രാഹുല്‍ ഗാന്ധീ,
ഈ യാത്രയില്‍
താങ്കള്‍ പോകേണ്ട
ഒരു സ്ഥലമുണ്ട്
രാഹുല്‍ ഗാന്ധീ, ഈ യാത്രയില്‍ താങ്കള്‍ പോകേണ്ട ഒരു സ്ഥലമുണ്ട്
ഭാരത് ജോഡോ യാത്രയ്ക്കിടയിൽ വിവിധ ജനകീയ സമരകേന്ദ്രങ്ങൾ താങ്കൾ സന്ദർശിക്കുമെന്ന് കേൾക്കുന്നു. തീർച്ചയായും അത് നല്ലൊരു കീഴ്വഴക്കമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാൻ ഇതിലും നല്ല വഴിയെന്ത്? എങ്കിൽ താങ്കൾ ഉറപ്പായും ചെല്ലേണ്ട ഒരു സ്ഥലമുണ്ട്. ഛത്തീസ്ഗഢിലെ ഹാസ്ദേവ് അരന്ദിൽ. താങ്കളുടെ പാർട്ടി ഭരണത്തിലുള്ള സംസ്ഥാനമാണത്. ആരും താങ്കളെ തടയില്ല.
13 Sep 2022, 12:10 PM
പ്രിയ രാഹുൽ ഗാന്ധി,
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ഗവൺമെൻറിനെതിരായി കോൺഗ്രസിൽ താങ്കൾ നയിക്കുന്ന ഒറ്റയാൾ പോരാട്ടത്തെ വളരെ താത്പര്യപൂർവം നോക്കിക്കാണുന്ന ഒരാളാണ് ഞാൻ. താങ്കൾ നടത്തുന്ന "ഭാരത് ജോഡോ' യാത്രയ്ക്ക് ഇക്കാര്യത്തിൽ ചില ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയട്ടെ എന്നാശിക്കുന്നു. ഫാസിസത്തിനെതിരായ പ്രക്ഷോഭത്തിൽ ഏർപ്പെട്ടിരിക്കുന്ന താങ്കളോട് തത്കാലം ചോദ്യങ്ങളൊന്നും അരുതെന്ന് എന്റെ ചില സുഹൃത്തുക്കൾ പറയുന്നു. അവരൊക്കെയും നല്ല സുഹൃത്തുക്കളാണ്. ബി.ജെ.പി.ക്കും ആർ.എസ്.എസിനും എതിരെ ശക്തമായ നിലപാടുള്ളവർ. അവരുടെ ആത്മാർഥതയെ തരിമ്പും അവിശ്വസിക്കുന്നില്ല.
എന്നിരുന്നാലും ചോദ്യങ്ങളും സംവാദങ്ങളും ഇല്ലാതെ എന്ത് ജനാധിപത്യം? അഭിലാഷചിന്തകൾ കൊണ്ടുമാത്രം ഫാസിസത്തെ നേരിടാനാകില്ലല്ലോ! അതുകൊണ്ട് താങ്കൾ ചോദ്യങ്ങളെ നേരിട്ടേ പറ്റൂ.
ഭാരത് ജോഡോ യാത്രയ്ക്കിടയിൽ വിവിധ ജനകീയ സമരകേന്ദ്രങ്ങൾ താങ്കൾ സന്ദർശിക്കുമെന്ന് കേൾക്കുന്നു. തീർച്ചയായും അത് നല്ലൊരു കീഴ്വഴക്കമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാൻ ഇതിലും നല്ല വഴിയെന്ത്?
എങ്കിൽ താങ്കൾ ഉറപ്പായും ചെല്ലേണ്ട ഒരു സ്ഥലമുണ്ട്. ഛത്തീസ്ഗഢിലെ ഹാസ്ദേവ് അരന്ദിൽ. താങ്കളുടെ പാർട്ടി ഭരണത്തിലുള്ള സംസ്ഥാനമാണത്. ആരും താങ്കളെ തടയില്ല.
