബാധകമല്ല എന്ന് വ്യക്തമാണല്ലോ.

അങ്ങനെയാണെങ്കില്‍ പുരുഷന്മാര്‍ ഒരു സ്ത്രീയെ കാണുമ്പോള്‍ അവരുടെ മുഖത്തു നോക്കാതെ മുലകളിലേക്കും അരകെട്ടിലേക്കും മറ്റും നോക്കുന്നത് ശരിയാണ് എന്നാണോ പറഞ്ഞു വരുന്നത് എന്നാണെങ്കില്‍ അങ്ങനെയല്ല. അതിന്റെ കാരണം വിശദീകരിക്കാന്‍ നമ്മുടെ തലച്ചോറിലെ മൂന്ന് ഭാഗങ്ങളെ കുറിച്ച് കൂടി ചെറുതായി ഒന്ന് വിവരിക്കാം.

ALSO READ

കാലം പി.കെ റോസിയിൽ നിന്ന് റിമ കല്ലിങ്കലിലെത്തി, പക്ഷേ ഒട്ടും വളരാതെ ആൺകൂട്ടം

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പരിണമിച്ചു വന്ന സമയത്ത് തലച്ചോറിലുണ്ടായ മാറ്റങ്ങള്‍ വിശദമാക്കാന്‍ ഉപയോഗിക്കുന്ന ഒരു മോഡല്‍ ആണ് Triune മോഡല്‍. ഇത് പ്രകാരം നമ്മുടെ തലച്ചോറില്‍ നമ്മുടെ നിയന്ത്രണത്തിലല്ലാതെ ആദിമ മൃഗ ചോദനകള്‍ നിയന്ത്രിക്കുന്ന ഒരു ഭാഗമുണ്ട്. ബാസല്‍ ഗാംഗ്ലിയ ഉള്‍പ്പെടയുള്ള ഈ ഭാഗത്തിന് ഉരഗ തലച്ചോര്‍ (Reptilian brain) എന്നാണ് വിളിക്കുന്നത്. പലപ്പോഴും നമ്മള്‍ ബോധപൂര്‍വം അറിയാതെ നടത്തുന്ന നോട്ടങ്ങളും മറ്റും ഈ ഭാഗമാണ് കൈകാര്യം ചെയുന്നത്. തലച്ചോര്‍ അധികം വികസിക്കാത്ത ജീവികളില്‍ തലച്ചോറിന്റെ ഈ ഭാഗം മാത്രമേ ഉണ്ടാവൂ. എന്നാല്‍ കുറച്ചു കൂടി വികാസം പ്രാപിച്ച സസ്തനികള്‍ പോലുള്ള ജീവികളില്‍ വികാരങ്ങളെ നിയന്ത്രിക്കുന്ന, അമിഗ്ദല, ഹിപ്പോകാമ്പസ് ഒക്കെയുള്ള ലിംബിക് തലച്ചോറുണ്ടാകും. വികാരങ്ങളെ ശരിയായി കൈകാര്യം ചെയ്യുന്നത് ഈ ഭാഗമാണ്. എന്നാല്‍ കൂടുതല്‍ വികാസം പ്രാപിച്ച ജീവികളിലാണ്, ചിന്ത, ഭാഷ തുടങ്ങിയ അതീവ സങ്കീര്‍ണങ്ങളായ കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന നിയോ കോര്‍ടെക്‌സ് എന്ന ഭാഗമുള്ളത്. ഒരു മനുഷ്യനെ മനുഷ്യന്‍ ആക്കുന്നത് ഈ ഭാഗമാണ്. ഒരു സ്ത്രീ സംസാരിക്കുന്ന വീഡിയോ കാണുമ്പോള്‍ അവള്‍ പറയുന്നത് എന്താണെന്നു കേള്‍ക്കണം എന്നും അവളുടെ മുലകളിലേക്കും തുടയിലേക്കും നോക്കുകയല്ല ചെയ്യേണ്ടത് എന്നും നമ്മളെ മനസിലാക്കി തരുന്നത് ഈ ഭാഗമാണ്. പലപ്പോഴും മനുഷ്യന്റെ തലച്ചോറില്‍ ഈ മൂന്ന് ഭാഗത്തിന്റെയും പ്രവര്‍ത്തന ഫലം നിമിഷവ്യത്യാസങ്ങള്‍ക്കിടയ്ക്ക് നടക്കുന്നത് നമുക്ക് കാണാന്‍ കഴിയും.

ഒരു പെണ്‍കുട്ടിയെ അബോധപൂര്‍വമായി ആവശ്യമില്ലാതെ ഒരു നോട്ടം നോക്കിയ ഉടനെ ആ നോട്ടം പിന്‍വലിച്ച് അവളെ ആധുനിക സമൂഹം എങ്ങനെയാണോ കാണേണ്ടത് എന്ന രീതിയില്‍ നോക്കികാണുന്നത് അതിന് ഉദാഹരണമാണ്. (ഈ Triune brain മോഡലില്‍ പറയുന്ന തലച്ചോറിലെ മൂന്ന് ഭാഗങ്ങളും പിന്നീട് പ്രത്യേകം ഉണ്ടായി വന്നതല്ല എന്നും മറിച്ച് പണ്ടുണ്ടായിരുന്ന ഉരഗ തലച്ചോറിലെ തന്നെ ഭാഗങ്ങള്‍ വികാസം പ്രാപിച്ച് പുതിയ വലിയ ഭാഗങ്ങളായി മാറിയതാണെന്നുമ്മാണ് ഏറ്റവും പുതിയ സിദ്ധാന്തം, ഇതൊരു ശാസ്ത്രീയ ലേഖനം അല്ലാത്തതുകൊണ്ട് കൂടുതല്‍ വിശദമാക്കുന്നില്ല).

ആധുനിക സമൂഹങ്ങളില്‍ നമ്മുടെ പല ചിന്തകളും രൂപം കൊള്ളുന്നത് സമൂഹം നല്‍കുന്ന ട്രെയിനിങ് കൊണ്ട് കൂടിയാണ്. അമേരിക്കയിലെ ഒരു ബീച്ചില്‍ ബിക്കിനിയിട്ട് സ്ത്രീകള്‍ വരുന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. സാരി ഉടുത്ത് സ്ത്രീകളോ, പാന്റും ഷര്‍ട്ടും ഇട്ട് ആണുങ്ങളോ ബീച്ചല്‍ വരുന്നത് ഇവിടെ സാധാരണമല്ല, അതുകൊണ്ടുതന്നെ ദേഹം മുഴുവന്‍ മറച്ച് ബീച്ചില്‍ വന്നാല്‍ ഇവിടെയുള്ളവര്‍ നിങ്ങളെ അത്ഭുതവസ്തുക്കളെ പോലെ നോക്കും. നമ്മുടെ നാട്ടില്‍ പക്ഷേ ബിക്കിനിയിട്ട സ്ത്രീകളെയായിരിക്കും അതുപോലെ ആളുകള്‍ തുറിച്ചു നോക്കുക. മാത്രമല്ല, നേരത്തെ പറഞ്ഞ WHR ആധുനിക സമൂഹങ്ങളില്‍ വ്യത്യസ്തമാണ്, പരസ്യങ്ങളുടെ സ്വാധീനവും മറ്റും കൊണ്ട് ഐശ്വര്യാ റായിയെ പോലുള്ള WHR ഏതാണ്ട് .7 വരുന്ന സ്ത്രീകളെയാണ് അവര്‍ ഇണകളായി പരിഗണിക്കുന്നത്. ജീവശാസ്ത്രം മാത്രമല്ല സമൂഹത്തിന്റെ ട്രെയിനിങ്ങും മനുഷ്യന്റെ സാമൂഹിക ഇടപെടലുകളെ സ്വാധീനിക്കുന്നുണ്ട്.
ഞാന്‍ പഠിച്ചത് ഒരു ബോയ്‌സ് ഒണ്‍ലി സ്‌കൂളിലാണ്. ഡിഗ്രിക്ക് ചേര്‍ന്ന സെൻറ്​ ആല്‍ബെര്‍ട്‌സ് കോളേജും ആണ്‍കുട്ടികള്‍ മാത്രമുള്ളതായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുകയോ സംസാരിക്കുകയോ ഒക്കെ ചെയ്യുന്നത് പാപമായി കാണാക്കായിരുന്ന ഒരു കാലത്ത് പഠിച്ചതുകൊണ്ട് പെണ്‍കുട്ടികളോട് സംസാരിക്കേണ്ടി വരുമ്പോള്‍ തൊണ്ട വരണ്ടു പോകുന്ന ഒരവസ്ഥയായിരുന്നു എനിക്ക് കുറെ നാള്‍ വരെ. അതുകൊണ്ട് പെണ്‍കുട്ടികളെ മറ്റ് ആണ്‍കുട്ടികളെ പോലെ തന്നെ എന്റെ കൂട്ടുകാരായി കാണാം എന്നൊക്കെ അറിഞ്ഞതുതന്നെ വളരെ കഴിഞ്ഞാണ്.

