പിണറായി വിജയൻറേത് പ്രസക്തമായ ഒരു രാഷ്ട്രീയ ചോദ്യമാണ്; കെ.ഇ.എൻ എഴുതുന്നു

Truecopy Webzine

""കേരളത്തിലും, ഇസ്‌ലാമോഫോബിയ സജീവമായി പ്രവർത്തിക്കുന്നുണ്ട്. "ലൗ ജിഹാദ്' മുതൽ മതപരിവർത്തന വിവാദം വരെ സ്ഥൂല സൂക്ഷമതലങ്ങളിൽ അതിന്റെ പ്രവർത്തനം വ്യാപിച്ചു നിൽക്കുന്നു. അതിനെതിരെ ആശയസമരം നിർവഹിക്കുന്നതിനു പകരം "യു.ഡി.എഫിന്റെ നേതൃത്വം മുസ്‌ലിംലീഗ് ഏറ്റെടുക്കുകയാണോ?' എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസക്തമായ രാഷ്ട്രീയ ചോദ്യത്തെ, ഇസ്‌ലാമോഫോബിയ എന്ന് മുദ്ര ചാർത്തുന്നത്, യഥാർഥത്തിൽ നിലവിലുള്ള ഇസ്‌ലാമോഫോബിയക്കെതിരായ സമരത്തെ ഒരു സെന്റിമീറ്റർ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കില്ല.

""മർദ്ദിതർക്കൊപ്പം നിൽക്കുന്നതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ, മുസ്‌ലിം- ന്യൂനപക്ഷ പ്രീണന പാർട്ടിയായി, അതുവഴി ഹിന്ദുവിരുദ്ധ പാർട്ടിയായി ചിത്രീകരിക്കുന്ന സംഘപരിവാർ ശക്തികൾക്ക് മാത്രമായിരിക്കും അത് ഊർജം നൽകുക. കേരളത്തിൽ നവഫാസിസ്റ്റുകളുടെ നേതൃത്വത്തിൽ നടന്ന "ലൗ ജിഹാദ് കോലാഹങ്ങളെ' ധീരമായി പ്രതിരോധിക്കുന്നതിൽ മുന്നിൽ നിന്നതാരാണ്? സംഘപരിവാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന അത്യന്തം അപകടകരമായ "മേൽക്കോയ്മാ ദേശീയത'ക്കെതിരെയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നതാരാണ്? നവ ഫാസിസ്റ്റുകൾ നടത്തുന്ന കായികാക്രമങ്ങൾക്ക് നിരന്തരം വിധേയരാവുന്നവർ ആരാണ്? തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങളൊക്കെയും മാറ്റിവെച്ച് വർഗീയതക്കും ഫാസിസത്തിനുമെതിരെ ജീവൻ നൽകി പോരാടുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെ ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമം സങ്കുചിത രാഷ്ട്രീയ കാര്യപരിപാടിയുടെ ഭാഗമാണ്.

കെ.ഇ.എൻ എഴുതുന്നു


Comments