വിശാഖപട്ടണം; ദുരന്തമുണ്ടാക്കിയ കമ്പനി എങ്ങനെ അവശ്യസർവ്വീസിൽ വന്നു? മുഖ്യമന്ത്രിക്ക് മുൻ ഊർജ്ജ സെക്രട്ടറിയുടെ കത്ത്

വിശാഖപട്ടണത്ത് ഇന്നു പുലർച്ചെ നടന്ന വിഷവാതകചോർച്ചയുടെ പശ്ചാത്തലത്തിൽ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ് ജഗൻ മോഹൻ റെഡ്ഡിയ്ക്ക് മുൻ കേന്ദ്ര ഊർജ്ജസെക്രട്ടറിയും വിശാഖപട്ടണം നിവാസിയുമായ ഇ. എ. എസ് ശർമ്മ അയച്ച കത്ത്

പ്രിയപ്പെട്ട ശ്രീ ജഗൻ മോഹൻ റെഡ്ഡിഗാരു,

വിശാഖപട്ടണത്തോടു ചേർന്നുകിടക്കുന്ന പെണ്ടുരുത്തിയിലെ വെങ്കടപുരം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന എൽ. ജി പോളിമേഴ്സ് എന്ന വ്യവസായശാലയിൽനിന്ന് ഗുരുതരമായ വിഷവാതകചോർച്ചയുണ്ടായതായി ടെലിവിഷൻദൃശ്യങ്ങളിൽനിന്ന് ഞാൻ മനസ്സിലാക്കുന്നു.

വ്യവസായശാലയുടെ മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും, വിഷവാതകം ശ്വസിച്ചിട്ടുണ്ടെന്നും ഗുരുതരമായ അവസ്ഥയിൽ അവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മനസ്സിലാക്കുന്നു.

എൽ. ജി പോളിമേഴ്സ്

കോവിഡ് ബാധയുമായി ബന്ധപ്പെട്ട പ്രവർത്തങ്ങളിൽ ജില്ലാഭരണകൂടം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ഈവേളയിൽ ഇത്തരമൊരുദുരന്തമുണ്ടാകുന്നത് തികച്ചും നിർഭാഗ്യകരമാണ്.

ഈ ദുരന്തവുമായി ബന്ധപ്പെട്ട ഗൗരവമേറിയ ചില വസ്തുതകൾ താങ്കളുടെ ശ്രദ്ധയിൽ പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു:

എൽ. ജി പോളിമേഴ്സ് ദക്ഷിണകൊറിയൻ കമ്പനിയാണ്. അധികാരത്തിൽ മാറിമാറി വരുന്ന സർക്കാരുകളിൽ നിന്നെല്ലാം പലതരം ആനുകൂല്യങ്ങൾ ലഭിച്ചുവരുന്ന കമ്പനി. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സർക്കാർ വക മിച്ച ഭൂമിയിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്. ഭൂമി തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഈ കമ്പനി സർക്കാരിനെ അനാവശ്യമായി നിയമയുദ്ധത്തിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്.

കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സർക്കാർ വക മിച്ച ഭൂമിയിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്. ഭൂമി തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഈ കമ്പനി സർക്കാരിനെ അനാവശ്യമായി നിയമയുദ്ധത്തിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്.

എന്നിട്ടും എങ്ങനെയാണ് 2019 ൽ ഈ കമ്പനിക്ക് പ്രവർത്തനം വികസിപ്പിക്കുന്നതിനും പുതിയ യൂണിറ്റുകൾ നിർമ്മിക്കുന്നതിനും അവ പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ അനുമതികൾ ആന്ധ്രാപ്രദേശ് സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് നൽകിയത്? പ്രസ്തുത അനുമതികൾ കമ്പനിക്കു നൽകുന്നതിന് സംസ്ഥാനസർക്കാരിന്റെയോ പരിസ്ഥിതി മന്ത്രാലയത്തിന്റെയോ അനുമതി മലിനീകരണനിയന്ത്രണബോർഡ് തേടിയിട്ടില്ല എന്നാണ് മനസ്സിലാവുന്നത്.

ഒന്നാമതായി, വലിയ തോതിലുള്ള മലിനീകരണത്തിന് ഇടവയ്ക്കുന്ന കമ്പനിയാണിത്. മാത്രമല്ല, ഇത് സ്ഥിതി ചെയ്യുന്നത് ജനവാസകേന്ദ്രങ്ങൾക്കടുത്തുമാണ്. ആ സ്ഥിതിക്ക്, പ്രവർത്തനം വികസിപ്പിക്കാനുള്ള അനുമതി ഈ കമ്പനിക്ക് ഒരുകാരണവശാലും നൽകരുതായിരുന്നു. മലിനീകരണനിയന്ത്രണ ബോർഡ് എന്തുകൊണ്ട് അനുമതി നൽകി?

ജഗൻമോഹൻ റെഡ്ഡി, ഇ.എ.എസ് ശർമ

വിശാഖപട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ആദ്യമായി നടക്കുന്ന വ്യാവസായിക ദുരന്തമൊന്നുമല്ല ഇത്. ഇതിനകം 30 -40 അപകടങ്ങളെങ്കിലും സംഭവിച്ചിട്ടുണ്ട്. ഈ അപകടങ്ങളിൽ നിരവധി തൊഴിലാളികൾക്കും സാധാരണജനങ്ങൾക്കും ജീവൻ നഷ്ടപ്പെട്ടിട്ടുമുണ്ട്. ഈ അപകടങ്ങളിലൊന്നും അതിനു വഴിവച്ച കമ്പനികളുടെ അധികൃതർ വിചാരണയ്ക്ക് വിധേയരായിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെട്ടിട്ടില്ല. മലിനീകരണം നടത്തുന്ന വ്യവസായശാലകളുടെ പ്രൊമോട്ടർമാരും ഉന്നത സർക്കാർഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിതബന്ധമാണ് ഇതു സൂചിപ്പിക്കുന്നത്.

വിശാഖപട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ആദ്യമായി നടക്കുന്ന വ്യാവസായിക ദുരന്തമൊന്നുമല്ല ഇത്. ഇതിനകം 30 -40 അപകടങ്ങലെങ്കിലും സംഭവിച്ചിട്ടുണ്ട്.

ഈ വ്യവസായശാലകൾക്ക് എല്ലാ രാഷ്ട്രീയപാർട്ടികളുടെയും നേതാക്കളുടെ പിന്തുണയുണ്ട് എന്നാണെങ്കിൽ അതെന്നെ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല.

ഇപ്പോൾ നിലവിലുള്ള ലോക്ഡൗണിന്റെ ഒന്നാംഘട്ടം അവസാനിച്ചപ്പോൾ ഈ കമ്പനിക്ക് പ്രവർത്തിക്കാൻ നോ ഒബ് ജക്ഷൻ സർട്ടിഫിക്കറ്റ് (NOC ) നൽകിയിട്ടുണ്ട്. അവശ്യ സർവീസിൽ ഉൾപ്പെടുത്തിയാണ് NOC നൽകിയത്. ഇത്തരമൊരു പ്ലാസ്റ്റിക് നിർമ്മാണകമ്പനി എങ്ങനെയാണ് ആവശ്യസർവീസിൽ ഉൾപ്പെടുന്നതെന്നു എത്രയാലോചിച്ചിട്ടും മനസ്സിലാവുന്നില്ല. സർക്കാരിന്റെ ഉന്നതോദ്യോഗസ്ഥരിൽ ആരെങ്കിലും ഈ വീഴ്ചയ്ക്ക് ഉത്തരവാദി ആയിരിക്കേണ്ടതുണ്ട്.

മലിനീകരണം, കൊറോണപോലുള്ള രോഗങ്ങൾക്കെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധശക്തിയെ പ്രതികൂലമായി ബാധിക്കും. കോവിഡ് ബാധയെ തുടർന്ന് രാജ്യം മുമ്പൊരിക്കലുമില്ലാത്തതുപോലുള്ള പ്രതിസന്ധി അനുഭവിക്കുന്ന ഈ സമയത്ത്, ശരീരത്തിന്റെ പ്രതിരോധശക്തി കുറയ്ക്കുന്ന മദ്യത്തിന്റെ വിൽപനയും മലിനീകരണത്തിന് ഇടവരുത്തുന്ന വ്യവസായങ്ങളും അതുപോലുള്ള മറ്റു പ്രവർത്തന ങ്ങളും കേന്ദ്ര-സംസ്ഥാനസർക്കാരുകൾ പ്രോത്സാഹിപ്പിക്കുന്നുവെന്നത് വലിയ വിരോധാഭാസമാണ്.

ഇത്തരം അപകടങ്ങൾ തടയുന്നതിന്റെ ഭാഗമായി, എൽ ജി പോളിമേഴ്സിന്റെ പ്രൊമോട്ടർമാരെ വിചാരണയ്ക്ക് വിധേയരാക്കേണ്ടതുണ്ട്. അവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ താങ്കളുടെ ഉദ്യോഗസ്ഥർക്ക് എത്രയും പെട്ടെന്ന് ഉത്തരവു നൽകണമെന്ന് അപേക്ഷിക്കുന്നു.

ഇത്തരമൊരു വ്യവസായശാലയ്ക്ക് പ്രവർത്തനം വികസിപ്പിക്കാനും പുനരാരംഭിക്കാനും അനുമതി നൽകിയ മലിനീകരണനിയന്ത്രണ ബോർഡിന്റെയും ഇൻഡസ്ട്രിയൽ സേഫ്റ്റി വകുപ്പിന്റെയും ഉദ്യോഗസ്ഥർക്കുമേൽ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം ചുമത്തേണ്ടതുണ്ട്.

ഇത്രയും അശ്രദ്ധയോടെയും അനാസ്ഥയോടെയും ഒരു വിദേശകമ്പനി എങ്ങനെയാണ് ഇവിടെ പ്രവർത്തിക്കുന്നത്?

ഇത്തരത്തിലുള്ള കമ്പനികൾക്ക് ഇന്ത്യയിലേക്ക് എളുപ്പം കടന്നുവരാൻ കഴിയുന്നത് ""കാര്യങ്ങൾ സുഗമമാക്കുക'' എന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാടുകൊണ്ടാണ് എന്നു വേണം കരുതാൻ.

അവശ്യ സർവീസിൽ ഉൾപ്പെടുത്തിയാണ് NOC നൽകിയത്. ഇത്തരമൊരു പ്ലാസ്റ്റിക് നിർമ്മാണകമ്പനി എങ്ങനെയാണ് ആവശ്യസർവീസിൽ ഉൾപ്പെടുന്നതെന്നു എത്രയാലോചിച്ചിട്ടും മനസ്സിലാവുന്നില്ല

പരിസ്ഥിതി അനുമതി ലഭിക്കുന്നതിനു വേണ്ട നിബന്ധനകളിലും പ്രക്രിയകളിലും മന്ത്രാലയം അയവുവരുത്തിക്കൊണ്ടേയിരിക്കുന്നു. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ ലംഘിച്ചാലും ആവശ്യമുള്ള സംരക്ഷണം തങ്ങൾക്ക് ലഭിക്കുമെന്ന് മലിനീകരണം നടത്തുന്ന വ്യവസായങ്ങളുടെ പ്രൊമോട്ടർമാർക്ക് നല്ല ഉറപ്പുണ്ട്.

ഈ വ്യാവസായിക ദുരന്തത്തിനിരയായവർക്കും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് വേണ്ടിവരുന്ന ചെലവ് ആരാണ് വഹിക്കുക?

ഈ അപകടത്തിനു വഴിവച്ചവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ചുള്ള നടപടികൾ കൈക്കൊള്ളുകയും അവരിൽ നിന്ന് കനത്ത പിഴ ഈടാക്കുകയും ചെയ്യേണ്ടതുണ്ട്.

Comments