കീഴടങ്ങാത്ത മനുഷ്യരുടെ
തെരുവ്
കീഴടങ്ങാത്ത മനുഷ്യരുടെ തെരുവ്
പൗരത്വ നിയമത്തിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന സമരങ്ങള്‍ ഫാസിസത്തിനും വര്‍ഗീയതക്കുമെതിരെ വിവിധ തലങ്ങളിലെ മനുഷ്യരെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ സഹായിച്ചുവെന്നതിന്, ജെ.എന്‍.യുവില്‍ എ. ബി. വി. പി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ ഒരു ഫോട്ടോഗ്രാഫറുടെ ദൃക്സാക്ഷ്യം
24 Mar 2020, 10:06 AM
വിവിധ മതവിശ്വാസങ്ങളും സംസ്‌കാരവും ഒരുപോലെ പരിഗണിക്കപ്പെടുന്ന രാഷ്ട്രം എന്ന സ്വത്വമാണ് സ്വതന്ത്ര ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഭരണഘടന അനുശാസിക്കുന്നതും ഇതുതന്നെയാണ്.
മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുകയും നിഷേധിക്കുകയും ചെയ്യുന്ന പുതിയ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി- സാമൂഹിക സംഘടനകളും പല സ്വതന്ത്ര ഗ്രൂപ്പുകളും മുന്നോട്ടു വന്നു.
ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പൊലീസ് അതിക്രമിച്ചു കയറിയതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന്റെ ഭാഗമായി 2019 ഡിസംബര്‍ 24ന് ജന്തര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ത്ഥി സമരം മതത്തിന്റെയോ ജാതിയുടെയോ പേരിലായിരുന്നില്ല, മറിച്ച് പൗരത്വ നിയമത്തിനെതിരായ ജനകീയ മുന്നേറ്റമായിരുന്നു.

അന്ന് ജന്തര്‍മന്ദറില്‍ പല ഗ്രൂപ്പില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു, പലരും ഒരു പാര്‍ട്ടിയിലും പെടാത്തവരായിരുന്നു, സ്വന്തം തീരുമാനമനുസരിച്ച് എത്തിയവര്‍. മുതിര്‍ന്നവരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ ചോക്കുകൊണ്ട് റോഡില്‍ ഗ്രാഫിറ്റികള്‍ വരച്ചും മുദ്രവാക്യം വിളിച്ചും പാടിയും പ്രതിഷേധിച്ചു. ചില ന്യൂസ് ചാനലുകളെ 'മോദി മീഡിയ'യുമായി ബന്ധമുണ്ടെന്ന് പറഞ്ഞു തിരിച്ചയച്ചു, അവര്‍ക്കെതിരെയും മുദ്രവാക്യം വിളിയുണ്ടായി. പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന നിരവധി സംഘടനകളുടെ സാന്നിധ്യവും അന്നുണ്ടായിരുന്നു.

പെണ്‍കുട്ടികളുടെ പങ്ക് എടുത്തുപറയേണ്ടതാണ്. അവര്‍ ധീരരായി മുന്നിലുണ്ടായിരുന്നു. പൊലീസുകാര്‍ക്ക് അവര്‍ പൂച്ചെണ്ട് നല്‍കി. രാത്രി യോഗേന്ദ്ര യാദവ് വന്നു സംസാരിക്കുകയും പിന്നീട് സമരം പൊലീസ് പിരിച്ചു വിടുകയും ചെയ്തു.

ഡല്‍ഹി അടിച്ചിനിയിലെ ശ്രീ അരബിന്ദോ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ഡോക്യുമെന്ററി ഫോട്ടോഗ്രാഫി വിദ്യാര്‍ഥിയായ ഞാന്‍ ജെ.എന്‍.യുവില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ വിവരമറിഞ്ഞാണ് എത്തിയത്.
2020 ജനുവരി അഞ്ച് രാത്രി. വാഹനങ്ങള്‍ പോകാത്തവിധം വഴി തടഞ്ഞ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ തെരുവ് വിളക്ക് അണച്ചിരിക്കുന്നു. ജെ.എന്‍.യുവിന്റെ പ്രധാന കവാടം പൊലീസ് വലയത്തിലായിരുന്നു. ആരെയും അകത്ത് കയറ്റുന്നില്ല. ഞാന്‍ അവിടെ എത്തുമ്പോള്‍ കണ്ടത്, അകത്തുകടക്കാനൊരുങ്ങുന്ന യോഗേന്ദ്ര യാദവിനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ തടയുന്നതാണ്. പിന്നീട് അത് വാക്കുതര്‍ക്കത്തിലേക്കും കൈയേറ്റത്തിലേക്കു മാറി. പൊലീസ് വെറും കാഴ്ചക്കാരായിരുന്നു. പിന്നീട് യാദവിനെ മടക്കി അയക്കുകയായിരുന്നു.

ഇക്കാര്യം പുറത്തറിഞ്ഞപ്പോള്‍ പല കോളേജുകളില്‍ നിന്നും മറ്റു സംഘടനകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ എത്തി, പ്രധാന കവാടം തുറക്കാനാവശ്യപ്പെട്ട് അവര്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കുനേരെയും മുദ്രാവാക്യം വിളിയുയര്‍ന്നു. എ.ബി.വി.പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ അവര്‍ക്കിടയിലേക്ക് വലിച്ചു വീഴ്ത്തി തല്ലിച്ചതച്ചു. പിന്നീട് വിദ്യാര്‍ത്ഥിനികള്‍ മുന്നില്‍ വന്നു നിന്നുകൊണ്ടായിരുന്നു പ്രതിഷേധം നയിച്ചത്, അതുകൊണ്ട് കുറെ കൈയേറ്റം തടയാന്‍ കഴിഞ്ഞു.

പൊലീസ് ഒന്നിലും ഇടപെടാതെ മാറിനില്‍ക്കുകയായിരുന്നു. ഫോട്ടോ എടുക്കുകയായിരുന്ന എന്നെ രാത്രി 11 മണിയോടെ എ.ബി.വി.പി പ്രവര്‍ത്തകര്‍ അവര്‍ക്കിടയിലേക്ക് വലിച്ചിട്ടു. മുടിയില്‍ പിടിച്ചു വലിക്കുകയും 10ഓളം പേര്‍ ചേര്‍ന്ന് നിലത്തിട്ടു ചവിട്ടുകയും അടിക്കുകയും ചെയ്തു. പ്രാണരക്ഷാര്‍ത്ഥം ഞാന്‍ ഓടി. പുറകെ വന്നയാള്‍ എന്നെ അടിച്ചിടുകയും കാനോന്‍ 6ഡി ക്യാമറ ബലമായി കൊണ്ടുപോവുകയും ചെയ്തു. മറ്റൊരു വിദ്യാര്‍ത്ഥിയും ഫോട്ടോഗ്രാഫറുമാണ് എന്നെ രക്ഷപ്പെടുത്തിയത്. രാവിലെ മുതല്‍ എടുത്ത ഫോട്ടോയും ക്യാമറയും എനിക്ക് നഷ്ടമായി. അന്ന് രാത്രി സമാന സംഭവം അവിടെ ആവര്‍ത്തിച്ചു. തെരുവ് വിളക്കുകള്‍ ഇല്ലാത്തത് അക്രമികള്‍ക്ക് തുണയായി.

പിറ്റേന്ന് ഉച്ചയ്ക്ക് 12ന് മറ്റൊരു സുഹൃത്തിന്റെ ക്യാമറയുമായി ഞാന്‍ വീണ്ടും അവിടെയെത്തി. റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡ് വെച്ചിരുന്നെങ്കിലും എ.ബി.വി.പി പ്രവര്‍ത്തകര്‍ മറ്റു വഴിയിലൂടെ വരുന്നത് പൊലീസ് നോക്കിനില്‍ക്കുകയായിരുന്നു. വല്ലാത്ത ഭീകരാന്തരീക്ഷമായിരുന്നു.

ഇതിനിടെ ഒരാള്‍ എന്റെ അടുത്ത് വന്ന് മുഖത്തുനോക്കി, ക്യാമറയിലേക്കും. ഇന്നലെ രാത്രി എന്നെ അടിച്ചവരില്‍ ഒരാളാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടും മാറി നിന്നെങ്കിലും അയാള്‍ എന്നെ പിന്തുടരുന്നുണ്ടെന്ന് കണ്ട ഞാന്‍ മറ്റൊരു വഴിയിലൂടെ തിരിച്ചു പോവുകയായിരുന്നു. ഡല്‍ഹി സര്‍വകലാശാലയിലെ പല കോളേജുകളില്‍ നിന്ന് ആയിരകണക്കിന് വിദ്യാര്‍ഥികളാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എ.ബി.വി.പി നടത്തിയ ആക്രമണങ്ങള്‍ക്കെതിരെയും പൗരത്വ നിയമത്തിനെതിരെയും ക്ലാസ്മുറികള്‍ ബഹിഷ്‌കരിച്ച് ജനുവരി എട്ടിന് നോര്‍ത്ത് ക്യാമ്പസിലേക്കു മാര്‍ച്ച് നടത്തിയത്.


സമാധാനപരമായിരുന്നു സമരങ്ങളെല്ലാം, വിദ്യാര്‍ത്ഥി സമരവും വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ആക്രമണവും പല സ്വതന്ത്ര സംഘടനകളും പല വിഭാഗത്തില്‍ പെട്ട ജനങ്ങളും ഫാസിസ്റ്റ് ചിന്താഗതിക്കെതിരെയും പൗരത്വ നിയമത്തിനെതിരെയും മുന്നിട്ടിറങ്ങാന്‍ കാരണമായി.
എടുത്തുപറയേണ്ടത് ഷഹീന്‍ബാഗിലെ സ്ത്രീപോരാട്ടമാണ്. സമരപന്തലിലേക്ക് രാപകല്‍ കലാകാരന്മാരും വിദ്യാര്‍ത്ഥികളും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ഒഴുകിയെത്തി. ഷഹീന്‍ബാഗ് അതിവേഗം അടിച്ചമര്‍ത്തലിനെതിരായ സംഘടിത പ്രതിഷേധമായി മാറി. സ്ത്രീകള്‍ എല്ലാ പണിയും മാറ്റിവെച്ച് പ്രക്ഷോഭകാരികളായി. കൊടും തണുപ്പിലും അവര്‍ രാത്രി അവിടെ തന്നെ ചെലവഴിച്ചു. ചിലപ്പോള്‍ വീട്ടിലെ മുഴുവന്‍ പേരെയും സമരപ്പന്തലില്‍ കാണാമായിരുന്നു. പൗരത്വ നിയമത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം പ്രതിഷേധങ്ങള്‍ ഫാസിസത്തിനും വര്‍ഗീയതയ്ക്കുമെതിരെ കുറെയധികം ആളുകളെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ സഹായിച്ചു.





സമാധാനപരമായിരുന്നു സമരങ്ങളെല്ലാം, വിദ്യാര്‍ത്ഥി സമരവും വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ആക്രമണവും പല സ്വതന്ത്ര സംഘടനകളും പല വിഭാഗത്തില്‍ പെട്ട ജനങ്ങളും ഫാസിസ്റ്റ് ചിന്താഗതിക്കെതിരെയും പൗരത്വ നിയമത്തിനെതിരെയും മുന്നിട്ടിറങ്ങാന്‍ കാരണമായി.


Progressive Medicos and Scientists Forum
Dec 01, 2020
5 Minutes Read
Truecopy Webzine
Dec 01, 2020
1 Minutes Read
Think
Nov 30, 2020
3 Minutes Watch
പി.ബി. ജിജീഷ്
Nov 17, 2020
12 Minutes Read
വി. മുസഫര്‍ അഹമ്മദ്
Oct 08, 2020
7 Minutes Read
ഷഫീഖ് താമരശ്ശേരി
Sep 05, 2020
3 Minutes Read
കുഞ്ഞുണ്ണി സജീവ്
Aug 08, 2020
6 Minutes Read
Jubin Bennett
5 May 2020, 01:52 PM
Great photos !!