truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 15 August 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 15 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
1
Image
1
https://truecopythink.media/taxonomy/term/5012
Kerala Budget full text

Kerala Budget

എന്തു പറയുന്നു
സംസ്​ഥാന ബജറ്റ്​?
പ്രധാന നിർദേശങ്ങൾ...

എന്തു പറയുന്നു പുതിയ സംസ്​ഥാന ബജറ്റ്​? പ്രധാന നിർദേശങ്ങൾ...

15 വര്‍ഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ദ്ധിപ്പിക്കും. 2 ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോര്‍ വാഹന നികുതി 1 ശതമാനം വര്‍ദ്ധിപ്പിക്കും. രജിസ്ട്രേഷന്‍ വകുപ്പില്‍ അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് പദ്ധതി അടുത്ത സാമ്പത്തികവര്‍ഷത്തിലേക്ക് നീട്ടും. ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ദ്ധിപ്പിക്കും. സംസ്​ഥാന ബജറ്റിലെ പ്രധാന നിർദേശങ്ങൾ.

11 Mar 2022, 11:56 AM

Think

ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലെ പ്രധാന നിർദേ​ശങ്ങൾ:

  • 1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്നു. 

  • മൂലധന ചെലവിനായി 14891 കോടി രൂപ

  • സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.3 ശതമാനം റവന്യൂ കമ്മി, 3.91 ശതമാനം ധനക്കമ്മി, 37.18 ശതമാനം പൊതുകടം.

  • വിജ്ഞാനത്തെ ഉല്‍പ്പാദനവുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍

    1. 1000 കോടി രൂപ ചെലവില്‍ 4 സയന്‍സ് പാര്‍ക്കുകള്‍.

    2. നോളജ് എക്കോണമി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി 350 കോടി രൂപ ചെലവില്‍ ഡിസ്ട്രിക്ട് സ്കില്‍ പാര്‍ക്കുകള്‍.  ഈ പാര്‍ക്കുകളില്‍ ഭാവി സംരംഭകര്‍ക്ക് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ആദ്യ അഞ്ച് വര്‍ഷത്തേക്ക് സബ്സിഡിയും മറ്റ് സൗകര്യങ്ങളും.

    3. 140 കോടി രൂപ ചെലവില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്കില്‍ കോഴ്സുകള്‍ ആരംഭിക്കും.

    4. മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കോര്‍ത്തിണക്കി 100 കോടി രൂപ ചെലവില്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കും.

    5. ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉല്‍പ്പാദന ക്ഷമത മെച്ചപ്പെടുത്തല്‍, മെഡിക്കല്‍, കാര്‍ഷിക, കന്നുകാലി മേഖലയുമായി ബന്ധപ്പെട്ട് 500 കോടി രൂപ ചെലവില്‍ കേരള ജനോമിക് ഡേറ്റാ സെന്റര്‍ .

    6. ന്യൂട്രാസ്യൂട്ടിക്കല്‍സില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുന്നതിന് തുടക്കം കുറിയ്ക്കും.

    7. കൊല്ലത്തും കണ്ണൂരും പുതിയ ഐ.ടി പാര്‍ക്കുകള്‍, കൂടാതെ ദേശീയ പാത 66-ന് സമാന്തരമായി 4 ഐ.ടി ഇടനാഴികള്‍.

  • അന്‍പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 20 പുതിയ മൈക്രോ ഐ.ടി പാര്‍ക്കുകള്‍.

  • 50 കോടി രൂപ ചെലവില്‍ അഭ്യസ്തവിദ്യരായ വീട്ടമ്മമാരുള്‍പ്പടെ ഐ.ടി തൊഴിലുകളുടെ ഭാഗമാകാന്‍ കഴിയുന്ന ഐ.ടി അധിഷ്ടിത സൗകര്യങ്ങളുള്ള ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി

  • വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കും.

  • കാര്‍ഷിക വിഭവങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ മൂല്യവര്‍ദ്ധിത കാര്‍ഷിക മിഷന്‍.

  • മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ബള്‍ക്ക് ടെട്രാ പാക്കിംഗ്, പരിശോധനാ സര്‍ട്ടിഫിക്കേഷന്‍ മുതലായവയ്ക്ക് 175 കോടി രൂപ ചെലവില്‍ അഗ്രിടെക് ഫെസിലിറ്റി കേന്ദ്രങ്ങള്‍

  • കേരളത്തിന്റെ തനതായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദി പ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും 100 കോടി രൂപ ചെലവില്‍ 10 മിനി ഫുഡ് പാര്‍ക്കുകള്‍.

  • കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താന്‍ സിയാല്‍ മാതൃകയില്‍ 100 കോടി രൂപ മൂലധനത്തില്‍ മാര്‍ക്കറ്റിംഗ് കമ്പനി.

  • റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി നാട്ടിലേക്ക് തിരികെ വന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സാധ്യമാക്കാനും സര്‍ട്ടിഫിക്കറ്റുകളും രേഖകളും കൈമോശം വന്നവര്‍ക്ക് അത് വീണ്ടെടുക്കാനും വിദേശത്ത് പഠിക്കുന്ന മലയാളികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കാനുമായി നോര്‍ക്ക വകുപ്പിന് 10 കോടി രൂപ.

  • 2050 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.

  • ആദിത്യ മാതൃകയില്‍ അടുത്ത 5 വര്‍ഷം കൊണ്ട് 50 ശതമാനം ഫെറി ബോട്ടുകളും സോളാര്‍ എനര്‍ജിയിലാക്കും.

  • കേരളത്തിലെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് 500 കോടി രൂപയുടെ വായ്പ.

  • 2023-24 സാമ്പത്തികവര്‍ഷം മുതല്‍ ബജറ്റിനോടൊപ്പം പാരിസ്ഥിതിക ചെലവ് വിവരങ്ങളടങ്ങിയ ‘പരിസ്ഥിതി ബജറ്റ് ’ അവതരിപ്പിക്കും.

  • നെല്ലിന്റെ താങ്ങുവില 28.2 രൂപയായി ഉയര്‍ത്തും.

  • മനുഷ്യ-വന്യമൃഗ സംഘര്‍ഷങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും ജീവഹാനി സംഭവിക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനായി 7 കോടി രൂപ.

  • കേരള ഗ്രാമീണ്‍ ബാങ്കിന്റെ അധിക മൂലധന നിക്ഷേപം നടത്തുന്നതിനായി 91.75 കോടി രൂപ

  • സിയാലിനെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ 186 കോടി രൂപയുടെ മൂലധന നിക്ഷേപം.

  • രണ്ടാം കുട്ടനാട് പാക്കേജിനായി 140 കോടി രൂപ

  • ഇടുക്കി, വയനാട്, കാസര്‍ഗോഡ് പാക്കേജുകള്‍ക്കായി 75 കോടി രൂപ വീതം

  • ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി രൂപ

  • വഴിയോര കച്ചവടക്കാര്‍ക്ക് വെളിച്ചത്തിനും വൈദ്യുതോ പകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സോളാര്‍ പുഷ് കാര്‍ട്ടുകള്‍

  • 28 കോടി രൂപ ചെലവില്‍ ഇലക്ട്രോണിക്സ് ഹാര്‍ഡ് വെയര്‍ ടെക്നോളജി ഹബ്

  • കശുവണ്ടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ ബാങ്ക് ലോണുകള്‍ക്ക് പലിശയിളവ് നല്‍കാനും തൊഴില്‍ നല്‍കുന്നതിനനുസരിച്ച് പ്രോത്സാഹന പദ്ധതികള്‍ നടപ്പിലാക്കാനുമായി 30 കോടി രൂപ

  • കയര്‍ മേഖലയ്ക്ക് 117 കോടി രൂപ, കയറുല്‍പ്പന്നങ്ങളുടെ വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപ

  • സ്കൂള്‍ യൂണിഫോമിന് 140 കോടി രൂപ

  • കൈത്തറി മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പാദനം സാങ്കേതികവിദ്യാ നവീകരണം എന്നിവ സാധ്യമാക്കാന്‍ 40.56 കോടി രൂപയുടെ മാര്‍ക്കറ്റിംഗ് ഇന്‍സെന്റീവ്.

  • കെ.എസ്.ഐ.ഡി.സിയുടെ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയുടെ കീഴില്‍ 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കും MSME-കള്‍ക്കും 2 കോടി രൂപ സാമ്പത്തിക സഹായം

  • ഐ.ടി മേഖലയ്ക്ക് 559 കോടി രൂപ

  • സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാനത്തുടനീളം 2000 വൈ-ഫൈ ഹോട്ട് സ്പോട്ടുകള്‍

  • സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി സര്‍ക്കാര്‍ വകുപ്പുകളിലെ വാങ്ങലുകളില്‍ മുന്‍ഗണന.  ഇതിനായി വെബ് പോര്‍ട്ടല്‍

  • ദേശീയ പാത അതോറിറ്റിയുടെ കീഴില്‍ 1.31 ലക്ഷം കോടിയുടെ വിവിധ റോഡുനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.  ഇതില്‍ സ്ഥലമേറ്റെടുക്കലിന്റെ 25-50 ശതമാനം തുക സര്‍ക്കാര്‍ വഹിക്കുന്നു.

  • തിരുവനന്തപുരം – അങ്കമാലി എം.സി റോഡിന്റെയും, കൊല്ലം-ചെങ്കോട്ട റോഡിന്റെയും വികസനത്തിനായി 1500 കിഫ്ബി വഴി കോടി

  • റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207 കോടി രൂപ.

  • റോഡ് നിര്‍മ്മാണത്തില്‍ റബ്ബര്‍ മിശ്രിതം കൂടി ചേര്‍ക്കുന്ന പദ്ധതിയ്ക്കായി 50 കോടി രൂപ

  • കെ.എസ്.ആര്‍.ടി.സിയ്ക്ക് 1106 കോടി രൂപ

  • സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പൊതുഗതാഗത സംവിധാനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനം

  • കെ-റെയില്‍ പദ്ധതിയ്ക്ക് ഭൂമി എറ്റെടുക്കുന്നതിനായി കിഫ്ബി വഴി 2000 കോടി രൂപ.

  • ഇടുക്കി- വയനാട് – കാസര്‍ഗോഡ് എയര്‍ സ്ട്രിപ്പ് നിര്‍മ്മാണത്തിന്റെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി 4.51 കോടി രൂപ.

  • ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ സാധ്യതാ പഠനത്തിനും ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുമായി 2 കോടി രൂപ.

  • ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ വിഭാവനം ചെയ്ത ചാമ്പ്യന്‍സ് ബോട്ട് ലീഗിനായി 15 കോടി രൂപ

  • കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍

  • പട്ടിക വിഭാഗങ്ങളില്‍പ്പെട്ടവരും മത്സ്യ തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ വാതില്‍പ്പടി റേഷന്‍ കട.

  • സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി 342.64 കോടി രൂപ.

  • കെ-ഡിസ്കിന് 200 കോടി രൂപ

  • നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ സഖാവ് പി.കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് 2 കോടി രൂപ ചെലവില്‍ പി.കൃഷ്ണപിള്ള നവോത്ഥാന പഠന കേന്ദ്രം സ്ഥാപിക്കും.

  • കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയില്‍ കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തില്‍ 2 കോടി രൂപ ചെലവില്‍ കഥകളി പഠന കേന്ദ്രം.

  • വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാര്‍ത്ഥം മാന്നാനത്ത് 1 കോടി രൂപ ചെലവില്‍ ചാവറ സാംസ്കാരിക ഗവേഷണ കേന്ദ്രം.

  • പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന് പാലക്കാട് സ്മാരകം നിര്‍മ്മിക്കാന്‍ 1 കോടി രൂപ

  • ചേരനല്ലൂരില്‍ പണ്ഡിറ്റ് കറുപ്പന്റെ സ്മൃതിമണ്ഡപം നിര്‍മ്മിക്കാന്‍ 30 ലക്ഷം രൂപ

  • സ്പോര്‍ട്സ് എക്കോണമി ശക്തിപ്പെടുത്താന്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടുകൂടി കായിക ഉപകരണങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍.

  • കാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന പേരില്‍ കാന്‍സര്‍ രോഗികളുടെയും ബോണ്‍മാരോ ഡോണര്‍മാരുടെയും വിവരങ്ങളും സമഗ്ര കാന്‍സര്‍ നിയന്ത്രണ തന്ത്രങ്ങളും ഉള്‍പ്പെടുത്തിയ സോഫ്റ്റ് വെയര്‍ വികസിപ്പിക്കും.

  • അതി ദാരിദ്ര്യ  ലഘൂകരണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ.

  • കൊച്ചി, കോഴിക്കോട് നഗരങ്ങളുടെ വിവിധ റോഡുകളുടെ വികസന പ്രവര്‍ത്തന പദ്ധതികള്‍ക്ക് ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് 5 കോടി രൂപ.

  • തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ അനുപാതത്തിലുള്ള സ്മാര്‍ട്ട് സിറ്റി മിഷന്‍.

  • അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിച്ച് തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനായി കേരള അതിഥി മൊബൈല്‍ ആപ്പ് പദ്ധതി

  • പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ പ്രതിമാസ മെസ്സ് അലവന്‍സ് വര്‍ദ്ധിപ്പിക്കും.

  • പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യത യുള്ളവരെ അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍മാരായി 2 വര്‍ഷത്തേക്ക് നിയമിക്കും

  • ഇടമലക്കുടിക്കായി ഒരു സമഗ്ര വികസന പാക്കേജ്

  • ട്രാന്‍സ് ജന്‍ഡറുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമൂഹിക പരിരക്ഷ നല്‍കാനുമുള്ള മഴവില്‍ പദ്ധതിയ്ക്ക് 5 കോടി രൂപ.

  • കിഫ്ബി വഴി 2134.5 കോടി രൂപയുടെ ട്വിന്‍ ടണല്‍ പദ്ധതിയ്ക്കും തലപ്പാടി-കാരോട് ദേശീയപാതയുടെ സ്ഥലമേറ്റെടുക്കലിനുമായി 6769 കോടി രൂപയും അനുവദിക്കുന്നു.

  • കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ലോട്ടറികള്‍ പുനഃസ്ഥാപിക്കും.

  • കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോട്ടറികളുടെ ഘടനയും പ്രവര്‍ത്തനങ്ങളും എത്തിക്കും.

  • ട്രഷറി ഇടപാടുകളുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏപ്രില്‍ 1 മുതല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തും.

  • ട്രഷറി വഴി യൂട്ടിലിറ്റി പേയ്മെന്റുകള് സാധ്യമാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇ-വാലറ്റ് സംവിധാനം

  • കെ.എസ്.എഫ്.ഇ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 3 മേഖലാ ഓഫീസുകളും 50 പുതിയ ശാഖകളും 15 മൈക്രോ ശാഖകളും ആരംഭിക്കും.

  • കെ.എഫ്.സിയുടെ വായ്പാ ആസ്തി അടുത്ത 2 വര്‍ഷത്തിനകം പതിനായിരം കോടി രൂപയായി വര്‍ദ്ധിപ്പിക്കും.

  • കെ.എഫ്.സിയുടെ സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി വഴി അടുത്ത വര്‍ഷം 250 കോടി രൂപയുടെ ലോണുകള്‍

  • കെ.എഫ്.സിയുടെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി യുടെ വായ്പാ പരിധി 2 കോടി രൂപയായി വര്‍ദ്ധിപ്പിക്കും.

