വിചാരണക്കിടയില്‍ തളര്‍ന്നുവീണും
ഭക്ഷണം കഴിക്കാനാകാതെയും കേരളത്തിലുമുണ്ട്
ഒരു യു.എ.പി.എ തടവുകാരന്‍
വിചാരണക്കിടയില്‍ തളര്‍ന്നുവീണും ഭക്ഷണം കഴിക്കാനാകാതെയും കേരളത്തിലുമുണ്ട് ഒരു യു.എ.പി.എ തടവുകാരന്‍
യു.എ.പി.എ ചുമത്തപ്പെട്ട്, ജാമ്യം നിഷേധിക്കപ്പെട്ട് ആറുവര്‍ഷമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്ന 64 കാരനായ എന്‍.കെ. ഇബ്രാഹിം നരകയാതനയിലാണ്
12 Jul 2021, 10:45 AM
മോശം ആരോഗ്യത്തെ തുടര്‍ന്ന് ഇബ്രാഹിം വിചാരണയ്ക്കിടയില്‍ തളര്‍ന്നു വീണു. അദ്ദേഹത്തിന് രണ്ടു തവണ ഹൃദയാഘാതമുണ്ടായി. പല്ലുകളെല്ലാം എടുത്തുകളഞ്ഞു, ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്- യു.എ.പി.എ ചുമത്തപ്പെട്ട്, ജാമ്യം നിഷേധിക്കപ്പെട്ട് ആറുവര്‍ഷമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്ന 64 കാരനായ ഒരു തടവുകാരന്റെ അനുഭവമാണിത്. വയനാട് സ്വദേശിയായ എന്‍.കെ. ഇബ്രാഹിം നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ കെ. ജമീലയും നാട്ടുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും സംസാരിക്കുന്നു, ട്രൂ കോപ്പി വെബ്‌സിനിനോട്.
നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) യുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മേപ്പാടിയിലെ നെടുങ്കരണ സ്വദേശി എന്‍.കെ. ഇബ്രാഹിമിനെ, 2014 ഏപ്രിലില്‍ റജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം വെള്ളമുണ്ട പൊലീസ് അറസ്റ്റു ചെയ്തത്. ഇബ്രാഹിമിന്റെ ആദ്യ വിചാരണ നടന്നത് ഏഴു വര്‍ഷങ്ങള്‍ക്കപ്പുറം 2021 ജൂണ്‍ 22ന്.

ഇതിനിടെ രണ്ടു വട്ടം മാത്രമാണ് 64 കാരനായ ഇബ്രാഹിമിന് വീട്ടില്‍ വരാന്‍ സാധിച്ചതെന്ന് ഭാര്യ കെ. ജമീല പറയുന്നു: ‘‘എല്ലാ ഞായറാഴ്ചയും വിളിക്കും. അഞ്ചോ പത്തോ മിനുട്ട് സംസാരിക്കും. കൂടുതലും വീട്ടിലെ കാര്യങ്ങളാണ് സംസാരിക്കാറ്. അറസ്റ്റിലായശേഷം പേരക്കുട്ടികളെ കാണാന്‍ രണ്ടു വട്ടം വീട്ടിലേക്കു വന്നിരുന്നു. അവസാനമായി വന്നത് കഴിഞ്ഞ ജനുവരിയിലാണ്. അന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് തിരികെ കൊണ്ടു പോയി''
‘‘തോട്ടം മേഖലയിലെ പാടികളിലുള്ള പലര്‍ക്കും ലോണെടുക്കാനും മറ്റും സ്വന്തമായി പ്രോപ്പര്‍ട്ടികളില്ല. തന്റെ പക്കലുണ്ടായിരുന്ന കുറച്ചു ഭൂമി ഇബ്രാഹിം ഹാരിസണ്‍ മലയാളത്തിന്റെ പാടികളില്‍ താമസിക്കുന്ന പലര്‍ക്കായി ലോണിന് ഈടു നല്‍കാനായി എഴുതി കൊടുത്തിരുന്നു. ലോണുകളെല്ലാം തിരിച്ചടച്ചു. സ്ഥലം തിരികെ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അദ്ദേഹം ജയിലിലുമാണ്''; അദ്ദേഹത്തിന്റെ സുഹൃത്തും, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയുമായ സി.പി. റഷീദ് പറയുന്നു.
‘‘ഇബ്രാഹിമിനെ അറസ്റ്റു ചെയ്ത വിവരം അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അത്ഭുതമായിരുന്നു. എത്ര കാലമാണ് ഒരാളെ ഇതുപോലെ ജയിലില്‍ പിടിച്ചിടുക. അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നതിന് നാട്ടുകാരുടെ ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് ഭീമ ഹരജി നല്‍കുന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുകയാണ്.''- നാട്ടുകാരനും സുഹൃത്തുമായ രവി പറയുന്നു.
2014 ല്‍ മാവോയിസ്റ്റ് സംഘം പൊലീസുകാരനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിലെ കുറ്റാരോപിതനാണ് ഇബ്രാഹിം.
ഇബ്രാഹിമിന് ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജയില്‍ ഡി.ജിക്കും ഇബ്രാഹിമിന്റെ ഭാര്യ ജമീല കത്ത് നല്‍കിയിരുന്നു. മെയ് ഒന്നിന് ജയില്‍ ഡി.ജിക്ക് നല്‍കിയ കത്തില്‍ ചികിത്സാര്‍ത്ഥം ഇബ്രാഹിം ദിവസം തോറും 22 ഗുളികകള്‍ വീതം കഴിക്കുന്നുണ്ടെന്നും, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ എല്ലാ പല്ലുകളും എടുത്തു കളഞ്ഞെന്നും. പകരം വെപ്പു പല്ലുകള്‍ വെയ്ക്കാന്‍ താമസം നേരിടുന്നതിനാല്‍ ശരിയായി ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അറിയിച്ചിരുന്നു. എന്നാല്‍ തനിക്ക് വിഷയവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളൊന്നും ഇതുവരെ ലഭിച്ചില്ലെന്ന് ജമീല പറയുന്നു.
പല്ലുകളെല്ലാം എടുത്തുകളഞ്ഞു,
ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് ഇബ്രാഹിം
മുഹമ്മദ് ഫാസില്‍ എഴുതുന്നു
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 33ൽ വായിക്കാം, കേൾക്കാം
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
ലക്ഷ്മി പദ്മ
Dec 30, 2022
8 Minutes Read
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
സി.പി. ജോൺ
Dec 14, 2022
3 Minute Read
പ്രമോദ് പുഴങ്കര
Dec 09, 2022
10 Minutes Read