യു.പിയിൽ വർഗീയത ശീലമായി മാറിയതെങ്ങനെ?

ത്തർപ്രദേശിൽ ജാതിയതയും വർഗീയ ചേരിതിരിവും, സ്വാഭാവികതയും ശീലവുമായതിന് പിന്നിൽ കലാപങ്ങളുടെയും ചരിത്രമുണ്ട്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ കടുത്ത ദാരിദ്രത്തിൽ ജീവിക്കുന്ന ഒരു ജനതയെ ജാതിയമായി ഏകോപിപ്പിക്കുന്നതിൽ സംഘപരിവാർ വിജയിച്ചു.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയതിന് ശേഷമുള്ള പലപരിപാടികളിലും കേട്ടിട്ടുള്ള ഒരു വാചകം അവരും നമ്മളുമെന്നുള്ളതാണ്. ആരാണ് ഈ അവരും നമ്മളും, അവർ മുസ്‌ലിംകളും നമ്മൾ ഹിന്ദുക്കളും. ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തനം നടത്തിയിരുന്ന വി.എസ് സനോജ് റിപ്പോർട്ടിംഗ് അനുഭവം പങ്കുവെയ്ക്കുന്നു.

മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തിലേക്ക്, ഭക്ഷണരീതികളിലേക്ക്, ഇഷ്ടാനിഷ്ടങ്ങളിലേക്ക് ഹിന്ദുത്വം എങ്ങനെ കടന്നു കയറുന്നുവെന്ന് വ്യക്തമാക്കുകയാണ് സനോജ്.


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments