WHY JNU

Think

Envisioned in 1969, Jawaharlal Nehru University evolved to become India’s premiere higher education institution. JNU has always stood for academic excellence, interwoven with social responsibility. Over the years, the idea of JNU has been under a series of political and cyber-attacks. In October 2019, a new hostel manual was passed, increasing the fees. A policy that would alienate the marginalized sections from education needs to be questioned. As students and teachers were going ahead with the “Fee Must Fall” protests, on 5th January 2020 armed rioters entered the campus and unleashed violence, injuring many.

WHY JNU? by TrueCopyThink is the story of a campus that stood strong amidst attacks of various kinds. A narration of the idea of JNU through leaders, academicians and students who survived this period of history in the backdrop of this major attack.

1969ൽ സ്ഥാപിക്കപ്പെട്ട ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി ഇന്ന് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സുപ്രധാന സ്ഥാപനമാണ്. അക്കാദമിക് മികവിനൊപ്പം തന്നെ സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലും എക്കാലത്തും ശ്രദ്ധനേടിയ സ്ഥാപനമാണിത്. ചോദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങൾ ചോദ്യം ചെയ്തും എതിർക്കേണ്ടതിനെ ശക്തമായി എതിർത്തുകൊണ്ടും തന്നെയാണ് ജെ.എൻ.യു ഇതുവരെ മുന്നോട്ടുപോയിട്ടുള്ളത്.

2019 ഒക്ടോബറിൽ ജെ.എൻ.യു ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചുകൊണ്ട് അധികൃതർ ഒരു ഉത്തരവ് പാസാക്കി. അത് ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അരികുവത്കരിക്കപ്പെട്ട വിദ്യാർത്ഥി സമൂഹത്തിന്റെ ഉന്നതവിദ്യാഭ്യാസത്തെ നേരിട്ടുന്ന ബാധിക്കുന്ന, വിദ്യാഭ്യാസ രംഗത്തുനിന്നുതന്നെ അവർ മാറ്റിനിർത്തപ്പെടാൻ ഇടയാക്കിയേക്കാവുന്ന ഈ നീക്കം ശക്തമായി ചോദ്യം ചെയ്യപ്പെട്ടു. "ഫീസ് പിൻവലിക്കണം' എന്ന ആവശ്യമുയർത്തി വിദ്യാർഥികളും അധ്യാപകരും പ്രക്ഷോഭവുമായി മുന്നോട്ടുപോകുന്നതിനിടെ 2020 ജനുവരി അഞ്ചിന് ക്യാമ്പസിലേക്ക് സായുധരായെത്തിയ കലാപകാരികൾ അക്രമമഴിച്ചുവിടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഈ കാലത്തിനിടെ രാഷ്ട്രീയരംഗത്തുനിന്നും സൈബർ രംഗത്തുനിന്നും വ്യാപകമായ ആക്രമണ പരമ്പര തന്നെ ജെ.എൻ.യു നേരിട്ടിട്ടുണ്ട്. പലവിധത്തിലുളള ആക്രമണങ്ങൾക്കിടയിലും സാമൂഹ്യ ഉത്തരവാദിത്തത്തിനുവേണ്ടി ശക്തമായി നിലകൊണ്ട ഒരു ക്യാമ്പസിന്റെ കഥയാണ് Why JNU? അങ്ങേയറ്റം തീവ്രമായ പല ആക്രമണങ്ങൾക്കിടയിലും ഈ ചരിത്രകാലഘട്ടത്തെ അതിജീവിച്ച വിദ്യാർഥികളിലൂടെയും അക്കാദമിക് വ്യക്തിത്വങ്ങളിലൂടെയും വിദ്യാർത്ഥി നേതാക്കളിലൂടെയും അധ്യാപകരിലൂടെയും ജെ.എൻ.യുവെന്ന ആശയത്തെ വിശദമാക്കുകയാണ് ഈ വീഡിയോ റിപ്പോർട്ട്.


Comments