വൈരുധ്യങ്ങളുടെ ജനിതകപാലത്തിൽ ഒരമ്മയും മകളും

സാധാരണമായ ഒരു എഴുത്താണിത്. മകൾ തന്റെ അമ്മയെക്കുറിച്ച് എഴുതിയത്. ഒരു പെൺകുട്ടിയുടെ സ്ത്രീയായുള്ള പരിണാമത്തിൽ അമ്മ എന്ന ജൈവിക സാന്നിധ്യം നടത്തിയ ഇടപെടലിനെക്കുറിച്ചാണ് രേഖാ രാജ് എഴുതുന്നത്. അത് പലപ്പോഴും വായനക്കാരെ നടുക്കുന്നുണ്ട്. സംഘർഷത്തിലാക്കുന്നുണ്ട്. കേരളത്തിന്റെ ബൗദ്ധിക പൊതുമണ്ഡലത്തിൽ സക്രിയമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന, സ്ഥൈര്യവും ബലവുമുള്ള വ്യക്തിത്വം എന്ന് സ്ഥാപിച്ചു കഴിഞ്ഞിട്ടുള്ള ഒരു സ്ത്രീയുടെ ഭൂതകാലമാണിത്. പരസ്പരമുള്ള മനസ്സിലാക്കലിനൊടുവിൽ അമ്മയുടെ ഓർമകൾക്ക് മകൾ വാക്കുകൾ നൽകുകയാണ്.

Comments