മുഴുവന്‍ വീഡിയോ കാണാം ↑
24 Sep 2020, 02:40 PM
പൊലീസിലെ അമിതാധികാരപ്രയോഗത്തിനും മോറല്‍ പൊലീസിങ്ങിനും എതിരെ ധീരമായി പൊരുതുന്ന കോഴിക്കോട് സ്വദേശിനിയായ ഗായികയും മ്യൂസിക് കമ്പോസറുമായ ആതിര കെ. കൃഷ്ണന്റെയും സിവില്‍ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിന്റെയും അനുഭവമാണ് ഈ അഭിമുഖം.
തനിക്കെതിരായ പൊലീസ് അധിക്ഷേപത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ആതിര ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. അഞ്ചുവര്‍ഷം മുമ്പ് കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍എ.വി. ജോര്‍ജിന്റെ ഷോര്‍ട്ട്ഫിലിമിനൊപ്പം താന്‍ കൂടി ഭാഗമായ ഷോര്‍ട്ട്ഫിലിം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട സംഭവമാണ് വിരോധത്തിന് തുടക്കമിട്ടത്. അതിന്റെ തുടർച്ചയാണ് കമീഷണറുടെ പകപോക്കൽ നടപടികള്‍ക്കുപിന്നിലെന്ന് ഉമേഷ് ആരോപിക്കുന്നു.
ഇരുവർക്കുമെതിരായ പൊലീസ് വേട്ടയുടെ തുടക്കം ഇങ്ങനെയാണ്: 31 വയസ്സുള്ള ആതിരയുടെ അമ്മ നല്‍കിയ പരാതിയില്‍ കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന സിവില്‍ പൊലീസ് ഓഫീസര്‍ യു. ഉമേഷ് എന്ന ഉമേഷ് വള്ളിക്കുന്നിനെ സപ്തംബര്‍ 18ന് കമീഷണര്‍ എ.വി. ജോര്‍ജ് സസ്‌പെന്റ് ചെയ്യുന്നു.
കൂടാതെ, അമ്മ നല്‍കിയ പരാതിയുടെ പേരില്‍ മൊഴിയെടുക്കാന്‍ ആതിരയുടെ ഫ്‌ളാറ്റിലെത്തിയ പൊലീസ് അവരെ അപമാനിക്കുംവിധം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. സ്ത്രീയായ താന്‍ തനിച്ച് താമസിക്കുന്നിടത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെ രണ്ട് പുരുഷ പോലീസുകാര്‍ കടന്നുവന്ന് തന്നെ ഭയപ്പെടുത്തി മൊഴിയെടുത്തുവെന്നും നിര്‍ബന്ധപൂര്‍വം ‘മൊഴി വായിച്ച് കേട്ടു, ശരി' എന്നെഴുതി ഒപ്പുവെപ്പിച്ചുവെന്നും ‘ഫോട്ടോയില്‍ കാണുന്നതു പോലെയല്ലല്ലോ' എന്ന് ഒരു പോലീസുദ്യോഗസ്ഥന്‍ അനാവശ്യമായി കമന്റടിച്ച് ബോഡി ഷെയിമിങ്ങും കറുത്ത നിറത്തോടുള്ള അധിക്ഷേപവും നടത്തിയെന്നും ചൂണ്ടിക്കാട്ടി ആതിര ഐ.ജിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ആതിരയുടെ പേരെടുത്ത് പറഞ്ഞ്, അവരുടെ ആത്മാഭിമാനത്തെ ആക്രമിക്കുന്ന പരാമര്‍ശങ്ങളുള്ള സസ്‌പെന്‍ഷന്‍ ഉത്തരവ് ഉമേഷ് തന്നെയാണ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് ഉമേഷിന് പിന്തുണയുമായി നിരവധി പേരെത്തി. ഇതിന്റെ പ്രകോപനമെന്നോണം, സസ്‌പെന്‍ഷനില്‍ കഴിയുന്ന ഉമേഷിന് കഴിഞ്ഞദിവസം കമീഷണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചു. പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹക്കും അലനും കോടതി ജാമ്യം അനുവദിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ടു എന്നായിരുന്നു കാരണം കാണിക്കല്‍ നോട്ടീസിലെ ആരോപണം. ‘‘വേട്ട തുടങ്ങിക്കഴിഞ്ഞു. അടുത്ത മെമ്മോ ഇന്ന് ഉച്ചക്ക് കൈപ്പറ്റി. ‘കോടതി വിധി വായിക്കുക' എന്നത് തീവ്ര ഇടതുപക്ഷ നിലപാടാത്രേ!'' എന്നായിരുന്നു ഉമേഷിന്റെ പ്രതികരണം.
‘കാട് പൂക്കുന്ന നേരം' എന്ന സിനിമയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് അടക്കം മുമ്പും ഉമേഷിന് കാരണം കാണിക്കല്‍ നോട്ടീസുകൾ ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സാംസ്‌കാരിക- കലാ രംഗത്ത് സജീവസാന്നിധ്യമായ, മനുഷ്യാവകാശങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന, പൊലീസിന്റെ അമിതാധികാരപ്രയോഗങ്ങള്‍ക്കെതിരെ പോരാടുന്ന വ്യക്തി കൂടിയാണ് ഉമേഷ്. ആതിര, വനിത ശിശുക്ഷേമ വകുപ്പില്‍ കൗണ്‍സിലറാണ്, ഗായിക, മ്യൂസിക് കമ്പോസര്‍ എന്നീ നിലകളില്‍ പൊതുജീവിതത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നു.
ഉമേഷ് വള്ളിക്കുന്നിനെ സസ്‌പെന്റ് ചെയ്ത സംഭവത്തെക്കുറിച്ച് ഐ.ജി തല അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ ഉത്തരവിട്ടുണ്ട്. അപകീര്‍ത്തിപ്പെടുത്തിയെന്നും ബോഡി ഷേമിംഗ് നടത്തിയെന്നും കാണിച്ച് കമ്മീഷണര്‍ക്കെതിരെ ആതിര നല്‍കിയ പരാതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
സി.കെ. മുരളീധരന്‍
Jan 10, 2023
33 Minutes Watch
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch