truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 31 March 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 31 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
mbbs

Education

നീറ്റ്​ മലയാളത്തിലും
എഴുതാം;
ഇതൊരു തിരുത്താണ്​

നീറ്റ്​ മലയാളത്തിലും എഴുതാം; ഇതൊരു തിരുത്താണ്​

ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെ 13 ഭാഷകളിലാണ് ഇത്തവണ നീറ്റ്​ പരീക്ഷ എഴുതാൻ സാധിക്കുക.  നീറ്റിന്റെ വരേണ്യ ലോകത്തേക്ക് ആദ്യമായാണ് മലയാളത്തിന് പ്രവേശനം എന്ന വലിയ വാർത്ത അറിഞ്ഞോ അറിയാതെയോ തിരസ്കരിക്കപ്പെട്ടു...!

15 Jul 2021, 10:47 AM

ഡോ.എ.കെ. അബ്​ദുൽ ഹക്കീം

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) പരീക്ഷയുടെ അപേക്ഷ സ്വീകരിച്ചുതുടങ്ങിയിരിക്കുകയാണേല്ലാ. ജിപ്മെർ, എയിംസ് ഉൾപ്പെടെ രാജ്യത്തെവിടെയുമുള്ള മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കാനുള്ള പരീക്ഷ എന്ന നിലയ്ക്ക് നീറ്റിനുള്ള പ്രാധാന്യം വലുതാണ്. വെറ്ററിനറി, സിദ്ധ, യൂനാനി. ആയുർവേദം, ഹോമിയോ തുടങ്ങിയ വിഭാഗങ്ങളിലും പ്രവേശനം നീറ്റ്​റാങ്കിനനുസരിച്ചാണ്.

k_25.jpg

ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെ 13 ഭാഷകളിലാണ് ഇത്തവണ നീറ്റ്​ പരീക്ഷ എഴുതാൻ സാധിക്കുക.  12 ഭാഷകളിൽ മാത്രമേ കഴിഞ്ഞ വർഷം വരെ ചോദ്യപേപ്പറും ഉത്തരമെഴുതാനുള്ള അവസരവും ഉണ്ടായിരുന്നുള്ളൂ എന്ന് ഇതുസംബന്ധിച്ച വാർത്തകളിൽ എവിടെയും കണ്ടില്ല. നീറ്റിന്റെ വരേണ്യ ലോകത്തേക്ക് ആദ്യമായാണ് മലയാളത്തിന് പ്രവേശനം എന്ന വലിയ വാർത്ത അറിഞ്ഞോ അറിയാതെയോ തിരസ്കരിക്കപ്പെട്ടു...!

തമിഴിനും തെലുങ്കിനും കന്നടയ്ക്കും ലഭിച്ച ഭാഷാപദവി പോലുമില്ലാതെ  മാറ്റിനിർത്തപ്പെട്ടതായിരുന്നു നമ്മുടെ ഭാഷ ഇക്കാലമത്രയും. വൈജ്ഞാനിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മലയാള ഭാഷ കൊള്ളില്ല എന്നുപറഞ്ഞ് മാറ്റി നിർത്തുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നതാവട്ടെ നമ്മുടെ തന്നെ ഭാഷാവിദഗ്ദരുമായിരുന്നു. ജ്ഞാനമണ്ഡലത്തോടൊപ്പം ഭാഷയും വളരട്ടെ എന്നല്ല, ഭാഷ സ്വയം വളർന്ന് സമ്പന്നമായ ശേഷം മാത്രമേ ശാസ്ത്ര വിഷയങ്ങൾ മലയാളത്തിൽ പഠിപ്പിക്കാവൂ എന്ന ശാഠ്യമായിരുന്നു പലർക്കും. നീറ്റ് പരീക്ഷയിലേക്കുള്ള മലയാളത്തിന്റെ പ്ര‌വേശനം വലിയൊരു തിരുത്തുകൂടിയായി മാറുന്നത് ഇവിടെയാണ്.

