സംഘപരിവാര്‍ പക്ഷത്ത് നില്‍ക്കുന്ന
കേരളത്തിലെ മാധ്യമങ്ങള്‍,
ഇതാ തെളിവുകള്‍
സംഘപരിവാര്‍ പക്ഷത്ത് നില്‍ക്കുന്ന കേരളത്തിലെ മാധ്യമങ്ങള്‍, ഇതാ തെളിവുകള്‍
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് തെരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയ ഒരു സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും കൂട്ടുനിന്നത്. ഈ മാധ്യമങ്ങള്‍ അന്ന് നിലകൊണ്ടത് സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കാനല്ല, മറിച്ച്, അതിനെ ജനാധിപത്യവിരുദ്ധമായി 356-ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിട്ട കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിക്കാനാണ്
24 Nov 2022, 10:43 AM
ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതണമെന്ന് പല ഘട്ടങ്ങളിലും ആവശ്യപ്പെട്ട ഒരു പാര്‍ട്ടി, കേന്ദ്രം ഭരിക്കുന്ന ഈ സമയത്ത് ഫെഡറലിസത്തിനെതിരായ ആക്രമണം പതിന്മടങ്ങ് വര്‍ധിച്ചിട്ടുമുണ്ട്. എല്ലാ അധികാരങ്ങളും കേന്ദ്രത്തില്‍ കേന്ദ്രീകരിക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ നയം. രാഷ്ട്രത്തിന് ഒരു ഭാഷ, ഒരു മതം, ഒരു വേഷം, ഒരു രജിസ്‌ട്രേഷന്‍, ഒരു സിവില്‍കോഡ്, ഒരു നികുതി എന്നിവയെല്ലാം ഈ നയത്തിന്റെ ഭാഗമായാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. ഈ ഘട്ടത്തില്‍ ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമങ്ങള്‍ ഏത് പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളളത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. പ്രാഥമിക നിരീക്ഷണം, മുഖ്യധാരാ മാധ്യമങ്ങള്‍ ഫെഡറിലിസത്തിന് ഒപ്പമല്ല, മറിച്ച് അതിനെ തകര്‍ത്ത് യൂണിറ്ററി സ്വഭാവത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയകക്ഷികള്‍ക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത് എന്നാണ്.
ഏഷ്യയില്‍ തന്നെ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യം അധികാരത്തില്‍ വന്നത് കേരളത്തിലായിരുന്നു. കേരളം ഇന്ന് നേടിയ സാമൂഹ്യ, രാഷ്ട്രീയ മുന്നേറ്റത്തിന് അടിത്തറിയിട്ട സര്‍ക്കാരായിരുന്നു 1957 ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ. എന്നാല്‍ ആ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും ജനങ്ങളെയും ഇളക്കിവിട്ടതില്‍ എറ്റവും പ്രധാന പങ്കുവഹിച്ചത് കേരളത്തിലെ മാധ്യമങ്ങളായിരുന്നില്ലേ ?
അതായത്, ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് തെരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയ ഒരു സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും കൂട്ടുനിന്നത്. ഈ മാധ്യമങ്ങള്‍ അന്ന് നിലകൊണ്ടത് സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കാനല്ല, മറിച്ച്, അതിനെ ജനാധിപത്യവിരുദ്ധമായി 356-ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിട്ട കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിക്കാനാണ്. സംസ്ഥാനങ്ങളെ ദുര്‍ബലമാക്കി കേന്ദ്രത്തിന്റെ കരങ്ങള്‍ക്ക് ശക്തികൂട്ടാനാണ് മാധ്യമങ്ങള്‍ കൂട്ടുനിന്നത്. ആ ദൗത്യം ഇന്നും ഒരു മറയുമില്ലാതെ കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും തുടരുകയാണ്. അന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഫെഡറല്‍ വിരുദ്ധ നടപടികളെയാണ് മാധ്യമങ്ങള്‍ പിന്തുണച്ചെതെങ്കില്‍ ഇന്ന് മോദി സര്‍ക്കാരിന്റെ ഫെഡറല്‍ വിരുദ്ധ നടപടികളെ കണ്ണുംപൂട്ടി പിന്തുണക്കുകയാണ്.
ഗവര്‍ണര്‍ വിഷയത്തില്‍ നിഴലിച്ചുകാണുന്നതും അതാണ്.
