Social Exclusion
ഭയത്തില്‍നിന്നുള്ള
വിദ്വേഷവിറകള്‍
Social Exclusion ഭയത്തില്‍നിന്നുള്ള വിദ്വേഷവിറകള്‍
ഇന്ത്യയുടെയും കേരളത്തിന്റെയും മതേതര സാമൂഹിക ഘടനയുടെയും പുരോഗമന രാഷ്ട്രീയബോധ്യങ്ങളെയും നേര്‍ക്കുള്ള ആക്രമണങ്ങളെ നേരിടുന്ന ആശയസംവാദം ട്രൂ കോപ്പി വെബ്‌സീന്‍ പങ്കുവെക്കുന്നു.
20 Sep 2021, 11:13 AM
ആഗോളതലത്തില്‍ തീവ്ര വലതുപക്ഷ ശക്തികളും മതഭീകരവാദവും സിവില്‍ സൊസൈറ്റിയെ നിയന്ത്രിക്കാന്‍ തക്ക ശക്തി നേടിക്കൊണ്ടിരിക്കുമ്പോള്‍, അതിനൊപ്പിച്ച് കേരളത്തിലും മത യാഥാസ്ഥിതികതയും വലതുപക്ഷരാഷ്ട്രീയവും ഒരു സഖ്യകക്ഷിയായി രൂപപ്പെടുകയാണ്. യുവതലമുറയെയും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും ദലിതരെയുമെല്ലാം ആക്രമിച്ച് അപരവല്‍ക്കരിക്കാനുള്ള ഗൂഢപദ്ധതി അണിയറയില്‍ ഒരുങ്ങുന്നു. സ്വാതന്ത്ര്യബോധമുള്ള ഒരു പുതിയ തലമുറ ഉയര്‍ന്നുവരുന്നത് മതങ്ങളുടെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും ഉറക്കം കെടുത്തുന്നുണ്ട്. ഈ പേടിയില്‍നിന്നാണ് ഇപ്പോഴത്തെ ആക്രോശങ്ങള്‍.
ഇന്ത്യയുടെയും കേരളത്തിന്റെയും മതേതര സാമൂഹിക ഘടനയുടെയും പുരോഗമന രാഷ്ട്രീയബോധ്യങ്ങളെയും നേര്‍ക്കുള്ള ആക്രമണങ്ങളെ നേരിടുന്ന ആശയസംവാദം ട്രൂ കോപ്പി വെബ്‌സീന്‍ പങ്കുവെക്കുന്നു.

റിമ മാത്യു: ‘‘ലിംഗത്തില്‍ ഊതിച്ച ചരട് കെട്ടുന്നവന്മാരുടെ അടുത്തുപെട്ടാല്‍ നശിപ്പിച്ച് തിരിച്ചുതരും. പിന്നെ ഒന്നിനും കൊള്ളാതാകും''; എറണാകുളത്തെ ഒരു കോളേജില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളോട് സംസാരിക്കാന്‍ വര്‍ഷംതോറും എത്തുന്ന ധ്യാനഗുരുവിന്റെ വാക്കുകളാണ്. സുന്നത്ത് ചെയ്ത ലിംഗാഗ്രങ്ങളുമായി നടക്കുന്നവരുടെ ലൈംഗികതൃഷ്ണ കൂടുതലാണെന്നും അവര്‍ ലൈംഗികകാര്യങ്ങളില്‍ വലിയ വൈദഗ്ധ്യം കിട്ടിയ ഏതോ പ്രത്യേക ജനുസ്സാണ് എന്നുമൊക്കെയാണ് ഇവരില്‍ പലരുടെയും വിദഗ്ധാഭിപ്രായം. സെക്ഷ്വല്‍ ജെലസിയുടെയും ആണധികാര-കുത്തിത്തിരുപ്പുകളുടെയും ധ്യാനഗുരു വേര്‍ഷന്‍.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ പെണ്‍കുട്ടികളെക്കുറിച്ച് എന്തൊരു കരുതലാണീ സീറോ മലബാര്‍ സഭയ്ക്ക് എന്നാണോ തോന്നിയത്? പെണ്‍കുട്ടികള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന മോഡേണ്‍ റിലീജിയനാണല്ലോ കത്തോലിക്കാസഭ എന്നും തോന്നിയോ?
സ്ത്രീ, വിശുദ്ധി, സ്വത്ത്, ആളെണ്ണം
കുത്തിത്തിരുപ്പുണ്ടാക്കുന്നവരുടെ തുറുപ്പുചീട്ടുകള്‍

മൈന ഉമൈബാന്‍: അടുത്തകാലത്തായി ഭയം എന്നെ ഗ്രസിക്കുകയാണ്, ജീവിതകാലം മുഴുവന്‍ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്ന അണലിപ്പാമ്പിന്റെ വിഷം പോലെ, മനസിനെ ഗ്രസിക്കുകയാണ് ഭയം. കേരളമല്ലേ, ഇവിടെ അത്ര എളുപ്പമല്ല വര്‍ഗീയതയുടെ വിളയാട്ടം എന്നൊക്കെ കരുതിയിരുന്നു. പക്ഷേ, അതൊക്കെ വെറുതെയാണെന്ന്, എത്ര പെട്ടെന്നാണ് മസ്തിഷ്‌ക്കപ്രക്ഷാളനം നടക്കുന്നതെന്ന് തിരിച്ചറിയുന്നു.
സുഹൃത്തുക്കളില്‍ ആരൊക്കെ എന്നെ ഇപ്പോള്‍ മതത്തിന്റെ പേരില്‍ ശത്രുവായി കണ്ടു തുടങ്ങിയിട്ടുണ്ടാവും എന്ന് സത്യത്തില്‍ പേടിക്കുന്നുണ്ട്. പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ചകളുടെ കാലത്ത് ഫേസ് ബുക്കില്‍ ‘I oppose CAB' എന്നൊരു ബാഡ്ജിട്ടിരുന്നു ഞാന്‍. അതിനെത്തുടര്‍ന്ന് പത്തു പതിനെട്ടു വര്‍ഷം അടുപ്പമുണ്ടായിരുന്ന അധ്യാപികയുമായി അകലേണ്ടി വന്നു. അവസാനം ഞാന്‍ അനര്‍ഹമായതൊക്കെ നേടിയെടുക്കുന്ന മുസ്‌ലിമും അവര്‍ ഒന്നും ലഭിക്കാത്ത പാവം ഹിന്ദുവുമായി!
മുള്ളുവേലിക്കരുകിലെ ജീവിതം

കുഞ്ഞുണ്ണി സജീവ്: ശുഭസൂചകമായി നില്‍ക്കുന്നത് 'ഹരിത' നേതാക്കളുടെ പ്രതിഷേധവും (പിതൃമേധാവിത്വത്തിന് എതിരെയുള്ള ഇവരുടെ ശബ്ദം എന്തുകൊണ്ട് മുഖ്യധാരാ ഫെമിനിസ്റ്റുകള്‍ ഏറ്റെടുക്കുന്നില്ല?), കുറവിലങ്ങാട് വൈദികന്റെ വര്‍ഗീയനിലപാടുകള്‍ക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തിയ നാല് കന്യാസ്ത്രീകളുമാണ്. വര്‍ഗീയമായ പല പരാമര്‍ശങ്ങളും നടന്നപ്പോള്‍ ആദ്യം പുറത്തുവന്നത് സ്ത്രീകള്‍ രേഖപ്പെടുത്തിയ പ്രതിഷേധമാണ് എന്നത് പ്രധാനമാണ്. നിലനില്‍ക്കുന്ന മതങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും അധികാരം ചോദ്യം ചെയ്യപ്പെടുന്ന ഭയത്തില്‍ നിന്നുതന്നെയാണ് സമൂഹത്തില്‍ അന്യവല്‍ക്കരിക്കപ്പെട്ട സ്വത്വങ്ങള്‍ നിര്‍മിക്കപ്പെടുന്നത്. അത്തരം സ്വത്വങ്ങള്‍ ജനങ്ങളെ വിഘടിച്ച് നിര്‍ത്തുവാനും വ്യക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും ജനങ്ങളെ ദിശതെറ്റിച്ചുവിടാനും അവരെ സഹായിക്കുന്നു.
ജിഹാദ് നിര്‍മിതിയുടെ രാഷ്ട്രീയം

ഡോ.കെ. എസ്. മാധവന്‍: ബ്രാഹ്മണ്യം ദലിതരെ സ്ഥിരമായി അസ്പൃശ്യരാക്കി സാമൂഹ്യമായി പുറംതള്ളി നിലനിര്‍ത്തുന്നതിന് സമാനമായി മുസ്‌ലിംകള്‍ക്കുമേല്‍ സാമൂഹിക പഴികള്‍ വിധ്വംസകമായി വിന്യസിച്ചുകൊണ്ടും വിശ്വാസപരമായി ഇകഴ്ത്തിയും പുറംതള്ളല്‍ സാമൂഹിക പേടിയായി നിലനിര്‍ത്തുകയും ഇസ്‌ലാം പേടി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇകഴ്ത്തല്‍ രീതികള്‍ സ്വാഭാവികവും പ്രകൃത്വാലുള്ളതുമായ മനോഗതിയാക്കുന്ന ഭാഷാ വ്യവഹാരങ്ങള്‍ സാംസ്‌കാരിക ചിഹ്നങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും സൃഷ്ടിക്കുന്ന എഴുത്തുസംസ്‌കാരവും ആവിഷ്‌ക്കാരങ്ങളും നിര്‍മിക്കുന്നത് സവര്‍ണതയുടെയും വരേണ്യതയുടേയും പുറംതള്ളല്‍ പ്രക്രിയയുടെ ഭാഗമാണ്. ഇവ സാമൂഹിക ജീവിതത്തിന്റെ പ്രത്യയ ബോധങ്ങളായി സ്വാഭാവികവും സാമാന്യവുമായി മാറുന്നു. ബ്രാഹ്മണ്യത്തില്‍ സ്ഥാനപ്പെട്ടിരിക്കുന്ന ഹിന്ദുത്വ ബോധമാണ് ഇതിന്റെ രാഷ്ട്രീയ അവബോധം. ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദുള്‍പ്പടെയുള്ള മുസ്?ലിം വിരുദ്ധ പേടിക്കഥകളും സാമൂഹിക പഴികളും സാമൂഹിക പുറംതളളല്‍ ഹിംസകളായി പ്രവര്‍ത്തിക്കുന്നത് ഇതുമൂലമാണ്. സാമുദായിക വിഭാഗങ്ങള്‍ക്കിടയില്‍ കരുണാവബോധവും മൈത്രീ ഭാവവും അനുകമ്പയും നിലനിര്‍ത്തുന്ന സാഹോദര്യ ജനാധിപത്യ ജീവിതം നിര്‍മിച്ചു കൊണ്ടേ ജാതി ബ്രാഹ്മണ്യത്തിന്റെയും സവര്‍ണതയുടെയും ഭേദചിന്തകളെയും വിവേചന ഹിംസകളെയും മറികടക്കാന്‍ കഴിയൂ.
‘നാര്‍ക്കോട്ടിക് ജിഹാദ്' എന്ന സാമൂഹിക പുറംതളളല്‍ ഹിംസ

വി. അബ്ദുള്‍ ലത്തീഫ്: അടുത്ത അമ്പതു വര്‍ഷങ്ങള്‍ ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ഏറ്റവും നിര്‍ണ്ണായകമായിരിക്കും. ലോകത്താകെ രൂപപ്പെടാന്‍ പോകുന്ന സാമ്പത്തിക ചലനങ്ങള്‍ ഇന്ത്യയിലെ അവര്‍ക്കെതിരെ ഇപ്പോള്‍ത്തന്നെ രൂപപ്പെട്ടുവരുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഒന്നുകൂടി എണ്ണ പകരും. ഒരുതരത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക പിന്തുണയും ലഭിക്കാനിടയില്ലാത്തതിനാല്‍ കാര്യമായ ചെറുത്തുനില്‍പോ ആഭ്യന്തരയുദ്ധമോ ഇന്ത്യയിലെ മുസ്ലിംകളുടെ ഭാഗത്തുനിന്ന് ഉണ്ടാവാന്‍ സാധ്യതയില്ല. അമേരിക്കയുടെയും സൗദിയുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുന്ന പലവിധ മുജാഹിദ്ദീന്‍ പോരാളികളില്‍ ഒരു വിഭാഗത്തെ ഇന്ത്യയിലേക്കു തിരിച്ചുവിട്ടുള്ള കളി നിന്നുപോകുന്നതോടെ പാക്കിസ്താനും ഏതെങ്കിലും തരത്തില്‍ ഇന്ത്യയ്ക്കൊരു ഭീഷണിയാകില്ല.
ഇന്ത്യന്‍ മുസ്ലിമിന്റെ രാഷ്ട്രീയഭാവി
Truecopy Webzine
Aug 02, 2022
3 Minutes Read
Truecopy Webzine
Aug 01, 2022
5 Minutes Read
Truecopy Webzine
Aug 01, 2022
3 Minutes Read
Truecopy Webzine
Aug 01, 2022
5 Minutes Read
Truecopy Webzine
Aug 01, 2022
2 minutes Read
Truecopy Webzine
Jul 23, 2022
3 Minutes Read
Truecopy Webzine
Jul 16, 2022
4 Minutes Read
A. Markose
22 Sep 2021, 04:52 PM
ജാതി വ്യവസ്ഥ നിലനിന്നുപോരുന്ന ഒരു സമൂഹത്തിൽ , ജനിച്ച മതത്തിൽ വിശ്വസിച്ചു, സർവമതസ്ഥരുമായും സ്നേഹത്തിലും സൗഹൃദത്തിലും കഴിഞ്ഞുവന്ന നമ്മുടെ ഒരു സംസ്കാരം, വർഗ്ഗീയ വിഷത്തിന് അടിമപ്പെടുകയില്ലെന്നു പ്രതീക്ഷിക്കുന്നു 🌹🙏