ഫിസിക്സ്‌, കെമിസ്ട്രി, സുവോളജി, ബോട്ടണി വിഷയങ്ങളിൽ നിന്നുള്ള 180 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് 180 മിനിറ്റിൽ ഉത്തരമെഴുതുക എന്നതാണ് പരീക്ഷയിൽ നിർണായകം. ഒരു മിനിറ്റിനുള്ളിൽ ഒരു ചോദ്യം വായിച്ച് അതിനുത്തരമെഴുതണമെങ്കിൽ ഒറ്റവായനയിൽ തന്നെ ചോദ്യം മനസിലാവണം. കുട്ടിയുടെ വിഷയത്തിലുള്ള അറിവോ ബുദ്ധിപരമായ മികവോ പരാജയപ്പെട്ടു പോവുകയും ഇംഗ്ലീഷ് വേഗത്തിൽ വായിച്ചെടുക്കാനുള്ള പരിചയം വിജയിക്കുകയും ചെയ്യുന്ന അവസ്ഥയായിരുന്നു ഇതിന്റെ ഫലം. ഈ അവസ്ഥ മാറാതിരിക്കുന്നതിലായിരുന്നു കേരളത്തിൽ പലരുടേയും താൽപര്യവും .

2011 ൽ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ അവസാന കാലത്താണ് ഒന്നാം ഭാഷാ ഉത്തരവ് നടപ്പായത്. ശ്രേഷ്ഠ ഭാഷാ പ്രഖ്യാപനവും മലയാള സർവകലാശാലയുമൊക്കെ യാഥാർത്ഥ്യമായെങ്കിലും പിന്നീട് അഞ്ച് വർഷത്തേക്ക് കാര്യമായി ഒന്നും നടന്നില്ല. ഉമ്മൻ ചാണ്ടി സർക്കാർ നിയമമുണ്ടാക്കി കേന്ദ്രത്തിലേക്കയച്ചെങ്കിലും തുടർച്ചയുണ്ടായില്ല. പിന്നീട് 2016 ൽ  പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷമാണ് ഭാഷാ നിയമം ബില്ലായി നിയമസഭയിൽ വന്നതും  നിയമമായതും. ഹയർ സെക്കന്ററിയിലെ പഠന മാധ്യമം ഇംഗ്ലീഷ് ആയിരിക്കണമെന്ന  "കഠിനനിയമ"ത്തിൽ അയവ് വരുത്തി, മലയാളത്തിലും കൂടിയാവാം എന്ന അവകാശം പോലും വകവെച്ച് കിട്ടിയത് അടുത്ത കാലത്താണ്.

പ്രി ഡിഗ്രി കാലത്ത് പോലും ഉണ്ടായിരുന്ന അവകാശമാണ് NCERT മാഹാത്മ്യക്കാർ നമ്മുടെ കുട്ടികൾക്ക് നിഷേധിച്ചത്. NCERT പുസ്തകങ്ങൾ മലയാളത്തിന് വഴങ്ങില്ല എന്നായിരുന്നു എക്കാലവും വാദം. ശാസ്ത്ര - സാങ്കേതിക പദങ്ങൾ മലയാളീകരിക്കുന്നതിന്റെ പ്രയാസവും വികൃത മലയാളങ്ങൾ സൃഷ്ടിച്ചു കൊണ്ടുള്ള അവരുടെ പരിഹാസവും ആഘോഷിക്കപ്പെട്ടത് കുറച്ചൊന്നുമായിരുന്നില്ല. എന്നാൽ മലയാള സാങ്കേതിക പദാവലി തയാറാക്കിയും ഇംഗ്ലീഷ് ഉൾപ്പെടെ ഇതര ഭാഷകളിൽ നിന്നുള്ള സാങ്കേതിക പദങ്ങളെ അപ്പടി സ്വീകരിച്ചും ഇക്കഴിഞ്ഞ ഭരണകാലം പൊതുവിദ്യാഭ്യാസ വകുപ്പ് കരുത്തു കാണിച്ചു. പ്ലസ്ടുവിന് പ്രാദേശിക ഭാഷയിൽ  പാഠപുസ്തകങ്ങളില്ലാത്തതു കൊണ്ടാണ് നീറ്റിന് മലയാളമനുവദിക്കാത്തത് എന്ന തടസത്തെ കഴിഞ്ഞ വർഷത്തോടെ തിരുത്തി. ഹയർ സെക്കന്ററിയിലെ അമ്പതോളം വിഷയങ്ങളിൽ മലയാള പാഠപുസ്തകങ്ങളും കൂടി ലഭ്യമാക്കി ചരിത്രം സൃഷ്ടിച്ചു.

നീറ്റിലൂടെ  ഇക്കുറി യാഥാർത്ഥ്യമാവുന്നത്  പരീക്ഷാ പരിഷ്കരണം എന്ന ഒരൊറ്റക്കാര്യമല്ല.  ഗ്രാമീണ സ്കൂളിൽ പഠിച്ചിരുന്ന, മാതൃഭാഷയിൽ വിദ്യാഭ്യാസം നേടിയിരുന്ന മനുഷ്യമക്കളുടെ അന്തസ്സിന്റെ വിജയം കൂടിയാണിത്.


1

ഡോ.എ.കെ. അബ്​ദുൽ ഹക്കീം  

സമഗ്ര ശിക്ഷ കേരളയുടെ കോഴിക്കോട് ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ.

  • Tags
  • #Education
  • #AK Abdul hakeem
  • #NEET
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Sandhya. G. S

21 Jul 2021, 07:45 PM

Ethra vayass vare neet attante cheyam

PR

21 Jul 2021, 09:10 AM

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുന്നതിന് :- വിദ്യാഭ്യാസ മേഖലയിൽ ഉടനടി വരുത്തേണ്ടൊരു മാറ്റം ശ്രദ്ധയിൽ പെടുത്തുന്നതിനു വേണ്ടിയാണ് ഈ കത്ത് ഞാൻ എഴുതുന്നത്. അതായത്, ഡിഗ്രി തലത്തിൽ വരെ ഹിസ്റ്ററി പോലുള്ള വിഷയങ്ങൾ മലയാളത്തിലും, ഇംഗ്ലീഷിലും പരീക്ഷ എഴുതുന്നതിനുള്ള അവസരമുണ്ട്, എന്നാൽ PG - തലത്തിൽ ഈയൊരവസരം നിഷേധിക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യമാണ്. കൂടാതെ ഡിഗ്രി തലങ്ങളിൽ പരീക്ഷ മാത്രമെ മലയാളത്തിൽ എഴുതുവാൻ സാധിക്കുകയുള്ളൂ, അവസാന വർഷ വിദ്യാർത്ഥികൾ സമർപ്പിയ്ക്കണ്ട പ്രോജക്റ്റുകൾ ഇംഗ്ലീഷിൽ തന്നെ വെയ്ക്കുവാനാണ് നിർബന്ധിക്കുന്നത്. PG -തലങ്ങളിൽ, മലയാളത്തിൽ പരീക്ഷ എഴുതുവാൻ സാധിക്കുകയില്ലാ എന്ന കാരണത്താൽ എത്ര കുട്ടികളാണ് തുടർ പഠനം നിർത്തുന്നതും/ താല്പര്യമില്ലാതെ മറ്റു പല കോഴ്സുകളിലേയ്ക്ക് പോകുന്നതും. മലയാള ഭാഷയെ ഭരണ ഭാഷയാക്കുന്നതിലും,അതിന്റെ പ്രാധാന്യതയെ വളരെ കൃത്യമായി പറയുകയും ചെയ്യുന്ന അങ്ങേയ്ക്ക് ഈ ആവശ്യം നിരാകരിയ്ക്കാൻ കഴിയുകയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നിലവിൽ ഹിസ്റ്ററി എന്ന വിഷയം PG- യും,PHD -യും പോലും പരിപൂർണ്ണമായും മലയാളത്തിൽ ചെയ്യാനുള്ള അവസരം മലപ്പുറം തിരൂരിലുള്ള തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ മലയാളം സർവ്വക്കലാശാലയിൽ ഒരുക്കിയിട്ടുണ്ട്, ഇതിന്‌ UGC-യുടെ അംഗീകാരവും കിട്ടിയിട്ടുണ്ട്. ഇതുപോലെ കേരളത്തിലെ മറ്റു യൂണിവേഴ്സിറ്റികളിലും, കോളേജുകളിലും ഹിസ്റ്ററി പോലുള്ള വിഷയങ്ങൾ മലയാളത്തിൽ പരീക്ഷ എഴുതുവാനും, പ്രോജക്റ്റ് സമർപ്പിയ്ക്കുന്നതിനുമുള്ള അവസരമൊരുക്കി കൂടെ സാർ(UGC-യുടെ അംഗീകാരം കിട്ടും, ഉദാഹരണം മലയാളം സർവ്വകലാശാല, പക്ഷേ സാറിന്റെ നേതൃത്വം ഇതിനാവശ്യമാണ്. സിവിൽ സർവ്വീസ് പരീക്ഷ, NEET പരീക്ഷ ഇവയിലെല്ലാം മലയാളം എത്തിപ്പെട്ടു, എന്നിട്ടും .......!?. തമിഴ് നാട്ടിൽ ഇംഗ്ലീഷിനൊപ്പം, അവരുടെ മാതൃഭാഷയായ തമിഴിന് എല്ലാ മേഖലയിലും തുല്യ പരിഗണനയാണ് സാർ. അങ്ങ് ഇതിനായി ഉടനടി നടപടി സ്വീകരിക്കണം. ഈ കാര്യം അറിയിക്കുന്നതിന് നിരവധി mail-കൾ ഞാൻ വിദ്യാഭ്യാസ വകുപ്പുകൾക്ക് അയച്ചിരുന്നു, പക്ഷേ അവർ ചെവിക്കൊണ്ടില്ല. നിലവിൽ ഞാൻ ഹിസ്റ്ററി വിഷയത്തിൽ ഡിഗ്രി കഴിഞ്ഞിരിക്കുന്നു വിദ്യാർത്ഥിയാണ്. ഇനി ഞാൻ PG ചെയ്യാനാണ് ഉദ്ദേശിക്കുന്നത്, പക്ഷേ PG മലയാളത്തിൽ ചെയ്യാനുള്ള അവസരം ഇവിടെയില്ലല്ലോ, സാർ ഇത് എന്റെ മാത്രം അഭ്യർത്ഥനയല്ല, ഒരു പാട് പേരുടെ ആവശ്യമാണ്. ഇതങ്ങ് നിസ്സാരമായി കാണരുത്, ഈ ആവശ്യം ഉടനടി അങ്ങ് സാധൂകരിച്ച് തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അപേക്ഷയുടെ ചുരുക്കം:- ഹിസ്റ്ററി പോലുള്ള വിഷയങ്ങളിൽ ഡിഗ്രി, പി.ജി, പി.എച്ച്.ഡി എന്നീ തലങ്ങളിൽ മലയാളത്തിലും കൂടി പരീക്ഷ എഴുതുന്നതിനും, പ്രോജക്റ്റ് സമർപ്പിക്കുന്നതിനുള്ള അവസരം ഒരുക്കി തരണം .

കെ.മുകുന്ദൻ

15 Jul 2021, 12:57 PM

ഇനി ശാസ്ത്ര വിഷയങ്ങളിൽ ബിരുദ - ബിരുദാനന്തര കോഴ്സുകൾ മലയാളത്തിൽ പഠിക്കാനും, പരീക്ഷ എഴുതാനുമുള്ള അവസരം കൊടുക്കണം.

School

Education

അശ്വതി റിബേക്ക അശോക്

സ്​കൂളുകളിലെ തദ്ദേശ സ്​ഥാപന ഇടപെടൽ: ചില പാഠങ്ങൾ കൂടി

Mar 26, 2023

5 Minutes Read

kerala-university

Higher Education

ജെ. വിഷ്ണുനാഥ്

കേരള യൂണിവേഴ്​സിറ്റിയിലെ ദുരിത ഗവേഷണം, വിദ്യാർഥി തുറന്നെഴുതുന്നു

Mar 20, 2023

5 Minutes Read

 Kerala-PSC.jpg

Education

പി. പ്രേമചന്ദ്രന്‍

മലയാളത്തിനായി രണ്ട്​ ഉത്തരവുകൾ, അതിനുപുറകിലെ വലിയ സമരങ്ങളുടെ അനുഭവം

Mar 03, 2023

10 Minutes Read

kaipa mangaam

Education

അഡ്വ. കെ.പി. രവിപ്രകാശ്​

സർക്കാറേ, നയത്തിന്​ വിരുദ്ധമായി ഒരു സ്​കൂൾ, മാനേജർ പൂട്ടുകയാണ്​...

Mar 03, 2023

5 Minutes Read

first

Education

ഡോ. പി.വി. പുരുഷോത്തമൻ

ആറാം വയസ്സില്‍ ഒന്നില്‍ തുടങ്ങേണ്ടതല്ല പഠനം

Feb 23, 2023

8 minutes read

Child Labour

Education

അജിത്ത് ഇ. എ.

പള്ളിക്കൂടത്തിന് പുറത്ത് നിര്‍ത്തിയ കുട്ടികള്‍

Feb 13, 2023

8 minutes read

school students

Education

പി.കെ. തിലക്

പഠനനിലവാരത്തിനായുള്ള നിലവിളികള്‍

Feb 07, 2023

10 minutes read

kerala budget

Kerala Budget 2023

ഡോ. രശ്മി പി. ഭാസ്കരന്‍

നികുതിഭാരം നിറഞ്ഞ ശരാശരി ബജറ്റ്​

Feb 04, 2023

3 Minutes Read

Next Article

സമാന്തര, പ്രാദേശിക രംഗവേദികളുടെ പരിചയപ്പെടുത്തലുമായി പി. എം. താജ് അനുസ്മരണം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster