ഉപ്പാപ്പയെ കാണാന്‍ വരുമ്പോള്‍ തേങ്ങ കൊണ്ടുണ്ടാക്കിയ പലതരം വിഭവങ്ങളുമായാണ് അവര്‍ വന്നിരുന്നത്. ഉമ്മയില്‍നിന്ന് കേട്ടറിഞ്ഞ കഥയിലെ വിഭവങ്ങള്‍ അന്വേഷിച്ച് ലക്ഷദ്വീപ് വരെ പോകാന്‍ കഴിഞ്ഞില്ലെങ്കിലും മംഗലാപുരം ബന്തറില്‍ അനാദി സാധനങ്ങള്‍ മൊത്തക്കച്ചവടം ചെയ്തിരുന്ന പീടികയില്‍നിന്ന് ഞങ്ങള്‍ 'ബൊണ്ടിയ' എന്ന തേങ്ങയുണ്ടയും തേങ്ങകൊണ്ടുണ്ടാക്കിയ 'കട്ടി' എന്ന പ്രത്യേകതരം ജാമും വാങ്ങിച്ചിരുന്നു.
26 May 2021, 04:55 PM
ലക്ഷദ്വീപുമായി എനിക്ക് വൈകാരികമായ ഒരടുപ്പമുണ്ട്.
എന്റെ ഉപ്പാപ്പ ഒരു വൈദ്യനായിരുന്നു.
ചോപ്പന്‍ അബ്ദുള്‍ ഖാദര്‍ ഹാജി എന്നാണറിയപ്പെട്ടിരുന്നത്.
ഞാന്‍ ജനിക്കുന്നതിനു മുമ്പേ ഉപ്പാപ്പ മരിച്ചിരുന്നു.
ഉമ്മ പറഞ്ഞു തന്നിരുന്ന കഥകളില്‍ ഉപ്പാപ്പയും ലക്ഷദ്വീപുകാരും കടന്നുവരുമായിരുന്നു. ലക്ഷദ്വീപുവാസികളില്‍ പലരും ചികിത്സക്ക് ഉപ്പാപ്പയെ കാണാന്‍ വരുമായിരുന്നത്രെ. തൊലിയില്‍ അലര്‍ജിയുണ്ടായി ദേഹമെല്ലാം ചുവക്കുമായിരുന്ന രോഗവുമായി അതിനുള്ള മരുന്നിനുവേണ്ടിയായിരുന്നു
അവര്‍ ഉപ്പാപ്പയെ കാണാന്‍ വന്നിരുന്നത്. അതുകൊണ്ടാണ് ഉപ്പാപ്പയ്ക്ക് ചോപ്പന്‍ എന്ന പേരു കിട്ടിയതും. ഉപ്പാപ്പയെ കാണാന്‍ വരുമ്പോള്‍ തേങ്ങ കൊണ്ടുണ്ടാക്കിയ പലതരം വിഭവങ്ങളുമായാണ് അവര്‍ വന്നിരുന്നത്.
ഉമ്മയില്‍നിന്ന് കേട്ടറിഞ്ഞ കഥയിലെ വിഭവങ്ങള്‍ അന്വേഷിച്ച് ലക്ഷദ്വീപ് വരെ പോകാന്‍ കഴിഞ്ഞില്ലെങ്കിലും മംഗലാപുരം ബന്തര്‍ വരെ പോയിരുന്നു. അനാദി സാധനങ്ങള്‍ മൊത്തക്കച്ചവടം ചെയ്തിരുന്ന പീടികയില്‍ചെന്ന് അവിടെ ലഭിച്ചിരുന്ന തേങ്ങയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കിയതും ഉണങ്ങിയ ഓലക്കീറ് കൊണ്ട് ചുറ്റിയതുമായ ‘ബൊണ്ടിയ' എന്ന തേങ്ങയുണ്ടയും തേങ്ങകൊണ്ടു തന്നെയുണ്ടാക്കിയ ‘കട്ടി' എന്നു പേരുള്ള ഒരു പ്രത്യേകതരം ജാമും വാങ്ങിച്ചിരുന്നു.

ഉമ്മയില്‍നിന്ന് കേട്ട ലക്ഷദ്വീപുകാരെക്കുറിച്ചുള്ള കഥകള്‍ സൃഷ്ടിച്ച വൈകാരികതയെ വീണ്ടുമുണര്‍ത്തിയത് മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്രത്തെയും അന്വേഷിച്ചുപോയ അബ്ദുള്‍ റഷീദിന്റെ ‘ലക്ഷദ്വീപ് ഡയറി'യാണ്. അന്ന് ഞാനെന്റെ ഉപ്പാപ്പയെ ഓര്‍ത്തു. ഒരു പക്ഷെ ഇതേ മൊല്ലാക്ക ഉപ്പാപ്പയെയും കാണാന്‍ വന്നിരുന്നിരിക്കാം. മാളിക മുകളില്‍ കയറി കാക്കാ(കാസറഗോഡു ഭാഗത്ത് ഉമ്മയുടെ സഹോദരന്മാരെ കാക്കാമാര്‍ എന്നാവിളിക്കുന്നത്)മാരോടെ കൈയ്യില്‍ ബീഡി കൊടുത്ത് അടുപ്പില്‍നിന്ന് കത്തിച്ചു വരാന്‍ പറഞ്ഞിട്ടുണ്ടായിരിക്കും. അത് കത്തിച്ച് വരുന്നതിനിടയില്‍ സ്വയമൊരു ബീഡിയും കത്തിച്ച് പകുതിയും വലിച്ച് തീര്‍ത്ത് ‘ഇത് പടച്ചോന്റെ തീയില്‍നിന്ന് കത്തിച്ച ബീഡിയാണ്, ഇനി നീ അടുപ്പില്‍നിന്ന് കത്തിച്ച ബീഡി താ മക്കളേ' എന്ന് അതും വാങ്ങി വലിച്ചിട്ടുണ്ടായിരിക്കും.
ഇതൊക്കെയും ഒരു ഫാന്റസിപോലെ ആസ്വദിക്കുന്നതാണെങ്കിലും ഇന്ന് ലക്ഷദ്വീപില്‍നിന്ന് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അത്ര ആശ്വാസം നല്‍കുന്നതല്ല. സംഘപരിവാരം എല്ലാതരത്തിലുമുളള വിഷപ്രയോഗം നടത്തി അവരുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.അതിനെതിരെ ശക്തമായ പ്രതിഷേധം നടന്നില്ലെങ്കില്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് അവരുടെ സൈ്വരജീവിതം മാത്രമല്ല, കാലങ്ങളായി അവര്‍ കാത്തുപോന്നിരുന്ന മിത്തും സാംസ്‌കാരിക സ്വത്വവുമാണ്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ നമ്മുടെ കാല്‍ച്ചുവട്ടില്‍നിന്നും സ്വത്വാടയാളങ്ങള്‍ മായ്ച്ചു കളയപ്പെടുന്ന കാലം വിദൂരമല്ല!

Haneef
29 May 2021, 01:46 PM
ദീപിലെ ബെണ്ടിയ 👌
Sindhu Thulasi
26 May 2021, 07:20 PM
👍🏽
അരുണ്‍ പ്രസാദ്
Jan 03, 2023
5 Minutes Read
ഒ.കെ. ജോണി
Dec 25, 2022
3 Minutes Read
സുധീഷ് കോട്ടേമ്പ്രം
Nov 02, 2022
8 Minutes Read
കെ.കെ. രമ
Oct 20, 2022
6 Minutes Read
UMESH RAMAN
30 May 2021, 03:34 PM
ലക്ഷദ്വീപ് ഒരു നീറുന്ന വേദനയായി മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതാവട്ടെ തികച്ചും മുൻകൂട്ടി തയ്യാറാക്കിയ തിരകഥയുടെ ഭാഗമാണ് താനും. പൊരുതിനേടിയ സ്വാതന്ത്ര്യ കഥകളുടെ ഏഴയലത്ത് പോലും സാനിധ്യമില്ലാതിരുന്നവരുടെ കൈയ്യിൽ രാജ്യമെത്തിയാൽ ഇതിൽ കൂടുതലെന്ത് പ്രതീക്ഷിക്കാനാകും...