ഒരു പാര്‍ട്ടി മെമ്പര്‍ ചെയ്യാന്‍ പാടില്ലാത്ത
കാര്യം ചെയ്തുവെന്നെങ്കിലും
താഹയും അലനും സമ്മതിക്കണം
ഒരു പാര്‍ട്ടി മെമ്പര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും താഹയും അലനും സമ്മതിക്കണം
12 Sep 2020, 04:15 PM
താഹയും അലനും സി.പി.എം മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിനുവേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു എന്ന് ഞാന്‍ മുന്‍പ് പറഞ്ഞിരുന്നു. മാവോയിസ്റ്റുകളുടെ രേഖയില്‍ പറഞ്ഞ ഫ്രാക്ഷന്‍ പ്രവര്‍ത്തനമാണിത്. അത് പറഞ്ഞത് പൊലീസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല. കേസ് ഉണ്ടായ സമയം മുതല്‍ വ്യക്തവും കൃത്യവുമായ നിലപാടാണ് ഞാനും എന്റെ പാര്‍ട്ടിയും സ്വീകരിച്ചിട്ടുള്ളത്. ആ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. കേസില്‍ ജാമ്യം ലഭിച്ചു എന്നുള്ളത് കൊണ്ട് ഉയര്‍ന്നുവന്ന പ്രസക്തമായ വിഷയങ്ങള്‍ ഇല്ലാതാവുന്നില്ല.
‘ട്രൂ കോപ്പി തിങ്കി'ല്‍ പ്രസിദ്ധീകരിച്ച ‘പി.ജയരാജന്‍ ഇപ്പോള്‍ എന്തു പറയുന്നു?' എന്ന താഹ മാടായിയുടെ കുറിപ്പിലെ ചോദ്യങ്ങള്‍ക്കുമാത്രമല്ല, യു.എ.പി.എ കേസില്‍ താഹയും അലനും ജാമ്യം നേടി പുറത്തിറങ്ങിയ ഈ അവസരത്തില്‍ ഒരുപാട് പേര്‍ എന്നോട് ഈ വിഷയത്തില്‍ മുമ്പ് എടുത്ത നിലപാടുകള്‍ തിരുത്തുമോ എന്ന ചോദ്യവുമായി മുന്നോട്ട് വരുന്നുണ്ട്. അതുകൊണ്ട്, ഈ വിഷയത്തിലെ നിലപാട് വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു.
കേസ് ഉണ്ടായ സമയം മുതല്‍ വ്യക്തവും കൃത്യവുമായ നിലപാടാണ് ഞാനും എന്റെ പാര്‍ട്ടിയും സ്വീകരിച്ചിട്ടുള്ളത്. ആ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. കേസില്‍ ജാമ്യം ലഭിച്ചു എന്നതുകൊണ്ട്, ഉയര്‍ന്നുവന്ന പ്രസക്തമായ വിഷയങ്ങള്‍ ഇല്ലാതാവുന്നില്ല.
വിദ്യാര്‍ത്ഥികളായ താഹയും അലനും മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നതും അവരുടെ പേരില്‍ യു.എ.പി.എ അനുസരിച്ച് കേസെടുത്തു എന്നതും വസ്തുതയാണ്. ചിലര്‍ ചോദിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ പൊലീസ് ഇങ്ങനെ പെരുമാറാമോ എന്നതാണ്. പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ പ്രാഥമികമായി ഗവണ്‍മെന്റിന് ഇടപെടാന്‍ കഴിയില്ല. ഒരു കുറ്റം ചെയ്താല്‍ ഏത് നിയമം അനുസരിച്ച് കേസ് ചാര്‍ജ്ജ് ചെയ്യണം എന്നത് തീരുമാനിക്കുന്നത് പൊലീസാണ്. എന്നാല്‍ ഗവണ്മെന്റ് നയം അതില്‍നിന്ന് വ്യത്യസ്തമാകുമ്പോള്‍ അതില്‍ സ്വാഭാവികമായും സര്‍ക്കാര്‍ ഇടപെടും. യു.എ.പി.എ നിയമത്തിന്റെ കാര്യത്തില്‍ കേസെടുക്കുമ്പോള്‍ ഗവണ്മെന്റ് അനുമതി ആവശ്യമാണെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥ അനുസരിച്ച് നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അന്നുതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെ മറികടന്നുകൊണ്ടാണ് ഈ കേസില്‍ എന്‍.ഐ.എ കടന്നുവന്നത്. ക്രിമിനല്‍ നിയമനടപടി അനുസരിച്ച് കേസുകള്‍ ചാര്‍ജ്ജ് ചെയ്യാവുന്ന മേഖലകളില്‍ യു.എ.പി.എ വലിച്ചുകൊണ്ടുവരേണ്ട കാര്യമില്ല. ഇങ്ങനെ മാവോയിസറ്റ് നേതാവ് രൂപേഷിനെതിരെ ചാര്‍ജ്ജ് ചെയ്ത കേസില്‍ പോലും യു.എ.പി.എ നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതി കണ്ടത്.
പോരാട്ടം നടത്തിയത് സി.പി.എം മാത്രം
സി.പി.എം എല്ലാകാലത്തും ഇത്തരം കരിനിയമങ്ങള്‍ക്കെതിരാണ്. യു.എ.പി.എ യുടെ മുന്‍ഗാമിയായിരുന്നു പോട്ടയും ടാഡയും. കേരളത്തിലെ യു.ഡി.എഫ് ഗവണ്മെന്റും കേന്ദ്രസര്‍ക്കാരും ടാഡ നിയമം ദുരുപയോഗം നടത്തി സി.പി.എം പ്രവര്‍ത്തകരെ വേട്ടയാടിയിട്ടുണ്ട്. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും ഒരുപക്ഷത്തും ഇടതുപക്ഷം മറുപക്ഷത്തുമാണ്.
യു.എ.പി.എയും അതിനു മുന്നോടിയായ കരിനിയമങ്ങളായ ‘പോട്ടയും ടാഡയും' കേരളത്തില്‍ ആദ്യമായി നിരപരാധികള്‍ക്കെതിരെ ചാര്‍ത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്മെന്റുകളാണ്. നിലവിലുള്ള ക്രിമിനല്‍ നടപടി ചട്ടം അനുസരിച്ച് ചാര്‍ജ്ജ് ചെയ്യേണ്ട കുറ്റങ്ങളില്‍ പോലും ഇത്തരം കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്ത് തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ വേട്ടയാടിയതും കോണ്‍ഗ്രസിന്റെ ചരിത്രമാണ്. കോണ്‍ഗ്രസ് ഭരണം ടാഡയും ബി.ജെ.പി ഭരണം യു.എ.പി.എ പട്ടവും എനിക്ക് ചാര്‍ത്തി തന്നു. അതിനാല്‍ തന്നെ എന്നെ പോലെയുള്ളവര്‍ ഒരിക്കലും ഈ കരിനിയമങ്ങളുടെ പ്രയോഗങ്ങളെ പിന്തുണയ്ക്കില്ല. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട നൂറുകണക്കിന് യുവാക്കളെ യു.എ.പി.എ ചുമത്തി കേന്ദ്രസര്‍ക്കാര്‍ ജയിലിലടച്ചപ്പോള്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയും നിയമപോരാട്ടം നടത്തിയും വിഷയത്തില്‍ ഇടപെട്ട് അവരെ മോചിതരാക്കാന്‍ പരിശ്രമിച്ചത് സി.പി.എം മാത്രമായിരുന്നു.
കേരളത്തില്‍ ഞാനുള്‍പ്പെടെയുള്ള പത്ത് പേര്‍ക്ക് യു.എ.പി.എ കേസില്‍ ജാമ്യം കിട്ടി. എന്നാല്‍ മറ്റ് 15 പേര്‍ ഇപ്പോഴും ജാമ്യം കിട്ടാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്, ആറു വര്‍ഷമായി തടവറയില്‍ കഴിയുകയാണ്.
സി.പി.എമ്മിനെതിരെ അന്ന് ഭീകരനിയമം പ്രയോഗിച്ചപ്പോള്‍ അതിനെ എതിര്‍ക്കാന്‍ തയ്യാറാവാത്ത ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയക്കാരും വലതുമാധ്യമങ്ങളും ഇന്ന് യു.എ.പി.എ വിരുദ്ധ സമരത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു..!
ആശയ സമരത്തില്‍ പങ്കെടുക്കാന്‍ തയ്യാറുണ്ടോ?
യഥാര്‍ത്ഥത്തില്‍ യു.ഡി.എഫ് ഗവണ്‍മെന്റ് ചാര്‍ജ്ജ് ചെയ്ത കേസുകളിലും യു.എ.പി.എ എടുത്തുമാറ്റുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. ഇവിടെ എല്‍.ഡി.എഫിന്റെ നയം വ്യക്തമാണ്. യു.എ.പി.എ നിയമം അനുസരിച്ച് ഗവണ്‍മെന്റ് അനുമതി നല്‍കിയാലേ യു.എ.പി.എ അനുസരിച്ചുള്ള കുറ്റം നിലനില്‍ക്കൂ.
ഇവിടെ മാവോയിസ്റ്റുകള്‍ക്കെതിരായ ആശയസമരം വളരെ പ്രധാനമാണ്. യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന പ്രസ്ഥാനമാണത്. ആ ആശയ സമരത്തില്‍ പങ്കെടുക്കാന്‍ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്നവര്‍ തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ആ ചോദ്യത്തിന് ഒന്നുകില്‍ ശരി അല്ലെങ്കില്‍ തെറ്റ് എന്നാണ് പറയേണ്ടത്.
താഹയും അലനും സി.പി.എം മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിനുവേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു എന്ന് ഞാന്‍ മുന്‍പ് പറഞ്ഞിരുന്നു. മാവോയിസ്റ്റുകളുടെ രേഖയില്‍ പറഞ്ഞ ഫ്രാക്ഷന്‍ പ്രവര്‍ത്തനമാണിത്. അത് പറഞ്ഞത് പൊലീസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല. പാലയാട് യൂനിവേഴ്‌സിറ്റി സെന്ററിലുള്ള ജമാഅത്തെ ഇസ്‌ലാമി സംഘടനയായ ഫ്രറ്റേണിറ്റിയുമായി യോജിച്ച് സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം എന്ന വേദി രൂപീകരിക്കാന്‍ ശ്രമിച്ചതും അതിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചതും എസ്.എഫ്.ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു. ഒരു പാര്‍ട്ടി മെമ്പര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണം. തങ്ങളെ എതിര്‍ക്കുന്നവരെയാകെ ഉന്മൂലനം ചെയ്യുക എന്ന സിദ്ധാന്തമാണ് മാവോയിസ്റ്റുകള്‍ നടപ്പിലാക്കുന്നത്. ഇതിനോട് ഒരു കമ്യൂണിസ്റ്റുകാരനും യോജിക്കാനാവില്ല.
ആ സംഘടനകളുടെ പിന്നില്‍ മതതീവ്രവാദ ശക്തികള്‍
യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഇന്ത്യന്‍ മാവോയിസ്റ്റുകളെ പിന്തുണക്കാന്‍ മനുഷ്യാവകാശ ലേബലൊട്ടിച്ച് ചിലര്‍ മുന്നോട്ട് വരുന്നുണ്ട്. ആ സംഘടനകളുടെ പിന്നിലുള്ളത് മതതീവ്രവാദ ശക്തികളാണ്. ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഇത് ശരിവെക്കുന്നതാണ്. താഹയും അലനും വസ്തുതകള്‍ തിരിച്ചറിഞ്ഞ് നേരായ പാതയിലേക്ക് നടന്നുനീങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു. അതാണ് ഇപ്പോള്‍ കോടതിയും പറഞ്ഞത്.
ഡി.വെ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകള്‍ ഈ വിഷയത്തില്‍ പള്ളിയിലെ അള്‍ത്താര ഗായകരെ പോലെ ‘ഭരണകൂടത്തിന് സ്‌തോത്രം പാടുക'യാണ് എന്ന് താഹ മാടായി വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യനവസ്ഥയില്‍ ബദല്‍ നയങ്ങള്‍ക്കുവേണ്ടി പോരാടുന്ന, പാവപ്പെട്ടവര്‍ക്ക് അന്നവും എത്രയോ പേര്‍ക്ക് രക്തവും നല്‍കുന്ന, വേദനിക്കുകയും ആശ്രയമില്ലാതെ നിലവിളിക്കുകയും ചെയ്യുന്ന മനുഷ്യരുടെ അരികിലേക്ക് ഏത് സന്ദര്‍ഭത്തിലും ഓടിയെത്തുന്ന പ്രസ്ഥാനങ്ങളാണ് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും. യൗവനത്തിന്റെ യഥാര്‍ഥ രാഷ്ട്രീയബദല്‍ ആ പ്രസ്ഥാനങ്ങള്‍ മാത്രമാണ്. വഴിതെറ്റുന്ന കുഞ്ഞാടുകളെല്ലാം ആ പ്രസ്ഥാനത്തിന്റെ സ്‌നേഹവലയത്തിലേക്കാണ് തിരിച്ചുവരേണ്ടത്. ഭരണകൂടത്തില്‍നിന്ന് അവര്‍ കൊണ്ട അടിയും പീഡനവും ജയില്‍വാസവും മറ്റൊരു യുവജന പ്രസ്ഥാനത്തില്‍ പെട്ടവരും അനുഭവിച്ചിട്ടില്ല.
പിണറായി വിജയന്‍ ‘ഭരണകൂട ബലപ്രയോഗം' നടത്തുന്നു എന്ന രാഷ്ട്രീയ വിമര്‍ശനവും ശരിയായി തോന്നുന്നില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ സാമൂഹ്യ, സാമ്പത്തിക, ജനമര്‍ദ്ദക ഉപകരണമായിട്ടാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. അഖിലേന്ത്യ ചട്ടക്കൂടില്‍ പ്രവത്തിക്കുന്ന ഭരണകൂട നിയമ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഭരണകൂട സമീപനം പുലര്‍ത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് ഏറെ പരിമിതിയുണ്ട്. എന്നാല്‍ ഇടതുപക്ഷം, ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കരിനിയമങ്ങള്‍ക്കെതിരെയും ഉള്ള രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ബദല്‍ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഏതായാലും, ജയില്‍ മോചിതരായ താഹയക്കും അലനും അവരുടെ കുടുംബത്തിനും ആശ്വാസത്തിന്റെ ഈ നിമിഷങ്ങളില്‍ ആശംസ നേരുന്നു. രാഷ്ട്രീയ സമരങ്ങള്‍ നടത്തി എത്രയോ തവണ ജയിലില്‍ കിടന്ന ഞങ്ങള്‍ക്കറിയാം, ജയിലില്‍നിന്ന് പുറത്തു വരുമ്പോഴുള്ള സന്തോഷം.
സഖാവ് പി.ജയരാജന്‍, ഇപ്പോള്‍ എന്തു പറയുന്നു? - താഹ മാടായി
കോടതി കണ്ടെത്തുന്നു ആ തെളിവുകളൊന്നും തെളിവുകളായിരുന്നില്ല
താഹയ്ക്കും അലനും ജാമ്യം; ഇനി മുഖ്യമന്ത്രി തിരുത്തുമോ?
ടി.എസ്.രവീന്ദ്രൻ
13 Sep 2020, 03:38 PM
ഒരു പാർട്ടിയും സർക്കാരും ചെയ്യാൻ പാടില്ലാത്ത അധമപ്രവർത്തിയാണ് ചെയ്തെന്ന കാര്യം ഇനിയെങ്കിലും സമ്മതിക്കണം. ഇടതുപക്ഷം എന്ന വാക്ക് ഇനിയെങ്കിലും ഉച്ചരിക്കാതിരിക്കാൻ ഇവർക്ക് അവകാശമില്ല.
Kannan
13 Sep 2020, 12:03 PM
കാരണം ചെഗുവേരയ്ക്ക് സ്വന്തം സഖാവിനെ കൊന്ന ക്യാംപസ് ഫ്രണ്ടുമായി അണ്ടർ കറൻ്റ് പരിപാടിയില്ലായിരുന്നു
ബൾക്കീസ് ബാനു
13 Sep 2020, 06:55 AM
ചെ ഗുേര - മാവോവാദിയും ഗറില്ല യുദ്ധമുറയും ഉപയോഗിച്ചിട്ടും എന്തുകൊണ്ട് ചെ യെ ഇവർ കേരളത്തിൽ പ്രോത്സാഹിപ്പിക്കുന്നു.. എന്ന് മനസ്സിലാകുന്നില്ല. അറിയാൻ വേണ്ടി
കെ.കെ. സുരേന്ദ്രൻ / കെ. കണ്ണൻ
Jan 18, 2021
20 Minutes Read
കെ.കെ. സുരേന്ദ്രൻ
Jan 14, 2021
5 Minutes Read
ഉമ്മർ ടി.കെ.
Jan 11, 2021
15 Minutes Read
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
സി.പി. ജോൺ
Dec 30, 2020
14 Minutes Read
പ്രസന്‍ജീത് ബോസ്/ എന്‍. കെ. ഭൂപേഷ്
Dec 29, 2020
10 Minutes Read
പ്രശാന്ത്
13 Sep 2020, 06:52 PM
അതായത് പാർട്ടിക്കെതിരെ പ്രവർത്തിച്ചാൽ UAPA പ്രകാരം അകത്തിടും കണ്ണൂരാണെങ്കിൽ കാണാമായിരുന്നു ഇവിടെ ഞങ്ങൾ അകത്തല്ലെ ഇട്ടുള്ളൂ.... അവർ തെറ്റ് തിരുത്തി മുന്നോട്ടു വരട്ടെ തത്വത്തിൽ ഞങ്ങൾ UAPA ക്കെതിരെയാണ് .... ഇതാണ് താത്വിക വിശകലനം