ഒരു പക്ഷെ പെണ്‍ശരീരത്തെ ഒരു വസ്തു മാത്രമായി കുറെ നാള്‍ നോക്കിക്കാണാന്‍ എന്നെ പ്രേരിപ്പിച്ചത് ഇതുപോലെ ബോയ്‌സ് ഒണ്‍ലി സ്‌കൂളിലും കോളേജിലും പഠിച്ചതുകൊണ്ടാണ് എന്നെനിക്ക് തോന്നുന്നു. ഇപ്പോഴുള്ള കുട്ടികള്‍ പക്ഷെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സൗഹൃദം ആഘോഷിക്കുന്നത് കാണുമ്പോള്‍, ഇന്നത്തെ സമൂഹത്തിലെ പെണ്‍കുട്ടികളോടുള്ള പെരുമാറ്റം ഒന്നോ രണ്ടോ തലമുറ കൊണ്ട് വളരെ അധികം മാറുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്. ആണുങ്ങളും പെണ്ണുങ്ങളും മാത്രമുള്ള സ്‌കൂളുകളും കോളേജുകളും പൂട്ടേണ്ട സമയം കഴിഞ്ഞു. നമ്മള്‍ നമുക്കിടെ കുട്ടികളെ സ്വതന്ത്രമായി ഇടപഴകാന്‍ വിട്ടാല്‍ തന്നെ ഇത്തരം പ്രശനങ്ങള്‍ക്ക് കുറെ ശമനം വരും.

എന്റെ മകന്‍ പഠിക്കുന്ന കോളേജില്‍, ഹോസ്റ്റലില്‍ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചാണ് താമസിക്കുന്നത്, അവരുടെ ബാത്‌റൂമുകളും ഒന്നുതന്നെയാണ്, 1970 കള്‍ മുതല്‍ ഇതുപോലെയാണ്. ഒരു പ്രശ്നവുമില്ല. ഇപ്പോള്‍ അവന്‍ വേറെ ഒരു സ്വകാര്യ അപ്പാര്‍ട്‌മെൻറ്​ എടുത്ത്​ മാറാന്‍ പോകുന്നതും രണ്ട്​ ആണ്‍കുട്ടികളും രണ്ട്​ പെണ്‍കുട്ടികളും ഒരുമിച്ച് താമസിക്കാന്‍ വേണ്ടിയാണ്. പക്ഷെ പല ഇന്ത്യന്‍ മാതാപിതാക്കൾക്കും ഇത് കേള്‍ക്കുമ്പോൾ എന്തോ പോലെയാണ്. നമുക്ക് പരിചയില്ലാത്ത ഒരു മേഖലയാണ് ഇതെന്നതുകൊണ്ടാണ് ഈ ആശങ്ക വരുന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം തിരുവിതാംകൂർ കൊട്ടാരത്തിലെ ഒരു സ്ത്രീ തൊഴിലാളിയെ ബ്ലൗസ് ധരിച്ചു എന്ന കാരണം കൊണ്ട് പറഞ്ഞുവിട്ടു എന്ന കാര്യം ഞാന്‍ ഏതോ പുസ്തകത്തില്‍ വായിച്ചതാണ്. സ്ത്രീകള്‍ മാറു മറക്കാതെ നടന്ന സമയത്ത് ബ്ലൗസ് ഇടുന്നതായിരുന്നു പ്രശ്‌നമായി നമ്മള്‍ കണ്ടിരുന്നത്.

