24 May 2022, 03:29 PM
വികസനക്കുതിപ്പിനെക്കുറിച്ചുള്ള മുഖ്യധാരാ കേരള വാഴ്ത്തുകള്‍ അതിര്‍ത്തി ഗ്രാമത്തിലെ ഈ ജാതി അടിമകളെ കാണാനിടയില്ല. ആയിരക്കണക്കിന് കോടികള്‍ ചെലവഴിച്ചുകൊണ്ടുള്ള വികസന പദ്ധതികളുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നോട്ടുപോകുന്ന കേരളത്തില്‍ തന്നെയാണ് തൊഴുത്തുകള്‍ക്ക് സമാനമായ ചോര്‍ന്നൊലിക്കുന്ന കൂരകളില്‍, നിലക്കാത്ത മഴയില്‍, കുറേ മനുഷ്യര്‍ ആടുമാടുകളെ പോലെ കഴിയുന്നത്. വിശാലമായ ഭൂമിയില്‍ കൃഷി ചെയ്ത് ജീവിച്ചിരുന്ന മലസര്‍ വിഭാഗത്തില്‍പ്പെട്ട ഗോത്ര തലമുറയുടെ പിന്‍മുറക്കാരാണിവര്‍. ഭൂമിയെല്ലാം പ്രബലജാതിക്കാരുടെ കൈകളിലെത്തിയപ്പോള്‍ അവര്‍ കൗണ്ടര്‍മാരുടെ തോട്ടങ്ങളില്‍ പണിക്കാരായി. അടിമ ജീവിതം സഹിച്ചുമടുത്ത അവര്‍ മനുഷ്യരെപ്പോലെ നിവര്‍ന്നുനില്‍ക്കാനായി, കൃഷി ചെയ്യാനും കിടന്നുറങ്ങാനും തങ്ങള്‍ക്കവകാശപ്പെട്ട ഭൂമി ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ തിരികെ ചോദിച്ചത് നിങ്ങള്‍ ആരാണ് എന്നാണ്. ഞങ്ങള്‍ ആദിവാസികളാണെന്ന അവരുടെ ഉത്തരത്തിന് സര്‍ക്കാറിന്റെ മറുചോദ്യം അതിനെന്താണ് തെളിവെന്നാണ്. ദളിതരും ആദിവാസികളും അടിച്ചമര്‍ത്തപ്പെടുന്ന ഈ ലോകത്ത് ആദിവാസികളായി പോലും അംഗീകരിക്കാത്ത ഇതുപോലുള്ള അടിമ മനുഷ്യര്‍ കേരള മോഡല്‍ വികസനത്തിന്റെ ആരും കാണാത്ത പുറമ്പോക്കുകളില്‍ തളച്ചിടപ്പെടുകയാണ്.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
ഷഫീഖ് താമരശ്ശേരി
Aug 05, 2022
14 Minutes Read
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
Truecopy Webzine
Aug 01, 2022
2 minutes Read
ഷഫീഖ് താമരശ്ശേരി
Jul 29, 2022
13 minutes Read
അലി ഹൈദര്‍
Jul 29, 2022
10 Minutes Watch