truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 20 April 2021

truecoppy
Truecopy Logo
Readers are Thinkers

Tuesday, 20 April 2021

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
KALA

Film Review

John Wickന്റെ പ്രതികാര കഥ
മലയാളത്തില്‍ സബാള്‍ട്ടന്‍
പൊളിറ്റിക്‌സ് പറഞ്ഞാല്‍?

John Wickന്റെ പ്രതികാര കഥ മലയാളത്തില്‍ സബാള്‍ട്ടന്‍ പൊളിറ്റിക്‌സ് പറഞ്ഞാല്‍?

ഭൂമിയും സമ്പത്തും കയ്യാളുന്ന സവര്‍ണ്ണ നായകത്വങ്ങള്‍ 'കള'കളാണെന്നും കീഴാള ജനത അതിന്റെ രാഷ്ട്രീയ വിജയം കൈവരിക്കേണ്ടതുണ്ടെന്നും പറയുന്ന ഒരു രാഷ്ട്രീയത്തിന്റെ സിനിമാറ്റിക്കായ ഫാന്റസിയെ അവതരിപ്പിക്കുകയാണ് കളയിലൂടെ വി.എസ്.രോഹിത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം വാജ്പെയ് ഭരണകൂടത്തിന്റെ ഷൈനിങ്ങ് ഇന്ത്യ കാലത്ത്, മംഗലശ്ശേരി നീലകണ്ഡനും പൂവള്ളി ഇന്ദുചൂഢനും നരസിംഹമന്നാടിയാരുമല്ല എന്റെ ഹീറോ എന്ന് രോഹിത് പറഞ്ഞു വെക്കുന്നു. അയാളുടെ ഹീറോ, അട്ടപ്പാടിക്കാരനായ നായാടിയാണ്- പി.ജിംഷാര്‍ എഴുതുന്നു

29 Mar 2021, 03:18 PM

പി. ജിംഷാർ

Dusan Milicന്റെ സെര്‍ബിയന്‍ സിനിമയായ Gucha - Distant Trumpetന്റെ സ്വാധീനം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനില്‍ ദര്‍ശിക്കും പോലെ, Fred Zinnemann സംവിധാനം ചെയ്ത The Day of the Jackal ആഗസ്റ്റ് 1 എന്ന സിബി മലയില്‍ സിനിമയിലേക്ക് പരാവര്‍ത്തനം ചെയ്തത് പോലെ, Alfred Hitchcockന്റെ വിഖ്യാത ചലച്ചിത്രം Vertigo മാന്നാര്‍ മത്തായി സ്പീക്കിങ്ങ് ആയതുപോലെ, Chad Stahelskiയുടെ John Wickനോട് മൗലികമായ കടപ്പാടുണ്ട്, വി.എസ്.രോഹിത്തിന്റെ കളയിലെ നായാടിയ്ക്ക്.

JOHN WICKതന്റെ അരുമയായ പട്ടിയെ കൊന്നതിന് പ്രതികാരത്തിനിറങ്ങുന്ന ജോണ്‍വിക്കിന്റെ കഥ, മലയാളത്തില്‍ സാധ്യമാക്കുകയാണ് വി.എസ്.രോഹിത്. ഏറെ ശ്രമകരമായ ഈ അഡാപ്ഷനെ കളര്‍ച്ചറലായും പൊളിറ്റിക്കലായും ക്രിയേറ്റീവായും സാക്ഷാത്കരിക്കുന്നു. ലോകത്തിലെ വിവിധ ആശയങ്ങളും ആവിഷ്‌ക്കാരങ്ങളും പുനര്‍നിര്‍മ്മിക്കാനും അപഗ്രഥിക്കാനും അതുവഴി സാമൂഹ്യമാറ്റം നടത്താനും കഴിയുമെന്ന രാഷ്ട്രീയ ഉത്തരവാദിത്വത്തെ, കലാകാരനെന്ന നിലയില്‍ സാധ്യമാക്കാന്‍ John Wick എന്ന സിനിമയുടെ കഥാതന്തുവിനെ ഉപയോഗിക്കുക. ഇന്ന് വര്‍ത്തമാന കാല ഇന്ത്യ ആവശ്യപ്പെടുന്ന സബാള്‍ട്ടന്‍ പൊളിറ്റിക്‌സിലേക്ക്, John Wickന്റെ കഥാതന്തുവിനെ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തിലെ കേരളത്തിലെ ഒരു ഒറ്റപ്പെട്ട ഫ്യൂഡല്‍ വീടും പരിസരവും തെരഞ്ഞെടുക്കുക. ഇന്ത്യ-പാക്കിസ്ഥാന്‍, കാര്‍ഗില്‍ യുദ്ധം നടക്കുന്ന 1999കളില്‍ എക്‌സ് മിലിട്ടറിയായ രവിയുടെ ഷാജി നിവാസിലാണ് കള എന്ന ചലച്ചിത്രം ആരംഭിക്കുന്നത്. സംഘപരിവാര്‍ പ്രത്യേയശാസ്ത്രം അതിന്റെ അധികാരത്തെ ഏറ്റവും പ്രകടമാക്കാന്‍ തുടങ്ങിയ അക്കാലത്ത് നിന്ന് രോഹിത് ആരംഭിക്കുകയാണ്.

ഈ തുടക്കം തന്നെ കള തികഞ്ഞൊരു രാഷ്ട്രീയ സിനിമയാണെന്ന് പ്രഖ്യാപിക്കുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം വാജ്‌പെയ് ഭരണകൂടത്തിന്റെ ഷൈനിങ്ങ് ഇന്ത്യ കാലത്ത്, മംഗലശ്ശേരി നീലകണ്ഡനും പൂവള്ളി ഇന്ദുചൂഢനും നരസിംഹമന്നാടിയാരുമല്ല എന്റെ ഹീറോ എന്ന് രോഹിത് പറഞ്ഞു വെക്കുന്നു. അയാളുടെ ഹീറോ, അട്ടപ്പാടിക്കാരനായ നായാടിയാണ്.

KALA
കളയില്‍ ടൊവിനോ തോമസ്

മല്ലീശ്വരന്‍ മുടിയുടെ അധിപനായ മല്ലീശ്വരനെന്ന ദ്രാവിഡ ദൈവമാണ്. അയാള്‍ വരുന്നത്, John Wickനെ പോലെ തന്റെ അരുമയായ പട്ടിയെ കൊന്നവനോടുള്ള പ്രതികാരത്തിനാണ്!... മാരി സെല്‍വരാജിന്റെ പരിയേരും പെരുമാള്‍, പാ രഞ്ജിത്തിന്റെ കബാലി, തുടങ്ങിയ ചിത്രങ്ങളുടെ ശ്രേണിയില്‍ ശക്തമായ സബാള്‍ട്ടന്‍ പൊളിറ്റിക്‌സ് മുന്നോട്ട് വെക്കുന്നുണ്ട് കള. പറശ്ശിനക്കടവിലെ മുത്തപ്പന്‍ തന്റെ തോഴനായ പട്ടിയെ കൊന്നതിന് പ്രതികാരം ചെയ്യാന്‍ വന്നാല്‍ എങ്ങനെ ഇരിക്കും? എന്നതാണ്, എനിക്ക് കളയുടെ കാഴ്ച. ഈ കാഴ്ചാനുഭവത്തില്‍ തന്റെ മുന്‍ചിത്രങ്ങളായ അഡ്‌വഞ്ചേഴ്‌സ് ഓഫ്‌
ഓമനക്കുട്ടന്‍, ഇബ്ലീസ്, എന്നിവയുടെ നിലവാരം കളയും പുലര്‍ത്തുന്നുണ്ട്. അടുത്ത രോഹിത് സിനിമയും ആദ്യ ദിനം തന്നെ തിയേറ്ററില്‍ കാണാന്‍ ശ്രമിക്കുമെന്ന തീരുമാനത്തെ ഉറപ്പിക്കുന്നുണ്ട്, രോഹിത്തിന്റെ പുതിയ സിനിമയും.

ദീപ മേത്തയുടെ Earth എന്ന സിനിമയില്‍ കാമുകിയെ ബലാത്സംഗം ചെയ്ത് കലാപകാരികള്‍ക്ക് ഇട്ടുകൊടുക്കുന്ന പ്രതിനായക വേഷം സ്വീകരിച്ച അമീര്‍ഖാനും, വിധേയനിലെ ഭാസ്‌ക്കര പട്ടേലരുടെ മമ്മുട്ടിയുടെ പ്രകടനത്തിനും സമാനമായ തീരുമാനവും നിലപാടും, കളയിലെ ഷാജി എന്ന കഥാപാത്രത്തിന്റെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലും ടൊവീനോ തോമസ് സാധ്യമാക്കുന്നു. തന്നിലെ താരത്തിന്റെ പരിമിത ചിന്തകളെ മറികടന്നെടുത്ത തീരുമാനത്തിനും സിനിമയുടെ രാഷ്ട്രീയ നിലപാടിനോട് സത്യസന്ധമായി കൂടെ നില്‍ക്കാന്‍ കാണിച്ച രാഷ്ട്രീയ ധീരതയ്ക്ക് അഭിനന്ദനം രേഖപ്പെടുത്തുന്നു. താരതമ്യേന പുതുമുഖമായ സുമേഷ് മൂറിന്റെ (പതിനെട്ടാം പടി ആദ്യ സിനിമ) നായാടിയുടെ ജീവിതത്തില്‍ വില്ലനായി നില്‍ക്കാനും, ആ സിനിമ നിര്‍മ്മാണത്തില്‍ പങ്കാളിയാകാനും കാണിച്ച പക്വതയെ കലാകാരന്റെ രാഷ്ട്രീയ ഉത്തരവാദിത്വമായി തന്നെ രേഖപ്പെടുത്താന്‍ കഴിയും. വരാനിരിക്കുന്ന ചലച്ചിത്രങ്ങളുടെ ആഖ്യാന കേന്ദ്രത്തിലേക്ക്, കീഴാള ജീവിതങ്ങളെ സ്‌ഫോടനാത്മകമായി എടുത്തുവെക്കാന്‍ സാധ്യമാകുന്ന തരത്തില്‍ തറയൊരുക്കാനുള്ള ശ്രമങ്ങള്‍ക്ക് കയ്യടി കൊടുത്തേ മതിയാകൂ.

KALAഅമല്‍ നീരദിന്റെ വരത്തന്‍ സിനിമയിലെ നായിക പ്രിയയെ സമീപവാസികള്‍ ഒളിഞ്ഞുനോക്കുമ്പോള്‍, ദൃശ്യ ശബ്ദ വിന്യാസങ്ങളാല്‍ അനുഭവപ്പെടുന്ന ഒളിഞ്ഞുനോട്ടത്തിന്റെ ഭീതി സൃഷ്ടിക്കുന്ന ആഖ്യാനകൗശലം എഡിറ്റിങ്ങിലും ഛായാഗ്രഹണത്തിലും സംഗീതത്തിലും കളയും പിന്‍തുടരുന്നുണ്ട്. എന്നാല്‍ വരത്തനിലെ പോലെ സീനുകളുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് ചേരുംപടിയല്ല കളയില്‍ ഈ ആഖ്യാന കൗശലം പ്രയോഗിക്കപ്പെട്ടത് എന്നതാണ്, പ്രധാന ന്യൂനതയായി അനുഭവപ്പെട്ടത്. കട്ടന്‍ചായയില്‍ ഉറുമ്പ് വീണ് കിടക്കുന്നതും, പാത്രം കഴുകുന്നതും, ഇല അനങ്ങുന്നതും വരെ ഭീതിയോടെ കാണിച്ചു കൊണ്ടേയിരിക്കുന്നത് പലപ്പോളും സംവേദനത്തിന് തടസമായി. ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ഈ ദൃശ്യവിന്യാസം മിഥുനം സിനിമയിലെ തേങ്ങയുടക്ക് സ്വാമി എന്ന ഫീലിലേക്ക് കൊണ്ടു പോകുന്നുണ്ട്. കാണികളെ സിനിമയിലേക്ക് പ്രവേശിപ്പിക്കാതെ അകറ്റി നിര്‍ത്തിയാണ്, ഇടവേളയ്ക്ക് തൊട്ടുമുമ്പ് വരെ സിനിമ നിലകൊള്ളുന്നത്. ഇടവേളയോടെ വേഗം കൈവരിക്കുന്ന സിനിമ പിന്നീട്, മാലപ്പടക്കത്തിന് തീ കൊടുത്ത പോലെ പൊട്ടിത്തെറിച്ച് അവസാനിക്കുന്നു. 

കളയുടെ തിയേറ്റര്‍ അനുഭവത്തിന്റെ അഡ്രിനാലിന്‍ റഷ്, പോരുകോഴികളെ പോലെ പോരടിക്കുന്ന നായകനും പ്രതിനായകനുമാണ്!... സുമേഷ് മൂറും ടൊവീനോ തോമസും അസാമാന്യ മികവ് പുലര്‍ത്തുന്ന സംഘടന രംഗങ്ങള്‍ കളയുടെ പ്രത്യേകതയാണ്. ഏറെ രാഷ്ട്രീയ മാനങ്ങളുള്ള ഒരു ഇടിപ്പടമാണ് കള. അല്ലെങ്കില്‍ John Wickന്റെ തദ്ദേശീയ രൂപമാണ് കള. 

ഭൂമിയും സമ്പത്തും കയ്യാളുന്ന സവര്‍ണ്ണ നായകത്വങ്ങള്‍ "കള'കളാണെന്നും കീഴാള ജനത അതിന്റെ രാഷ്ട്രീയ വിജയം കൈവരിക്കേണ്ടതുണ്ടെന്നും പറയുന്ന ഒരു രാഷ്ട്രീയത്തിന്റെ സിനിമാറ്റിക്കായ ഫാന്റസിയെ അവതരിപ്പിക്കുകയാണ് വി.എസ്.രോഹിത്. ഈ കാരണം കൊണ്ട് തന്നെ പ്രിയപ്പെട്ട സിനിമയും മറ്റൊരാളോട് കാണാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുന്ന സിനിമയാണ് "കള'. 

പി. ജിംഷാർ  

കഥാകൃത്ത്, സിനിമാപ്രവര്‍ത്തകന്‍, മാധ്യമപ്രവര്‍ത്തകന്‍. ‘എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയുടെ അസി. ഡയറക്ടറായിരുന്നു. ദൈവം വല നെയ്യുകയാണ്, ഭൂപടത്തില്‍നിന്ന് കുഴിച്ചെടുത്ത കുറിപ്പുകള്‍, പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

  • Tags
  • #Film Review
  • #P. Jimshar
  • #Tovino Thomas
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Sithesh C Govind

29 Mar 2021, 11:10 PM

Well written..worth reading..

joji-2.jpg

Film Review

വി.എസ്. സനോജ്‌

ജോജിയിലെ ഹോമോസാപിയനും പോത്തനിലെ കെ.ജി. ജോർജും

Apr 07, 2021

8 Minutes Read

aanum pennum

Film Review

മുഹമ്മദ് ഫാസില്‍

ആണും പെണ്ണും: ലൈംഗികതയെക്കുറിച്ച്​ ഒരു ആന്തോളജി

Mar 26, 2021

5 minutes read

kala 2

Film Review

സ്വാതി ലക്ഷ്മി വിക്രം

പിഴുതെറിയപ്പെടേണ്ട 'കള'കള്‍

Mar 26, 2021

4 Minutes Read

quo-vadis-aida

Film Review

ജിനേഷ് പി.കെ.

Quo Vadis, Aida? ; ഐദയുടെ യുദ്ധം 

Feb 25, 2021

4 Minutes Read

drishyam 2

Film Review

സേതു

ദൃശ്യം 2: സിനിമാറ്റിക്​ ആയാൽ മതിയോ? ലോജിക്കലും കൂടി ആകേണ്ടേ?

Feb 19, 2021

5 Minutes Read

churuli

Film Review

സ്വാതി ലക്ഷ്മി വിക്രം

ചുരുളി: കാണാക്കാഴ്ചകളുടെ പറുദീസ

Feb 12, 2021

3 minutes read

owl

Film Review

ഡോ. എം. മുരളീധരന്‍

An Occurrence at Owl Creek Bridge കൊലമരത്തില്‍നിന്നുള്ള മോചനം, അതൊരു സ്വപ്‌നം മാത്രം

Feb 09, 2021

5 minutes read

The Great Indian Kitchen

Film Review

ജോഷിന രാമകൃഷ്ണന്‍

The Great Indian Kitchen: മനുഷ്യാന്തസ്സ് വേവുന്ന ഭാരതീയ അടുക്കളകള്‍

Jan 16, 2021

5 Minutes Read

Next Article

നേമം ഇത്തവണ പഴയ നേമമായിരിക്കില്ല

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster