22 Feb 2022, 04:28 PM
കോഴിക്കോട്ടെ കോയ ബീച്ച് റോഡില്‍ പുതുതായി പണിതീര്‍ത്ത 'കോലായി' പ്രസക്തമാവുന്നത് ഈ പദ്ധതിയുടെ വലിപ്പമോ സാധ്യതയോ കൊണ്ടല്ല, മറിച്ച് അതിന്റെ രാഷ്ട്രീയ സൂക്ഷമത കൊണ്ടാണ്. കണ്ട് തെറ്റിദ്ധരിക്കേണ്ട, ഇതൊരു ടൂറിസം പദ്ധതിയല്ല. കോലായി പണിതത് പ്രദേശത്തെ 'റിട്ടയേഡ്' മത്സ്യത്തൊഴിലാളികള്‍ക്ക് വെറുതെയിരിക്കാനും, ജീവിതവും രാഷ്ട്രീയവും പരസ്പരം പങ്കുവെക്കാനുമാണ്. ഒരു കാലത്ത് രാത്രിയോളം നീളുന്ന ചര്‍ച്ചകളും ഉല്ലാസങ്ങളും നിറഞ്ഞിരുന്ന ഈ പ്രദേശത്ത്, കടലാക്രമണം തടയാന്‍ കടല്‍ഭിത്തി കെട്ടിയതോടെ പൊതുസ്ഥലം എന്നൊന്ന് ഇല്ലാതാവുകയായിരുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലെത്തന്നെ ദുര്‍ബലരായവരെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കോലായിയുടെ നിര്‍മാണ നിലവാരവും സൗന്ദര്യവും ഈ പദ്ധതിക്കു നല്‍കിയ പ്രധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. കോഴിക്കോട്ടെ തീരപ്രദേശത്തെ ജനങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള വികസനപദ്ധതികളുടെ തുടര്‍ച്ചയാണ് കോലായി എന്ന് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച മുന്‍ എം.എല്‍.എ. എ. പ്രദീപ് കുമാര്‍ പറയുന്നു.
വികസനപദ്ധതികളെ സംബന്ധിച്ച പൊതുബോധത്തെയും, കാഴ്ചപ്പാടിനേയും അതിന്റെ ഇന്‍ക്ലൂസീവ് രാഷ്ട്രീയം കൊണ്ടും പ്രായോഗികത കൊണ്ടും 'കോലായി' ചോദ്യം ചെയ്യുന്നുണ്ട്. രാത്രി വെളിച്ചമില്ലായ്മ, മേല്‍ക്കൂരയുടെ അപര്യാപ്ത എന്നീ പോരായ്മകള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് കോലായിയില്‍ ഇരിക്കുന്നവരുടെ പ്രതീക്ഷ.
ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റര്‍.
ഷഫീഖ് താമരശ്ശേരി
Jan 26, 2023
12 Minutes Watch
സല്‍വ ഷെറിന്‍
Jan 15, 2023
21 Minutes Read
ഷഫീഖ് താമരശ്ശേരി
Oct 29, 2022
9 Minutes Watch
മനില സി.മോഹൻ
Oct 27, 2022
20 Minutes Watch
മനില സി.മോഹൻ
Oct 22, 2022
4 Minutes Watch