‘നാട്ട്- നാട്ട്’:
പലതരം മനുഷ്യർ ഒത്തുവന്ന
ഒരു മാജിക്ക്
‘നാട്ട്- നാട്ട്’: പലതരം മനുഷ്യർ ഒത്തുവന്ന ഒരു മാജിക്ക്
സംവിധായകൻ രാജമൗലി, ‘നാട്ട്- നാട്ട്’ എന്ന പാട്ടിന്റെ വിഷ്വലൈസേഷനെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നിടം മുതൽ, ഇതിന്റെ സംഗീതം ഉണ്ടായിവന്നവിധവും, താളത്തോടു കൂടിയുള്ള എഡിറ്റിംഗ് പാറ്റേണുമെല്ലാം ഒരുമിച്ചുവന്ന ഒരിടത്താണ് ഗോള്‍ഡന്‍ ഗ്ലോബ് എന്ന അംഗീകാരം വന്നെത്തിനിൽക്കുന്നത്. അതായത്, പ്രൊഡക്ഷൻ കമ്പനി മുതൽ, ഭക്ഷണവും വെള്ളവുമൊക്കെ കൊടുക്കാൻ നിൽക്കുന്ന ചേട്ടന്മാർ മുതൽ, ഇൻഡിവിജ്വൽ ടെക്നീഷ്യന്മാർ വരെ അടങ്ങുന്ന ഒരു ലോങ്ങ് സ്പെക്ട്രം ഓഫ് പീപ്പിൾ ഇതിനകത്തുണ്ട്.
11 Jan 2023, 05:22 PM
ആര്‍. ആര്‍. ആര്‍ സിനിമയിലെ നാട്ട് നാട്ട് എന്ന പാട്ടിലൂടെ, 14 വർഷത്തിനുശേഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തിയതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. നിരവധി ഭാഷകളും സംസ്‌കാരങ്ങളും ഗോത്രവിഭാഗങ്ങളുമുള്ള സ്ഥലമാണ് ഇന്ത്യ. കേരളത്തില്‍ മാത്രം, ഔദ്യോഗികമായി മുന്നൂറില്‍ പരം പെര്‍ഫോമിങ്ങ് ആര്‍ട്‌സുകളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. അതിനൊക്കെ ഓരോ മ്യൂസിക്കല്‍ ഫോമുകളുമുണ്ട്. ഇതുപോലെ എല്ലാ സംസ്ഥാനങ്ങളിലെയും വ്യത്യസ്ത മ്യൂസിക്ക് കള്‍ച്ചറിലുള്ള വൈവിധ്യമായ താളങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. ഇത്തരം താളങ്ങളെയും രീതികളെയുമെല്ലാം ഉള്‍ച്ചേര്‍ത്ത് രൂപാന്തരപ്പെട്ടതാണ് ഈ പാട്ട്. ഈ പാട്ടിന് ആഗോള അംഗീകാരം കൂടി ലഭിക്കുന്നതോടെ, നമ്മുടെ സംഗീതം അതിന്റെ വേറൊരു തലം കൂടി കണ്ടെത്തുകയാണ്.
ആര്‍.ആര്‍.ആര്‍ കാണുന്നതിനുമുമ്പ് ഈ പാട്ടിന്റെ വിഷ്വലാണ് ഞാന്‍ ആദ്യം കാണുന്നത്. ഒരു പ്രേക്ഷക എന്ന നിലയില്‍ പാട്ടാണോ വിഷ്വലാണോ കൂടുതല്‍ ആകര്‍ഷിച്ചതെന്ന് പറയാന്‍ സാധിക്കില്ല. വെസ്റ്റേണ്‍ കമ്യൂണിറ്റിയെ ചലഞ്ച് ചെയ്തുള്ള കോൺടെക്സ്റ്റിലുള്ള പാട്ടായതുകൊണ്ടു തന്നെ ജൂനിയര്‍ എന്‍.ടി.ആറും റാംചരണും നന്നായി ഗാനത്തിനൊത്ത് നൃത്തം ചെയ്തിരുന്നു.
