60 വയസ്സായി, എന്നിട്ടും അതേ ചോദ്യം, പരിഷത്ത് ഇപ്പോൾ ഒന്നും ചെയ്യാറില്ല അല്ലേ?

""കേരളത്തിലെ മാധ്യമങ്ങൾ സി.പി.എം ഫിക്സേറ്റഡ് ആണ്, അവർക്ക് ആകെ ഒരു അജണ്ടയേയുള്ളൂ, സി.പി.എം. അതിനെ ചുറ്റിപ്പറ്റിമാത്രം വാർത്തയുണ്ടാക്കുകയാണ് ചെയ്യുന്നത്. അത്തരം ഇഷ്യൂകളുണ്ടെങ്കിലേ അവർ പരിഗണിക്കുകയുള്ളൂ. കെ റെയിൽ വന്ന സമയത്ത് പരിഷത്തിന് കുറെ പബ്ലിസിറ്റി കിട്ടി. അല്ലാതെ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ചെയ്യുന്ന ഒരു കാര്യവും ഒരു മാധ്യമത്തിലും വരില്ല. എന്നിട്ട്, ആൾക്കാര് ചോദിക്കും, പരിഷത്ത് ഇപ്പോൾ ഒന്നും ചെയ്യാറില്ല അല്ലേ എന്ന്.

പരിഷത്ത് പ്രവർത്തകർ വിശ്രമമില്ലാതെ പണിയെടുത്തുകൊണ്ടിരിക്കുകയാണ്, അതിനിടയ്ക്കാണ് ഈ ചോദ്യം. വിസിബിലിറ്റി എന്നു പറയുന്ന സാധനം കിട്ടുന്നില്ല. വാർത്താസമ്മേളനം വിളിച്ച് ഒരു കാര്യം പറഞ്ഞാൽ പോലും ചിലർ പ്രസിദ്ധീകരിക്കുക തന്നെയില്ല. ഈ സാഹചര്യത്തിലാണ്, ഓൾട്ടർനേറ്റീവായ മാധ്യമങ്ങൾ വരുന്നത്. ഇന്ന് പരമ്പരാഗതമായ മാധ്യമങ്ങളെ ആശ്രയിക്കേണ്ട ആവശ്യമില്ല. പുതിയ മാധ്യമരീതികളിലൂടെ ജനങ്ങളിലേക്കെത്താൻ ശ്രമിക്കുകയാണ്. അല്ലാതെ, ഇവർക്കുവേണ്ടി ക്യൂ നിൽക്കേണ്ട ആവശ്യം ഞങ്ങൾക്കുമില്ല.''

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 60 വർഷം പൂർത്തിയാക്കുന്ന സന്ദർഭത്തിൽ പ്രസിഡന്റായിരുന്ന ഡോ. കെ.പി. അരവിന്ദനുമായി കെ. കണ്ണൻ സംസാരിക്കുന്നു.

Comments