8 Sep 2020, 02:00 PM
കാരണം
അതിന് നഖങ്ങള്‍ ഉണ്ട്.
പതുപതുപ്പിലാണ്
അത് ഒളിപ്പിച്ചു വച്ചിരിയ്ക്കുന്നതെങ്കിലും.
അതിന് കോമ്പല്ലുകള്‍ ഉണ്ട്.
ചിരിയ്ക്കുമ്പോള്‍ അവ
കാണുന്നില്ലെങ്കിലും.
അതിന്
ചാടി വീഴാന്‍ കഴിയും.
വെളിച്ചത്തില്‍
അത് ചെയ്യാറില്ലെങ്കിലും.
നേരിയ ചലനങ്ങളെ
അതിന്റെ കണ്ണ്
വിടാതെ അടയാളപ്പെടുത്തുന്നുണ്ട്
ആ കൃഷ്ണമണികളെ
ആരും ശ്രദ്ധിയ്ക്കുന്നില്ലെങ്കിലും.
അതിന്
ഉറച്ച പേശികള്‍ ഉണ്ട്.
മൃദുവായ തൊലിയ്ക്ക്
അടിയിലാണെന്ന് മാത്രം.
ഉരുക്കിനെ ദഹിപ്പിക്കുന്ന
ആന്തര സ്രവങ്ങള്‍ ഉണ്ട്.
ഡോക്ടര്‍മാര്‍ക്ക്
പിടി കിട്ടിയിട്ടില്ലെന്ന് മാത്രം.
അത് തന്നെ ഒരു തോക്കാണ്.
കിന്നരത്തിന്റെ ആകൃതിയിലെന്ന് മാത്രം.
അത് യുദ്ധങ്ങള്‍ക്കാണ് വാദിയ്ക്കുന്നത്.
സമാധാനത്തിന്റെ ഭാഷയില്‍ ആണെന്ന് മാത്രം.
അത് രാത്രിയിലാണ്
ഇറങ്ങി നടക്കുന്നത്
പകലിന്റെ ഭാഷയില്‍
സംസാരിക്കുന്നു എന്ന് മാത്രം.
കവിതയെ വിശ്വസിക്കരുത്
നാളമായ് വേഷം കെട്ടിയ
ഇടിമിന്നല്‍ ആണത്.
കൂട്ടുപിടിക്കരുത്.
അനേകങ്ങള്‍ എന്ന് വിശ്വസിപ്പിക്കുന്ന
ഏകാന്തതയാണത്.
സ്വന്തമെന്ന് ആര്‍ക്കും തോന്നിപ്പിക്കുന്ന
അസാധ്യതയാണത്.
സ്വാഗതം എന്ന് പറയുന്ന
പീഡനമാണത്
കണ്ണീരുകൊണ്ട്
അത് എഴുതുന്ന ക്രൂരതകളെപ്പോലെ
ഒരു യുദ്ധവും
മനുഷ്യരുടെ പ്രതലത്തില്‍ എഴുതിയിട്ടില്ല.
രാജേന്ദ്രന്‍ എടത്തുംകര
Feb 26, 2021
6 minutes read
വി.ആര്‍. സുധീഷ്
Feb 25, 2021
5 Minutes Watch
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്‍
Feb 17, 2021
3 Minutes Read
Think
Feb 15, 2021
1 Minute Read
ഷൗക്കത്ത ലീ ഖാൻ
18 Sep 2020, 11:20 PM
കവിത തത്വചിന്തയാണ്. ബുദ്ധി കൊണ്ട് സംസാരിക്കുന്ന ഹൃദയ ദ്രവീകരണ കലയാണത്. ഖരത്തോട് പൊരുതുന്ന ദ്രവത്തിന്റെ കണ്ണീർ നനവുള്ള ' തപാൽ മുദ്രയായി സ്നേഹ സേചനം തുടരട്ടെ.
ബിന്ദു റ്റി എസ്
8 Sep 2020, 09:03 PM
അതെ.അതുകൊണ്ടതിനെ ഭീഷണിപ്പെടുത്തും,തെരുവുകളിലിട്ട് വലിച്ചിഴക്കും,അതിന്റെ മുഖത്ത് തുപ്പും,പരിഹസിക്കും,ശ്വാസം മുട്ടിക്കാൻ ശ്രമിക്കും,നാടുകടത്തും,ജയിലിലടയ്ക്കും,കാരീയം ഉരുക്കിയൊഴിക്കും.......എന്നാലും അത് അതിജീവിക്കും. നെരൂദ
എം ഫൈസൽ
8 Sep 2020, 09:00 PM
അത് മാംസഭോഗിയാണ്. മാംസനിബദ്ധമാണ്. അത് അനുരാഗിയല്ല. വൈരാഗിയാണ്.
എ. കെ. റിയാസ് മുഹമ്മദ്
8 Sep 2020, 03:02 PM
ഹൃദയത്തെ കാർന്നു തിന്നുന്ന കവിത!
പി. ശിവപ്രസാദ്
22 Sep 2020, 10:06 PM
അത് മഞ്ഞെന്ന് തോന്നുന്ന കനലാണ്. മുടിമാത്രം കാണാവുന്ന കടലിലെ പർവ്വതമാണ്. ആരും അതിന്റെ പൂർണ്ണരൂപവും കരുത്തും കണ്ടറിയുന്നില്ല. പക്ഷെ... പക്ഷെ.....! കൊണ്ടറിയുന്നു.