ചിന്തിക്കാന്‍ പഠിപ്പിക്കണം,
എങ്ങനെ ചിന്തിക്കണം എന്ന്
പറയാനുള്ള സ്വാതന്ത്ര്യം അധ്യാപകര്‍ക്കില്ല
ചിന്തിക്കാന്‍ പഠിപ്പിക്കണം, എങ്ങനെ ചിന്തിക്കണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം അധ്യാപകര്‍ക്കില്ല
ഞാന്‍ അധ്യാപകനായിരുന്ന സമയത്ത്, ഞാന്‍ പഠിപ്പിക്കുന്ന വിഷയത്തില്‍ പൂര്‍ണ അറിവുള്ള ആളായിരുന്നില്ല ഞാന്‍. എന്നേക്കാള്‍ അറിവുള്ളവര്‍ വേറെയുണ്ടായിരുന്നു. വിജ്ഞാനത്തേക്കാള്‍ വിവരമില്ലായ്മയായിരിക്കും ഏതൊരു വ്യക്തിയുടെ കാര്യമെടുത്താലും കൂടുതലുള്ളത്. വിജ്ഞാനം കൂടുംതോറും വിവരമില്ലായ്മയൂം കൂടുകയാണ്. അതിനെ തരണം ചെയ്യാന്‍ ശ്രമിക്കുന്നത് വിജ്ഞാനം ആര്‍ജിച്ചുകൊണ്ടാണ്, അത് പലപ്പോഴും നടക്കുന്നത് ക്ലാസ്മുറിക്കു പുറത്താണ്
21 Jun 2022, 12:23 PM
യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ചിന്തിക്കാന്‍ പഠിപ്പിക്കുന്നു. എങ്ങനെ ചിന്തിക്കണം എന്ന് വിദ്യാര്‍ഥികള്‍ നിശ്ചയിക്കേണ്ട കാര്യമാണ്. അവര്‍ ഏത് രാഷ്ട്രീയത്തില്‍ ചിന്തിക്കണം? അവര്‍ ലിബറല്‍ മൂല്യങ്ങളാണോ ഓര്‍ത്തഡോക്‌സ് മൂല്യങ്ങളാണോ മാര്‍ക്‌സിയന്‍ മൂല്യങ്ങളാണോ ഉള്‍ക്കൊള്ളേണ്ടത്? അത് അവര്‍ തീരുമാനിക്കേണ്ടതാണ്. ചിന്തിക്കണം എന്നാണ് ഒരു അധ്യാപകന്‍ പറയുക, ഇന്ന രീതിയില്‍ ചിന്തിക്കണം എന്ന് പറയില്ല. ഇത് ഒരു അധ്യാപകനും പറയില്ല. ഞാന്‍ കെ.എന്‍. രാജിനുകീഴിലാണ് ഗവേഷണം നടത്തിയത്, അദ്ദേഹം ഇന്ന രീതിയില്‍ ചിന്തിക്കണം എന്ന് എന്നോടു പറഞ്ഞിട്ടില്ല. വിശകലനം ചെയ്യുമ്പോള്‍ അതിനുവേണ്ട വസ്തുനിഷ്ഠതയും ശാസ്ത്രീയതയും സാര്‍വലൗകികതയും വേണം എന്നൊക്കെയോ ആവശ്യപ്പെട്ടിട്ടുള്ളൂ. അധ്യാപകന് വിദ്യാര്‍ഥികളോട് ഇങ്ങനെ ചിന്തിക്കണം എന്നു പറയാനുള്ള സ്വാതന്ത്ര്യമില്ല. ചിന്തിക്കാന്‍ പഠിപ്പിക്കണം. അത് ഏതെങ്കിലും പ്രത്യേക പുസ്തകത്തിന്റെയോ ഏതെങ്കിലും ഗ്രന്ഥകര്‍ത്താവിന്റെയോ വിശ്വാസമൂല്യങ്ങള്‍ക്കനുസരിച്ചാകരുത്.