സ്ത്രീകളെ കാണുമ്പോള്‍ വേണ്ടാത്തിടത്ത് നോക്കുന്നതിന്റെ പിറകില്‍ ജീവശാസ്ത്രവും പരിണാമ സിദ്ധാന്തവും ഒക്കെ ഉണ്ടാകാം, പക്ഷെ അവര്‍ പറയുന്നത് കേള്‍ക്കാതെ അവരുടെ കാലിന്റെ ഇടയിലേക്ക് തന്നെ നോക്കിയിരിക്കുന്നവര്‍ പൂര്‍ണമായും മനുഷ്യര്‍ ആയിട്ടില്ല എന്നതാണ് ഞാന്‍ പറയാന്‍ വന്നത്. ഇങ്ങനെ ചെയ്യുന്നവരും പക്ഷെ സമൂഹത്തിന്റെ ഇരകളാണ്, നമ്മള്‍ തന്നെ ഉണ്ടാക്കിയെടുത്ത പ്രോഡക്ട് ആണ്. അടുത്ത തലമുറയിലെങ്കിലും മാറ്റം ഉണ്ടാകണമെങ്കില്‍ ആൺകുട്ടികളെയും പെണ്‍കുട്ടികളെയും കൂടുതല്‍ സ്വതന്ത്രമായി ഇടപഴകാന്‍ വിടണം, ഇങ്ങനെ ചെയ്യുന്നത് പ്രശ്നമാണ് എന്നഒരു സാമൂഹിക ബോധം വരണം.

ഏത് വസ്ത്രം ധരിക്കണമെന്നത് മനുഷ്യന്റെ അടിസ്ഥാന വ്യക്തിസ്വാതന്ത്ര്യമാണ്, സ്ത്രീ ധരിക്കുന്ന വസ്ത്രമല്ല, സ്ത്രീ പീഡനങ്ങള്‍ക്ക് കാരണം, അത് മുഴുവനായും മനുഷ്യനായിട്ടില്ലാത്ത ആണുങ്ങളുടെ പ്രശ്‌നം മാത്രമാണ്.
റിമയോട് സ്നേഹത്തോടെ...

  • Tags
  • #Gender
  • #Rima Kallingal
  • #Women Abuse
  • #Social media
  • #Feminism
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
kodiyeri balakrishnan

Kerala Politics

പ്രീജിത് രാജ്

കോടിയേരിക്കെതിരെ നടക്കുന്നത്  മനുഷ്യത്വവിരുദ്ധതയുടെ അങ്ങേയറ്റം

Aug 14, 2022

6 Minutes Read

 Anamika.jpg

Transgender

റിദാ നാസര്‍

ഒരു ഹിജാബി ട്രാന്‍സ് വുമണിന്റെ തല്ലുമാലക്കഥ

Aug 12, 2022

7 Minutes Watch

 banner_8.jpg

Transgender

റിദാ നാസര്‍

ആരോഗ്യമന്ത്രിയുടെ ശ്രദ്ധയ്ക്ക്; റോമയ്ക്ക് അടിയന്തിര 'കരുതല്‍' ആവശ്യമുണ്ട്‌

Aug 09, 2022

3 Minutes Watch

 Banner.jpg

Minorities

മുജീബ് റഹ്​മാന്‍ കിനാലൂര്‍ 

ഇംഗ്ലീഷ് എപ്പോഴാണ് നരകത്തില്‍ നിന്ന് കര കയറിയത്?

Aug 09, 2022

9 Minutes Read

MK Munner

Opinion

എന്‍.വി.ബാലകൃഷ്ണന്‍

മൃദുതാലിബാനിസത്തിലേക്ക് ചുവടുമാറുന്ന ഡോ. എം.കെ.മുനീര്‍

Aug 02, 2022

15 minutes Read

MK Muneer

Gender

ഡോ. എം.കെ. മുനീർ

ലിബറലുകള്‍ മാത്രമല്ല കേരളത്തിലുള്ളതെന്ന് സി.പി.എം മനസ്സിലാക്കണം

Aug 01, 2022

30 Minutes Watch

swathi-thirunnal-music-college-

Society

റിദാ നാസര്‍

സ്വാതി തിരുനാള്‍ കോളേജ്​: പ്രശ്​നം തുറന്നുപറഞ്ഞ വിദ്യാർഥിക്കെതിരെ ആസൂത്രിത ആക്രമണം

Jul 29, 2022

5 Minutes Read

 Banner_2.jpg

Society

ബൈജു കോട്ടയിൽ

വിദ്യാലയ പരിസരങ്ങളിലെ സദാചാര പോലീസ്‌ സ്‌റ്റേഷനുകൾ

Jul 26, 2022

7 Minutes Read

Next Article

‘ഞങ്ങൾ വലിയ മാനസിക സമ്മർദത്തിലാണ്​’; സംസ്​കൃത സർവകലാശാലാ വിദ്യാർഥികൾ എഴുതുന്നു

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster