ലീഗിന്റെ സീറ്റിൽ കോൺഗ്രസുകാരൻ യു.ഡി.എഫ് സ്വതന്ത്രനാകുന്ന കുന്ദമംഗലം

ഇത്തവണ ലീഗ്- കോൺഗ്രസ് 'സ്വതന്ത്ര' സമവാക്യം എത്രത്തോളം ബി.ജെ.പി വോട്ട് പിടിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും പി.ടി.എ. റഹീമിന്റെ സാധ്യത. സി.കെ. പത്മനാഭനിലൂടെ ബി.ജെ.പി കഴിഞ്ഞ തവണ 18.13 % വോട്ട് നേടിയിരുന്നു.

Election Desk

ലതരം കുതന്ത്രങ്ങൾക്ക് സാക്ഷികളായവരാണ് കുന്ദമംഗലത്തെ വോട്ടർമാർ. ഇതുവരെ കാണാത്ത ഒരിനമാണ് യു.ഡി.എഫ് അവതരിപ്പിക്കുന്നത്. സീറ്റ് വിഭജന ചർച്ചയിൽ കുന്ദമംഗലം മുസ്‌ലിം ലീഗിന് വിട്ടുകൊടുത്തു. ലീഗിന്റെ സ്ഥാനാർഥി പട്ടികയിൽ കുന്ദമംഗലവും പെട്ടു, സ്ഥാനാർഥിയാകട്ടെ ദിനേശ് പെരുമണ്ണ എന്നൊരാളും.

ഇതേതു ലീഗ് എന്ന് ലീഗുകാർ പോലും മൂക്കത്ത് വിരലുവെച്ചിരിക്കുമ്പോഴാണ് ദിനേശ് എന്ന കോൺഗ്രസുകാരന്റെ പച്ച പുറത്തുചാടിയത്. ഡി.സി.സി സെക്രട്ടറിയാണ് അദ്ദേഹം. കോൺഗ്രസ് ഭാരവാഹി എങ്ങനെ ലീഗ് സ്ഥാനാർഥിപ്പട്ടികയിൽ ഇടം പിടിച്ചു? ഉത്തരം ലളിതം: ബി.ജെ.പിക്ക് വോട്ടുള്ള മണ്ഡലത്തിൽ, ആ വോട്ടുകളെല്ലാം പിടിക്കാൻ ഒരു ഹിന്ദു പേരുകാരന് കഴിയും എന്ന ലീഗ്- കോൺഗ്രസ് യുക്തി ഒരു സ്വതന്ത്രവേഷത്തിൽ അവതരിക്കുകയായിരുന്നു.

നാമനിർദേശ പത്രികയിൽ കോൺഗ്രസ് ഭാരവാഹി എന്നത് മറച്ചുവെച്ചു എന്ന് ദിനേശിനെതിരെ ആരോപണമുണ്ടായിരുന്നു. പത്രിക സമർപ്പണവേളയിൽ തർക്കമുണ്ടായിരുന്നുവെങ്കിലും അത് തള്ളി.

സിറ്റിങ് എം.എൽ.എയായ എൽ.ഡി.എഫ് സ്വതന്ത്രൻ പി.ടി.എ. റഹിം തന്നെയാണ് മൂന്നാമതു തവണയും സ്ഥാനാർഥി. ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറിയായിരുന്ന റഹിം 2000ൽ ലീഗ് വിട്ട് നാഷനൽ സെക്യൂലർ കോൺഫറൻസ് രൂപീകരിച്ചു. ഈ പാർട്ടി പിന്നീട് ഐ.എൻ.എല്ലിൽ ജയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ആറ് പഞ്ചായത്തുകളിൽ നാലിടത്ത് എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫുമാണ് ജയിച്ചത്. കുന്ദമംഗലം, പെരുമണ്ണ, ഒളവണ്ണ, ചാത്തമംഗലം പഞ്ചായത്തുകൾ എൽ.ഡി.എഫിനായിരുന്നു; കുന്ദമംഗലത്തേത് അട്ടിമറി ജയവും. പെരുവയൽ, മാവൂർ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ജയിച്ചത്.

ബി.ജെ.പി സ്ഥാനാർഥി ജില്ല പ്രസിഡന്റ് വി.കെ. സജീവനാണ്.
2011ൽ ലീഗ് സിറ്റിങ് എം.എൽ.എ യു.സി. രാമനെ 3269 വോട്ടിന്റെ ഭൂരിപക്ഷത്തിനും 2016ൽ കോൺഗ്രസിലെ ടി. സിദ്ദീഖിനെ 11,205 വോട്ടിനുമാണ് പി.ടി.എ. റഹീം തോൽപ്പിച്ചത്. ഇത്തവണ ലീഗ്- കോൺഗ്രസ് 'സ്വതന്ത്ര' സമവാക്യം എത്രത്തോളം ബി.ജെ.പി വോട്ട് പിടിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും പി.ടി.എ. റഹീമിന്റെ സാധ്യത. സി.കെ. പത്മനാഭനിലൂടെ ബി.ജെ.പി കഴിഞ്ഞ തവണ 18.13 % വോട്ട് നേടിയിരുന്നു.

2016 - നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനില

1957 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ലീല ദാമോദരൻ മേനോനായിരുന്നു ജയം. 1960ലും അവർ ജയം ആവർത്തിച്ചു. 1967ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ വി. കുട്ടികൃഷ്ണൻ നായർ മണ്ഡലം പിടിച്ചെടുത്തു. 1970ൽ മുസ്‌ലിം ലീഗിന്റെ പി.വി.എസ്.എം. പൂക്കോയ തങ്ങൾക്കായിരുന്നു ജയം. 1977 മുതൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറി. 1977, 1980, 1982 വർഷങ്ങളിൽ അഖിലേന്ത്യ ലീഗിലെ കെ.പി. രാമനിലൂടെ എൽ.ഡി.എഫ് പക്ഷത്തായി മണ്ഡലം. 1987 മുതൽ 1996 വരെ സി.പി.എമ്മിലെ സി.പി. ബാലൻ വൈദ്യരാണ് ജയിച്ചത്. 2001 ലും 2006ലും ലീഗിനുവേണ്ടി യു.സി. രാമൻ.


Comments