truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 29 March 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 29 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
the-fall-of-democracy
Image
the-fall-of-democracy
https://truecopythink.media/t/the-fall-of-democracy
Sangameswar

Technology

Photo: unsplash.com

സൂക്ഷിക്കുക,
2023 ൽ ഒരു സോഷ്യൽ മീഡിയ
ആക്രമണം നിങ്ങളെയും കാത്തിരിക്കുന്നു

സൂക്ഷിക്കുക, 2023 ൽ ഒരു സോഷ്യൽ മീഡിയ ആക്രമണം നിങ്ങളെയും കാത്തിരിക്കുന്നു

സൈബര്‍ കുറ്റവാളികള്‍ അവരുടെ അടുത്ത ആക്രമണം സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളിലേയ്ക്ക് ആണ് വ്യാപിക്കാന്‍ സാധ്യതയേറെയും. വലിയ സോഷ്യല്‍ മീഡിയ ഭീഷണികളെ നേരിടേണ്ടിവരുമ്പോള്‍, അധികാരം കൈയാളുന്നത് നിങ്ങളാണെന്ന് ഓര്‍ക്കുക. ഓണ്‍ലൈനില്‍ നിങ്ങള്‍ എന്താണ് പോസ്റ്റുന്നതെന്നും, ആര്‍ക്കൊക്കെ അത് കാണാനാകുമെന്നും നിങ്ങള്‍ മാത്രം നിയന്ത്രിക്കുന്നു. അതാണ് ഓര്‍ക്കേണ്ടത്.

13 Jan 2023, 09:58 AM

സംഗമേശ്വരന്‍ മാണിക്യം

Instagram, Facebook, Twitter, LinkedIn തുടങ്ങി ഇക്കാലത്ത് തിരഞ്ഞെടുക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഒരു കുറവുമില്ല. സൈബര്‍ കുറ്റവാളികള്‍ അവരുടെ അടുത്ത ആക്രമണം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേയ്ക്ക് ആണ് വ്യാപിക്കാന്‍ സാധ്യതയേറെയും. 2023 ല്‍ കരുതിയിരിക്കേണ്ട സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന്​ പരിശോധിക്കാം.

അപ്പോള്‍ ഇനി, സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി ചെയ്യുന്നതു പോലെ ചെയ്‌തോളൂ. സ്‌ക്രോളിംഗ് ആയിക്കോട്ടെ! അതിന്റെയിടയ്ക്കു വായിച്ചുമനസ്സിലാക്കാന്‍ മറക്കരുത് എന്നേയുള്ളൂ...

1. സോഷ്യല്‍ എഞ്ചിനീയറിംഗ്

നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കവര്‍ന്നെടുക്കാനോ നിങ്ങളെ കബളിപ്പിക്കാനോ ഒരു ഹാക്കര്‍ ഉപയോഗിച്ചേക്കാവുന്ന ഏത് സൈബര്‍ ആക്രമണത്തെയും സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന് പറയാം. ഇത് നിങ്ങളുടെ ഇ- മെയില്‍ ഇന്‍ബോക്സിലേക്ക് അയച്ച ഫിഷിംഗ് ഇ- മെയിലിന്റെ രൂപത്തിലോ നിങ്ങളുടെ iPhone അല്ലെങ്കില്‍ Androidലേക്ക് അയച്ച സ്മിഷിംഗ് ടെക്​സ്​റ്റിന്റെ രൂപത്തിലോ ആകാം. 

ഫോണിലൂടെയോ ഇ- മെയില്‍ അല്ലെങ്കില്‍ ടെക്​സ്​റ്റ്​ വഴിയോ അപരിചിതര്‍ക്ക് ഒരിക്കലും നിങ്ങളുടെ സെന്‍സിറ്റീവ് അഥവാ സ്വകാര്യ ഡാറ്റ നല്‍കരുത് എന്നതാണ് സ്വയം പരിരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന വഴി. മറുവശത്തുള്ള വ്യക്തി സത്യം പറയുന്നതായി 100% ഉറപ്പിക്കാന്‍ സൈബര്‍ലോകത്തില്‍ ബുദ്ധിമുട്ടാണ്. അതുപോലെ, ഇമ്മാതിരി സെന്‍സിറ്റീവ് ആയ വിഷയങ്ങള്‍ ഫോണിലൂടെ കൈമാറേണ്ടി വരികയാണെങ്കില്‍ ഒരു പൊതുസ്ഥലത്താണെങ്കില്‍, നിങ്ങളുടെ അടുത്താരുമില്ല എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം കൊടുക്കുക. അല്ലെങ്കില്‍ സോഷ്യല്‍ എഞ്ചിനീയറിംഗ് ടെക്​നിക്​ ആയ സ്‌നൂപിങ് ആണെങ്കില്‍ eavesdropping നു ഇരയായേക്കാം. 

