സദാചാര ഗുണ്ടായിസത്തിന്
തിരുവനന്തപുരം പ്രസ് ക്ലബ്ബ്
വോട്ട് ചെയ്യുമോ?
സദാചാര ഗുണ്ടായിസത്തിന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് വോട്ട് ചെയ്യുമോ?
അര്‍ധരാത്രിയില്‍ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി സദാചാര ഗുണ്ടായിസം നടത്തിയ എം. രാധാകൃഷ്ണന്‍ തിരുവനന്തപുരം പ്രസ് ക്ലബ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി.
15 Oct 2021, 05:46 PM
തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഭരണസമിതി തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 23-ന് നടക്കുമ്പോള്‍, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് സഹപ്രവര്‍ത്തകയെ അര്‍ധരാത്രി വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ വ്യക്തിയാണ്. കേരളത്തിലെ ചെറുതല്ലാത്ത വിഭാഗമായ സ്ത്രീ മാധ്യമപ്രവര്‍ത്തകരെയാകെ നിസാരവത്കരിക്കുന്ന, ആക്ഷേപിക്കുന്ന സമീപനമാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ നടത്തിപ്പുകാര്‍ ഈ കേസിന്റെ കാര്യത്തില്‍ ഇന്നോളം സ്വീകരിച്ചിട്ടുള്ളത്.
പ്രസ് ക്ലബ് സെക്രട്ടറിയായിരിക്കെയാണ് കേരള കൗമുദിയിലെ എം. രാധാകൃഷ്ണന്‍ അതേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ ആളുകളെ കൂട്ടിയെത്തി ഗുണ്ടാ ആക്രമണം നടത്തിയത്. തുടര്‍ന്ന് കേസില്‍ വിചാരണ നേരിടുന്ന രാധാകൃഷ്ണനെ കൗമുദി പിരിച്ചുവിട്ടിരുന്നു. നിലവില്‍ ജോലി ചെയ്യുന്നില്ലെങ്കിലും പഴയ സ്ഥാപനത്തിന്റെ പേരില്‍ തന്നെയാണ് ഇത്തവണ ഇയാള്‍ മത്സരിക്കുന്നത്. പ്രമുഖരായ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളരുടെ പിന്തുണയോടെയാണ് രാധാകൃഷ്ണന്‍ സ്ഥാനാര്‍ഥിയാകുന്നത്.
ക്രിമിനല്‍ കേസില്‍ കുറ്റാരോപിതനായയാളെ സ്ഥാനാര്‍ഥിയാക്കിയതിനെ നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ (എന്‍.ഡബ്ല്യു.എം.ഐ.) അപലപിച്ചു. ഇന്ത്യയിലെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ സ്വതന്ത്ര കൂട്ടായ്മയായ എന്‍.ഡബ്ല്യു.എം.ഐ. സദാചാര ഗുണ്ടായിസത്തിനിരയായ മാധ്യമപ്രവര്‍ത്തകയ്ക്ക് തുടക്കം മുതല്‍ ശക്തമായ പിന്തുണ നല്‍കിയിരുന്നു.
വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറുകയും അവരെയും മക്കളെയും ഭയപ്പെടുത്തുകയും ചെയ്ത എം. രാധാകൃഷ്ണന്‍ പ്രസ് ക്ലബ്ബില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടാണ്. ഇതേ പ്രസ് ക്ലബ്ബിന്റെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ പ്രധാന പാനലിനെ നയിക്കുന്നത് ക്രിമിനല്‍ കേസില്‍ പ്രതിയായ ഇയാള്‍ തന്നെയാണെന്നത് അപലപനീയമാണെന്ന് എന്‍.ഡബ്ല്യു.എം.ഐ. പ്രസ്താവനയില്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണ നല്‍കിയവരെ ഒറ്റപ്പെടുത്താനും ഭീഷണിപ്പെടുത്താനും രാധാകൃഷ്ണന്‍ ശ്രമിച്ചിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ആക്രമണം നടത്തിയയാള്‍ നേതൃത്വം നല്‍കുന്ന പ്രസ് ക്ലബ്ബ് നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കാകെ അപമാനകരമാണ്. ഇത് എന്‍.ഡബ്ല്യു.എം.ഐയെയോ അംഗങ്ങളെയോ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, മറിച്ച് മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഓരോരുത്തരുടെയും പ്രശ്‌നമാണ്. ഇത്തരത്തിലുള്ള ക്രിമിനല്‍ ആയ ഒരാള്‍ നേതൃത്വം നല്‍കുന്ന ഒരു ഭരണസമിതിയെ എങ്ങനെയാണ് സ്ത്രീകള്‍ക്ക്, മാത്രമല്ല, ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും അംഗീകരിക്കാനാകുക. ആക്രമണങ്ങളെ അതിജീവിക്കുന്നവര്‍ക്കൊപ്പം നിലകൊള്ളുമെന്നും എം. രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തെയും അയാള്‍ നയിക്കുന്ന പാനലിനെയും ശക്തമായി അപലപിക്കുന്നുവെന്നും എന്‍.ഡബ്ല്യു.എം.ഐ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
ദില്‍ഷ ഡി.
Jun 01, 2022
8 Minutes Read
മനില സി.മോഹൻ
May 30, 2022
5 Minutes Read
Think
Oct 22, 2021
2 Minutes Read
മനില സി.മോഹൻ
Oct 22, 2021
5 Minutes Watch
Open letter
May 17, 2021
5 Minutes Read