30 Dec 2021, 05:05 PM
പ്രതിസന്ധിയില്‍ വലഞ്ഞ് സ്വകാര്യ ബസ് വ്യവസായം. കോവിഡിനുശേഷം മാത്രം സര്‍വീസ് നിര്‍ത്തിയത് 4100 സ്വകാര്യബസുകള്‍. വായ്പയെടുത്തും മറ്റും ബസ് വാങ്ങിയ ഉടമകള്‍ നിലനില്‍പ്പിനായി നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഈ മേഖലയില്‍. നാള്‍ക്കുനാള്‍ കൂടി വരുന്ന ഡീസല്‍ വിലയും കളക്ഷനില്‍ വരുന്ന കുറവും ബസുടമകളുടെ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്നു.
നാലു ജീവനക്കാരുണ്ടായിരുന്നത് രണ്ടും മൂന്നുമാക്കി കുറച്ചാണ് നിലവിലെ ഓട്ടം. ഓട്ടംനിര്‍ത്തിയ 4100 ബസുകളില്‍ മാത്രം 16,000-ത്തിലേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് സര്‍വീസ് നടത്തുന്ന ബസുകളിലെ കണക്കെടുത്താല്‍ 16,000 ല്‍ അധികം പേര്‍ക്ക് ജോലിനഷ്ടപ്പെട്ടെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.
ഇന്‍ഇഷുറന്‍സ്, ടാക്‌സ്, റിപ്പയറിംഗ് ചാര്‍ജ്, പാര്‍ട്‌സ് വിലയിലുണ്ടായ വര്‍ധനവ്, ഒപ്പം നിരത്തുകളുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങള്‍ എല്ലാം കൂടി ബസോട്ടം ഇന്ന് ഒരു നഷ്ടക്കച്ചവടമാണെന്ന് തറപ്പിച്ച് പറയുകയാണ് ബസുടമകള്‍. തൊഴിലാളികള്‍ മാത്രം ചേര്‍ന്ന് നടത്തുന്ന ബസുകള്‍ കട്ടപ്പുറത്തിടേണ്ട സ്ഥിതിയിലുമാണ്.
ലാഭമില്ലാത്തത് കാരണം ഉള്‍നാടന്‍, മലയോര പ്രദേശങ്ങളിലോടുന്ന ബസുകളുടെ റൂട്ട് വെട്ടിക്കുറച്ചപ്പോള്‍ സാധരക്കാരുടെ ആകെയുണ്ടായിരുന്ന ഗതാഗത മാര്‍ഗവും നിലച്ചു.
സര്‍വീസ് നടത്താതിരുന്ന കോവിഡ് കാലത്തെ നികുതി സര്‍ക്കാര്‍ ഒഴിവാക്കിത്തരുമെന്ന പ്രതീക്ഷയിലാണ് ബസുടമകള്‍. ഒപ്പം 2012-ല്‍ പുതുക്കിയ വിദ്യാര്‍ഥി യാത്രാനിരക്ക് പുതുക്കിയാല്‍ മാത്രമേ സ്വകാര്യ ബസ് വ്യവസായം രക്ഷപ്പെടൂ എന്നും ബസുടമകള്‍ പറയുന്നു. ബസ് ചാര്‍ജ് വര്‍ധന കൂടി നടപ്പാക്കുന്നതോടെ ഓട്ടം നിര്‍ത്തിയ പല ബസുകളും പുനരാരംഭിക്കാനുള്ള സാധ്യതയുമുണ്ട്. എങ്കിലും ഡീസല്‍ വിലയുടെ നാള്‍ക്കുനാളുള്ള വര്‍ധന ബസുടമകളെയും ജീവനക്കാരെയും ഭയപ്പെടുത്തുന്നുണ്ട്.
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
ഷഫീഖ് താമരശ്ശേരി
May 17, 2022
43 Minutes Watch
ടി.എം. ഹര്‍ഷന്‍
May 15, 2022
31 Minutes Watch
എം.കെ. രാമദാസ്
May 09, 2022
48 Minutes Watch
ടി.എം. ഹര്‍ഷന്‍
May 06, 2022
39 Minutes Watch