26 Nov 2020, 12:00 PM
മറഡോണയെക്കുറിച്ചു
എനിക്കൊന്നുമറിയില്ല.
ഫുട്ബോളിനെക്കുറിച്ചെന്നല്ല,
ഒരു മൈതാനക്കളിയെക്കുറിച്ചും!
പുല്ലുചെത്തിയ പറമ്പിൽ
നീലേം വെള്ളേം ബനിയനിട്ട
ചെറുക്കൻമാർ
ആ പേരുവിളിച്ചാർക്കുന്നത്
ഞാനും വേലിപ്പാമ്പും
തലനീട്ടിയൊന്നു നോക്കും
അയാൾ ആവാഹിച്ച മനുഷ്യർ
ആഞ്ഞു ചവിട്ടുമ്പോൾ
ലോകമുരുണ്ടു
കിണറ്റിന്മേൽ വിരിച്ച
വലയിൽ വീഴും
അമ്മിയിൽ ചുട്ടമുളകിട്ടു
ചമ്മന്തിയരക്കുമ്പോൾ
അത് ചുവന്നു പോകുന്നത്
അയാളുടെ വലതു കൈത്തണ്ടയിൽ
പച്ചകുത്തിയ ചെഗുവേരയെ ഓർത്തിട്ടാവും
അരച്ച് ചുറ്റിയുരുളയാക്കുമ്പോളതയാൾക്കു
തൊഴിക്കാനുള്ള പന്തായിട്ടുമുണ്ടാവും.
ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening
ശ്രീകുമാര്‍ കരിയാട്
2 Dec 2020, 06:08 PM
പന്തിന്റെ ആദിമൂലം ഒരു തലയോടായിരുന്നുവെന്ന് വായിച്ചിട്ടുണ്ട്. ബലിയർപ്പിക്കപ്പെട്ട ഏതോ ഇരയുടെ തലയോട് മനുഷ്യപുരുഷാധമന്മാർ തട്ടിക്കളിച്ചതിന്റെ ചോരപ്പാടുകൾ ആദ്യത്തെ കളിത്തട്ടിനെ മലിനമാക്കിയിട്ടുണ്ടാകും.. ക്രമേണ ഒരു പുരുഷവിനോദമായി ലോകമെങ്ങും പന്തുകളി വളർന്നു ' പന്ത' ലിച്ചു. നാട്ടിൻ പുറങ്ങളിലായാലും നഗരങ്ങളിലായാലും അതെന്നും പുരുഷന്റെ വിനോദയുദ്ധം തന്നെയായിരുന്നു. കാലക്രമേണ നാട്ടുവയലുകളുടെ അനാർഭാടമായ കളിമൈതാനങ്ങൾക്കരികെ ഒറ്റയ്ക്കും തെറ്റയ്ക്കും നിന്ന് സ്ത്രീകളും മെല്ലെ കളി ആസ്വദിക്കാൻ തു|ടങ്ങി. ടെലിവിഷൻ വന്നപ്പോൾ വീട്ടിനകത്തേക്ക് ബോളുകൾ ഉരുണ്ടു. ലിംഗഭേദമില്ലാതെ പന്തുകളി ആസ്വദിക്കപ്പെടാൻ തുടങ്ങിയപ്പോൾ മറഡോണ സ്ത്രീകളുടെയും താരമായി. എങ്കിലും മറഡോണയെക്കുറിച്ച് എനിക്കൊന്നുമറിയില്ലെന്നു പറയുന്ന സ്ത്രീകൾ ഇവിടെ ധാരാളമുണ്ട്. ചെ ഗുവേരയെക്കുറിച്ച് ഒന്നും പറയാതെ വയ്യ എന്നുകരുതുന്നവരും. നേർത്ത ഭാഷയിൽ എഴുതിയ ഈ കവിത തികച്ചും കേരളീയമായ ഒരു പ്രതിനിധാന സ്വഭാവം വഹിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ.
നാസർ കൂടാളി
30 Nov 2020, 01:47 PM
നല്ല കവിത
Melvin
26 Nov 2020, 03:12 PM
Keep going
Mമുനീർ
4 Dec 2020, 04:25 PM
ഒന്നും അറിയേണ്ടാത്ത ഇടങ്ങളിലും കയറിക്കൂടി... എന്തക്കയോ ആകുന്നതിലാണ് ഇതിഹാസമെന്ന്... അറിയില്ല.. നന്നായി