ഞങ്ങൾക്ക് ചെറുതല്ല,
വി.എസ് ഓടിയെത്തിയ ആ നിമിഷം,
നൽകിയ കരുത്ത്
ഞങ്ങൾക്ക് ചെറുതല്ല, വി.എസ് ഓടിയെത്തിയ ആ നിമിഷം, നൽകിയ കരുത്ത്
ടി.പി ചന്ദ്രശേഖരനെ പോലെയുള്ള നേതാക്കള്‍ക്കൊപ്പം വി.എസ് നയിച്ച പോരാട്ടം പക്ഷേ പൂര്‍ണവിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല എന്നത് സത്യമാണ്. ഒരു പക്ഷേ അദ്ദേഹത്തിനൊപ്പം കൂടിയവരുടെ ചാഞ്ചാട്ടവും പിന്നോട്ടുപോക്കുമൊക്കെ ഇതിനൊരു കാരണമായിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. വടകര എം.എൽ.എ കെ.കെ. രമ, നൂറാം വയസ്സിലേക്കു കടക്കുന്ന വി.എസ്. അച്യുതാനന്ദനെ ഓർക്കുന്നു.
20 Oct 2022, 08:27 PM
വി.എസ്. അച്യുതാനന്ദൻ താണ്ടിയ കനല്‍വഴികളും, നയിച്ച പോരാട്ടങ്ങളും കേരള രാഷ്ട്രീയചരിത്രത്തില്‍ അടയാളപ്പെട്ടു കിടക്കുന്നു. വി.എസ് സ്വീകരിച്ച രാഷ്ട്രീയനിലപാടുകളുടെ വിജയങ്ങള്‍, കേരളത്തിലെ ജനങ്ങളുടെയും ജനകീയ രാഷ്ട്രീയചരിത്രത്തിന്റെയും വിജയമാണെന്ന് പറയാം. അതിനേറ്റ തിരിച്ചടികള്‍ കേരളത്തിലെ ജനപക്ഷ രാഷ്ട്രീയത്തിനേറ്റ തിരിച്ചടികള്‍ കൂടിയാണ്. ജയങ്ങളോടൊപ്പം പരാജയം കൂടി ചേര്‍ന്നതായിരുന്നു വി.എസിന്റെ രാഷ്ട്രീയ ജീവിതം.
ടി.പി. ചന്ദ്രശേഖരനെ സി.പി.എം ആസൂത്രിതമായി കൊലപ്പെടുത്തിയപ്പോള്‍ വി.എസ് എടുത്ത ധീരമായ നിലപാടുകള്‍ എന്നും ഓര്‍മിക്കപ്പെടേണ്ടതാണ്. എന്നെയും കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ അദ്ദേഹം ഓടിയെത്തിയ നിമിഷം ഇപ്പോഴും മനസ്സിലുണ്ട്. എനിക്കും കുടുംബത്തിനും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും അദ്ദേഹം തന്ന ആശ്വാസവും കരുത്തും ചെറുതല്ലായിരുന്നു.
വി.എസ്. ഞങ്ങളുടെ ജീവിതത്തോട് വളരെ അടുത്തുനില്‍ക്കുന്നു എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വി.എസിന്റെ വലിയ പിന്തുണ സഖാവ് ടി.പി. ചന്ദ്രശേഖരനുണ്ടായിരുന്നു. വി.എസ് പാര്‍ട്ടിക്കുള്ളില്‍ ഒരു ആശയസമരം നടത്തയപ്പോള്‍ പാര്‍ട്ടിക്കു പുറത്തുനിന്ന് ആ ആശയ സമരം ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോയത് ടി.പി. ചന്ദ്രശേഖരനാണ്. അങ്ങനെയാണ് ആര്‍.എം.പി എന്ന പാര്‍ട്ടി രൂപീകരിക്കുന്നതു പോലും. നയവ്യതിയാനങ്ങളില്‍ അകപ്പെട്ടു പോയൊരു പാര്‍ട്ടിയെ പുറത്തുനിന്ന് തിരുത്താനുള്ള ശ്രമമാണ് ചന്ദ്രശേഖരന്‍ പാര്‍ട്ടിക്ക് പുറത്തുവന്ന് നടത്തിയ സമരം.
ടി.പി ചന്ദ്രശേഖരനെ പോലെയുള്ള നേതാക്കള്‍ക്കൊപ്പം വി.എസ് നയിച്ച പോരാട്ടം പക്ഷേ പൂര്‍ണവിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല എന്നത് സത്യമാണ്. ഒരു പക്ഷേ അദ്ദേഹത്തിനൊപ്പം കൂടിയവരുടെ ചാഞ്ചാട്ടവും പിന്നോട്ടുപോക്കുമൊക്കെ ഇതിനൊരു കാരണമായിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു.

ജന്മിത്വത്തിനെതിരായ പോരാട്ടങ്ങളിലൂടെ ഉറപ്പിച്ചെടുത്ത ധീരമായ തന്റെ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനില്‍ക്കാന്‍ സി.പി.എമ്മിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുമ്പോഴും വി.എസ് ശ്രദ്ധിച്ചിരുന്നു. വി.എസിന്റെ കാര്‍ക്കശ്യം എണ്‍പതുകളിലും തൊണ്ണൂറുകളിലും ശത്രുക്കളെ സൃഷ്ടിച്ചെങ്കിലും രണ്ടായിരത്തിനുശേഷം സാമൂഹ്യമണ്ഡലത്തില്‍ അനീതിക്കെതിരായി സ്വീകരിച്ച നിലപാടുകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരവും ബഹുമാനവുമാണ് ഉണ്ടാക്കിയെടുത്തത്. സി.പി.എം നേതൃത്വവുമായി ഏറ്റുമുട്ടിയ വി.എസിനെയാണ് നാം പലപ്പോഴും കണ്ടത്. സി.പി.എമ്മിന്റെ ചരിത്രത്തില്‍ വി.എസ്. - പിണറായി പോരുകളായി അത് വ്യാഖ്യാനിക്കപ്പെട്ടിരുന്നെങ്കിലും, താന്‍ വിയര്‍പ്പൊഴുക്കി വളര്‍ത്തിയെടുത്തൊരു പ്രസ്ഥാനത്തെ ആഗോള മൂലധനശക്തികള്‍ക്ക് പണയം വെയ്ക്കുന്നതിനോടുള്ള ഒരു പഴയ കമ്യൂണിസ്റ്റുകാരന്റെ പ്രതിഷേധമായിരുന്നു സത്യത്തില്‍ ആ പോരിനടിസ്ഥാനം. അതൊരു വ്യക്തിപരമായ പോരായിരുന്നില്ല. വി.എസ്. അച്ചുതാനന്ദന്‍ എന്ന പേരില്‍നിന്ന്, വി.എസ് എന്ന സ്നേഹാദരങ്ങള്‍ നിറഞ്ഞ ഒരു വിളിപ്പേരിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത് ഇത്തരത്തിലുള്ള വലിയ ഉള്‍പാര്‍ട്ടി സമരത്തിന്റെ കനലുകള്‍ നിറഞ്ഞൊരു കാലത്തുകൂടിയാണ്.
പാര്‍ട്ടി സംവിധാനങ്ങളെല്ലാം ശത്രുപക്ഷത്ത് നിര്‍ത്തിയപ്പോഴും വി.എസ്. സമര പദങ്ങളില്‍ ഉറച്ചുനിന്നത് നാം പലപ്പോഴും കണ്ടതാണ്. നേതൃത്വത്തിന്റെ അഴിമതിക്കെതിരെ, ഭൂമാഫിയകള്‍ക്കെതിരെ വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകളുമായി ഉള്‍പാര്‍ട്ടി സമരം നടത്തിയ വി.എസ്. ചരിത്രത്തിന്റെ ഭാഗമാണ്.

നൂറാം വയസ്സിലേക്ക് കടക്കുന്ന വി.എസിന്റെ വിപ്ലവ ജീവിതത്തിന് സ്നേഹാദരങ്ങള്‍.
അരുണ്‍ പ്രസാദ്
Jan 03, 2023
5 Minutes Read
ലക്ഷ്മി പദ്മ
Dec 30, 2022
8 Minutes Read
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
ഒ.കെ. ജോണി
Dec 25, 2022
3 Minutes Read
സി.പി. ജോൺ
Dec 14, 2022
3 Minute Read