എന്‍.ഐ.എ ഉദ്യോഗസ്ഥര്‍
രാത്രി പത്തരമണിക്ക് വീട്ടില്‍ വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
- സബിത ശേഖര്‍
എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ രാത്രി പത്തരമണിക്ക് വീട്ടില്‍ വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു - സബിത ശേഖര്‍
10 Nov 2021, 04:00 PM
2021 സെപ്തംബര്‍ ഒന്നാം തിയതി രാത്രി പത്തരമണിക്ക് എന്‍.ഐ.എയിലെയും ക്രൈംബ്രാഞ്ചിലേയും ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്റെ അമ്മ സബിത ശേഖര്‍. സുപ്രീം കോടതിയുടെ ഒരു നോട്ടീസ് തരാന്‍ രാത്രി പത്തരമണിക്ക് വരേണ്ട എന്ത് ആവശ്യമുണ്ടായിരുന്നു എന്നും സബിത ശേഖര്‍. ട്രൂകോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തിലാണ് സബിത ശേഖറിന്റെ വെളിപ്പെടുത്തല്‍.
ഞങ്ങളെ സംബന്ധിച്ച് ഭരണകൂട ഭീകരതയും ഫാസിസവുമൊക്കെ വന്ന് കഴിഞ്ഞെന്നും ഇതിനെതിരെ ഒരു പരാതി കൊടുക്കാന്‍ പോലും തോന്നാത്തത് കേരളാ പൊലീസിന്റെ പൊലീസ് സ്റ്റേഷനില്‍ പോയി വേണമല്ലോ പരാതി കൊടുക്കേണ്ടത് എന്നത് കൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
""ഞങ്ങളെ സംബന്ധിച്ച് ഭരണകൂട ഭീകരതയും ഫാസിസവുമൊക്കെ വന്ന് കഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ തെളിവ് 2021 സെപ്തംബര്‍ ഒന്നാം തിയതി രാത്രി പത്തരമണിക്ക് എന്‍.ഐ.എയിലെയും ക്രൈംബ്രാഞ്ചിലേയും ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് വന്നു. സുപ്രീം കോടതിയുടെ നോട്ടീസ് നേരിട്ട് തരാന്‍ വേണ്ടിയാണ് രാത്രി പത്തരമണിക്ക് വന്നത്. ഞാന്‍ ചോദിച്ചു എന്താ നിങ്ങള്‍ ഈ സമയത്ത് വന്നത്. ട്രാവല്‍ ചെയ്ത് ലേറ്റ് ആയതാണെന്നാണ് അവര്‍ പറഞ്ഞത്. എന്നെ വിളിച്ചു പറയാനോ കൊച്ചി ഓഫീസിലേക്ക് വിളിപ്പിക്കാനോ പിറ്റേന്ന് രാവിലെ വരാനോ ശ്രമിക്കാതെ രാത്രി വരേണ്ട ആവശ്യം എന്തായിരുന്നു? അന്ന് അറസ്റ്റ് ചെയ്യാന്‍ വന്നപ്പോള്‍ ഒരു പ്രശ്‌നവും നമ്മള്‍ പറഞ്ഞിട്ടില്ല, എന്നാല്‍ ഇനി അത് നടക്കില്ല. ഒരു നോട്ടീസ് തരാന്‍ പത്തരമണിക്ക് വരേണ്ട ആവശ്യമില്ല. രണ്ട് ദിവസം കഴിഞ്ഞ് സുപ്രിം കോടതി ആ നോട്ടീസ് അയച്ചു തന്നു. അവര്‍ വന്നത് ഒരു നാടകത്തിലൂടെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായിരുന്നു. അവര്‍ പോയതിന് ശേഷം അലന്‍ എന്നെ കെട്ടിപ്പിടിച്ചിരുന്നു. ഇതില്‍ നമുക്ക് ഒരു പരാതി കൊടുക്കാന്‍ പോലും തോന്നാത്തത് കേരളാ പൊലീസിന്റെ പൊലീസ് സ്റ്റേഷനില്‍ പോയിവേണമല്ലോ എന്നത് കൊണ്ടാണ്. ഇതൊന്നും ആരോടും പറഞ്ഞിട്ടുമില്ല. ''
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം രാത്രി എട്ടു മണിക്ക് പ്രസിദ്ധീകരിക്കും
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
ലക്ഷ്മി പദ്മ
Dec 30, 2022
8 Minutes Read
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
സി.പി. ജോൺ
Dec 14, 2022
3 Minute Read
ബിനോയ് വിശ്വം
Dec 02, 2022
49 Minutes Watch