തൊഴിലാളികളോട്
കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നു
വാങ്ങൂ, കടം, കടം, കടം...
തൊഴിലാളികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നു വാങ്ങൂ, കടം, കടം, കടം...
'കടം....കടം...കടം...' കര്‍ഷകരോട്, തൊഴിലാളികളോട്, മത്സ്യത്തൊഴിലാളികളോട് കടം വാങ്ങാനാണ് ധനമന്ത്രി കഴിഞ്ഞ 5 ദിവസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതാ അവസാന ദിവസം സംസ്ഥാന സര്‍ക്കാരുകളോടും കടം വാങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാന ആഭ്യന്തര മൊത്തോല്‍പാദനത്തിന്റെ 3%മാണ് കടം വാങ്ങാനുള്ള അനുമതി. അതിന്റെ പരിധി 5% ആയി വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്ന് മന്ത്രി പ്രഖ്യാപിക്കുന്നു-അഞ്ചാംദിന കോവിഡ് പാക്കേജിനെക്കുറിച്ച് കെ. സഹദേവന്‍ എഴുതുന്നു
17 May 2020, 01:44 PM
ഇന്ന് 11 മണി മുതല്‍ ആരംഭിച്ച് ഇപ്പോള്‍ അവസാനിച്ച അഞ്ചാം ദിന കോവിഡ് പാക്കേജ് പ്രഖ്യാപനത്തിന്റെ രത്‌നച്ചുരുക്കം:
1. പി.എം കിസാന്‍ സമ്മാന്‍ പദ്ധതി, ഉജ്ജ്വല തുടങ്ങി കഴിഞ്ഞ വര്‍ഷം ആരംഭിച്ച പദ്ധതികളിന്മേല്‍ ഇതുവരെ വിതരണം ചെയ്ത തുകയുടെ കണക്ക് പറയുകയാണ് ഈ ദുരിതകാലത്ത് ധനമന്ത്രി
കുടിയേറ്റ തൊഴിലാളികളുടെ തീവണ്ടിയാത്രയുടെ ചെലവിന്റെ 85% കേന്ദ്ര സര്‍ക്കാര്‍ വഹിച്ചുപോലും. തൊഴിലാളികളില്‍ നിന്ന് പണം പിരിച്ച് സംസ്ഥാനങ്ങള്‍ റെയില്‍വെക്ക് നല്‍കുകയായിരുന്നുവെന്ന സത്യം മറച്ചുവെച്ചുകൊണ്ടാണ് ധനമന്ത്രി രാജ്യത്തോട് ഈ കള്ളക്കണക്കുകള്‍ അവതരിപ്പിക്കുന്നത്.
2.Land-Labour-Liquidity-Laws
കോവിഡ് പാക്കേജുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കാര്യമായ പരിഷ്‌കരണങ്ങള്‍ നടത്തിയ മേഖലകളാണിത്.
ഖനിജ വിഭവങ്ങള്‍ അടക്കം സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാന്‍ കോവിഡ് കാലം ഉപയോഗിച്ചു. തൊഴില്‍ മേഖലയില്‍ എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റി.
വന്‍കിടക്കാര്‍ക്ക് വേണ്ടി സ്വന്തം നിഷ്‌ക്രിയാസ്തി വര്‍ദ്ധിപ്പിച്ച കമ്പനികളുടെ ലിക്വിഡിറ്റി പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കാതെ, ചര്‍ച്ചകളില്ലാതെ പല നയപരിഷ്‌കരണവും ചുളുവില്‍ നടപ്പിലാക്കി.
പ്രതിസന്ധികളെ അവസരമാക്കി മാറ്റണം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം അക്ഷരം പ്രതി അനുസരിച്ചുകൊണ്ടുള്ള പാക്കേജ് അവതരണമായിരുന്നു നിര്‍മ്മലാ സീതാരാമന്റേത്... അവസരങ്ങള്‍ അംബാനിമാര്‍ക്കും അദാനിമാര്‍ക്കുമുള്ളതാണെന്ന് മാത്രം...
3.MNREGAയ്ക്ക് 40,000 കോടി രൂപ നീക്കിവെച്ചിരിക്കുന്നുവെന്ന് ധനമന്ത്രി പ്രഖ്യാപിക്കുന്നു.
കമ്പനീസ് ആക്ട് ലംഘിക്കുന്ന കമ്പനികളെ കുറ്റവാളികളായി കാണുന്നതില്‍ മാറ്റം വരുത്തിക്കൊണ്ട് ഡീക്രിമനലൈസേഷന്‍ പരിപാടി പ്രഖ്യാപിക്കുന്നു. പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വെച്ച് പാസാക്കിയെടുക്കാന്‍ സാധിക്കാത്ത ഒന്നാണ് കോവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്.
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി യു.പി.എ കൊണ്ടുവന്ന വെള്ളാനയാണെന്ന് പറഞ്ഞ അതേ ധനമന്ത്രി തന്നെയാണ് 40,000 കോടി രൂപ ഇതിനായി മാറ്റിവെച്ചിരിക്കുന്നതെന്ന് പറയുന്നത്.
4. Decriminalisation of Companies Act Defaulters:
കമ്പനീസ് ആക്ട് ലംഘിക്കുന്ന കമ്പനികളെ കുറ്റവാളികളായി കാണുന്നതില്‍ മാറ്റം വരുത്തിക്കൊണ്ട് ഡീക്രിമനലൈസേഷന്‍ പരിപാടി പ്രഖ്യാപിക്കുന്നു. പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വെച്ച് പാസാക്കിയെടുക്കാന്‍ സാധിക്കാത്ത ഒന്നാണ് കോവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. വിശാഖപട്ടണത്ത് എല്‍ജി പോളിമേര്‍സ് എന്ന കൊറിയന്‍ കമ്പനിയിലെ വിഷ വാതക ചോര്‍ച്ചയും 11 പേരുടെ മരണവും ഓര്‍മ്മിക്കുക.
5.നിര്‍മ്മലയുടെ കോവിഡ് മന്ത്രം
'കടം....കടം...കടം...' കര്‍ഷകരോട്, തൊഴിലാളികളോട്, മത്സ്യത്തൊഴിലാളികളോട് കടം വാങ്ങാനാണ് ധനമന്ത്രി കഴിഞ്ഞ 5 ദിവസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതാ അവസാന ദിവസം സംസ്ഥാന സര്‍ക്കാരുകളോടും കടം വാങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാന ആഭ്യന്തര മൊത്തോല്‍പാദനത്തിന്റെ 3%മാണ് കടം വാങ്ങാനുള്ള അനുമതി. അതിന്റെ പരിധി 5% ആയി വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്ന് മന്ത്രി പ്രഖ്യാപിക്കുന്നു.
സത്യത്തില്‍ തങ്ങളുടെ Borrowing Capന്റെ 14% പോലും നാളിതുവരെ സംസ്ഥാന സര്‍ക്കാരുകള്‍ കടമെടുത്തിട്ടില്ല എന്നതാണ് വസ്തുത. കേന്ദ്രത്തില്‍ തങ്ങള്‍ക്ക് ന്യായമായി ലഭിക്കേണ്ട തുക സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ കടമെടുക്കാനാണ് കേന്ദ്ര ധനമന്ത്രി പറയുന്നത്.
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
കെ.എം. സീതി
Jan 01, 2021
10 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
Truecopy Webzine
Dec 10, 2020
1 Minute Read