റോഷാക്ക്;
ഇത് പുറത്തുകാണുന്ന
മനുഷ്യരുടെ കഥയല്ല
റോഷാക്ക്; ഇത് പുറത്തുകാണുന്ന മനുഷ്യരുടെ കഥയല്ല
മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്... പോകെ പോകെ ഓരോ കഥാപാത്രങ്ങളുടെയും ഉള്ളിലിരിപ്പുകള്‍ പുറത്തു വരുന്നു. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലെറെന്നോ, പാരാനോര്‍മല്‍ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലറെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ചിത്രം.
8 Oct 2022, 04:02 PM
ജീവിതത്തിലെ ഏത് പ്രതികൂലസാഹചര്യത്തിലും, ഏറ്റവും പ്രിയപ്പെട്ടവരെ തന്നോട് ചേര്‍ത്തു നിര്‍ത്തുക എത് മനുഷ്യന്റെ ഏറ്റവും സഹജമായ ഒരു വാസനയാണ്. ഒരിക്കലും പൂര്‍ണ്ണമായി കൈവിട്ടു കളയാന്‍ കഴിയാത്ത, വീണ്ടും വീണ്ടും തന്നിലേയ്ക്ക് കൂടുതല്‍ ചേര്‍ത്തു പിടിക്കുന്ന ചില ബന്ധങ്ങള്‍.... ചിലപ്പോളിതൊരു ബന്ധനത്തോളം വളരാം...
ബന്ധങ്ങളുടെ ഇത്തരം സങ്കീര്‍ണ്ണതകള്‍ കഥയില്‍, കലയില്‍, സിനിമയില്‍ മാത്രമല്ല ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ നമ്മുടെ പരിസരങ്ങളില്‍ വരെ കണ്ടെത്താവുതേയുള്ളു... അതിലത്ര പുതുമയൊന്നുമില്ല... ശത്രുവിന്റെ മരണത്തില്‍ പോലും ഒടുങ്ങാത്ത പകയിലും അത്ര പുതുമയൊന്നുമില്ല. എന്നാല്‍ ഇവയെ പുതിയൊരു കഥാപരിസരങ്ങളിലേയ്ക്ക്, മലയാള സിനിമയില്‍ മുന്‍പ് അധികം കണ്ടുപരിചയമില്ലാത്ത കഥാഭൂമികയിലേയ്ക്ക് ഭംഗിയായി പറിച്ചു നടാന്‍ കഴിഞ്ഞു എതാണ് റോഷാക്ക് എന്ന മലയാള സിനിമയുടെ വിജയം.
പേരു സൂചിപ്പിക്കും പോലെ തന്നെ മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകളിലൂടെ തന്നെയാണ് സിനിമ സഞ്ചരിക്കുന്നതും. മറ്റാര്‍ക്കും അത്രയെളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയാത്ത ഓരോ മനുഷ്യന്റെയും ഉള്ളിരിപ്പുകള്‍... ഭര്‍ത്താവിനെ ആത്മാര്‍ഥമായി സ്‌നേഹിച്ച് അയാള്‍ക്കു വേണ്ടി ജീവിച്ചിട്ടും എന്തായിരുന്നു യഥാര്‍ഥത്തില്‍ തന്റെ ഭര്‍ത്താവ് എന്ന് തിരിച്ചറിയാതെ പോയ ഭാര്യ, സ്വന്തം മക്കളുടെ ഉള്ളിലിരിപ്പ് എന്തെന്നു തിരിച്ചറിയാന്‍ കഴിയാതെ പോയ അച്ഛന്‍, എല്ലാം തുറന്നു സംസാരിക്കുന്നവരെന്നു തോന്നിപ്പിക്കുമ്പോഴും കൂട്ടുകാരിയുടെ ഉള്ളിലെന്തെന്ന് അറിയാതെ പോയ കൂട്ടുകാരന്‍... അങ്ങനെയങ്ങനെ ഒരോ മനുഷ്യന്റെയും ഉള്ളിന്റെ ഉള്ളില്‍ എന്തു നടക്കുന്നുവെന്ന് ആര്‍ക്കറിയാം.
മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്... പോകെ പോകെ ഓരോ കഥാപാത്രങ്ങളുടെയും ഉള്ളിലിരിപ്പുകള്‍ പുറത്തു വരുന്നു. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലെറെന്നോ, പാരാനോര്‍മല്‍ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലറെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ചിത്രം. പ്രിയപ്പെട്ടവരുടെ മരണശേഷവും അവരുടെ ഓര്‍മകള്‍ ജീവിച്ചിരിക്കുന്നവരെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. അപ്പോള്‍ മനസ്സിനെ ദൃശ്യവത്ക്കരിക്കാന്‍ ശ്രമിക്കുന്ന ഒരു സിനിമയില്‍ അവരുടെ ലോകവും കടന്നു വരുന്നത് സ്വഭാവികം.

ഒരു നല്ലസിനിമയ്ക്കു വേണ്ട ഒട്ടുമിക്ക ഘടകങ്ങളും ഒത്തു ചേര്‍ന്നു എന്നതാണ് റോഷാക്ക് എന്ന സിനിമയുടെ കാഴ്ചാനുഭവം മികച്ചതാക്കുന്നത്. സിനിമയുടെ മൂഡിന് അനുയോജ്യമായ ലൊക്കേഷനുകള്‍, ലൈറ്റിംങ്, കളറിംങ്... ചിലപ്പോളൊക്കെ മനോഹരമായി വരച്ചുവെച്ച ചിത്രമെന്നു തോന്നിപ്പോകും വിധമുള്ള ഛായാഗ്രഹണ മികവ്, സംവിധാനത്തിലും തിരക്കഥയിലും പുലര്‍ത്തിയ സൂഷ്മത. സിനിമ സൃഷ്ടിക്കുന്ന ദുരൂഹതയുടെ അന്തരീക്ഷം നിലനിര്‍ത്തുന്ന പശ്ചാത്തല സംഗീതം.
സര്‍വ്വോപരി വളരെ കൃത്യമായ കാസ്റ്റിങ്. മമ്മൂട്ടി, ജഗദീഷ് തുടങ്ങി ആര് കൂടുതല്‍ മികച്ചു നില്‍ക്കുന്നു എന്ന് എടുത്തു പറയാന്‍ ശ്രമിച്ചാല്‍ സംശയിച്ചു പോകും വിധം ഒന്നിനൊന്നു മികച്ചു നില്‍ക്കുന്ന അഭിനയ മികവ്... എങ്കിലും നിസംഗതയോ, ക്രൂരതയോ, മാതൃസ്‌നേഹമോ, സ്വാര്‍ഥതയോ എന്തെന്നു പോലും നിര്‍വചിച്ചെടുക്കാനാവാത്ത ബിന്ദു പണിക്കരുടെ മുഖം മനസ്സില്‍ തങ്ങി നില്‍ക്കുന്നു. കഥാപാത്രമായി ജീവിക്കാനുള്ള തന്റെ കഴിവ് ഷറഫുദ്ദീന്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു...

"വീട്ടിലടച്ചിടാനാണോ എന്നെ കെട്ടിയത്' എന്നു ചോദിച്ച് സ്വന്തം സ്വാതന്ത്ര്യത്തിലേയ്ക്ക് ഒരു സ്ത്രീ ഇറങ്ങിപ്പോകുമ്പോളും രണ്ടു മക്കളുടെ വളര്‍ത്തുദോഷം വളരെ കൃത്യമായി ഒടുക്കം ഒരമ്മയുടെ തലയില്‍ തന്നെ വന്നു വീഴുന്നുമുണ്ട്... സിനിമയുടെ മൊത്തത്തിലുള്ള കാഴ്ചാനുഭവം വെച്ചു നോക്കുമ്പോള്‍ ഇടയ്ക്ക് തോന്നിയ ചെറിയ ചില കല്ലുകടികള്‍ വിട്ടുകളയുന്നു.
ഇത് പുറത്തുകാണുന്ന മനുഷ്യരുടെ കഥയല്ല, ഓരോ മനുഷ്യന്റെയും അകത്തു ജീവിക്കുന്ന മനുഷ്യന്റെ കഥയാണ്. മലയാള സിനിമ കണ്ടു ശീലിച്ച വഴികളില്‍ നിന്നൊരു മാറി നടത്തമാണ്... ഇതുമാത്രമല്ല റോഷാക്ക്, എന്നാല്‍ ഇതുമാണ് റോഷാക്ക്. ഇനിയും പലമാനങ്ങളിലുള്ള കാഴ്ചാനുഭവങ്ങള്‍ സിനിമ തുറന്നിടുന്നുമുണ്ട്... സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീയേറ്റര്‍ അനുഭവം തന്നെയായിരിക്കും കൂടുതല്‍ നല്ലത്...
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
റിന്റുജ ജോണ്‍
Jan 20, 2023
4 Minutes Watch
റിന്റുജ ജോണ്‍
Jan 19, 2023
4 Minute Watch