truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 June 2022

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 June 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
K. N. A. Khader

Opinion

കേസരിഭവനിൽ
കെ.എന്‍.എ ഖാദര്‍ പറഞ്ഞത് കേട്ട
മാധ്യമപ്രവര്‍ത്തകന്‍ എഴുതുന്നു

കേസരിഭവനിൽ കെ.എന്‍.എ ഖാദര്‍ പറഞ്ഞത് കേട്ട മാധ്യമപ്രവര്‍ത്തകര്‍ എഴുതുന്നു

കെ.എൻ.എ ഖാദറിന്റെ അരമണിക്കൂർ പ്രഭാഷണത്തിനിടയിൽ എവിടെയെങ്കിലും വെച്ച് അദ്ദേഹം ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ, സമുദായത്തിന്റെ ഇന്ത്യയിലെ നിസ്സഹായമായ അവസ്ഥയെക്കുറിച്ച്, ഓരോ ദിവസവും ആശങ്കയിൽ പുലരുന്ന അവരുടെ അസ്വസ്ഥതകളെക്കുറിച്ച് എന്തെങ്കിലും പറയുമെന്ന് അവസാന നിമിഷംവരെ ആ ഹാളിൽ പ്രതീക്ഷയോടെ ഇരുന്ന ഒരാളായിരുന്നു ഞാൻ. പക്ഷേ, സംഘാടകരെ തെല്ലും അലോസരപ്പെടുത്താതെ, അവരെ ആവോളം സുഖിപ്പിക്കുന്നവിധത്തിലായിരുന്നു കെ.എൻ.എ ഖാദർ സംസാരിച്ചവസാനിപ്പിച്ചത്. ‘മാധ്യമം’ പത്രത്തിന്റെ സീനിയർ റിപ്പോർട്ടർ കെ.എ. സൈഫുദ്ദീൻ എഴുതുന്നു.

23 Jun 2022, 11:39 AM

കെ.എ. സൈഫുദ്ദീന്‍

കെ.എൻ.എ ഖാദറിന് സംഭവിച്ചത് ....!
കോഴിക്കോട് ചാലപ്പുറത്ത് കേസരിഭവനിൽ നടന്ന പരിപാടി പെട്ടെന്നങ്ങ് ഉണ്ടായതല്ല. എത്രയോ ദിവസങ്ങൾക്കു മുമ്പുതന്നെ തീരുമാനിച്ച് നോട്ടീസടിച്ച് ച​ന്ദ്രികയടക്കമുള്ള പത്രാപ്പീസുകളിൽ അറിയിച്ച് നടന്നതാണ്. അതുകൊണ്ടുതന്നെ സാംസ്കാരിക പരിപാടിയാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തിൽ കെ.എൻ.എ ഖാദർ ചെന്നുകയറിയതല്ല.

കേസരി എന്താണെന്നും എന്തിനാണെന്നും അവിടെ നടക്കുന്ന പരിപാടി എന്താണെന്നും അറിയാത്തയാളല്ല ഖാദർ.

കേസരി ഭവനിൽ സ്ഥാപിച്ച ‘സ്നേഹബോധി’ എന്ന ശിൽപത്തിന്റെയും ചുവർ ശിൽപത്തിന്റെയും അനാഛാദന ചടങ്ങിൽ മുഖ്യപ്രഭാഷണമായിരുന്നു കെ.എൻ.എ ഖാദർ നടത്തിയത്. തിരക്കഥാകൃത്തും നടനും സംവിധായകനുമായ രൺജി പണിക്കറാണ് ബുദ്ധശിൽപം അനാഛാദനം ചെയ്തത്. ചുവർ ശിൽപം കെ.എൻ.എ ഖാദറും അനാഛാദനം ചെയ്തു.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

അദ്ദേഹത്തിന്റെ പ്രഭാഷണത്തനു തൊട്ടുമുമ്പ് അര മണിക്കൂർ നീണ്ട മറ്റൊരു പ്രഭാഷണം അവിടെ നടന്നു. ആർ.എസ്.എസിന്റെ പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ കാര്യദർശിയായ ജെ. നന്ദകുമാറിന്റെ പ്രഭാഷണം. ആ പ്രസംഗം അരമണിക്കൂറായി കുറഞ്ഞുപോയതിൽ തനിക്ക് സങ്കടമു​ണ്ടെന്നും അത് കൂടുതൽ കേൾക്കാനാണ് താൻ ആഗ്രഹിച്ചതെന്നും പറഞ്ഞാണ് കെ.എൻ.എ ഖാദർ സംസാരിച്ചു തുടങ്ങിയത്.

36 മിനിറ്റോളം നീണ്ട തന്റെ പ്രസംഗത്തിൽ കുമാരനാശാനെയും വള്ളത്തോളിനെയും ഗീതയും രാമായണവും ഒക്കെ ഉദ്ധരിച്ച് ഗംഭീരമായി തന്നെ ഖാദർ പ്രസംഗിച്ചു. അതിനിടയിൽ ഉത്തരേന്ത്യയിലെ നിരവധി ക്ഷേത്രങ്ങളിലും സിഖുകാരുടെ ദേവാലയമായ സുവർണ ക്ഷേത്രത്തിലും പോയ കാര്യവും അദ്ദേഹം സരസമായിതന്നെ പറഞ്ഞു. പക്ഷേ, ഇക്കാലമത്രയുമായിട്ടും ഗുരുവായൂരിൽ കയറാനാകാത്ത കാര്യവും അദ്ദേഹം പങ്കുവെച്ചു...
അദ്ദേഹത്തെ ജെ. നന്ദകുമാർ പൊന്നാടയണിയിച്ചും മെമന്റോ നൽകിയും ആദരിക്കുകയും ചെയ്തു ...

kesari

അദ്ദേഹത്തിന്റെ അരമണിക്കൂർ പ്രഭാഷണത്തിനിടയിൽ എവിടെയെങ്കിലും വെച്ച് അദ്ദേഹം ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ, സമുദായത്തിന്റെ ഇന്ത്യയിലെ നിസ്സഹായമായ അവസ്ഥയെക്കുറിച്ച്, ഓരോ ദിവസവും ആശങ്കയിൽ പുലരുന്ന അവരുടെ അസ്വസ്ഥതകളെക്കുറിച്ച് അദ്ദേഹം എന്തെങ്കിലും പറയുമെന്ന് അവസാന നിമിഷംവരെ ആ ഹാളിൽ പ്രതീക്ഷയോടെ ഇരുന്ന ഒരാളായിരുന്നു ഞാൻ. പക്ഷേ, സംഘാടകരെ തെല്ലും അലോസരപ്പെടുത്താതെ, അവരെ ആവോളം സുഖിപ്പിക്കുന്നവിധത്തിലായിരുന്നു കെ.എൻ.എ ഖാദർ സംസാരിച്ചവസാനിപ്പിച്ചത്. 

ALSO READ

ചാനല്‍ ചര്‍ച്ചകളില്‍ വരുന്ന സംഘബന്ധുക്കളുടെ ഭീഷണിക്ക് വഴങ്ങി അവതാരകരെ കൊണ്ട് മാപ്പ് പറയിച്ചിട്ടുണ്ട്

സ്നേഹത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമാണ് താൻ പറഞ്ഞതെന്ന് ഖാദർ അവകാ​​ശപ്പെടുന്നുണ്ട്. അത് ശരിയാണ്. എല്ലാ മതങ്ങളും വിഭാവനം ചെയ്യുന്ന ദൈവം ഒന്നുതന്നെയെന്നും എല്ലാ മതങ്ങളെയും കുറിച്ചു പഠിച്ചാൽ കാലുഷ്യങ്ങൾ ഇല്ലാതാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. പക്ഷേ, അത് പറയുമ്പോൾ അതേ മതത്തിന്റെ പേരിൽ തെരുവുകൾ കത്തിക്കരുതെന്നോ ആളുകളെ തല്ലിക്കൊല്ലരുതെന്നോ കൂടി അദ്ദേഹം പറയുമെന്ന് വെറുതെ കരുതി...
അതുണ്ടായില്ല...
മറ്റൊന്ന്, ലീഗുകാരും മാർക്സിസ്റ്റുകാരും മുസ്‍ലിം മതനേതാക്കന്മാരുമെല്ലാം ആർ.എസ്.എസ് അടക്കം സംഘടിപ്പിക്കുന്ന സംവാദങ്ങളിൽ പ​ങ്കെടുക്കാറു​ണ്ടല്ലോ എന്ന് ഷാഫി ചാലിയത്തെപ്പോലുള്ള ലീഗുകാർ ചാനലിലിരുന്ന് കെ.എൻ.എ ഖാദറിനെ ന്യായീകരിക്കുന്നതു കണ്ടു. കേസരി ഭവനിൽ നടന്നത് ആശയസംവാദമായിരുന്നില്ല. പൊതുസാംസ്കാരിക രംഗം ഇപ്പോഴും വലിയ തോതിൽ അടുപ്പിക്കാത്ത ആർ.എസ്.എസിന്റെ സാംസ്കാരിക രംഗപ്രവേശനത്തിന്റെ അധ്യായം മാത്രമാണ്... 

ALSO READ

കോണ്‍ഗ്രസിലെ പരസ്യ വിഴുപ്പലക്കിനേക്കാള്‍ സി.പി.എമ്മിലെ രഹസ്യവിഭാഗീയത മികച്ച കോപ്പി ആകുന്നതിന് കാരണങ്ങളുണ്ട്

അതുകൊണ്ട് സംവാദമല്ലാത്തൊരു ആർ.എസ്.എസ് സദസ്സിൽ ഒരു ലീഗ് നേതാവ് പ​ങ്കെടുക്കുമ്പോൾ അതിനു കിട്ടുന്ന വിസിബിലിറ്റി, പൊതുസമൂഹത്തിലേക്ക് അവർക്കുള്ള ന്യായീകരണം ചമച്ചുകൊടുക്കൽ കൂടിയാണ്.

(പ്ര.ശ്ര: ഇടയ്ക്കൊക്കെ തന്റെ ഇടതുപക്ഷ സഹയാത്രികത തുറന്നു പറഞ്ഞിട്ടുള്ളയാളാണ് രൺജി പണിക്കർ എന്നാണറിവ്.....)

  • Tags
  • #K. N. A. Khader
  • #Muslim League
  • #K A Saifudeen
  • #RSS
  • #Saffronisation
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
teesta

National Politics

പ്രമോദ് പുഴങ്കര

മോദി സർക്കാറിനെപ്പോലെ നീതിപീഠവും ഉത്തരവിടുന്നു; എന്തുകൊണ്ട് മിണ്ടാതിരുന്നുകൂടാ?.

Jun 28, 2022

17 minutes read

cl thomas

Media Criticism

സി.എല്‍. തോമസ്‌

സംഘപരിവാര്‍ സമ്മര്‍ദം മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ നിയന്ത്രിച്ചിട്ടുണ്ട്

Jun 22, 2022

5 Minutes Read

agneepath-military

GRAFFITI

കെ. സഹദേവന്‍

അഗ്നിപഥ്: കുറുവടിയുടെ കുറുക്കുവഴികള്‍

Jun 19, 2022

4 Minutes Read

Faiz Ahammed Faiz

Education

കെ.വി. മനോജ്

നിങ്ങള്‍ മുറിച്ചു മാറ്റുന്നത് കവിതയല്ല ഇന്ത്യ എന്ന മഴവില്‍ റിപ്പബ്‌ളിക്കാണ്

May 07, 2022

8 Minutes Read

jahangir

Report

Delhi Lens

ജഹാംഗീർ പുരിയിൽ ബുൾഡോസർ കയറ്റിയിറക്കിയത്​ സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലൂടെയാണ്​

Apr 21, 2022

4 minutes read

 Shafeek.jpg

Political Violence

ഷഫീഖ് താമരശ്ശേരി

വയലന്‍സിന്റെ സ്വന്തം നാട്ടില്‍ പൊലീസിന് എന്താണ് പണി?

Apr 16, 2022

4 Minutes Watch

Palakkad SDPI RSS Murder

Political Violence

പ്രമോദ് പുഴങ്കര

മത-രാഷ്ട്രീയ ഹിംസാനന്ദത്തിന് ഇനി പൊലീസിന്റെ എസ്​കോർട്ട്​

Apr 16, 2022

9 Minutes Watch

tipu

History

ഡോ. ടി.എസ്. ശ്യാംകുമാര്‍

കർണാടക സർക്കാർ പറയുന്നു;​ ടിപ്പു ചരിത്രത്തിലില്ല, വെറും ഭാവനാസൃഷ്​ടി!

Apr 09, 2022

3.5 Minutes Read

Next Article

താക്കറെയുടെയും ശിവസേനയുടെയും ക്വ​ട്ടേഷൻ രാഷ്​ട്രീയം സൃഷ്​ടിച്ച മുംബൈ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster