വേറെ ഗതിയില്ലാത്തതിനാല്‍ എഴുതിയ
ആളാണ് ഞാന്‍; നാലു പതിറ്റാണ്ടിന്‍റെ എഴുത്ത് ജീവിതം
പറഞ്ഞ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
വേറെ ഗതിയില്ലാത്തതിനാല്‍ എഴുതിയ ആളാണ് ഞാന്‍; നാലു പതിറ്റാണ്ടിന്‍റെ എഴുത്ത് ജീവിതം പറഞ്ഞ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
വേറെ ഗതിയില്ലാത്തതിനാല്‍ എഴുതിയ ആളാണ് ഞാന്‍. സ്വയംചികിത്സ തന്നെയായിരുന്നു അത്. ഞാന്‍ എനിക്ക് വേണ്ടിത്തന്നെ തുറന്ന ഭ്രാന്താശുപത്രിയാണ് എന്റെ എഴുത്ത്. അതില്‍ ഞാന്‍ ഒറ്റയ്ക്ക് കരയുന്നതും ചിരിക്കുന്നതും ദേഷ്യപ്പെടുന്നതും ആശ്വസിക്കുന്നതും സ്വപ്നം കാണുന്നതും വഴിപോക്കര്‍ മാത്രമേ അധികം കണ്ടിട്ടുള്ളൂ.
27 Oct 2022, 05:21 PM
ജീവിതവും ഫിക്ഷനും തമ്മിലുള്ള അടുപ്പം-അകല്‍ച്ചയെ ഏറ്റവും ജൈവികമായി നോക്കിക്കാണുന്ന ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ എഴുത്തു ജീവിതം 40 വര്‍ഷം പിന്നിടുന്നു. സാഹിത്യം, ഗള്‍ഫ് പ്രവാസം, വൈക്കം മുഹമ്മദ് ബഷീര്‍ അനുഭവം, തുടങ്ങാനാഗ്രഹിക്കുന്ന കഥയെഴുത്ത് കോഴ്സ് തുടങ്ങി വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വി. മുസഫര്‍ അഹമ്മദുമായി നടത്തിയ സംഭാഷണം.
വി. മുസഫർ അഹമ്മദ്: എഴുത്തിന്റെ നാലു പതിറ്റാണ്ടുകള്‍ പിന്നിട്ടു. ഇപ്പോള്‍ അങ്ങനെയൊരു ലോകത്ത്, എഴുത്തിന്റെ ലോകത്ത് എത്തിപ്പെട്ടതില്‍ സ്വയംചികില്‍സ എന്ന നിലക്കുകൂടി ആശ്വാസവും ആഹ്ലാദവും അനുഭവപ്പെടുന്നുണ്ടോ?
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: അതെ, എഴുത്തിന്റെ നാലുപതിറ്റാണ്ട് കഴിഞ്ഞു. വളരെ പ്രതികൂല സാഹചര്യങ്ങളായിരുന്നു. വേറെ ഗതിയില്ലാത്തതിനാല്‍ എഴുതിയ ആളാണ് ഞാന്‍. മുസഫറിന്റെ പ്രയോഗം വളരെ ഇഷ്ടപ്പെട്ടു, സ്വയംചികിത്സ തന്നെയായിരുന്നു അത്. ഞാന്‍ എനിക്ക് വേണ്ടിത്തന്നെ തുറന്ന ഭ്രാന്താശുപത്രിയാണ് എന്റെ എഴുത്ത്. അതില്‍ ഞാന്‍ ഒറ്റയ്ക്ക് കരയുന്നതും ചിരിക്കുന്നതും ദേഷ്യപ്പെടുന്നതും ആശ്വസിക്കുന്നതും സ്വപ്നം കാണുന്നതും വഴിപോക്കര്‍ മാത്രമേ അധികം കണ്ടിട്ടുള്ളൂ.
ശിഹാബ് പലപ്പോഴും നിര്‍ഭയമായി അഭിപ്രായങ്ങള്‍ പറയുന്ന ഒരു മലയാളി എഴുത്തുകാരനാണ്. ഉദാഹരണത്തിന് കേരളത്തിലെ ലൈബ്രറികള്‍ പുസ്തകങ്ങളുടെ മോര്‍ച്ചറികളാണ് എന്നു തുടങ്ങി മലയാളികള്‍ ഇനി പഠിക്കേണ്ടത് തമിഴാണ് എന്ന ട്രൂകോപ്പിയില്‍ വന്ന അഭിപ്രായം ഉള്‍പ്പെടെ. (തമിഴ് മുഖ്യമന്ത്രി സ്റ്റാലിന്‍ ആ ലേഖനത്തോട് പ്രതികരിക്കുകയും ചെയ്തു) പഴയതില്നിന്ന്വ്യത്യസ്തമായി പല വിഷയങ്ങളിലും, ഉദാഹരണത്തിന് രവിചന്ദ്രന്‍ പ്രശ്‌നമടക്കം ഇപ്പോള്‍ ശിഹാബ് പ്രതികരിക്കുന്നു, ലേഖനങ്ങള്‍ എഴുതുന്നു. ഈ മാറ്റം ഫിക്ഷന്‍ എഴുത്തിനെ കൂടുതല്‍ ശകതിപ്പെടുത്തുന്നുണ്ടോ?
ഒന്നും മിണ്ടാതെയിരിക്കാനുളള പരിശീലനത്തില്‍ പരാജയപ്പെട്ട ഒരാളാണ് ഞാന്‍. അതിന്റെ വിരോധങ്ങളുടെ കാമ്പയിനുകള്‍ പല വഴിക്ക് വരുന്നതുകാണുമ്പോള്‍, അതറിയുന്നില്ല എന്നുനടിച്ച് ഞാന്‍ മിണ്ടാതിരിക്കും. അതിനുള്ള പരിശീലനമൊക്കെ നേടാന്‍ കഴിഞ്ഞു. അത്രയും ഭാഗ്യം!
നോക്കൂ, വളരെ കുറച്ച് വര്‍ഷങ്ങളേ ഇനി ഞാന്‍ ജീവിച്ചിരിക്കൂ. ഇത്രയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ ഖബറിനുള്ളില്‍ എനിക്ക് ശ്വാസം മുട്ടും എന്നുകരുതി എല്ലാ കാര്യത്തിനും പ്രതികരിക്കാനുള്ള ശേഷിയൊന്നും ഇല്ല. ഏതെങ്കിലും ഒരു അധികാരസ്ഥലത്ത് ഞാന്‍ പോയിരിക്കാറില്ല. മത- പാര്‍ട്ടികളുമായി ബന്ധമില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആര്‍ഭാടമായി ഞാനിത് നിഗൂഢമായി ആസ്വദിക്കുന്നു. എന്നു കരുതി ഞാന്‍ വലിയ മഹാത്മാവോ ബുദ്ധിമാനോ പണ്ഡിതനോ അല്ല. ഞാന്‍ സാധാരണക്കാരുടെ എഴുത്തുകാരന്‍ മാത്രമാണ്. ആള്‍ക്കൂട്ടത്തിലെ ഉപരിതല സത്യത്തിനകത്ത് വസിക്കുന്ന ആന്തരിക സത്യത്തെയാണ് ഫിക്ഷനിലൂടെ ഞാന്‍ അന്വേഷിക്കുന്നത് എന്നുതോന്നാറുണ്ട്. ശരിയോ തെറ്റോ എന്നറിയില്ല, Information Cocktail അല്ല, intutery Sense ആണ്എഴുത്തില് ഞാന്‍ വഴിയായിട്ടെടുക്കുന്നത്. വായനക്കാരനെ രണ്ടാം സ്ഥാനത്ത് നിര്‍ത്തി പരമാവധി ഒന്നും എഴുതാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.
കുഴിമന്തിയാണ് മലയാളത്തിലെ പുതിയ പദങ്ങളിലൊന്ന് എന്ന് ഒരിക്കല്‍ ശിഹാബ് എഴുതി. അടുത്ത കാലത്ത് കുഴിമന്തി വിവാദമായതും കണ്ടു. ഇതിനോടെങ്ങനെ പ്രതികരിക്കുന്നു?
വി.കെ.ശ്രീരാമേട്ടെന്റ കുഴിമന്തി പദവിമര്‍ശനം സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റിയുള്ള ആളുകളുടെ ദുര്‍വ്യാഖ്യാനമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ശ്രീരാമേട്ടനെ മൂന്നുപതിറ്റാണ്ടുകാലമായി അടുത്തറിയാവുന്ന ആളാണ് ഞാന്‍. അദ്ദേഹത്തില്‍ ഒന്നാന്തരം കാര്‍ട്ടൂണിസ്റ്റുണ്ട്. അത് ഒരു കാര്‍ട്ടൂണിസ്റ്റിന്റെ കാഴ്ച മാത്രമാണ്. എങ്കിലും ഭക്ഷണരാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ അത് ഉപകരിക്കപ്പെട്ടു.

നരബലി അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്ന കേരളത്തെക്കുറിച്ച് ശിഹാബിന് തീര്‍ച്ചയായും പറയാനുണ്ടാകും.
നരബലി പോലെത്തന്നെ നരബലിയുടെ വാര്‍ത്തയ്ക്കും വന്യമായ ഒരു യുക്തിഭംഗമുണ്ട്. ഏതായാലും മാര്‍ക്കറ്റില്‍ ഇത്രയും വില കൂടിയ കിഡ്‌നിയൊക്കെ വേവിച്ച് തിന്നുകയെന്നത് അസാമാന്യമായ കുറ്റകൃത്യം തന്നെ!.
അഭിമുഖത്തിന്റെ പൂര്‍ണരൂപം ട്രൂകോപ്പി വെബ്സീന്‍ 100 -ാം പാക്കറ്റില്‍...
ഞാന്‍ എനിക്കുവേണ്ടിത്തന്നെ തുറന്ന ഭ്രാന്താശുപത്രിയാണ് എന്റെ എഴുത്ത് |ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് / വി. മുസഫർ അഹമ്മദ്
പ്രമോദ് രാമൻ
Feb 01, 2023
2 Minutes Read
Truecopy Webzine
Feb 01, 2023
3 Minutes Read
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read