ആക്ടേഴ്സ് പാട്ടിന്റെ കൊറിയോഗ്രാഫി പഠിച്ചെടുക്കാനെടുത്ത കഷ്ടപ്പാടും അവരുടെ ഡെഡിക്കേഷനുമെല്ലാം പാട്ടിന്റെ ഭാഗമാണ്. അതോടൊപ്പം, ഇതിന്റെ കോൺസെപ്റ്റും സ്ക്രിപ്റ്റിംഗ് മുതലുള്ള കാര്യങ്ങളും പ്രധാനമാണ്. സംവിധായകൻ രാജമൗലി വിഷ്വലൈസേഷനെ കുറിച്ച് ചിന്തിച്ചുതുടങ്ങുന്നിടം മുതൽ, ഇതിന്റെ സംഗീതം ഉണ്ടായിവന്ന വിധവും, താളത്തോടു കൂടിയുള്ള എഡിറ്റിംഗ് പാറ്റേണുമെല്ലാം ഒരുമിച്ച ഒരിടത്താണ് ഈ അംഗീകാരം വന്നെത്തിനിൽക്കുന്നത്. അതായത്, പ്രൊഡക്ഷൻ കമ്പനി മുതൽ, ഭക്ഷണവും വെള്ളവുമൊക്കെ കൊടുക്കാൻ നിൽക്കുന്ന ചേട്ടന്മാർ മുതൽ, ഇൻഡിവിജ്വൽ ടെക്നീഷ്യന്മാർ വരെ അടങ്ങുന്ന ‘ലോങ്ങ് സ്പെക്ട്രം ഓഫ് പീപ്പിൾ’ ഇതിനകത്തുണ്ട്. ഈ ഓരോരുത്തരുടെയും ഇൻപുട്ട് ശരിയായ സ്ഥലത്ത് ശരിയായ അളവിൽ ശരിയായ സമയത്ത് ഒത്തുവന്നപ്പോൾ സംഭവിച്ച ഒരു മാജിക് ആണ് ഈ പാട്ട്. സംഗീതത്തിന് മാത്രമുള്ള ക്രെഡിറ്റ് ആയി ഞാൻ ഇതിനെ കാണാനാഗ്രഹിക്കുന്നില്ല. It has lot of complimentary credits. അതുമായി അസോസിയേറ്റ് ചെയ്ത ഓരോ മനുഷ്യരുടേയും വർക്ക് അതിനകത്തുണ്ട്. അതെല്ലാം വളരെ കൃത്യമായി പോയിൻറ് ഔട്ട് ചെയ്യാൻ സാധിച്ചതുകൊണ്ടുമാത്രമാണ് കൃത്യമായ സ്ഥലത്ത് അവ പ്ലേസ് ചെയ്യാനായതും ലോകം മുഴുവൻ അംഗീകരിക്കുന്ന ഒരു ആർട്ട് പീസായി അത് മാറിയതും.

സംഗീത സംവിധാനം നിർവഹിച്ച എം.എം. കീരവാണിക്കും എഴുതിയ ചന്ദ്രബോസിനും ഗായകരായ രാഹുല്‍ സ്പിലിഗുഞ്ജിനും കാലഭൈരവിനും കോറിയോഗ്രാഫർ പ്രേം രക്ഷിതിനും ഒപ്പം, കമ്പോസിങ്ങ് മുതല്‍ മിക്‌സ് ആന്‍ഡ് മാസ്റ്റർ ലെവൽ വരെ പ്രവര്‍ത്തിച്ചവര്‍ക്കുകൂടിയുള്ളതാണ് ഈ പുരസ്‌കാരം.
ഒരു മ്യുസിഷൻ എന്ന നിലയിൽ എനിക്ക് ഈ അംഗീകാരത്തിൽ വളരെ സന്തോഷം തോന്നുന്നു. നമ്മുടെ നാട്ടിലെ സംഗീതത്തിന് ഇത്തരത്തിലൊരു വിജയം സാധ്യമായിട്ടുണ്ടെങ്കിൽ അത് നമ്മളെ സംബന്ധിച്ച് വലിയൊരു അംഗീകാരം തന്നെയാണ്. കാരണം നമ്മുടെ നാട് ഇത്തരം മ്യൂസിക്കൽ ഫോമുകളാൽ സമ്പന്നമാണ്. ഇനിയും ഇത്തരം പുതിയ പാട്ടുരൂപങ്ങൾ സൃഷ്ടിക്കപ്പെടും എന്നുതന്നെ പ്രതീക്ഷിക്കാം.

സംഗീതത്തിന്റെ പറ്റേൺ എങ്ങനെയൊക്കെയാണ് മാറിക്കൊണ്ടിരിക്കുന്നത് എന്ന് നമുക്കറിയാം. പലതരം ഇൻഡിപെൻഡൻറ് ഗ്രൂപ്പുകൾ ഉണ്ടാകുന്നുണ്ട്. അവരുടെ തന്നെ ഇൻഡിപെൻഡൻറ് മ്യൂസിക്കൽ ഫോംസ് ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് സംഗീതത്തിൽ നമ്മുടെ നാടിന്റെ സാധ്യത അനന്തമാണ്. ഇനിയും ലോകം മുഴുവൻ അറിയപ്പെടുന്ന തരത്തിൽ വളരാൻ സാധിക്കും വിധം സംഗീതത്തിൽ ഒരുപാട് നിധികളുള്ളൊരു സ്ഥലമാണിത്. ‘നാട്ട് - നാട്ട്’ എന്ന പാട്ടിന് ലഭിച്ച അംഗീകാരത്തിലൂടെ, അത്തരം അനവധി സംഗീതരൂപങ്ങൾക്ക് വലിയ സാധ്യതകളൊരുങ്ങുമെന്നാണ് പ്രതീക്ഷ.
ഗായിക, സൗണ്ട് റെക്കോര്‍ഡിസ്റ്റ്. അഭിനേതാവ്
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
രാംനാഥ് വി.ആർ.
Mar 10, 2023
10 Minutes Read
സി.എസ്. മീനാക്ഷി
Feb 25, 2023
2 Minutes Read
Think
Feb 13, 2023
3 Minutes Read