മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ ജാത്യാധിക്ഷേപം വിവാദവും ചര്‍ച്ചയുമാകുകയും പ്രതിഷേധമുയരുകയും ചെയ്തിട്ടും, പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സുധാകരന്‍. മാത്രമല്ല, തുടക്കത്തില്‍ സുധാകരനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍വാങ്ങുകയും വിമര്‍ശനം ഉന്നയിച്ച ഷാനിമോള്‍ ഉസ്മാനെക്കൊണ്ട് ക്ഷമ ചോദിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഡോ.ബി.ആര്‍. അംബേദ്കര്‍ ചെയര്‍മാനായ ഭരണഘടനാ അസംബ്ലിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വായിച്ചു മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്ന് ലേഖകന്‍
5 Feb 2021, 12:35 PM
ജനാധിപത്യം എന്നത് അടിസ്ഥാനപരമായി സഹജീവികളോടുള്ള ബഹുമാനവും ആദരവുമാണെന്ന് പറഞ്ഞത് ഡോ. ബി. ആര്‍. അംബേദ്കര്‍ ആണ്. ജനാധിപത്യത്തിന് ഇത്തരം ഒരു വിശാല വ്യാഖ്യാനം നല്‍കുന്ന വേളയില്‍, വരും തലമുറയിലെ തന്റെ പിന്‍ഗാമികളായ പാര്‍ലമെന്റ് അംഗങ്ങള്‍ ജാതിവെറി പൂണ്ട കാപട്യക്കാര്‍ ആയി അധഃപതിക്കുമെന്ന് അംബേദ്കര്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല.
സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണ പ്രക്രിയക്കായി അംബേദ്കര്‍ ചെയര്‍മാനായ ഭരണഘടനാ അസംബ്ലി ആദ്യമായി പാര്‍ലമെന്റില്‍ ചേരുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റേറിയനുമായ കെ. സുധാകരന്‍ ജനിച്ചിട്ടു പോലുമുണ്ടായിരുന്നില്ല.
കോണ്‍ഗ്രസ് നേതാക്കള്‍ സമത്വത്തെക്കുറിച്ച് വാചാലരാവാന്‍ ഭരണഘടന വായിക്കാന്‍ എടുക്കുന്നതിന് മുമ്പ്, ഭരണഘടനാ അസംബ്ലിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ വായിച്ചു മനസ്സിലാക്കിയാല്‍ നന്നായിരിക്കും. നമ്മെ ഭരിക്കുന്ന ചരിത്രപരമായ മുന്‍ധാരണകളില്‍ നിന്ന് മനസ്സിനെ ഉപനിവേശ മുക്തമാക്കുകയും, ശുചീകരിക്കുകയും, തുരത്തുകയും ചെയ്തില്ലെങ്കില്‍ സാമൂഹിക യാഥാര്‍ഥ്യത്തിന്റെ ഘടന എന്ന നിലയില്‍ ജാതീയത എക്കാലവും നിലനില്‍ക്കും എന്ന് അംബേദ്കര്‍ താക്കീത് ചെയ്തിട്ടുണ്ട്.
താന്‍ പറഞ്ഞത് വളച്ചൊടിക്കപ്പെട്ടു, അല്ലെങ്കില്‍, താന്‍ പറഞ്ഞതിനെ വിശാലാര്‍ത്ഥത്തില്‍ കാണണമായിരുന്നു എന്നു തുടങ്ങുന്ന ന്യായീകരണങ്ങളുമായി സുധാകരന്‍ വീണ്ടും വരുമോയെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. രണ്ടു വര്‍ഷം മുമ്പ് സമാനമായൊരു സംഭവം ഉണ്ടായപ്പോള്‍ മാപ്പു പറഞ്ഞെങ്കിലും, അതിനെ പിന്‍തുടര്‍ന്ന് ന്യായീകരണങ്ങളും വന്നിരുന്നു.
ഒ.ബി.സി വിഭാഗത്തിന്റെ ക്ഷേമ സമിതിയില്‍ ഉത്തരവാദിത്തങ്ങളുള്ള പാര്‍ലമെന്റേറിയന്‍ എന്ന നിലയ്ക്ക് ജാതി അധിക്ഷേപത്തിന്റെയും, മുന്‍വിധികളുടെയും സൂക്ഷമഭേദങ്ങള്‍ സുധാകരന്‍ കൂടുതല്‍ ഗൗരവമായി മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍, അത് പ്രധാനമന്ത്രിക്കെതിരാവട്ടെ, മുഖ്യമന്ത്രിക്കെതിരാവട്ടെ, അതുമല്ലെങ്കില്‍ സാധാരണ പൗരനെതിരാവട്ടെ, അത് നമ്മുടെ ഭരണഘടനാ മര്യാദകളോടും പ്രമാണങ്ങളോടുമുള്ള വെല്ലുവിളിയാണ്.
മഹാത്മാഗാന്ധി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ചിന്റെ ഡയറക്ടർ
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
എസ്. ജോസഫ്
Jan 17, 2023
8 minutes read
വി. ഡി. സതീശന്‍
Jan 11, 2023
3 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 09, 2023
5 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Jan 06, 2023
5 Minutes Read
റിദാ നാസര്‍
Jan 05, 2023
5 Minutes Read
ഡോ. പ്രസന്നന്‍ പി.എ.
Dec 27, 2022
6 Minutes Read