ബഹുമാനം കൊടുക്കാതെ പേരുവിളിച്ചാൽ അതോടെ തകരും ഈ അച്ചന്മാർ

യനാട് പുൽപ്പള്ളിയിലെ കുടിയേറ്റ കർഷകയാണ് സോയ. സോയയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ യുദ്ധക്കളമായിരുന്നു ജീവിതം. ചെറിയ പോരാട്ടങ്ങളിൽ ചിലപ്പോൾ തോറ്റും മറ്റു ചിലപ്പോൾ ജയിച്ചും ഇനിയും ചിലപ്പോൾ പിൻമാറിയും തോറ്റു കൊടുത്തും ഒടുവിൽ യുദ്ധം ജയിച്ച പോരാളിയായിട്ടാണ് സോയ തന്നെത്തന്നെ കാണുന്നത്. ഫേസ്ബുക്കിലെ പോസ്റ്റിടലും മണ്ണിൽ പണിയെടുക്കലും സോയയ്ക്ക് ഒരു പോലെ ആഹ്ളാദം കിട്ടുന്ന കാര്യങ്ങളാണ്. ആഹ്ലാദ ജീവിതത്തിലേക്ക്, ജീവിത ലഹരിയുടെ ഉൻമാദങ്ങളിലേക്ക്, ആഗ്രഹിച്ച ജീവിതത്തിലേക്ക് കേരളത്തിലെ ഒരു സാധാരണ സ്ത്രീ എത്തിപ്പെട്ടതിന്റെ അനുഭവ വഴികളാണ് ഈ സംസാരം. നോൺ ലീനിയറായ സംഭാഷണത്തിൽ പുലിയും കള്ളുകുടിയും പള്ളിയും മക്കളും കുടുംബവും മരം കയറലും യുക്തിവാദവും കടന്നു വരുന്നുണ്ട്.

Comments