അഭിയും സച്ചിനും; ഒരു എസ്.എഫ്.ഐ. കെ.എസ്.യു. സൗഹൃദം

ക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളായിരുന്നു, യു.ഡി.എഫിലെ കെ.എം. അഭിജിത്തും എൽ.ഡി.എഫിലെ കെ.എം. സച്ചിൻ ദേവും. എസ്.എഫ്.ഐ.സംസ്ഥാന സെക്രട്ടറിയായ സച്ചിൻ, കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിലാണ് മത്സരിച്ചത്. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായ അഭിജിത്ത് കോഴിക്കോട് നോർത്ത് മണ്ഡലത്തിലും. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിദ്യാർത്ഥി സംഘനകളുടെ നേതാക്കളായ ഇവർ സഹപാഠികളാണ്. ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ (മീഞ്ചന്ത കോഴിക്കോട്) യൂണിയനിൽ പ്രവർത്തിച്ചവർ കൂടിയാണ് എന്നതാണ് ഏറെ കൗതുകകരം. സച്ചിൻ ചെയർമാനായ കോളേജ് യൂണിയനിൽ അഭിജിത്ത് യു.യു.സി. ആയിരുന്നു. അഭിജിത്ത് പിന്നീട് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി. രാഷ്ട്രീയമായ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളപ്പോഴും വളരെയടുത്ത സൗഹൃദം പുലർത്തുന്നവരാണ് അഭിയും സച്ചിനും. ഈ സംഭാഷണത്തിൽ വർഗ്ഗീയ രാഷ്ട്രീയത്തോടുള്ള കടുത്ത വിയോജിപ്പ് രണ്ട് പേരും ഒരുപോലെ പ്രകടിപ്പിക്കുന്നുണ്ട്. രണ്ട് വിദ്യാർത്ഥി നേതാക്കൾ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് വരുമ്പോഴുള്ള മാറ്റവും കലാലയ കാലത്തെ രസകരമായ അനുഭവങ്ങളും ഇവർ പങ്കുവെയ്ക്കുന്നു. ഒരു കെ.എസ്.യു. എസ്.എഫ് ഐ രാഷ്ട്രീയ സൗഹൃദ സംവാദം.

Comments