Innocent.jpg

അതായത്, പൊതു ഇടങ്ങളില്‍ നിന്നുകൊണ്ട് സെന്‍സിറ്റീവ് ആയ കാര്യങ്ങള്‍ ഏതുസമയത്തായാലും വിളിച്ചുകൂവരുത്. ലാലേട്ടന്റെ  "രസതന്ത്രത്തില്‍' ഇന്നസെന്റിന്റെ കഥാപാത്രമായ മണികണ്ഠന്‍ ആശാരി രാത്രിയില്‍ പൊതുഇടമായ സ്ഥലത്തു ചെന്നുനിന്ന് കണ്മണിയെക്കുറിച്ച്​ വിളിച്ചുകൂവി പുലിവാലുപിടിച്ചതുപോലെയിരിക്കും. അത്രന്നെ.

2. ഫിഷിംഗ്

ഒരു സൈബര്‍ ക്രിമിനല്‍ നിങ്ങള്‍ക്ക് ഏതെങ്കിലും പ്രശസ്തമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഒരു തട്ടിപ്പ്​ ഇ- മെയില്‍ അയയ്ക്കുമ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ഫിഷിംഗ് സംഭവിക്കുന്നത്. നിങ്ങള്‍ ഉടനടി പരിഹരിക്കേണ്ട ഒരു "അക്കൗണ്ട് പ്രശ്നത്തെക്കുറിച്ച്' ആ തട്ടിപ്പു സന്ദേശം നിങ്ങളെ അലേര്‍ട്ട് ചെയ്‌തേക്കാം, ഉടനടി ക്ലിക്ക്‌ ചെയ്തു പരിഹരിക്കേണ്ട ഒരു പ്രത്യേക ലിങ്ക് ഇമ്മാതിരി ഫിഷിങ് തട്ടിപ്പ് ഇമെയില്‍ സന്ദേശത്തിലുണ്ടാവും. അവയിലൊരിക്കലും ക്ലിക്ക് ചെയ്യരുത്.

phishing.jpg

ഈ ലിങ്കുകള്‍ പലപ്പോഴും നിങ്ങള്‍ ടൈപ്പ് ചെയ്യുന്നതെല്ലാം ട്രാക്ക് ചെയ്യാന്‍ കഴിയുന്ന സ്‌പൈവെയര്‍ ബാധിച്ചതോ വ്യാജമായതോ ആയ വെബ്‌സൈറ്റുകളിലേക്ക് നയിക്കുന്നു. നിങ്ങളുടെ മറ്റ് ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതിനായി നിങ്ങള്‍ നല്‍കിയ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും.

3. മാല്‍വെയര്‍

സോഷ്യല്‍ മീഡിയയിലെ ഭീഷണികളില്‍ സ്ഥിരമായി കണ്ടുവരുന്ന ഒന്നായി മാല്‍വെയറിനെ കാണാന്‍ കഴിയും, കാരണം ഇത് പലപ്പോഴും ഹാക്കര്‍മാര്‍ അവരുടെ സൈബര്‍ ആക്രമണങ്ങള്‍ പ്രവര്‍ത്തികമാക്കുന്നതിന് ഉപയോഗിക്കുന്നു. വൈറസുകളും വേമുകളും മുതല്‍ ആഡ്വെയര്‍, സ്‌പൈവെയര്‍, ട്രോജനുകള്‍ വരെ, നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൊന്നില്‍ കടന്നുകയറാന്‍ ഒരു ഹാക്കര്‍ക്ക് ഉപയോഗിക്കാവുന്ന വിവിധ തരത്തിലുള്ള മാല്‍വെയര്‍ ഉണ്ട്.

malware.jpg

നിങ്ങള്‍ ഏത് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നുവെന്നും ഏതൊക്കെ ഫയലുകള്‍ തുറന്ന് ഡൗണ്‍ലോഡ് ചെയ്യുന്നുവെന്നും എപ്പോഴും ശ്രദ്ധിക്കുക. അപകടസാധ്യതയുള്ള ഉപകരണങ്ങളിലേക്ക് മാല്‍വെയര്‍ പ്രോഗ്രാമുകള്‍ എത്തിക്കുന്നതിന് സൈബര്‍ കുറ്റവാളികള്‍ക്ക് ഒളിഞ്ഞിരിക്കുന്ന വഴികളുണ്ട്. നല്ല ഒരു ആന്റി മാല്‍വെയര്‍ സോഫ്റ്റ്‌വയര്‍ ഉപയോഗിക്കുന്നത് മാല്‍വെയര്‍ മൂലമുണ്ടായേക്കാവുന്ന ആക്രമണങ്ങളില്‍ നിന്ന്​ നല്ലൊരു പരിധി വരെ രക്ഷിക്കാം. 

4. ഡാറ്റാ ബ്രീച്ചുകള്‍

ഇന്ന് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ടാര്‍ഗെറ്റുചെയ്യപ്പെടുന്ന സൈറ്റുകളില്‍ ഒന്നാണ് സോഷ്യല്‍ മീഡിയ സൈറ്റുകള്‍. വാസ്തവത്തില്‍, കഴിഞ്ഞകൊല്ലം 200 ദശലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ലിങ്ക്ഡിന്‍ ഉപയോക്താക്കളുടെ ഡാറ്റ സ്വകാര്യത ഏതെങ്കിലും ഒരു വിധത്തില്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നു പഠനങ്ങള്‍ സാധൂകരിക്കുന്നു.

ALSO READ

ഡാറ്റയും പാറ്റയും അഥവാ ഹാഷ്​ വാല്യുവിന്റെ മറിമായങ്ങൾ

തീര്‍ച്ചയായും,  ഉപയോക്തൃ ഡാറ്റ ശരിയായി സംരക്ഷിക്കേണ്ട ചുമതല സോഷ്യല്‍ പ്ലാറ്റ്ഫോമുകളുടേതാണ്, എന്നാല്‍ നിങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നിങ്ങളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ പ്രൊഫൈല്‍ ബയോയില്‍ ഒരിക്കലും വ്യക്തിഗത ഇ- മെയിലുകളോ ഫോണ്‍ നമ്പറുകളോ വിലാസങ്ങളോ ഉള്‍പ്പെടുത്തരുത് എന്നതാണ് ഒരു നല്ല അപ്രോച്ച്.

5. ക്ലിക്ക് ജാക്കിംഗ്

ഒരു നൂതന സോഷ്യല്‍ മീഡിയ ഭീഷണിയും ഹാക്കിംഗ് സാങ്കേതികതയുമാണ് ക്ലിക്ക് ജാക്കിംഗ്. ഈ സാങ്കേതികതയില്‍ ധാരാളം കോഡിംഗ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, അത് പ്രധാനമായും ചെയ്യുന്നത് പേരിലുള്ളതുപോലെ തന്നെയാണ് - ഒരു ക്ലിക്ക് ഹൈജാക്ക് ചെയ്യുന്നു.

ഒരു സോഷ്യല്‍ മീഡിയ പേജില്‍ നിങ്ങള്‍ ചെയ്യുന്ന ഒരു ക്ലിക്ക് അല്ലെങ്കില്‍ "ലൈക്ക് ' മറ്റൊരു ബട്ടണ്‍ അമര്‍ത്തി റീഡയറക്ടുചെയ്യുന്നതിലൂടെ ക്ലിക്ക്  ജാക്കിംഗ് പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയിലെ ഹാക്കര്‍മാര്‍ നിങ്ങളുടെ പ്രൊഫൈലില്‍ ഒരു പോസ്റ്റ് സ്വയമേവ പങ്കിടുന്നതിനോ നിങ്ങളുടെ ഡിജിറ്റല്‍ ഡിവൈസില്‍ ഡ്രൈവ്- ബൈ ഡൗണ്‍ലോഡ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനോ ഒരു പേജിലെ മറഞ്ഞിരിക്കുന്ന ബട്ടണ്‍ ഓട്ടോമേറ്റ് ചെയ്തുകൊണ്ട് സാധിക്കും. ഏതുപേജില്‍ ക്ലിക്ക് ചെയ്യുമ്പോഴും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും .

6. അഫിലിയേറ്റ്  സ്‌കാമുകള്‍ അഥവാ അഴിമതികള്‍

അഫിലിയേറ്റ് സ്‌കാമുകള്‍ സോഷ്യല്‍ മീഡിയ ഹാക്കര്‍മാര്‍ക്ക് കൂടുതല്‍ പണം സമ്പാദിക്കാന്‍ വഴിയൊരുക്കിക്കൊടുക്കുന്നു. തങ്ങളുടെ വെബ്സൈറ്റുകളിലേക്ക് കൂടുതല്‍ ട്രാഫിക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന തേര്‍ഡ് പാര്‍ട്ടി കമ്പനികള്‍ക്ക് മോഷ്ടിച്ച ക്രെഡന്‍ഷ്യലുകള്‍ വിറ്റാണ് അവര്‍ ഇത് ചെയ്യുന്നത്.

