കർഷക സമരം: കോൺഗ്രസാണ് ആദ്യപ്രതി - കർഷക സമരത്തിന്റെ മുൻനിരയിലുള്ള മുൻ കോൺഗ്രസ് നേതാവ് തുറന്ന് പറയുന്നു

ൽഹിയിലെ കർഷക സമരം അന്താരാഷ്ട്ര ശ്രദ്ധ നേടി അതിശക്തമായി തുടരുകയാണ്. സമരത്തിന്റെ കാരണങ്ങളെയും തുടർച്ചയെയും കുറിച്ച് വിശദമായി സംസാരിക്കുകയാണ് രാഷ്ട്രീയ കിസാൻ മഹാ സംഘിന്റെ ദക്ഷിണേന്ത്യൻ കോ-ഓർഡിനേറ്ററായ പി.ടി. ജോൺ. ഒരു കാലത്ത് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ ശക്തനും സ്വാധീന ശേഷിയുമുള്ള നേതാവായിരുന്നു വയനാട്ടുകാരനായ പി.ടി.ജോൺ. ഐ.ൻ.ടി.യു.സിയുടേയും കെ.പി. സി.സിയുടേയും ഭാരവാഹിയുമായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ നരസിംഹറാവുവിന്റേയും മൻമോഹൻ സിംഗിന്റേയുമൊക്കെ നേതൃത്വത്തിൽ ആഗോളവൽക്കരണ ഉദാരവത്കരണ സാമ്പത്തിക നയങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ അതിൽ അതിശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി സംഘടനയിൽ നിന്ന് പുറത്ത് വന്ന പി.ടി. ജോൺ പിന്നീട് ആദിവാസികളുടേയും കർഷകരുടേയും അവകാശ സമരങ്ങളിലെ സ്ഥിര സാന്നിധ്യമായി.
ഡൽഹി കർഷകസമരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയാണ് പി.ടി.ജോൺ

Comments