പൊന്നാനി സ്‌കൂളിനുപകരം വരേണ്ട
ദലിത് സ്‌കൂള്‍ എങ്ങനെയാണ്
അട്ടിമറിക്കപ്പെട്ടത്?
പൊന്നാനി സ്‌കൂളിനുപകരം വരേണ്ട ദലിത് സ്‌കൂള്‍ എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്?
നിലവിലെ ദലിത് മുന്നേറ്റത്തിന്റെ ഏറ്റവും വലിയ ചാലകശക്തി ദലിത് കവിതയുടെ ഒരു പുതുലോകമായിരിക്കെ തങ്ങള്‍ ദലിത് കവികളല്ല എന്ന പ്രഖ്യാപനം ഇരച്ചെത്തി മുന്നേറിവന്ന ദലിത് സാംസ്‌കാരിക ചെറുപ്പത്തെ നിര്‍വീര്യമാക്കുകയാണ് ചെയ്തത്
2 Jul 2020, 01:10 PM
എം. കുഞ്ഞാമന്റെ ലേഖനം പ്രസക്തമായി തോന്നി. ദലിത് മുന്നേറ്റത്തിന് ഒരു പ്രത്യയശാസ്ത്രം ആവശ്യമാണ് എന്ന അദ്ദേഹത്തിന്റെ വാദത്തിന് അദ്ദേഹത്തെ ഓള്‍ഡ് സ്‌കൂളില്‍ പെടുത്തുമോ എന്ന ആശങ്ക ഇല്ലാതില്ല. എന്നാല്‍ ശക്തി കൊണ്ട് വേണം നേരിടാന്‍ എന്ന തന്റെ അമൂര്‍ത്തമായ പോയിന്റിനെ വിശദീകരിക്കാനാണ് അദ്ദേഹം ലേഖനത്തെ പ്രയോജനപ്പെടുത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാം.
1) ദലിത് രാഷ്ട്രീയ അവബോധം എന്നതിലുപരി ഏകോപിത മുന്നേറ്റം എന്ന നിലവിലെ രീതി പര്യാപ്തമോ?
2) വാര്‍ത്താമൂല്യത്തേക്കാള്‍ അക്കാദമിക മൂല്യത്തില്‍ ഊന്നേണ്ടതിന്റെ പ്രസക്തി.
3) അക്കോമഡേഷനില്‍ നിന്ന് തുല്യതയിലേക്കുള്ള വളര്‍ച്ച.
4) ക്രിയേറ്റീവ് ആകാന്‍ മാത്രമുള്ള അവധാനത ചുറ്റിലും സൃഷ്ടിച്ചെടുക്കാനും ഭാവനയുടെ അരാജകമായ വഴിയിലൂടെ ആവിഷ്‌കാരത്തിനുള്ള വിധ്വംസകശക്തി പ്രകടിപ്പിക്കുവാനുമുള്ള കഴിവ്.
5) സാമ്പത്തിക ശക്തി, ശാരീരിക ശക്തി എന്നിവ ആര്‍ജ്ജിക്കുന്നതിനുള്ള കൗണ്ടര്‍ കള്‍ച്ചര്‍ നിര്‍മ്മിച്ചെടുക്കുവാനുള്ള നീക്കങ്ങള്‍.
കേരളത്തിലെ ദലിത് ജ്ഞാനരാഷ്ട്രീയത്തിന്റെ വളര്‍ച്ച പഠിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യം ആ രാഷ്ട്രീയത്തിന്റെ ദൃശ്യത ഉറപ്പുവരുത്തിയത് വലതുപക്ഷമാണ് എന്നതാണ്.
ലേഖനത്തിന്റെ ലക്ഷ്യം ദലിത് സാഹോദര്യത്തിന് വസിക്കാനും പോരാടാനുമുള്ള ഒരു ആശയലോകം നിലവിലെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് തുല്യമോ മീതെയോ ആയി വളര്‍ത്തിക്കൊണ്ടുവരിക എന്നതു തന്നെയാണ്. എന്നാല്‍ കേരളത്തിലെ ദലിത് ജ്ഞാനരാഷ്ട്രീയത്തിന്റെ വളര്‍ച്ച പഠിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യം ആ രാഷ്ട്രീയത്തിന്റെ ദൃശ്യത ഉറപ്പുവരുത്തിയത് വലതുപക്ഷമാണ് എന്നതാണ്. നിലവിലുള്ള ഇടതുപക്ഷത്തെ ശിഥിലീകരിക്കാനുതകും എന്നുദ്ദേശിച്ച് പ്രതിനിധാന രാഷ്ടീയത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് കമ്പോളവും മാധ്യമങ്ങളും അക്കാദമിക ലോകവും ഈ മുന്നേറ്റത്തെ വളര്‍ത്താന്‍ സംഭാവന ചെയ്തത്. എന്നാല്‍ കേരളത്തില്‍ ജാഗ്രതയോടെ പോസ്റ്റ് മോഡേണിസത്തെ, ഒട്ട് താമസിച്ചാണെങ്കിലും ഉള്‍ക്കൊള്ളുകയും തങ്ങളുടെ സോഷ്യല്‍ ഡെമോക്രാറ്റിക് ഘടനയുടെ ഭാഗമാക്കി മാറ്റുകയും സംവാദപരമായി സ്വത്വവാദത്തെക്കൂടി കക്ഷിചേര്‍ത്തും കൊണ്ടാണ് ഇടതുപക്ഷം മുന്നോട്ടുപോയത്. കേരളത്തിലെ ഹിന്ദുരാഷ്ട്രീയ വിരോധത്തിന്റെ വല്യ ബാനറില്‍ ഇവരെയെല്ലാം അണികളാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്.
കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേത് പോലെയല്ലാതെ വളരെ ആഴത്തില്‍ സവിശേഷ സാംസ്‌കാരിക നില വരച്ച് മുന്നേറിയ ഒരു ക്രിയേറ്റീവ് മൂവായാണ് ദലിത് രാഷ്ട്രീയം രൂപപ്പെട്ടുവന്നത്. മലയാള സാംസ്‌കാരികതയുടെ ആകെയുള്ള പ്രതിസന്ധിക്ക് മറുപടിയായാണ് അത് വന്നത്. കെ.കെ. സഹോദരന്‍മാരും സണ്ണി കപിക്കാടുമൊക്കെയടങ്ങുന്ന സൈദ്ധാന്തിക മുന്നണിയും സി. അയ്യപ്പനും എസ്. ജോസഫുമൊക്കെ നേതൃത്വം കൊടുക്കുന്ന സര്‍ഗ്ഗാത്മക മുന്നണിയും ഇതിനുണ്ടായിരുന്നു. ഇവയൊന്നും തന്നെ മറ്റ് സംസ്ഥാനങ്ങളിലേത് പോലെ ദ്വന്ദവാദത്തിലൂന്നിയുള്ളതായിരുന്നില്ല. നവോത്ഥാന കാലം മുതല്‍ കേരളത്തിന്റെ പ്രൗഡ്ഢി കുടികൊള്ളുന്നതവിടെയാണ്. അയ്യങ്കാളിയുടേയും ശ്രീനാരായണ ഗുരുവിന്റേയും മുന്‍കൈയുകള്‍ ഇതരമായ ബലകേന്ദ്രനിര്‍മ്മാണത്തിലായിരുന്നു.

അതിലൂടെ പ്രവര്‍ത്തിക്കുകയും തുല്യത പ്രാപിക്കുകയും മറികടക്കുകയും ചെയ്യുക എന്നതാണ് രീതി. ആ വളര്‍ച്ചയിലൊക്കെയും പ്രതിനിധാന വ്യാകുലതകളെവിടെയൊക്കെ വരുന്നുണ്ടോ അവിടെയെല്ലാം സവര്‍ണരുമായി നീക്കുപോക്കുണ്ടാക്കുകയും ചെയ്തിട്ടുണ്ട് .
ഇതര സംസ്ഥാനങ്ങളിലെ സാഹിത്യ സൃഷ്ടികള്‍ മുഖ്യധാരാജീവിതത്തിലെ പ്രതിനായകനായി സവര്‍ണതയെ ചിത്രീകരിച്ചപ്പോള്‍ മലയാള ദലിതെഴുത്ത് സവര്‍ണന് ഇതരമായി ശ്രേയസ്സിന്റെ മറ്റൊരു സംഭരണ രീതി കാണിച്ചു തുടങ്ങി. സി. അയ്യപ്പന്‍ മരണാനന്തര ഭൂതാവിഷ്ടജീവിതങ്ങളിലൂടെയും മൂല്യങ്ങളും വ്യക്തിനിഷ്ടതയും തമ്മിലുള്ള സംഘര്‍ഷത്തെ ചിത്രീകരിക്കുന്നതിലുടെയും എസ്. ജോസഫ് കുട്ടനെയ്ത്തുകാരുടേയും വീടുപണിക്കാരുടേയും സമൃദ്ധിയെക്കുറിച്ചുള്ള ഇതര സങ്കല്‍പ്പനങ്ങളിലൂടെയും ഘടനാപരമായ നൂതന കാവ്യ പരീക്ഷണങ്ങളിലൂടെയും പൊലിഞ്ഞുപോകുന്ന പാര്‍ശ്വ ജീവിത ചിത്രീകരണത്തിലൂടെയുമാണ് ഇത് സാധ്യമാക്കിയത്.

എന്നാല്‍ വ്യത്യസ്തമായ ഒരു മൂല്യലോക നിര്‍മാണം നിലയ്ക്കുകയും ആ സ്ഥാനത്തേക്ക് ജാതി വിരോധത്തിന്റെ ഒരു രാഷ്ട്രീയം സോഷ്യല്‍ മീഡിയയില്‍ ഉരുവം കൊള്ളാന്‍ തുടങ്ങുകയും ചെയ്തു. കേരളത്തില്‍ ഈ സമയത്ത് തന്നെ ഉയര്‍ന്നുവന്ന മുസ്‌ലിം സ്വത്വവാദ രാഷ്ട്രീയത്തിന്റെ പരിസരത്തില്‍ ഇതിന് വലിയ പിന്തുണ കിട്ടുന്ന സാഹചര്യമുണ്ട്.
നിലവിലുള്ള ജാതിവിരോധത്തിന്റെ ദ്വന്ദവാദം സാംസ്‌കാരികമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെ വഴിയിലുപേക്ഷിച്ച് അധികാരത്തിലിരിക്കുന്ന സംസ്‌കൃതിയുടെ പ്രതിരാഷ്ട്രീയം മാത്രം എന്ന നിലയ്ക്ക് കുറഞ്ഞുപോകുകയാണ് ചെയ്യുന്നത്. കുഞ്ഞാമന്‍ പ്രധാനമായി സൂചിപ്പിക്കുന്ന ഒബ്ജക്ടീവ് ആയ സമീപനമുള്ള സബ്ജക്ടിവിറ്റി എന്നതാണ് നഷ്ടമായത്.
ഇതിന് പ്രധാനമായി വഴിവെച്ചത് ദലിത് കവികള്‍ തങ്ങള്‍ ദലിത് കവികളല്ല എന്ന് പ്രഖ്യാപിച്ചു തുടങ്ങിയതാണ്. നിലവിലെ ദലിത് മുന്നേറ്റത്തിന്റെ ഏറ്റവും വലിയ ചാലകശക്തി ദലിത് കവിതയുടെ ഒരു പുതുലോകമായിരിക്കെ തങ്ങള്‍ ദലിത് കവികളല്ല എന്ന പ്രഖ്യാപനം ഇരച്ചെത്തി മുന്നേറിവന്ന ദലിത് സാംസ്‌കാരിക ചെറുപ്പത്തെ നിര്‍വീര്യമാക്കി. ഏത് മത്സര മുന്നേറ്റത്തെയും മറികടക്കാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്നും മലയാള സാംസ്‌കാരികതയുടെ ആകെയുള്ള പ്രതിസന്ധിയുടെ മറുപടിയാണ് തങ്ങള്‍ എന്ന തിരിച്ചറിവുമാണ് കവികളെക്കൊണ്ട് ഇത് ചെയ്യിച്ചതെങ്കിലും ദലിത് എന്നതിന് വംശീയ നിലയ്ക്കപ്പുറം ഒരു സൗന്ദര്യ ശാസ്ത്ര നിലയുണ്ടെന്നും പൊന്നാനി സ്‌കൂള്‍ പോലെ മികവിന്റെ ഇതര മൂല്യബോധമുള്ള മറ്റൊരു സ്‌കൂളാണ് ദലിത് സ്‌കൂളെന്നും സ്ഥാപിക്കാനുള്ള സൗന്ദര്യബോധത്തേക്കാള്‍ പ്രതിനിധാന രാഷ്ടീയം നല്‍കുന്ന വലതുപക്ഷ പരതയിലേക്ക് വീണുപോകുകയാണ് അവര്‍ ചെയ്തത്.
ചുംബനസമരം, ജെന്‍ഡര്‍ സമരം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ദലിത് ഫെമിനിസ്റ്റുകളെ കുടുംബത്തിന്റെ അടിത്തറയും ത്യാഗത്തിന്റേയും സഹനത്തിന്റേയും സംഘടനാ മൂല്യങ്ങളേയും പ്രതി താക്കീത് ചെയ്യുന്നവരും ഈ മൂല്യങ്ങളൊക്കെ തന്നെ ഇടതുപക്ഷ വളര്‍ച്ചയെ സഹായിക്കുമോ എന്നതില്‍ ആശങ്കാകുലരാണ്
കവികള്‍ക്ക് വെളിയിലുള്ള ദലിത് വ്യക്തിത്വങ്ങളും പ്രതിനിധാന രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ പങ്കുവെയ്ക്കുന്നതിനാലും പ്രത്യയശാസ്ത്രം എന്ന ഡോഗ്മയോട് പോസ്റ്റ് മോഡേണ്‍ രാഷ്ടീയത്തിന്റെ തിരിച്ചറിവില്‍ നില്‍ക്കുന്നതിനാലും അവര്‍ കവികളുടെ ഇത്തരം നിലപാടുകളെ കണ്ടില്ല എന്ന് നടിച്ചു. തന്നെയുമല്ല ദലിത് സാഹോദര്യത്തിന്റെ മുന്നണി നിര്‍മ്മാണങ്ങളെല്ലാം ഇടതുപക്ഷ സ്വഭാവത്തിന് ശക്തി പകരും എന്ന വിവേകവും ഈ നിര്‍വീര്യപ്പെടുത്തലിന് കാരണമായിട്ടുണ്ട്. ചുംബനസമരം, ജെന്‍ഡര്‍ സമരം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ദലിത് ഫെമിനിസ്റ്റുകളെ കുടുംബത്തിന്റെ അടിത്തറയും ത്യാഗത്തിന്റേയും സഹനത്തിന്റേയും സംഘടനാ മൂല്യങ്ങളേയും പ്രതി താക്കീത് ചെയ്യുന്നവരും ഈ മൂല്യങ്ങളൊക്കെ തന്നെ ഇടതുപക്ഷ വളര്‍ച്ചയെ സഹായിക്കുമോ എന്നതില്‍ ആശങ്കാകുലരാണ്.
ഇവിടെയാണ് കുഞ്ഞാമന്‍ ആശങ്കയ്ക്കിടയാകാത്ത വിധം തുറന്നു പറഞ്ഞിരിക്കുന്നത്; 'ഒരു ദലിത് സൗന്ദര്യശാസ്ത്രം ആവശ്യമാണ്'. കെ.കെ. കൊച്ചിനെപ്പോലെയുള്ളവര്‍ അപനിര്‍മ്മാണത്തേയും സൂക്ഷ്മരാഷ്ട്രീയത്തേയും ദലിത് ജ്ഞാന ശാസ്ത്രത്തിന്റെ ആധാരമായി പറയുന്നുണ്ടെങ്കിലും സമൂഹം എന്ന നിലയില്‍ തങ്ങളുടെ വ്യതിരക്തത ഉയര്‍ത്തിക്കാട്ടുന്ന, സംവാദപത നിലനിര്‍ത്തുന്ന, ബന്ധങ്ങളുടെ ആന്തരിക സംത്രാസം കൊണ്ട് ബല സന്തുലിതത്വം നിലനിര്‍ത്തുന്ന ഒരു മൂല്യലോകത്തിന്റെയാവശ്യം ദലിതരുടെ മുന്നിലേക്കെടുത്തു വയ്ക്കുവാന്‍ കുഞ്ഞാമന്റെ ലേഖനത്തിന് കഴിഞ്ഞിരിക്കുന്നു.
ഉമർ തറമേൽ
14 Apr 2021, 04:20 PM
അസംബന്ധം. ഒന്നും പറയുകയോ മനസ്സിലാവുകയോ ചെയ്തില്ല. പൊന്നാനി കളരി, എവിടെ, ഏതുകാലം? പിന്നെപ്പറഞ്ഞവ ഏതു കാലം.? എന്താണ് ഇവ തമ്മിലെ ക്രോസ് സെക്ഷൻ. വെറുതെ ഒരു 'ലേപനം '.
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
പി.ബി. ജിജീഷ്
Jan 24, 2023
8 Minutes Read
റിദാ നാസര്‍
Dec 24, 2022
5 Minutes Read
പി.ബി. ജിജീഷ്
Nov 26, 2022
20 Minutes Read
എം. കുഞ്ഞാമൻ
Aug 11, 2022
2 Minutes Read
Kannan Sanathanan
18 Jun 2021, 02:15 PM
വീണ്ടും വീണ്ടും ഈ ലേഖനം ഉയർന്നു വരുകയും ഫോർവേർഡ് ചെയ്യപ്പെടുകയും ചെയ്യുന്നത് തന്നെ ലേഖനത്തിൻ്റെ സാംഗത്യം വെളിവാക്കുന്നു .ഉമർ തറമേലിൻ്റെ കാലുഷ്യം പാഠത്തിന് വെളിയിലാണ്