ഫെഡറലിസം
‘ദേശ-രാഷ്ട്ര'ത്തില്‍ നിന്ന്
‘ജന-രാഷ്ട്ര'ത്തിലേക്ക്
ഫെഡറലിസം ‘ദേശ-രാഷ്ട്ര'ത്തില്‍ നിന്ന് ‘ജന-രാഷ്ട്ര'ത്തിലേക്ക്
സംസ്ഥാനങ്ങള്‍ക്ക് കണ്‍കറൻറ് അധികാരമുള്ള ക്രമസമാധാനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കൈകടത്തുക മാത്രമല്ല, ബാങ്കുകള്‍, സര്‍വകലാശാലകള്‍, പൊതുമേഖലാ സംരംഭങ്ങള്‍ തുടങ്ങിയ സ്വയംഭരണാവകാശമുളള സ്ഥാപനങ്ങളിലെ അതിക്രമസ്വഭാവമുള്ള കേന്ദ്ര ഇടപെടല്‍ ‘സ്വാഭാവിക'മായിരിക്കുന്നു.
9 Jul 2021, 10:52 AM
ഇന്ത്യയില്‍ ഇപ്പോഴുള്ള ഭരണനേതൃത്വവും അത് മുന്നോട്ടുവെക്കുന്ന ദര്‍ശനവും നടപ്പാക്കുന്ന നയങ്ങളും ഫെഡറലിസത്തിന്റെ തത്ത്വങ്ങളെയും ആരോഗ്യകരവും ഫലപ്രദമായതുമായ കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെയും പരിപോഷിപ്പിക്കുന്നതാണോ? 2014 ല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) അധികാരത്തില്‍ വന്നതുമുതല്‍ രാജ്യത്തു നടക്കുന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന മുഖ്യചോദ്യങ്ങളിലൊന്നാണിത്. പല പണ്ഡിതന്‍മാരും അടിവരയിടുന്ന ഒരു പരമാര്‍ഥം, തുടര്‍ച്ചയായി ഇന്ത്യയില്‍ വന്ന ഭരണകൂടങ്ങള്‍ക്കുകീഴില്‍ അധികാരവിതരണത്തില്‍ വളരെയധികം ആനുകൂല്യവും പ്രാമുഖ്യവും ലഭിച്ചത് കേന്ദ്രത്തിനാണെന്നത്രെ. എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്ത് സുദൃഢമായിത്തീര്‍ന്ന ഒരു പുതിയ പ്രവണത കൂടി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അതിവിപുലമായിത്തീര്‍ന്ന കേന്ദ്രീകരണോന്മുഖതയാണത്.
ബി.ജെ.പി യുടെ നിലവിലുള്ള രാഷ്ട്രീയതന്ത്രം, ഇന്ത്യയുടെ വടക്കു- പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിൽ അതിനുള്ള ജനസ്വാധീനത്തെ സ്ഥായിയായ തിരഞ്ഞെടുപ്പ് ഭൂരിപക്ഷമായി കേന്ദ്രത്തില്‍ പരിണമിപ്പിക്കുക എന്നതാണ്. ഈ തന്ത്രത്തിലൂടെ ഇന്ത്യന്‍ ഭരണകൂടത്തെപ്പറ്റി ആ പാര്‍ട്ടി വിഭാവനം ചെയ്യുന്ന നായകത്വ- അധീശത്വ ദര്‍ശനം ഇന്ത്യയൊട്ടുക്കും അടിച്ചേല്‍പ്പിക്കാനുള്ള യത്നം സുഗമമാകുമെന്ന് അവര്‍ കരുതുന്നു. ഇത് ഹിന്ദുരാഷ്ട്ര സംസ്ഥാപനമെന്ന പദ്ധതിയുമായി പരിപൂര്‍ണമായി യോജിച്ചുപോകുന്നതാണ്.ചരക്കു സേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തില്‍ വന്നശേഷം വിശേഷിച്ച് ന്യൂഡല്‍ഹി ബൃഹത്തായ ധനകാര്യാധികാരം പ്രയോഗിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കണ്‍കറൻറ് അധികാരമുള്ള ക്രമസമാധാനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കൈകടത്തുക മാത്രമല്ല, ബാങ്കുകള്‍, സര്‍വകലാശാലകള്‍, പൊതുമേഖലാ സംരംഭങ്ങള്‍ തുടങ്ങിയ സ്വയംഭരണാവകാശമുളള സ്ഥാപനങ്ങളിലും മണ്ഡലങ്ങളിലും പിടിമുറുക്കിയും അതിക്രമസ്വഭാവമുള്ള ഇടപെടല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ‘സ്വാഭാവിക'വും സാധാരണവുമായിരിക്കുന്നു.

ഇന്ത്യയില്‍ ഇപ്പോഴുള്ള ഫെഡറല്‍ സ്വരൂപം ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തിന്റെ പിന്തുടര്‍ച്ചയാണ്. ഭരണകൂടത്തിന്റെ സുസ്ഥാപിത ഘടനകളുടെ അധീശാധികാരമാണ് അതിന്റെ ആധാരം. 1950കളിലും 1960 കളിലും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഉയര്‍ന്നുവന്ന ആവശ്യം രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ദൃഢനിശ്ചയമുള്ള ജനനീക്കത്തിന് അരങ്ങൊരുക്കി. കൊളോണിയലിസത്തിന്റെ ബാക്കിപത്രമായ കൊളോണിയല്‍ ഘടനകളെയും രൂപങ്ങളെയും ‘ജന-രാഷ്ട്രം' (People Nation) എന്ന രാഷ്ട്രീയാവസ്ഥയ്ക്ക് അനുസൃതമായി പൊരുത്തപ്പെടുത്തി പുനര്‍നിര്‍വചിക്കാനുള്ള ശ്രദ്ധേയ ചുവടുവെയ്പായിരുന്നു അത്.
1956 നു ശേഷം ഇന്ത്യന്‍ പ്രവിശ്യകളുടെയും മുന്‍ നാട്ടുരാജ്യങ്ങളുടെയും പ്രദേശപരമായ പുനഃസംഘാടനം ഭാഷാതത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെട്ടെങ്കിലും അത് പക്ഷേ, ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ പുനര്‍വ്യാഖ്യാനത്തിലേക്ക് നയിച്ചില്ല. ഇത് രണ്ടുതരത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ പ്രതിഫലിച്ചു. ഒന്ന്, ‘ദേശ- രാഷ്ട്രം' എന്ന അധികാരാനുകൂല്യമുള്ള വ്യവഹാരത്തിന് ‘ജന- രാഷ്ട്രം' എന്ന വ്യവഹാരത്തിനു മേല്‍ മേധാവിത്വം ലഭിച്ചു. രണ്ട്, ഫെഡറല്‍ ഘടനയ്ക്കകത്ത് തന്നെ ശക്തിയാര്‍ജ്ജിച്ച കേന്ദ്രീകരണ പ്രവണതയാണ്.

ഫെഡറല്‍ ബന്ധങ്ങളെപ്പറ്റിയുള്ള കൂടിയാലോചനയുടെ അടിസ്ഥാനം, ജന-രാഷ്ട്രത്തിന്റെ ഓരോ മേഖലാസംവിധാനത്തിനും പൂര്‍വാംഗീകാരത്തോടെയുള്ള തുല്യ രാഷ്ട്രീയ നിയമസാധുത ആവശ്യകോപാധിയാവണം എന്നതാണ്. ഇതിനെ ആപേക്ഷിക സമീപനം എന്നു വിളിക്കാം. ഇതാകണം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഭരണസംബന്ധവും സാമ്പത്തികവുമായ ബന്ധങ്ങളുടെയും വലിയ സംസ്ഥാനങ്ങളും ചെറിയ സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെയും മുന്നാക്കവും പിന്നാക്കവുമായ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെയുമെല്ലാം നിയമപരവും ഭരണഘടനാപരവുമായ തര്‍ക്കവിഷയങ്ങളുടെ അടിപ്പടവാകേണ്ടത്. ഈ സമീപനം തന്നെയാവണം നിര്‍ബന്ധമായും വിശിഷ്ട പദവിയുള്ള പ്രത്യേക സംസ്ഥാനങ്ങളുടെ കാര്യത്തിലും അനുവര്‍ത്തിക്കേണ്ടത്.
വിവർത്തനം: ലിഷ കെ.കെ.
ഫെഡറലിസം ‘ദേശ-രാഷ്ട്ര'ത്തില്‍ നിന്ന് ‘ജന-രാഷ്ട്ര'ത്തിലേക്ക് - ലേഖനം പൂര്‍ണമായി ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 23 വായിക്കാം.
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
ശ്രീജിത്ത് ദിവാകരന്‍
Jan 20, 2023
14 Minutes Read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch