കടലാസിൽനിന്ന്
ഡിജിറ്റലിലേക്ക്;
എന്റെ ‘സൗകര്യ’ങ്ങൾ
കടലാസിൽനിന്ന് ഡിജിറ്റലിലേക്ക്; എന്റെ ‘സൗകര്യ’ങ്ങൾ
27 Nov 2021, 03:39 PM
"മണലില്‍ ചൂണ്ടുവിരല്‍ കൊണ്ട് എഴുതിത്തുടങ്ങി. പിന്നീട് സ്ലേറ്റ്, കല്ലു പെന്‍സില്‍, കടലാസ്, മഷിപ്പേന, ബോള്‍പെന്‍, വീണ്ടും ഫോണില്‍ ചൂണ്ടുവിരല്‍, ആന്‍ഡ്രോയിഡ് ടാബ്, ഐ പാഡ്, പെന്‍സില്‍ എന്നീ പലതരം എഴുത്തുകളികള്‍! ഈ കളിയിലെ ഒരു നാട്ടമ്മാവന്‍ ആയിരുന്നു കടലാസ് എഴുത്തെന്ന കാല്‍പ്പനികത. ഈ അമ്മാവനാണ് ആധുനികമായ എഴുത്ത് മാധ്യമങ്ങളെ ചീത്ത പറഞ്ഞുകൊണ്ടിരുന്നത്.'- കടലാസില്‍ നിന്ന് ഡിജിറ്റല്‍ എഴുത്തിലേക്കുള്ള പരിണാമത്തെകുറിച്ചും എഴുത്തിന്റെ ടെക്നോളജിയെ കുറിച്ചും സ്വന്തം അനുഭവത്തിലൂടെ അടയാളപ്പെടുത്തുകയാണ് ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 53 ല്‍ എഴുത്തുകാരനായ ഉണ്ണി ആര്‍.
"എഴുതാന്‍ എളുപ്പം, എഡിറ്റ് ചെയ്യാന്‍ അതിലും എളുപ്പം, സ്ഥലലാഭം, കടലാസ് വാങ്ങണ്ട, സൂക്ഷിച്ച് വെക്കാന്‍ എളുപ്പം... അങ്ങനെ സൗകര്യങ്ങളുടെ ഒരു നീണ്ട നിര തന്നെ പ്രത്യക്ഷപ്പെട്ടതോടെ അമ്മാവന്‍ അപ്രത്യക്ഷനായി. ഇവിടെയാണ് സൗകര്യമെന്ന പ്രലോഭനം മുന്നില്‍ വന്നുനിന്നപ്പോള്‍ ഒരല്‍പ്പം ഇടം കൊടുത്തവരില്‍ ഒരാളായി ഇതെഴുന്ന ആളും മാറിയത്.'
സഞ്ചരിക്കുന്ന ഒരു ലൈബ്രറി, എഴുതാന്‍ എളുപ്പമുള്ള ഒരു മാധ്യമം, അത് വേഡിലേക്കോ പി.ഡി.എഫിലേക്കോ മാറ്റാനുള്ള സാധ്യത അങ്ങനെ സൗകര്യങ്ങളുടേതായ ഒരു സ്ഥലം ഒരു പുസ്തകത്തിന്റെ ഭാരം പോലുമില്ലാത്ത ഒരു ഗാഡ്ജറ്റില്‍ ലഭിക്കുമ്പോള്‍ എന്റെ സ്ഥലമെന്നത് എവിടേയും നിര്‍ത്തിയിടാവുന്ന ഒരു കാരവന്‍ പോലെയാകുന്നു. അവിടെ കടലാസ് തീരുമെന്ന ഭയമില്ലാതെ, മഷി തീരുമെന്ന ഭയമില്ലാതെ എഴുതാവുന്ന അവസ്ഥ. ഇവിടെ മഷി തീര്‍ന്ന് വലിച്ചെറിയേണ്ട പേനകളില്ല, ചുരുട്ടി എറിയേണ്ട കടലാസുകളില്ല. വെയ്സ്റ്റ് എന്നത് എന്റെ സ്ഥലത്തെ മുഷിപ്പിക്കുന്നില്ല. വലിച്ചെറിയല്‍ സംസ്‌ക്കാരത്തിന് തത്ക്കാലത്തേക്ക് ഒരവധി എന്നുവേണമെങ്കില്‍ പറയാം.
ട്രൂ കോപ്പി വെബ്സീനിൽ സൗജന്യമായി വായിക്കാം, കേൾക്കാം
ആരറിയുന്നു? ഒരെഴുത്തുകാരന്റെ ‘സൗകര്യ' ചിന്തകള്‍ | ഉണ്ണി ആർ.
വി.കെ. ബാബു
Jan 28, 2023
8 minutes read
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
SUBRAMANNIAN M
28 Nov 2021, 12:01 PM
Very good