4 Jan 2021, 10:05 AM
പണ്ടവിടെ പണിയെടുത്ത്
താമസിച്ച കാലത്ത്
അത്രയൊന്നും പരിചയം കാട്ടാതിരുന്ന
ഒരു വഴി
മുന്നില്‍ വന്ന് ചിരിച്ച്
ലോഹ്യം പറഞ്ഞു,
വേണ്ടപ്പെട്ടൊരാളെപ്പോലെ
കൂടെ നടന്നു
ആളു മാറിയതാകുമോ,
എന്നോടുതന്നെയാകുമോ
എന്നെല്ലാം വിചാരിക്കും
മുന്‍പേ നേരം വൈകുന്നേരമായി
പാറിപ്പാറി പിന്നിലായിപ്പോയ
ചില കിളികളോ
തെങ്ങിന്‍ത്തലപ്പിലെ
കാറ്റിന്റെ ചിതറിയ
ചില ഏറ്റങ്ങളോ അല്ലാതെ
ഒരാളും അന്നേരം
ആ ദിക്കിലൊന്നും വന്നില്ല,
അതുമാത്രമാണ് എടുത്തുപറയേണ്ട
ഒരേയൊരു കാര്യം!

ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening
വിനോദ് ശങ്കരൻ
4 Jan 2021, 01:05 PM
നല്ല കവിത അവസാന സ്റ്റാൻസ - മനോഹരം