ഹാസ്ദേവ് അരന്ദ് ഇന്ത്യയിലെ തന്നെ ഏറ്റവും സമൃദ്ധമായ വനപ്രദേശമാണ്. 17 ലക്ഷം ഹെക്ടർ വരുന്ന ഈ വനഭൂമിയിലെ 1,879 ച.കീ.മീറ്റർ പ്രദേശം (23 കോൾ ബ്ലോക്കുകൾ) അദാനി എൻ്റർപ്രൈസസിന് ഖനനം ചെയ്യാൻ അനുമതി നൽകിയത് താങ്കളുടെ സർക്കാരാണ്.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഹാസ്ദേവ് അരന്ദിലെ ഗോണ്ട് ആദിവാസികൾ നടത്തുന്ന പ്രക്ഷോഭത്തെ പൂർണമായും അവഗണിച്ചുകൊണ്ടും, 2011-ൽ 12 ഓളം ഗ്രാമസഭകൾ ചേർന്ന് ഖനനപദ്ധതിക്കെതിരായി പാസാക്കിയ പ്രമേയത്തെ തള്ളിക്കളഞ്ഞുകൊണ്ടും ആണ് കഴിഞ്ഞ ഏപ്രിൽ ആറിന് ഛത്തീസ്ഗഢ് ഭരിക്കുന്ന കോൺഗ്രസ് സർക്കാർ പദ്ധതിക്ക് അന്തിമ അനുമതി നൽകിയത്.
കോൺഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനിലെ രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡുമായി ചേർന്ന് അദാനി എൻ്റർപ്രൈസസ് ആണ് ഈ കൽക്കരി ഖനന പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.
രാജ്യത്തെ പൊതുസമ്പത്ത് മുഴുവൻ തന്റെ ഉറ്റ സുഹൃത്തും സംഘപരിവാർ ഫണ്ടറുമായ അദാനിക്ക് കാഴ്ചവെച്ചുകൊണ്ടാണ് മോദി സർക്കാർ മുന്നോട്ടുപോകുന്നതെന്ന് താങ്കൾക്ക് അറിയാത്തതല്ലല്ലോ. അദാനി -അംബാനിമാരുമായുള്ള മോദിയുടെ കൊള്ളക്കൊടുക്കലുകളെക്കുറിച്ച് താങ്കൾ എത്ര തവണ ശബ്ദമുയർത്തിയിരിക്കുന്നു.

അതുകൊണ്ടുതന്നെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ഇത്തരം കരാറുകളും പദ്ധതികളും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്, അവയ്ക്ക് പിന്നിലെ വഴിവിട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കുകയും തിരുത്തുകയും ചെയ്യാൻ താങ്കൾ ബാധ്യസ്ഥനാണ്.
കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഈ യാത്രയിൽ ഇത്തരത്തിൽ പല സംഘർഷങ്ങളെ താങ്കൾക്ക് എതിരിടേണ്ടിവരും എന്നതുറപ്പാണ്.
എങ്കിൽകൂടിയും അത്തരമൊരു അനിവാര്യതയെ ഏറ്റെടുക്കാൻ മുന്നോട്ടുവന്ന താങ്കളെ ആത്മാർഥമായും അഭിവാദ്യം ചെയ്യുന്നു. ഗൗരവതരങ്ങളായ പല ചോദ്യങ്ങളെയും നേരിടാൻ താങ്കൾ തയ്യാറാകുക. ആശംസകൾ.
കെ. സഹദേവന്‍
Mar 30, 2023
13 Minutes Read
പി.പി. ഷാനവാസ്
Mar 29, 2023
6 Minutes Read
ഡോ: കെ.ടി. ജലീല്‍
Mar 27, 2023
7 Minutes Read
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
ഇ.കെ. ദിനേശന്‍
Mar 25, 2023
3 Minutes Read
പി.ബി. ജിജീഷ്
Mar 25, 2023
4 Minutes Read