  • ചെറുകിട ഇടത്തരം സംരംഭകരുടെ ബില്‍ ഡിസ്കൗണ്ട് പദ്ധതിയ്ക്കായി 1000 കോടി ‌

  • KFC –വഴി MSME പ്രവര്‍ത്തന മൂലധന വായ്പയ്ക്കായി 500 കോടി

  • കാര്‍ഷിക വ്യവസായങ്ങള്‍ക്ക് 5 ശതമാനം പലിശ നിരക്കില്‍ KFC –വഴി 10 കോടി രൂപയുടെ വായ്പ

  • ജി.എസ്.ടി ഇന്‍വോയിസുകള്‍ അപ് ലോഡ് ചെയ്യുന്നവരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനായി ലക്കി ബില്‍  പദ്ധതി

ALSO READ

അഞ്ച്​ തെരഞ്ഞെടുപ്പു ഫലങ്ങൾ, ചില വിപൽ സൂചനകൾ

നികുതി നിര്‍ദ്ദേശം

  • അബദ്ധത്തില്‍ കൂടുതല്‍ തുക പ്രളയ സെസ്സ് ആയി അടച്ചവര്‍ക്ക് റീഫണ്ട് നല്‍കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തും.

  • 15 വര്‍ഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ദ്ധിപ്പിക്കും.

  • 2 ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോര്‍ വാഹന നികുതി 1 ശതമാനം വര്‍ദ്ധിപ്പിക്കും.

  • രജിസ്ട്രേഷന്‍ വകുപ്പില്‍ അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് പദ്ധതി അടുത്ത സാമ്പത്തികവര്‍ഷത്തിലേക്ക് നീട്ടും.

  • ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ദ്ധിപ്പിക്കും.

  • വിവിധ നികുത നിര്‍ദ്ദേശങ്ങളിലൂടെ 602 കോടി രൂപ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • Tags
  • #Kerala Budget 2022- 2023
  • #Finance
  • #Economy
  • #K. N. Balagopal
  • #Kerala Government
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Medisep

Health

കെ.വി. ദിവ്യശ്രീ

ഒരു മാസമായിട്ടും പരാതിയൊഴിയാതെ മെഡിസെപ്

Jul 30, 2022

7 minutes Read

Gulf Money and Kerala

Expat

കെ.വി. ദിവ്യശ്രീ

മലയാളിയുടെ ഗൾഫ്​ കുടിയേറ്റത്തിൽ ഇടിവ്​, അയക്കുന്ന പണത്തിലും

Jul 21, 2022

17 Minutes Read

Lulu Group Interview

Economy

റിദാ നാസര്‍

തൊഴിലില്ലായ്മ ഉയരുന്നു, കാര്‍ഷിക മേഖലയില്‍ മാത്രം 80 ലക്ഷത്തോളം തൊഴില്‍ നഷ്ടം

Jul 14, 2022

3 Minutes Read

 Srilanka.jpg

International Politics

ടി.വൈ. വിനോദ്​കൃഷ്​ണൻ

സാഹസികമായ സാധ്യതകൾ ​​​​​​​ബാക്കിവെക്കുന്നു, ശ്രീലങ്ക

Jul 11, 2022

15 Minutes Read

differantly abled

Health

ദില്‍ഷ ഡി.

ഭിന്നശേഷി കുട്ടികൾക്ക്​ അസിസ്​റ്റീവ്​ വില്ലേജ്​: സാധ്യതകൾ, ആശങ്കകൾ

Jun 30, 2022

8 Minutes Read

Luna Disaster

Technology and Society

സംഗമേശ്വരന്‍ അയ്യര്‍

ക്രിപ്‌റ്റോ തകര്‍ച്ച ഒരു ഷോക്ക്​ ട്രീറ്റ്​മെൻറ്​

Jun 30, 2022

9 Minutes Read

Milk India

Economy

പി. കൃഷ്ണപ്രസാദ്‌

പാൽ വിപണിയും വിദേശ കുത്തകകൾക്ക്, എട്ടു കോടി കുടുംബങ്ങൾക്കാണ്​ നഷ്​ടം

May 23, 2022

9 Minutes Read

school

Education

ഡോ. പി.എം. സലിം

എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക്; തുടര്‍ഭരണം നേടിയ സര്‍ക്കാറിന് എന്താണ് തടസ്സം

May 02, 2022

17 minutes read

Next Article

മതേതര കക്ഷികളേ, നിങ്ങൾ എവിടെയാണ്​?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster