18 Sep 2020, 04:16 PM
എട്ടുമാസത്തെ കോവിഡ് ജീവിതം ലോകത്തെങ്ങുമുള്ള മനുഷ്യരെപ്പോലെ മലയാളിയെയും കടുത്ത പ്രതിസന്ധിയിലടച്ചിരിക്കുകയാണ്. ഈ അവസ്ഥയെ നിങ്ങള്‍ എങ്ങനെയാണ് അതിജീവിക്കുന്നത്? നിങ്ങളുടെ ജീവിക്കാനുള്ള നെട്ടോട്ടം, പ്രതിസന്ധികള്‍, തൊഴില്‍നഷ്ടം, കണ്ടെത്തിയ പുതിയ വഴികള്‍, ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍, പ്രതീക്ഷകള്‍... എല്ലാം ‘തിങ്കു'മായി പങ്കിടാം.
വിദ്യാര്‍ഥികളും അല്ലാത്തവരുമായ കുട്ടികള്‍, വിവിധ തൊഴില്മേഖലകളിലുള്ളവര്, വീടുകളിലും തൊഴില്രംഗത്തുമുള്ള സ്ത്രീകള്‍, തൊഴിലാളികള്‍, കച്ചവടക്കാര്‍, ബിസിനസുകാര്‍, കലാകാരന്മാര്, എഴുത്തുകാര്‍, അധ്യാപകര്‍, പൊലീസുകാര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍....തുടങ്ങി ഏത് മനുഷ്യനും ഇവിടെ സ്വന്തം അവസ്ഥ പങ്കുവെക്കാം.
കോവിഡുകാലം നിങ്ങളെ സംബന്ധിച്ച് എങ്ങനെയായിരുന്നു, വരുമാനം നഷ്ടമായപ്പോള്‍ എങ്ങനെയാണ് ജീവിച്ചത്?, സ്കൂളില്‍ പോകാതെ ഇത്രയും കാലം വീടുകളില്‍ അടച്ചിരുന്നപ്പോള്‍ കുട്ടികളേ, അധ്യാപകരേ നിങ്ങള്‍ക്ക് എന്താണ് തോന്നിയത്?, കോവിഡ് കാലത്തെ കുടുംബവും വീടും സ്ത്രീകളേ, നിങ്ങളും നിങ്ങളെയും എങ്ങനെയാണ് ഉള്‍ക്കൊണ്ടത്? ഓട്ടം നിലച്ച നാളുകളില്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും വാഹന ഉടമകളുടെയും ജീവിതം എങ്ങനെയായിരുന്നു, വഴിയോര കച്ചവടക്കാരേ, നിങ്ങളും കുടുംബങ്ങളും എന്തുചെയ്യുന്നു? സിനിമ തൊഴിലാളികളേ, ഷൂട്ടിങ് നിലച്ചപ്പോള്‍, തിയററ്ററുകള് അടഞ്ഞുകിടക്കുമ്പോള്‍ എന്തുപണി ചെയ്താണ് നിങ്ങള്‍ കഴിഞ്ഞുകൂടുന്നത്?...അവസാനിക്കുന്നില്ല ഈ ചോദ്യങ്ങള്‍...
പരസ്പര വിനിമയങ്ങളും സഞ്ചാരവും ഉപജീവനോപാധികളും നിലച്ച്, ഇവ എന്ന് വീണ്ടെടുക്കാനാകുമെന്ന അനിശ്ചിതത്വത്തില്‍ കഴിയുന്ന നിരാലംബതയിലാണ് സമൂഹത്തിലെ എല്ലാ മേഖലകളിലുള്ള മനുഷ്യര്‍. എന്നാല്‍, നാം നേരിടുന്ന ഏറ്റവും തീവ്രമായ ഈ പ്രതിസന്ധിഘട്ടവും അതിനെ അതിജീവിക്കാനുള്ള വഴികളും നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളുടെയോ മുന്നണികളുടെയോ മാധ്യമങ്ങളുടെയോ ഒന്നും അജണ്ടയാകുന്നില്ല. ഒരു രോഗമെന്ന നിലയ്ക്കുള്ള മുന്കരുതലിനപ്പുറം, ഭാവിയിലേക്കുവേണ്ട കരുതലുകളെക്കുറിച്ച് ഭരണകൂടങ്ങളും നിശ്ശബ്ദരായിരിക്കുന്നു. ജീവിതം വീണ്ടെടുക്കാനുള്ള പദ്ധതിയെക്കുറിച്ച് ഗൗരവത്തോടെ ആലോചിക്കേണ്ട സമയം, പരിഹാസ്യമായ വിവാദങ്ങളുടെയും ആസൂത്രിതമായ കക്ഷിരാഷ്ട്രീയ മുതലെടുപ്പിന്റെയും പ്രകടനങ്ങളിലാണ് കേരളം. എന്നാല്‍, ജീവിക്കാന്‍ പാടുപെടുന്ന മനുഷ്യര്‍ ഇവിടെയുണ്ട്, അവര്‍ക്ക് സ്വന്തം ശബ്ദം കേള്‍പ്പിക്കാന്‍ അവകാശവുമുണ്ട്, അവര്‍ക്ക് സംസാരിക്കാനും ഏറെയുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ട്രൂ കോപ്പി തിങ്ക് ആ മനുഷ്യരുടെ ശബ്ദങ്ങള്‍ക്ക് ഇടമൊരുക്കുന്നത്.
‘തിങ്കു'മായി പങ്കിടുക, നിങ്ങളുടെ ശബ്ദം അങ്ങനെ കേരളത്തിന്റെ ശബ്ദമാകട്ടെ
നിങ്ങള്‍ക്ക് പറയാനുള്ളത് വീഡിയോ, ഓഡിയോ ഫോര്‍മാറ്റിലോ എഴുതിയോ അയക്കാം; ഇ- മെയില്‍: janakadha@truecopy.media
ഡോ. മനോജ് വെള്ളനാട്
Mar 03, 2021
5 Minutes Read
Think
Feb 20, 2021
1 Minute Read
ഡോ. ജയകൃഷ്ണന് എ.വി.
Feb 13, 2021
4 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്
Jan 26, 2021
38 Minutes Listening
ഡോ. ജയകൃഷ്ണന് എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read