ആ ഡോക്ടറേറ്റ് ഇനിയും
കോഴിക്കോട് സര്‍വകലാശാല
പൂഴ്ത്തിവെക്കരുത്
ആ ഡോക്ടറേറ്റ് ഇനിയും കോഴിക്കോട് സര്‍വകലാശാല പൂഴ്ത്തിവെക്കരുത്
കോഴിക്കോട് സര്‍വകലാശാലയുടെ തട്ടുമ്പുറത്ത് ഒരു ഓണററി ഡോക്ടറേറ്റ് പൊടിപിടിച്ചുകിടക്കുന്നുണ്ട്. അത് എത്രയുംവേഗം കണ്ടാണശ്ശേരിയിലെ മുനിമടയ്ക്കരികിലെ എഴുത്തുപുരയില്‍ എത്തിക്കേണ്ടത് സര്‍വകലാശാലയുടെ ബാധ്യതയാണ്. തട്ടകത്തിന്നവകാശപ്പെട്ട ആ അക്ഷരബിരുദം ഇനിയെങ്കിലും സര്‍വകലാശാല പൂഴ്ത്തിവെക്കരുത്
23 Jul 2020, 12:22 PM
നാം ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഗിരിശൃംഗങ്ങളുടെ തലയെടുപ്പും അടിസ്ഥാന ജീവിതക്കയ്പും അനാഥത്വവും ജീവജാലങ്ങളുടെ പശിയും തിരിച്ചറിഞ്ഞ മഹോന്നത കലാകാരന്‍. ഏത് വയലിലും ഞാലിലും ശവം കലര്‍ന്നിട്ടുണ്ടെന്ന്, മണ്ണിന്റെ ജൈവികാസ്തിത്വത്തെപ്പറ്റി മലയാളിയോട് വിളിച്ചുപറഞ്ഞ തട്ടകത്തിന്റെ രചയിതാവ്. സ്ത്രീത്വത്തിന്റെ നോവും അരക്ഷിതാവസ്ഥയും തോറ്റങ്ങളിലെ ഉണ്ണിമോളിലൂടെ മലയാളിയെ ബോധ്യപ്പെടുത്തിയ കോവിലന്‍- പരുപരുക്കന്‍ ജീവിതത്തിന്റെ അജ്ഞാത അറകളില്‍ സ്‌നേഹവും നന്മയും അന്‍പും കരുണയും കാത്തുസൂക്ഷിച്ച മഹാമനീഷി. ഈ എഴുത്തുകാരനെ ഓര്‍മിക്കുമ്പോള്‍ മലയാളി അദ്ദേഹത്തോട് കാണിച്ച ഒരു നൃശംസതയെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്.
പത്തുവര്‍ഷം മുമ്പ് കോവിലന് കോഴിക്കോട് സര്‍വലാശാല ഡോക്ടറ്റേറ് ബഹുമതി പ്രഖ്യാപിച്ചു. 2009 ല്‍ ആ ലിസ്റ്റില്‍ വേറെയും മൂന്നുപേര്‍ക്കുകൂടി ഡോക്ടറേറ്റ് പ്രഖ്യാപിച്ചിരുന്നു. കോവിലന്‍ വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ആതുരാവസ്ഥയിലായിരുന്നു. കോവിലന് ഡോക്ടറേറ്റ് പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങളൊക്കെ സന്തോഷിച്ചതിന് പിറകില്‍ ഒരു കാരണമുണ്ടായിരുന്നു. കോവിലന്‍ പത്താം ക്ലാസ് പാസ്സായത് സ്‌കൂളില്‍ ചേര്‍ന്നിട്ടല്ല, സ്വന്തമായി പഠിച്ചാണ്.
മലയാളി സാക്ഷരതയുടെ ഈ മാതൃകാഅംബാസഡര്‍ക്ക് ഡോക്ടറേറ്റ് ലഭിക്കുമ്പോള്‍ നമ്മുടെ സാക്ഷരതാപ്രസ്ഥാനവും അടിസ്ഥാനസമൂഹവുമാണ് ആദരിക്കപ്പെടുന്നതെന്നോര്‍ക്കണം. രണ്ടാമത്തെ കാര്യം, കോവിലന്‍ തന്റെ പതിനെട്ടാമത്തെ വയസ്സില്‍ ജന്മഗ്രാമമായ കണ്ടാണശ്ശേരിയിലെ
കോവിലന് ഡോക്ടറേറ്റ് പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങളൊക്കെ സന്തോഷിച്ചതിന് പിറകില്‍ ഒരു കാരണമുണ്ടായിരുന്നു. കോവിലന്‍ പത്താം ക്ലാസ് പാസ്സായത് സ്‌കൂളില്‍ ചേര്‍ന്നിട്ടല്ല, സ്വന്തമായി പഠിച്ചാണ്
അടിസ്ഥാനജനതയായ ചെത്തുതൊഴിലാളികളെ സംഘടിപ്പിച്ച് കണ്ടാണശ്ശേരി ചെത്തുതൊഴിലാളി യൂണിയന്‍ ഉണ്ടാക്കി അതിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി അവരെ നയിച്ച ആളാണ്. അന്തിക്കാട് ചെത്തുതൊഴിലാളി യൂണിയന്റെ വഴിയിലൂടെ സഞ്ചരിച്ച ഗ്രാസ്‌റൂട്ട് ലെവലിലുള്ള ജീവിതനവോത്ഥാനത്തിന്റെ ഒരു മഹനീയ മാതൃക കോവിലന്റെ ജീവിതത്തിനുണ്ടായിരുന്നു. മുപ്പതുകളിലെ മഹാമാന്ദ്യകാലത്ത് (Great deppression period) ലോകമഹായുദ്ധത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഇടയില്‍ കൊണ്ടാഴിയിലെ നെല്ലെടുപ്പ് കേന്ദ്രത്തില്‍ കുറച്ചു കാലം ജോലിനോക്കിയ അദ്ദേഹം മഹാനായ മുണ്ടശ്ശേരി മാസ്റ്റരുടെ കേട്ടെഴുത്തുകാരനായും ജീവിതവേഷം കെട്ടി. ഇത്തരത്തില്‍ അടിസ്ഥാന ജീവിതത്തിന്റെ അക്ഷരമാല പഠിച്ച ഒരാള്‍ റോയല്‍ ഇന്ത്യന്‍ നേവിയിലേക്കും പിന്നീട് മാതൃരാജ്യത്തിന്റെ വിളി കേട്ട് ഇന്ത്യന്‍ പട്ടാളത്തിലെ സിഗ്‌നല്‍ കോറിലെ റേഡിയോ മെക്കാനിക്കിന്റെ ജോലിയിലേക്കും ചേക്കേറി. രണ്ടു ദശകത്തെ ആ ദേശസേവനയജ്ഞം കഴിഞ്ഞാണ് കോവിലന്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്ന്, പട്ടാളത്തില്‍നിന്ന് പിരിയുമ്പോള്‍ കിട്ടിയ കാശു കൊണ്ട് ‘തകര്‍ന്ന ഹൃദയങ്ങള്‍' എന്ന ആദ്യപുസ്തകമിറക്കുന്നത്. സ്വന്തം മണ്ണില്‍ നിന്ന് മാന്തിയെടുത്ത ഈ അക്ഷരങ്ങള്‍ സ്വരുക്കൂട്ടിയാണ് കോവിലന്‍ പില്‍ക്കാലത്ത് മലയാളത്തിലെ ഇതിഹാസരചനകളായ ഹിമാലയവും, തോറ്റങ്ങളും എ. മൈനസ് ബിയും തട്ടകവും രചിക്കുന്നത്. കണ്ടാണശ്ശേരിയുടെ മണ്ണില്‍ നിന്ന് കുഴിച്ചെടുത്ത അക്ഷരങ്ങളാല്‍ വിരചിതമായതുകൊണ്ടാണ് അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അവാര്‍ഡും എഴുത്തച്ഛന്‍ അവാര്‍ഡും കിട്ടിയത്, ഈ കാരണങ്ങള്‍ കൊണ്ടാണ് അദ്ദേഹത്തിന് കോഴിക്കോട് സര്‍വകലാശാല ഡോക്ടറേറ്റ് പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചത്.
പ്രഖ്യാപനം നടന്നെങ്കിലും ചടങ്ങ് നടക്കാന്‍ പിന്നെയും വൈകി. കോവിലനാണെങ്കില്‍ വാര്‍ധക്യ സഹജമായ വയ്യായ്കയാല്‍ കിടപ്പിലുമാണ്. എന്നാല്‍ കൂടെ പ്രഖ്യാപിക്കപ്പെട്ട വ്യക്തികളുടെ സൗകര്യം നോക്കി ഡോക്ടറേറ്റ് വിതരണം ഒരു വര്‍ഷത്തോളം നീണ്ടു. അതിനുമുമ്പ് കോവിലന്‍ മരിച്ചുപോയി. സര്‍വകലാശാലയാണെങ്കില്‍ 2010ല്‍ ബാക്കി മൂന്നുപേര്‍ക്ക് ഡോക്ടറേറ്റ് ദാനം ചെയ്ത് അവരുടെ കൈ കഴുകി. പ്രഖ്യാപിച്ച ഡോക്ടറേററ് മരിച്ചുപോയ ആളിന്റെ വീട്ടില്‍ കൊണ്ടുപോയി സമര്‍പ്പിക്കാന്‍ കോഴിക്കോട് സര്‍വകലാശാല ഒരു നടപടിയും എടുത്തില്ല. അതിപ്പോഴും അവരുടെ തട്ടുമ്പുറത്ത് മാറാല പിടിച്ച് കിടക്കുകയാണ്.
കൂടെ പ്രഖ്യാപിക്കപ്പെട്ട വ്യക്തികളുടെ സൗകര്യം നോക്കി ഡോക്ടറേറ്റ് വിതരണം ഒരു വര്‍ഷത്തോളം നീണ്ടു. അതിനുമുമ്പ് കോവിലന്‍ മരിച്ചുപോയി. സര്‍വകലാശാലയാണെങ്കില്‍ 2010ല്‍ ബാക്കി മൂന്നുപേര്‍ക്ക് ഡോക്ടറേറ്റ് ദാനം ചെയ്ത് അവരുടെ കൈ കഴുകി
ഓണററി ഡോക്ടറേറ്റ് എന്നാണ് ഔദ്യോഗിക സമൂഹം അതിനെ വീളിക്കുന്നത്. ആ വാക്കിനോട് മര്യാദ കാണിക്കാനോ നീതി പുലര്‍ത്താനോ യൂണിവേഴസിറ്റി ഇതുവരെ തയാറായില്ല. പരാതികള്‍ ധാരാളം പോയി. ഞാനടക്കം പലരും ഇക്കാര്യം പ്രതിഷേധത്തോടെ എഴുതി. കോഴിക്കോട്ടെ ബാലചന്ദ്രന്‍ പുതുക്കുടി എന്നൊരു സുഹൃത്ത് പിന്നീടുവന്ന വൈസ് ചാന്‍സലര്‍മാര്‍ക്കും, മന്ത്രിമാര്‍ക്കും, വിദ്യാഭ്യാസ വിചക്ഷണന്മാര്‍ക്കുമൊക്കെ വ്യക്തിപരമായി തന്നെ പരാതി അയച്ചു. എനിക്കും കിട്ടി ബാലചന്ദ്രന്റെ പരാതിയുടെ ഒരു കോപ്പി. അവരൊക്കെ ഈ പരാതി ചവറ്റുകൊട്ടയിലിടുകയാണ് ചെയ്തത്. പരാതികള്‍ ചവറ്റുകൊട്ടയിലിട്ടവര്‍ കേരള സാക്ഷരതയുടെയും സാഹിത്യപാരമ്പര്യത്തിന്റെയും മൂര്‍ത്തപ്രതീകമായ കോവിലന്റെ നേരെ അതിനീചമായ വിവേചനമാണ് കാണിച്ചത്. ആ വിവേചനത്തെ ഞാന്‍ പേരിട്ടു വിളിക്കുന്നില്ല.
വംശവെറിയില്‍ മുങ്ങിക്കുളിച്ചുകൊണ്ട് ലോകം കോവിഡ് ദുരന്തം അനുഭവിക്കുമ്പോള്‍ നമുക്ക് ഈ വിവേചനം തിരിച്ചറിയാന്‍ കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഭാരതരത്നം ബഹുമതി പോലും ജേതാവിന്റെ വീട്ടിലെത്തിക്കാന്‍ നിയമമുണ്ടാകുമ്പോള്‍ ഒരു സ്വയംഭരണസ്ഥാപനമായ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കേറ്റുകള്‍ നിയന്ത്രിക്കുന്ന, ഗവര്‍ണര്‍ തലപ്പത്തിരിക്കുന്ന ആ സ്ഥാപനം സ്വയം ആ കൃത്യം ചെയ്യാതെ, ഉന്നതമായ ആ ബഹുമതി കാലശേഷം ആ വ്യക്തിത്വത്തിന്റെ വീട്ടിലെത്തിക്കാതെ മൗനം പാലിക്കുമ്പോള്‍ കോവിലനോട് നീതിപുലര്‍ത്തി എന്ന് എങ്ങനെ പറയാന്‍ കഴിയും?
പരാതികള്‍ ചവറ്റുകൊട്ടയിലിട്ടവര്‍ കേരള സാക്ഷരതയുടെയും സാഹിത്യപാരമ്പര്യത്തിന്റെയും മൂര്‍ത്തപ്രതീകമായ കോവിലന്റെ നേരെ അതിനീചമായ വിവേചനമാണ് കാണിച്ചത്. ആ വിവേചനത്തെ ഞാന്‍ പേരിട്ടു വിളിക്കുന്നില്ല
ഈ നൃശംസതയ്ക്ക് ആര് മറുപടി പറയും?. നിന്ദിക്കപ്പെടുന്നത് സര്‍വകലാശാലയോ, ഓണററി ഡോക്ടറേറ്റാ കോവിലനോ? ഒരു എഴുത്തുകാരന്‍ മരിച്ചുപോയാല്‍ എല്ലാം തീര്‍ന്നു എന്നു കരുതുന്ന അധികാരസ്ഥാപനങ്ങളാണ് നമ്മുടെ ശാപം. എഴുത്തച്ഛനും ബഷീറുമൊക്കെ മരണശേഷവും അക്ഷരനായകരായി നമ്മുടെ ഉള്ളിലുണ്ട്.
കോവിലന്‍ ആവശ്യപ്പെട്ടിട്ടല്ലല്ലോ സര്‍വകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് പ്രഖ്യാപിച്ചത്? അതുകൊണ്ട് ഇപ്പോള്‍ സര്‍വകലാശാലയുടെ തട്ടുമ്പുറത്ത് അതുവെച്ച് ജീര്‍ണിപ്പിക്കാതെ അദ്ദേഹത്തിന്റെ കണ്ടാണശ്ശേരിയിലെ മുനിമടയ്ക്കരികിലെ എഴുത്തുപുരയില്‍ എത്തിക്കേണ്ടത് സര്‍വകലാശാലയുടെ ബാധ്യതയാണ്. തട്ടകത്തിന്നവകാശപ്പെട്ട ആ അക്ഷരബിരുദം സര്‍വകലാശാല ഇനിയെങ്കിലും പൂഴ്ത്തിവെക്കരുത്.
ഡോ. ഉമർ തറമേൽ
23 Jul 2020, 02:01 PM
ഇത്തരം നൃശംസതകളുടെ നടുവിൽ സർവകലാശാലകൾ എല്ലാ ഓണററി ഡോക്ടറേറ്റുകളും നിർത്തിവെക്കുകയാണ് വേണ്ടത്.
ഡോ. ഉമർ തറമേൽ
23 Jul 2020, 01:55 PM
ഇത്തരം നൃശംസതകളുടെ നടുവിൽ, സർവകലാശാലകൾ എല്ലാ ഓണററി ഡോക്ടറേറ്റുകളും നിർത്തിവെയ്ക്കുകയാണ് വേണ്ടത്.
ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening
കരുണാകരൻ പേ രാ ത്യ
24 Jul 2020, 06:50 PM
അക്കാദമിക്ക് പണ്ഡിതർ ഒരലങ്കാരത്തിന് ആദരിക്കുന്നു.. ഭാഷയെ മാർക്കായി മാത്രം മാർക്കറ്റ് ചെയ്യുന്നവർക്കെന്ത് കോവിലൻ?