സിലബസ് ഉണ്ടാക്കുന്നത് അക്കാദമിക് ബോഡിയാണ്. ഇക്കാര്യം ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ വരുന്നു, അവരുടെ അംഗീകാരത്തിനുശേഷം അക്കാദമിക് കൗണ്‍സിലിലേക്ക് പോകുന്നു. ബോര്‍ഡ് ഓഫ് സ്റ്റഡീസിന് ഒരു കൃതി ഉള്‍പ്പെടുത്തണമെങ്കില്‍ അതിന് അക്കാദമികമായ നീതീകരണം വേണം
എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന പുസ്തകങ്ങളേ സിലബില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. അതേപോലെ, ആനുകാലിക പ്രസക്തിയുള്ള, ഭാവിയുമായി കണ്ണിചേര്‍ക്കുന്ന കൃതികളെ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ. അതും; ആശയങ്ങള്‍, സിദ്ധാന്തങ്ങള്‍, രീതിശാസ്ത്രം എന്നിവയെല്ലാം പഠിപ്പിക്കാവുന്ന കാര്യങ്ങളേ സിലബസില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. ഉദാഹരണത്തിന്; വികസനത്തിന്റെ കാര്യമെടുത്താല്‍ കേരളത്തിന് പലതും പറയാനുണ്ടാകും. എന്നാല്‍, കേരള വികസനത്തെക്കുറിച്ച് ഒരു പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്താന്‍ അതൊരു കാരണമല്ല. അത് ഉള്‍പ്പെടുത്തിയിട്ടില്ല എന്നുവെച്ച് ആ പുസ്തകം ആരും പഠിക്കാതിരിക്കുന്നുമില്ല.
അക്കാദമിക് കൗണ്‍സിലില്‍ അത് അപ്രൂവല്‍ ചെയ്യണമെങ്കില്‍ അക്കാദമികമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉണ്ടാക്കിയതായിരിക്കണം ആ സിലബസ്, ആ കാര്യങ്ങള്‍ പഠിപ്പിക്കാനുതകുന്നതായിരിക്കണം ഉള്‍പ്പെടുത്തുന്ന കൃതി. നമ്മുടെ പ്രത്യയശാസ്ത്രപ്രതിബദ്ധത നോക്കി തീരുമാനിക്കേണ്ടതല്ല അത്. ഏത് സിലബസ് എടുത്തുനോക്കിയാലും സിലബസിന് പുറത്തുള്ള പുസ്തകങ്ങളാണ് കൂടുതല്‍. സിലബസില്‍ ഉള്‍പ്പെടുത്തിയ പഠനങ്ങള്‍ വിരളമാണ്. കാരണം, സിലബസിന്റെ ലക്ഷ്യം വിജ്ഞാനം കൊടുക്കലല്ല, അത് ആര്‍ജിക്കേണ്ടത് വിദ്യാര്‍ഥിയുടെ ഉത്തരവാദിത്തമാണ്. എങ്ങനെ പഠിക്കണം എന്നാണ് ഞങ്ങള്‍ അധ്യാപകര്‍ പഠിപ്പിക്കുന്നത്. പഠിക്കുന്നതിന്റെ ആഴവും വ്യാപ്തിയും വിദ്യാര്‍ഥികളാണ് നിശ്ചയിക്കേണ്ടത്. അതാണ് അധ്യാപകര്‍ പറയുന്നത്, ക്ലാസ്മുറിയിലിരുന്ന് വായിച്ചാല്‍ പോരാ, ലൈബ്രറികളില്‍ പോയി വായിക്കണം എന്ന്. ക്ലാസ് മുറിയില്‍ പോകാതെ പണ്ഡിതന്മാരായവരുണ്ട്. വിജ്ഞാനത്തിന് ക്ലാസ്മുറിയിലെ അധ്യയനം അത്യന്താപേക്ഷിതമല്ല. വിജ്ഞാനം ക്ലാസ് മുറിയില്‍നിന്ന് കിട്ടുന്നതല്ല. ക്ലാസ് മുറി എന്നാല്‍ ഒരു സ്രോതസ്സാണ്, രീതിയാണ്. പഠിക്കാന്‍ പഠിപ്പിക്കലാണ് അധ്യാപകര്‍ ചെയ്യുന്നത്. ഞാന്‍ അധ്യാപകനായിരുന്ന സമയത്ത്, ഞാന്‍ പഠിപ്പിക്കുന്ന വിഷയത്തില്‍ പൂര്‍ണ അറിവുള്ള ആളായിരുന്നില്ല ഞാന്‍. എന്നേക്കാള്‍ അറിവുള്ളവര്‍ വേറെയുണ്ടായിരുന്നു. വിജ്ഞാനത്തേക്കാള്‍ വിവരമില്ലായ്മയായിരിക്കും ഏതൊരു വ്യക്തിയുടെ കാര്യമെടുത്താലും കൂടുതലുള്ളത്. വിജ്ഞാനം കൂടുംതോറും വിവരമില്ലായ്മയൂം കൂടുകയാണ്. അതിനെ തരണം ചെയ്യാന്‍ ശ്രമിക്കുന്നത് വിജ്ഞാനം ആര്‍ജിച്ചുകൊണ്ടാണ്, അത് പലപ്പോഴും നടക്കുന്നത് ക്ലാസ്മുറിക്കു പുറത്താണ്
ആശയപരമായ കാര്യങ്ങള്‍ പഠിപ്പിക്കുക, സൈദ്ധാന്തിക പരിപ്രേക്ഷ്യം വളര്‍ത്തുക, രീതിശാസ്ത്രവും ചരിത്രവും പഠിപ്പിക്കുക എന്നീ കാര്യങ്ങളാണ് സിലബസിലൂടെ നിറവേറ്റപ്പെടുന്നത്. ചരിത്രം പഠിപ്പിക്കുക എന്നു പറഞ്ഞാല്‍ വിദ്യാര്‍ഥികളെ ചരിത്രത്തിലേക്ക് കൊണ്ടുപോകുകയല്ല ചെയ്യുന്നത്. ഉദാഹരണത്തിന് മനുസ്മൃതി പഠിച്ച് അതിനനസുരിച്ച് ജീവിക്കണം എന്നു പറയുകയല്ല. "സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല' എന്ന് ഇപ്പോള്‍ പറയാന്‍ കഴിയുമോ? "മ്ലേച്ചന്‍' ഗീത വായിക്കരുത് എന്ന് ഇന്ന് പറയാന്‍ കഴിയുമോ? ഇന്ന് പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ എന്താണ് എന്നത് വിവേചനബുദ്ധിയോടെ മനസ്സിലാക്കേണ്ടതാണ്. മധ്യകാല ചിന്തകളിലേക്കും മധ്യകാല മൂല്യബോധത്തിലേക്കും തിരിച്ചുകൊണ്ടുപോകുന്നതല്ല ചരിത്രം. ഇന്ന് പറയാന്‍ പറ്റുന്നവ, പറ്റാത്തവ ഏതാണ്? എന്നതാണ് കാര്യം. മറിച്ച്;
ഒരു പ്രത്യേക ഗ്രന്ഥകര്‍ത്താവിനെയോ ചിന്തകനെയോ പഠിക്കണോ, ആ ചിന്തകന്റെ കൃതി പഠിപ്പിക്കണോ എന്നത് രണ്ടാമത് വരുന്ന കാര്യമാണ്. പ്രസക്തമായ കാര്യം, ഈ കാലഘട്ടത്തിനനസുരിച്ച് നമ്മള്‍ എന്തു പഠിപ്പിക്കണം എന്നതാണ്.
ട്രൂകോപ്പി വെബ്സീന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ പൂർണ്ണ രൂപം
ഇഷ്ടപ്പെടുന്ന പ്രത്യയശാസ്ത്രം മാത്രമല്ല നമ്മള്‍ പഠിപ്പിക്കുന്നത് | എം. കുഞ്ഞാമൻ
സോഷ്യല്‍ സയിന്റിസ്റ്റ്
പി.എന്‍.ഗോപീകൃഷ്ണന്‍
Feb 08, 2022
25 Minutes Read
മുല്ലക്കര രത്‌നാകരന്‍
Oct 22, 2021
11 Minutes Read
പി.എന്‍.ഗോപീകൃഷ്ണന്‍
Oct 15, 2021
11 Minutes Read
പി.എന്‍.ഗോപീകൃഷ്ണന്‍
Sep 10, 2021
10 Minutes Read
ഷിനോജ് ചോറന്‍
Mar 20, 2021
3 Minutes Read
പി.എന്‍.ഗോപീകൃഷ്ണന്‍
Apr 18, 2020
40 Minutes Listening
പി.എന്‍.ഗോപീകൃഷ്ണന്‍
Apr 15, 2020
30 Minutes Read