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 103 ലെ ലേഖനത്തിന്‍റെ പൂർണ്ണ രൂപം വായിക്കാം,വായിക്കാം, കേള്‍ക്കാം
വിമോചന സമരകാലത്തുതന്നെയാണ് ഇപ്പോഴും കേരളത്തിലെ മാധ്യമങ്ങൾ | വി.ബി. പരമേശ്വരൻ
കടന്നുകയറ്റം വിദ്യാഭ്യാസ മേഖലയിലും
സര്‍വകലാശാലകളിലെ വൈസ് ചാന്‍സലറുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങളും കോടതി നിരീക്ഷണങ്ങളും അതിന്റെ പ്രത്യക്ഷത്തിലുള്ള കോലഹാലങ്ങള്‍ക്കപ്പുറം സംഘ്പരിവാര്‍ അജണ്ടയുടെ വിജയത്തിനായാണ് ഉപയോഗിക്കപ്പെടുന്നതെന്നത് ഒരു വസ്തുതയാണ്.
കേരളത്തിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലെ കോടതിവിധിയും ഗവര്‍ണറുടെ ഇടപെടലുമെല്ലാം ചേരുമ്പോള്‍ ഉറപ്പിക്കപ്പെടുന്നത് വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ പതുക്കെ ഇല്ലാതാക്കപ്പെടുന്നു എന്നതാണ്. സി.ബി.എസ്.ഇയിലൂടെയും അതുപോലുള്ള മറ്റ് കേന്ദ്രീകൃത സംവിധാനത്തിലൂടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം ഇപ്പോള്‍ തന്നെ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ രൂപപ്പെട്ടുവരികയാണ്. ഇതിനുപിന്നാലെയാണ് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ യു.ജി.സിയുടേതായിരിക്കണമെന്ന് തീരുമാനിക്കപ്പെടുന്നത്.

സംസ്ഥാനങ്ങളിലെ സര്‍വകാലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങളുടെ ആധിക്യമായിരിക്കാം, പ്രൊഫഷണല്‍ മികവിനെക്കാള്‍ കൂടുതല്‍ പ്രതിഫലിക്കുന്നത്. എന്നാല്‍ അതിന് പരിഹാരം കേന്ദ്രീകൃത സംവിധാനമോ, കേന്ദ്ര ഭരണകക്ഷിയുടെ ആളുകളെ നിയമിക്കലോ അല്ല.
യു.ജി.സിയുടെ മോദികാലത്തെ പ്രവര്‍ത്തനം എന്തെന്നതിന് സമീപകാലത്തെ അവരുടെ തീരുമാനങ്ങള്‍ മാത്രം നോക്കിയാല്‍ മതി. ജെ.എന്‍.യുവിന്റെ കാര്യത്തില്‍ ഒരു തീരുമാനമാക്കിയതിനുശേഷം യു.ജി.സി ചെയര്‍മാന്‍ പദവിയിലെത്തിയ എം. ജഗദേഷ് കുമാറാണ് ഇപ്പോള്‍ അതിനെ നയിക്കുന്നത്.
ഗവര്‍ണറുടെ പ്രതിദിന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള നുഴഞ്ഞുകയറ്റവും, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ സവര്‍ണവല്‍ക്കരിക്കാനുള്ള നീക്കങ്ങളും മാധ്യമങ്ങള്‍ അവഗണിക്കുന്നതിന് എന്തുകൊണ്ടാവും?
മാധ്യമങ്ങള്‍ക്ക് ഫാഷിസ്റ്റ് വിരുദ്ധമോ, ജനാധിപത്യപരമോ ആയ ഉള്ളടക്കം ഇല്ലാത്തതുകൊണ്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. അതാണ് ഇപ്പോള്‍ നമ്മുടെ കാലത്തെ ദുരന്തം. അതിലേറെ ദുരന്തമാണ് ഫാഷിസ്റ്റ് വിരുദ്ധരെന്ന് പറയുന്നവരുടെ അരാഷ്ട്രീയ പകര്‍ന്നാട്ടങ്ങള്‍.
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 103 ലെ ലേഖനത്തിന്‍റെ പൂർണ്ണ രൂപം വായിക്കാം, കേള്‍ക്കാം
ആരിഫ് മുഹമ്മദ് ഖാനെ മാധ്യമങ്ങൾ കാണേണ്ടപോലെ കാണുന്നുണ്ടോ? | എന്‍. കെ. ഭൂപേഷ്
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
ശ്രീജിത്ത് ദിവാകരന്‍
Jan 20, 2023
14 Minutes Read
പി.ഡി.ടി. ആചാരി
Jan 11, 2023
3 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 10, 2023
3 Minutes Read
സെബിൻ എ ജേക്കബ്
Jan 09, 2023
3 Minutes Read
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
അനുഷ ആൻഡ്രൂസ്
Jan 08, 2023
10 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read