ഒരു ഹാക്കര്‍ സാധാരണയായി ഫേസ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ വളരെ കരുതലോടെ സൃഷ്ടിച്ച ഒരു ലിങ്ക് ഉള്‍പ്പെടെ ഒരു വ്യാജ പരസ്യം സൃഷ്ടിക്കുകയും പോസ്റ്റുചെയ്യുകയും ചെയ്യുന്നു. ഒരിക്കല്‍ ക്ലിക്ക് ചെയ്താല്‍, അത് നിങ്ങളെ അവരുടെ പ്രമോഷനായി രജിസ്റ്റര്‍ ചെയ്യുന്നതിനായി വ്യക്തിഗത ഇമെയിലുകളോ വിലാസങ്ങളോ ഫോണ്‍ നമ്പറുകളോ ആവശ്യപ്പെടുന്ന ഒരു വ്യാജ വെബ്സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോയേക്കാം. യഥാര്‍ത്ഥ സമ്മാനമോ പ്രമോഷനോ ഇല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കുമ്പോഴേക്കും അവര്‍ നിങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. 500 രൂപയ്ക്ക് ഐഫോണ്‍ അല്ലെങ്കില്‍ ഐപാഡ് എന്നപോലുള്ള തട്ടിപ്പു സ്‌കീമിലൊന്നും ചെന്ന് വീഴാതിരിക്കുക എന്ന് മാത്രമേ പറയാന്‍ പറ്റൂ. കാരണം സാമാന്യബുദ്ധി ഉപയോഗിച്ച് രക്ഷപ്പെടേണ്ടയിടത്ത് ആപ്പുകള്‍ ചിലപ്പോള്‍ സഹായകരമാവില്ല എന്നുതന്നെ.

 wew.jpeg

7. വ്യാജ സമ്മാനങ്ങള്‍

വ്യാജ സമ്മാനങ്ങള്‍ അഫിലിയേറ്റ് സ്‌കാമുകള്‍ക്ക് സമാനമാണ്, എന്നാല്‍ ഒരു ഇടനിലക്കാരനെ ഉപയോഗിക്കുന്നതിനു പകരം ഹാക്കര്‍മാര്‍ നേരിട്ട് ഇടപാട് നടത്തുന്നു. അവര്‍ കേവലം ഒരു പ്രമുഖ ബ്രാന്‍ഡിന്റെയോ കമ്പനിയുടേയോ പേരുപയോഗിച്ച് ആള്‍മാറാട്ടം നടത്തുകയും വ്യാജ മത്സരങ്ങളോ സമ്മാനങ്ങളോ പോസ്റ്റ് ചെയ്ത് അവരുടെ ഏതെങ്കിലും ഒരു തട്ടിപ്പു വെബ്സൈറ്റിലേക്ക് ആളുകളെ ആകര്‍ഷിക്കുകയും ചെയ്തേക്കാം.

ALSO READ

സൂക്ഷിക്കുക, നിങ്ങള്‍ ഡാറ്റ ബ്രോക്കേഴ്‌സിന്റെ നിരീക്ഷണത്തിലാണ്‌

നിങ്ങള്‍ അവരുടെ തട്ടിപ്പു സൈറ്റില്‍ എത്തിക്കഴിഞ്ഞാല്‍, നിങ്ങളെ കൂടുതല്‍ ചൂഷണം ചെയ്യുന്നതിനായി നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങളും ഇമെയിലുകളും മറ്റ് വ്യക്തിഗത ഡാറ്റകളും ശേഖരിക്കാന്‍ അവര്‍ മാല്‍വെയര്‍ ഉപയോഗിക്കാന്‍ ശ്രമിച്ചേക്കാം. മാല്‍വെയര്‍ പ്രതിരോധിക്കാന്‍ ഒരു നല്ല ആന്റി മാല്‍വെയര്‍ സോഫ്റ്റ്വെയര്‍ സഹായിക്കും. പക്ഷേ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പു വെബ്സൈറ്റില്‍ കൊടുക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ സാമാന്യ ബുദ്ധിയുപയോഗിച്ചാണ് തീരുമാനിക്കേണ്ടത്. ശ്രദ്ധ വേണ്ടത് പല പല മേഖലകളിലാണ്. വെബ്‌സൈറ്റുകളുടെ സ്‌പെല്ലിങ് , സര്‍ട്ടിഫിക്കറ്റ് എന്നിവയൊക്കെ ശ്രദ്ധിച്ചുനോക്കേണ്ടതാണ് .

8. ക്യാറ്റ് ഫിഷിംഗ്

ശ്രദ്ധിക്കേണ്ട ഏറ്റവും പുതിയ തട്ടിപ്പുകളിലൊന്നാണ് ക്യാറ്റ് ഫിഷിംഗ്. നിങ്ങള്‍ വേറൊരു ആളാണെന്ന് ആളുകളെ കബളിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു വ്യാജ ഓണ്‍ലൈന്‍ പ്രൊഫൈല്‍ സൃഷ്ടിക്കുന്നത് ആണ് ഈ തട്ടിപ്പിന്റെ ആദ്യത്തെ പടി. കബളിപ്പിക്കപ്പെടാന്‍ തങ്ങള്‍ അത്രയ്ക്ക്  മണ്ടരല്ലെന്ന് പലരും കരുതുന്നുണ്ടെങ്കിലും, കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്യാറ്റ്ഫിഷിംഗ് പോലുള്ള പ്രണയ തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ക്കു ഏതാണ്ട് 1.8 ബില്യണ്‍ യു.എസ്. ഡോളറിലധികം നഷ്ടപ്പെട്ടതായിട്ടാണ് പല പഠനങ്ങളും തെളിയിക്കുന്നത് .

ഒരു ക്യാറ്റ് ഫിഷര്‍ അല്ലെങ്കില്‍ റൊമാന്‍സ് സ്‌കാമര്‍ നിങ്ങളെ നേരിട്ട് കാണുന്നതിന് മുമ്പ് അവര്‍ക്ക് പണം കൈമാറാനും യൂസര്‍ നൈമുകളും പാസ്‍വേഡുകളും പങ്കിടാനും മറ്റ് സംശയാസ്പദമായ അഭ്യര്‍ത്ഥനകളും നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. നിങ്ങളെ നേരിട്ട് കാണാനുള്ള ആ മുഹൂര്‍ത്തം വരുമ്പോള്‍, വിശദീകരിക്കാനാകാത്ത കാരണങ്ങള്‍ അവതരിപ്പിച്ചു നിങ്ങളെ നേരിട്ട് കാണുകയും ഇല്ല. പല പല കേസുകളില്‍ കേട്ടിട്ടുള്ള രസകരങ്ങളായ കാരണങ്ങളും ഇവിടെ കുറിക്കുന്നില്ല ... 

നിങ്ങളുടെയോ അഥവാ നിങ്ങളുടെ സുഹൃത്തുക്കളുടെയോ വ്യാജപ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ആ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമില്‍ റിപ്പോര്‍ട്ട് ചെയ്യുക . അവരെ നേരിട്ടറിയിക്കുകയും ചെയ്യുക .

9. വ്യാജ ഫോളോവേഴ്സ്

സോഷ്യല്‍ മീഡിയ ലോകം നിങ്ങളെ ഓണ്‍ലൈനില്‍ പിന്തുടരുന്നവരുടെ (സോഷ്യല്‍ മീഡിയ ഫോളോവേഴ്​സ്​) എണ്ണം നിങ്ങള്‍ക്ക് അഭിമാനിക്കാവുന്ന ഒരു തരം സോഷ്യല്‍ സ്റ്റാറ്റസാക്കി മാറ്റിയിട്ടുണ്ട്. അതൊരുതരം സോഷ്യല്‍ ക്യാപ്പിറ്റലാണ്. എന്നിരുന്നാലും, ഈ ഫോളോവേഴ്സ് കൂടുന്തോറും നിങ്ങള്‍ക്ക് വ്യാജ ഫോളോവേഴ്സിനെ ലഭിക്കാനുള്ള സാധ്യതയും ലേശം കൂടുതലാണ്.

ALSO READ

ഡിജിറ്റല്‍ കുടുക്കയിലെ നിക്ഷേപങ്ങള്‍

സോഷ്യല്‍ മീഡിയയിലെ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് പലതരത്തിലുമുള്ള ഫിഷിംഗ് ഇമെയിലുകള്‍ എത്തിക്കുന്നതിനായി ഹാക്കര്‍മാര്‍ ചിലപ്പോള്‍ സൃഷ്ടിക്കുന്ന വ്യാജ പ്രൊഫൈലുകളായിരിക്കാം ഇവയില്‍ പലതും ഡാര്‍ക്ക് വെബില്‍ നിങ്ങളുടെ സ്വകാര്യ ഡാറ്റ മോഷ്ടിക്കാനും/അല്ലെങ്കില്‍ വില്‍ക്കാനും അവര്‍ക്ക് ഉപയോഗിക്കാം. നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏതൊക്കെ ഓഡിയന്‍സിനു എന്തൊക്കെ ഷെയര്‍ ചെയ്യുന്നു എന്ന് ഇടയ്ക്കിടയ്ക്ക് ഒന്ന് നോക്കുന്നത് നല്ലതാണ്. കുറേയധികം ഫോളോവേഴ്സ് ഉണ്ടെങ്കില്‍ നിങ്ങള്‍ അറിയാതെ ചെറിയൊരു ഗ്രൂപ്പിനെ ഉദ്ദേശിച്ചു പോസ്റ്റ്  ചെയ്തത് അറിയാതെ ഓഡിയന്‍സ് പബ്ലിക് ആയിപ്പോയാല്‍ ചിലപ്പോള്‍ പ്രശ്‌നമായേക്കാം .

10. സൈബര്‍ ബുള്ളിയിങ് അഥവാ ഭീഷണിപ്പെടുത്തല്‍

സോഷ്യല്‍ മീഡിയയുടെ തുറന്ന സ്വഭാവത്തിന്റെ നിര്‍ഭാഗ്യകരമായ ഒരു പാര്‍ശ്വഫലമാണ് സൈബര്‍ ബുള്ളിയിങ്. ആളുകള്‍ ചിലപ്പോള്‍ അവരുടെ അക്കൗണ്ടുകള്‍ക്ക് പിന്നിലെ അനോണിമിറ്റി മുതലെടുക്കുകയും മറ്റുള്ളവരുടെ പോസ്റ്റുകളില്‍ വിദ്വേഷകരവും വേദനിപ്പിക്കുന്നതുമായ അഭിപ്രായങ്ങള്‍ ഇടുകയും ചെയ്യുന്നു. ചില ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കാര്യങ്ങള്‍ ഒഴിവാക്കുന്നതില്‍ മികച്ചവരാണെന്നത് ശരിയാണ്. എന്നിരുന്നാലും, സ്ഥിരമായ സൈബര്‍ ബുള്ളിയിങ്  ഒരു വ്യക്തിയുടെ ആത്മാഭിമാനത്തിലും ആത്മവിശ്വാസത്തിലും ദീര്‍ഘകാല സ്വാധീനം ചെലുത്തും. ഓരോരോ രാജ്യങ്ങളിലുമുള്ള സൈബര്‍സുരക്ഷാനിയമങ്ങള്‍ ഇതിനെ പല രീതിയിലുമാണ് കൈകാര്യം ചെയ്യാറുള്ളത്. ഇന്ത്യയിലെ സൈബര്‍സുരക്ഷാനിയമത്തിന്റെ കാഠിന്യക്കുറവുകൊണ്ടാണോ എന്തോ കഴിഞ്ഞകുറച്ചുകാലമായി ഇമ്മാതിരി സൈബര്‍ ഭീഷണികള്‍ പലരും അനോണി ഐഡിയില്‍ നിന്നല്ലാതെ സ്വന്തം ഐഡിയില്‍ നിന്നും ചെയ്യുന്നതായി ഏതോ പഠനത്തില്‍ സൂചിപ്പിച്ചിരുന്നു . ഇത് ആശങ്കാജനകമാണ് . സൈബര്‍സുരക്ഷാനിയമത്തിന്റെ കാലാനുസൃതമായ മാറ്റങ്ങള്‍ ഈ പ്രവണതയിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രത്യാശിക്കാം .

പലതരത്തിലുമുള്ള സൈബര്‍ ബുള്ളിയിങ്ങിനെ കുറിച്ച് വിശദമായൊരു ലേഖനം എഴുതുന്നുണ്ട് .

11. സൈബര്‍ സ്റ്റാക്കിംഗ്

സൈബര്‍ സ്റ്റാക്കിംഗ് സൈബര്‍ ബുള്ളയിങ്ങിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു. മറ്റൊരാളെ ഭയപ്പെടുത്തുന്നതിനോ ഉപദ്രവിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ ശാരീരികമായി ഉപദ്രവിക്കുന്നതിനായി ആരെങ്കിലും ഇന്‍ബോക്‌സ് മെസ്സേജുകള്‍, ഇമെയിലുകള്‍ അല്ലെങ്കില്‍ മറ്റ് ഇലക്ട്രോണിക് രീതികള്‍ ഉപയോഗിക്കുമ്പോഴാണിത്.

സ്റ്റാക്കിങ് നിരവധി രൂപത്തില്‍ പ്രത്യക്ഷപ്പെട്ടേക്കാം, എന്നാല്‍ ഒരു വ്യക്തിയില്‍ നിന്നോ കമ്പനിയില്‍ നിന്നോ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ അനാവശ്യ ശ്രദ്ധ ലഭിക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, നിങ്ങള്‍ ഒരു സൈബര്‍ സ്റ്റാക്കറുമായാണ് ഇടപെടുന്നത് എന്നത് ഏതാണ്ടുറപ്പിക്കാം .

12. ഐഡന്റിറ്റി മോഷണം

നിങ്ങളുടെ പ്രൊഫൈലുകളില്‍ വ്യക്തിഗത തിരിച്ചറിയാവുന്ന വിവരങ്ങള്‍ (PII)
പോസ്റ്റുചെയ്യുന്നതില്‍ നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍, സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍  ഐഡന്റിറ്റി മോഷണത്തിന് വിധേയരായേക്കാം. ഐഡന്റിറ്റി മോഷ്ടിക്കാന്‍ നോക്കുന്ന ഹാക്കര്‍മാര്‍ പ്രൊഫൈല്‍ ബയോസും അക്കൗണ്ട് വിശദാംശങ്ങളും അവര്‍ക്ക് കൈയില്‍ കിട്ടുന്നതെന്തും നോക്കും.

നിങ്ങളുടെ ഐഡന്റിറ്റി അനുകരിക്കുന്നതിനോ ഒന്നിലധികം ആളുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് പൂര്‍ണ്ണമായും പുതിയ ഐഡന്റിറ്റി സൃഷ്ടിക്കുന്നതിനോ അവര്‍ക്ക് പിന്നീട് വിവരങ്ങള്‍ ശേഖരിക്കാനാകും. അടുത്തതായി നിങ്ങള്‍ അറിയുന്നത് നിങ്ങള്‍ ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിനിരയായി എന്നതായിരിക്കാം .

വ്യത്യസ്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ വളരെയധികം വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ സോഷ്യല്‍ മീഡിയ ഭീഷണികള്‍ പലപ്പോഴും സംഭവിക്കാറുണ്ട്. ഐഡന്റിറ്റികള്‍, ബാങ്കിംഗ് ക്രെഡന്‍ഷ്യലുകള്‍, മറ്റ് തരത്തിലുള്ള വ്യക്തിഗത ഡാറ്റ എന്നിവ മോശമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഈ ഡാറ്റ ശേഖരിക്കാനാകും.

ALSO READ

ഓണ്‍ലൈനില്‍ പതിയിരിക്കുന്ന അപകടങ്ങള്‍, സുരക്ഷ ശക്തമാക്കാന്‍ ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

ഓണ്‍ലൈനില്‍ സോഷ്യല്‍ മീഡിയ ഹാക്കിംഗിന്റെ ഇരയാകുന്നത് ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന നടപടികളുണ്ട്:

• സോഷ്യല്‍ മീഡിയ പോസ്റ്റുകളിലോ പ്രൊഫൈല്‍ ബയോസുകളിലോ ജകക ( Personally Identifiable Information) ഒരിക്കലും പങ്കിടരുത്.
•  അക്കൗണ്ട് takeover ഒഴിവാക്കാന്‍ പാസ്‍വേഡുകള്‍ പതിവായി മാറ്റുക.
• നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വിശദാംശങ്ങള്‍ ആര്‍ക്കൊക്കെ കാണാനാകുമെന്നത് നിയന്ത്രിക്കാന്‍ അക്കൗണ്ടുകള്‍ സ്വകാര്യമായി സജ്ജമാക്കുക.
• ലൊക്കേഷന്‍ ട്രാക്കിംഗ് ഒഴിവാക്കാന്‍ സഹായിക്കുന്നതിന് ഒരു VPN ഉപയോഗിക്കുക.
• അപരിചിതരില്‍ നിന്നുള്ള അജ്ഞാത സൗഹൃദ അഭ്യര്‍ഥനകള്‍ സ്വീകരിക്കുന്നത് ഒഴിവാക്കുക.
• വ്യാജ സമ്മാനങ്ങള്‍, അഫിലിയേറ്റ് തട്ടിപ്പുകള്‍ എന്നിവയില്‍ നിന്നുള്ള സംശയാസ്പദമായ ലിങ്കുകള്‍ സസൂക്ഷ്മം പരിശോധിച്ചശേഷം ക്ലിക്ക് ചെയ്യുക .
• സോഷ്യല്‍ മീഡിയ സൈറ്റുകള്‍ കഴിവതും പബ്ലിക് വൈഫൈയില്‍ ഉപയോഗിക്കാതിരിക്കുക .
• കൂടുതല്‍ സുരക്ഷയ്ക്കായി ആന്റിവൈറസ് സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്യുക.

ഇന്നത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഭീഷണികളെ നേരിടേണ്ടിവരുമ്പോള്‍, അധികാരം കൈയാളുന്നത് നിങ്ങളാണെന്ന് ഓര്‍ക്കുക. ഓണ്‍ലൈനില്‍ എന്താണ് പോസ്റ്റുന്നതെന്നും, ആര്‍ക്കൊക്കെ അത് കാണാനാകുമെന്നും നിങ്ങള്‍ മാത്രം നിയന്ത്രിക്കുന്നു. അതാണ് ഓര്‍ക്കേണ്ടത്.

സംഗമേശ്വരന്‍ മാണിക്യം  

അന്താരാഷ്ട്ര സൈബര്‍സുരക്ഷാ വിദഗ്ധന്‍. സൈബര്‍സുരക്ഷാ പ്രഭാഷകനും എഴുത്തുകാരനുമാണ്. ഇന്റര്‍പോളിന്റെ പ്രത്യേക ക്ഷണിതാവ്. GSEC, CISSP, CISM, CRISC, CCSK തുടങ്ങിയ അന്താരാഷ്ട്ര സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷന്‍സ്  നേടിയിട്ടുണ്ട്.

  • Tags
  • #Crime and Technology
  • #Technology
  • #Sangameshwar Iyer
  • #Social media
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Chat GPT

Technology

രാംദാസ് കടവല്ലൂര്‍

ചാറ്റ്​ ജിപിടി എന്ന യന്ത്രബുദ്ധിയെ നിയന്ത്രിക്കുന്ന ഒരു അതിബുദ്ധിയുണ്ട്​, അതാണ്​ സംശയകരം

Mar 16, 2023

5 minute read

 chat-gpt-34.jpg

Technology

രാംനാഥ്​ വി.ആർ.

അറിയാവുന്ന പണി ചെയ്താല്‍ പോരേ ചാറ്റ്​ ജിപിടീ, അറിയില്ലെങ്കില്‍ അറിയില്ല എന്ന്​ പറ...

Mar 14, 2023

10 Minutes Read

2

Technology

Truecopy Webzine

ചാറ്റ് ജിപിടി; നിങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടോ നിങ്ങള്‍ മനുഷ്യരുടെ തൊഴില്‍ കളയുമോ?

Mar 13, 2023

2 minutes Read

cyber-security

Technology

സംഗമേശ്വരന്‍ മാണിക്യം

വരൂ, സൈബര്‍ സുരക്ഷാമേഖലയില്‍ ഒരു സുരക്ഷിത കരിയര്‍ കെട്ടിപ്പടുക്കാം

Feb 14, 2023

6 Minutes Read

amazon-workers-protest

Kerala Budget 2023

ജേക്കബ് ജോഷി

ഐ.ടി. മേഖലയിലെ തൊഴില്‍ പ്രതിസന്ധി, ബജറ്റിലെ പ്രതീക്ഷയും ആശങ്കകളും

Feb 06, 2023

8 Minutes Read

website-blocking

Censorship

സല്‍വ ഷെറിന്‍

സൈബർ സെൻസർഷിപ്പ്​: പൂട്ട്​ വീണത്​ 55,580 കണ്ടന്റുകള്‍ക്ക്‌

Feb 01, 2023

5 Minutes Read

ethiran

Interview

എതിരൻ കതിരവൻ

പാലാ ടു ഷിക്കാഗോ; ശാസ്ത്രം, വിശ്വാസം, കഞ്ചാവ്

Jan 21, 2023

60 Minutes Watch

asokan charuvil

Interview

അശോകന്‍ ചരുവില്‍

പാര്‍ട്ടിയിലെ, നോവലിലെ, സോഷ്യല്‍ മീഡിയയിലെ അശോകന്‍ ചരുവില്‍

Jan 18, 2023

51 Minutes Watch

Next Article

മുസ്​ലിം സ്ത്രീകളുടെ സ്വത്തവകാശം: ഭരണകൂടം കാണേണ്ടത്​ മതത്തെയല്ല,  മതത്തിനുള്ളിലെ സ്ത്രീയെ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster