ഇതൊരു അര അവാര്‍ഡുപോലെ;
എങ്കിലും സന്തോഷം
-പി. രാമന്‍
ഇതൊരു അര അവാര്‍ഡുപോലെ; എങ്കിലും സന്തോഷം- പി. രാമന്‍
അര അവാര്‍ഡായാലും നമ്മളങ്ങോട്ടു തേടിപ്പോയി കിട്ടിയതല്ലാത്തതു കൊണ്ട് സന്തോഷകരം തന്നെ. പുരസ്‌കാരത്തിനും തിരസ്‌കാരത്തിനുമിടയില്‍ ഒരു അരസ്‌കാരം കൂടിയുണ്ടെന്ന് കഴിഞ്ഞ മുപ്പതു കൊല്ലത്തെ എഴുത്തു ജീവിതം എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അംഗീകരിക്കുമ്പോഴും ഒരനംഗീകാരം, സ്വീകരിക്കപ്പെടുമ്പോഴും ഒരസ്വീകാര്യത - അതെപ്പോഴും എവിടെയും ഞാന്‍ അനുഭവിച്ചിട്ടുണ്ട്, അതുണ്ടാക്കുന്ന വിമ്മിട്ടത്തോടെ ഞാന്‍ സന്തോഷിക്കുന്നു, ഈ അവാര്‍ഡ് എനിക്കു കൂടി ലഭിച്ചതില്‍.
17 Feb 2021, 08:58 AM
2019 ലെ കേരള സാഹിത്യ അക്കാദമിയുടെ കവിതാ പുരസ്‌കാരത്തിന് എന്റെ രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട് എന്ന സമാഹാരം കൂടി അര്‍ഹമായതില്‍ സന്തോഷിക്കുന്നു. അംഗീകാരങ്ങള്‍ അങ്ങോട്ടു പോയി തേടേണ്ടതല്ല എന്നു വിശ്വസിക്കുന്ന ഞാന്‍ ഒരവാര്‍ഡിനും പുസ്തകമയക്കാറില്ല. എന്നിട്ടും കിട്ടിയ ചില പുരസ്‌കാരങ്ങള്‍ വേണ്ടെന്നു വെച്ചിട്ടുമില്ല. ഒരു പുരസ്‌കാരവും പിന്നീട് ഓര്‍ത്തുവെക്കാന്‍ ആഗ്രഹിക്കാറുമില്ല. ഇപ്പോള്‍ ലഭിച്ച ഈ അവാര്‍ഡിനും ഇതെല്ലാം ബാധകമാണ്. ആകയാല്‍, അങ്ങോട്ടപേക്ഷിക്കാതെ ഇങ്ങോട്ടെത്തിയ ഈ അവാര്‍ഡ് ഞാന്‍ സ്വീകരിക്കുന്നു.
കവിത വര്‍ത്തമാനത്തിന്റേത് എന്നതിനേക്കാള്‍ ഭാവികാലത്തിന്റെ മാധ്യമ രൂപമാണ് എന്നു ഞാന്‍ കരുതുന്നു. കവിതയുടെ പൊന്നായാലും കാക്കപ്പൊന്നായാലും കവിയുടെ മരണശേഷമേ അത് വ്യക്തമാകൂ. അതുകൊണ്ടു തന്നെ വര്‍ത്തമാന കാലത്തിന്റെ അംഗീകാരങ്ങള്‍ താല്‍ക്കാലിക സന്തോഷം മാത്രം തന്ന് പിന്‍മാറുന്നു.
ഏതൊരവാര്‍ഡിനും അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില പരിമിതികളുണ്ടാവും. അത് സ്വാഭാവികമാണു താനും. വളരെ ശ്രദ്ധേയമായ പല പുസ്തകങ്ങള്‍ക്കും സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടാതെ പോയിട്ടുണ്ടെന്ന് നാം ഓര്‍ക്കുക. ഖസാക്കിന്റെ ഇതിഹാസം തന്നെ ഉദാഹരണം. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന കവികളില്‍ തന്നെ കെ.എ. ജയശീലന്‍, ടി.പി. രാജീവന്‍, എന്‍.ജി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സാഹിത്യ അക്കാദമി അവാര്‍ഡ് വളരെ മുമ്പേ കിട്ടേണ്ടിയിരുന്ന, എന്നാല്‍ ഇതുവരെയും കിട്ടാതെ പോയ മികച്ച കവികളാണ്.
Also Read: ഒരംഗീകാരം, ഒരു പ്രഹരം | സച്ചിദാനന്ദന്‍
അതിന്റെ ന്യൂനത അവാര്‍ഡിനാണ് കവികള്‍ക്കോ കവിതകള്‍ക്കോ അല്ല.
അതുകൊണ്ട് ഇതൊന്നും അത്രമാത്രം പ്രധാനപ്പെട്ട കാര്യങ്ങളാണ് എന്ന് ഞാന്‍ വിചാരിക്കുന്നില്ല. അവാര്‍ഡുകള്‍ നല്‍കുക എന്നത് സാഹിത്യ അക്കാദമിയുടെ ബഹുമുഖ പ്രവര്‍ത്തനങ്ങളില്‍ വെച്ച് ഏറ്റവും അപ്രധാനവുമാണെന്നാണ് എന്റെ വിശ്വാസം. വിപണിമൂല്യം കുറവാണെന്നതുകൊണ്ടു മാത്രം ഇന്നത്തെ തലമുറക്ക് വായിക്കാന്‍ കിട്ടാതെ പോകുന്ന അമൂല്യ ഗ്രന്ഥങ്ങള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുന്നതുള്‍പ്പെടെയുളള ഒട്ടേറെ കര്‍മപരിപാടികളില്‍ താരതമ്യേന നിസ്സാരമാണ് അവാര്‍ഡ് നല്‍കല്‍. എന്നാല്‍ വളരെയേറെ വര്‍ഷമായി അക്കാര്യത്തിനാണ് വലിയ ഊന്നല്‍ ലഭിച്ചു വരുന്നതും.
അവാര്‍ഡ് കുറ്റമറ്റ രീതിയില്‍ നല്‍കാന്‍ ഏറെ അദ്ധ്വാനവും സമയവും സംവിധാനവും അക്കാദമിക്കു ചെലവഴിക്കേണ്ടിവരുന്നു. അവാര്‍ഡ് ബാധ്യതയില്‍ നിന്ന് അക്കാദമിയെ മോചിപ്പിച്ച് അതു നല്‍കിവരാന്‍ മറ്റെന്തെങ്കിലും സ്ഥിരസംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. അപ്പോള്‍ പുസ്തക പ്രസാധനം, വിതരണം, ഗവേഷണം, സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അക്കാദമിക്കു കഴിയും.

ഇപ്പോള്‍ പ്രഖ്യാപിച്ച അവാര്‍ഡിന്റെ ഒരു പ്രത്യേകത, മൂന്നു വിഭാഗങ്ങളില്‍ ഈ രണ്ടു പേര്‍ക്ക് അവാര്‍ഡു നല്‍കാന്‍ തീരുമാനിച്ചു എന്നതാണ്. മുമ്പ് അധികം കണ്ടിട്ടില്ലാത്ത ഒരു പ്രവണതയാണിത്. കവിതയില്‍ എനിക്കും എം.ആര്‍. രേണുകുമാറിനുമാണ് അവാര്‍ഡ്. നാടകത്തിലും വൈജ്ഞാനിക സാഹിത്യത്തിലുമതെ, ഈരണ്ടു പേര്‍ക്ക് ലഭിച്ചു. ഒരു പ്രവണത എന്ന നിലയില്‍ ഇത് അഭിലഷണീയമല്ല. കാരണം ഈ പ്രവണത തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിഭാഗങ്ങളില്‍ രണ്ടോ മൂന്നോ പേര്‍ക്ക് അവാര്‍ഡ് നല്‍കേണ്ട അവസ്ഥ വന്നേക്കും. അത് അക്കാദമി അവാര്‍ഡിന്റെ മൂല്യത്തിന്റെ മാറ്റ് കുറക്കും.
Also Read: മലയാളി സമൂഹം പൂർണമായും ഹിന്ദുത്വ ശക്തികൾക്ക് കീഴ്‌പ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണ് ഈ പുരസ്കാരം | എസ്. ഹരീഷ്
കാരണം അതതു വര്‍ഷം ഓരോ വിഭാഗത്തിലും പുറത്തിറങ്ങുന്ന ഏറ്റവും മികച്ച ഏതാനും കൃതികള്‍ക്ക് നല്‍കുന്നതല്ല, കൃതിക്ക് നല്‍കുന്നതാണ് നിലവില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ബാഹ്യ ഇടപെടലോ പരസ്പര ചര്‍ച്ചയോ ഇല്ലാതെ തീര്‍ത്തും സ്വതന്ത്രമായാണ് ഓരോ വിധികര്‍ത്താവും മൂല്യനിര്‍ണയം നടത്തുന്നതെന്നത് വളരെ നല്ല കാര്യം. എന്നാല്‍ ‘ടൈ' വരുന്ന സന്ദര്‍ഭങ്ങളില്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് അക്കാദമി അവാര്‍ഡ് സംബന്ധിച്ച നയരേഖകളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്.
മുന്‍കാലങ്ങളില്‍ ഇങ്ങനെ ടൈ വന്ന സന്ദര്‍ഭങ്ങളില്‍ അക്കാദമി തന്നെ മുന്‍ കൈയ്യെടുത്ത് വിധികര്‍ത്താക്കളെക്കൊണ്ട് ഒരു പൊതുധാരണയുണ്ടാക്കി അവാര്‍ഡ് നിശ്ചയിച്ചതാവാനാണിട. അതാകട്ടെ, മാതൃകാപരമോ കുറ്റമറ്റതോ ആയ രീതിയല്ല. അത് ഇന്നു പിന്തുടരാനും കഴിയില്ല. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം, ടൈ വരുമ്പോള്‍ എന്തു ചെയ്യണം എന്നതിനെ സംബന്ധിച്ച് വ്യക്തമായ ഒരു നയം പൊതുസമ്മതത്തോടെ അക്കാദമി രൂപപ്പെടുത്തുക എന്നതു തന്നെയാണ്.
Also Read: മാതൃഭൂമിയോട് സ്‌നേഹപൂര്‍വം | എന്‍.ഇ.സുധീര്‍
ഉദാഹരണത്തിന് ഒരു നിര്‍ദ്ദേശം ഇങ്ങനെ: ടൈ വന്ന പുസ്തകങ്ങള്‍ മാത്രം നാലാമതൊരു വിധികര്‍ത്താവിനെക്കൊണ്ട് പരിശോധിപ്പിച്ച് അന്തിമ തീരുമാനം എടുക്കാവുന്നതാണ്. ഇത്തരത്തില്‍ എന്തെങ്കിലും വ്യക്തതയുള്ള പൊതുസമ്മതിയുള്ള നയം രൂപീകരിച്ചില്ലെങ്കില്‍ വരും വര്‍ഷങ്ങളിലും ഈ പ്രവണത തുടര്‍ന്നേക്കും എന്ന് ഞാന്‍ കരുതുന്നു.
ഇത്രയും എഴുതിയതിലൂടെ, അക്കാദമിയുടെയോ വിധികര്‍ത്താക്കളുടെയോ ഭാഗത്തു നിന്നുള്ള എന്തെങ്കിലും അനാസ്ഥകൊണ്ടല്ല അവാര്‍ഡ് പങ്കിടുന്ന സ്ഥിതി ഉണ്ടായത് എന്നാണ് ഞാന്‍ വിവരിക്കാന്‍ ശ്രമിച്ചത്. വിധി നിര്‍ണയത്തില്‍ സമനില വരുമ്പോള്‍ എന്തു ചെയ്യണം എന്ന വ്യക്തമായ, പൊതുസമ്മതിയുള്ള നയം ഇനിയെങ്കിലും അക്കാദമി രൂപപ്പെടുത്തേണ്ടതുണ്ടെന്നും ഇതു കാണിക്കുന്നു.
ഈ പങ്കുവെയ്ക്കല്‍ എഴുത്തുകാര്‍ക്കുണ്ടാക്കുന്ന വികാരങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. എന്റെ കാര്യം പറയാം. അര അവാര്‍ഡ് കിട്ടിയ പോലെയാണ് എനിക്ക് വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം തോന്നിയത്. അര അവാര്‍ഡായാലും നമ്മളങ്ങോട്ടു തേടിപ്പോയി കിട്ടിയതല്ലാത്തതു കൊണ്ട് സന്തോഷകരം തന്നെ. പുരസ്‌കാരത്തിനും തിരസ്‌കാരത്തിനുമിടയില്‍ ഒരു അരസ്‌കാരം കൂടിയുണ്ടെന്ന് കഴിഞ്ഞ മുപ്പതു കൊല്ലത്തെ എഴുത്തു ജീവിതം എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അംഗീകരിക്കുമ്പോഴും ഒരനംഗീകാരം, സ്വീകരിക്കപ്പെടുമ്പോഴും ഒരസ്വീകാര്യത - അതെപ്പോഴും എവിടെയും ഞാന്‍ അനുഭവിച്ചിട്ടുണ്ട്, ഒരു വിധിയായി. അത് ഞാനാണ് എന്നു ഞാന്‍ തിരിച്ചറിയുന്നു. അതുണ്ടാക്കുന്ന വിമ്മിട്ടത്തോടെ ഞാന്‍ സന്തോഷിക്കുന്നു, ഈ അവാര്‍ഡ് എനിക്കു കൂടി ലഭിച്ചതില്‍.
രേണുകുമാറിന്റെ കൊതിയന്‍ എന്ന പുസ്തകം എന്റെ രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട് എന്ന പുസ്തകത്തേക്കാള്‍ അവാര്‍ഡിനു യോഗ്യമാണ് എന്നാണു ഞാന്‍ കരുതുന്നത്. കാരണം അതു ഞാന്‍ വായിച്ച് വളരെ ഇഷ്ടപ്പെട്ട പുസ്തകമാണ്. എന്റേതാകട്ടെ, എനിക്കൊരുപാട് അനിഷ്ടങ്ങള്‍ കൂടിയുള്ള പുസ്തകവും.
അജ്മൽ മാമ്പേക്കാട്
17 Feb 2021, 04:00 PM
ബ്രാഹ്മണ ക്രൂക്കഡ്നെസ്സ് കവിത ഒരിക്കലും തൂത്ത് കളയില്ല. എന്തിനു കവിതയ്ക്കതിനെ നേർപ്പിക്കാൻ പോലും കഴിയില്ല. പ്രേമത്തിന്റെ സുഗന്ധം പോലെ ഒളിച്ച് വെച്ചാലും ഒളിച്ചിരിക്കയുമില്ലത്. ബ്രാഹമണ്യത്തെ പൊട്ടിക്കാൻ പപ്പടസദ്യയ്ക്കും പോയിരുന്ന ശീലവുമുണ്ടാവില്ല. രാമന്റെ ഈ ലേഖനം വായിക്കുമ്പോൾ മറഞ്ഞിരിക്കുന്ന രാമരാജ്യം ഞാൻ കാണാതെ പോവില്ല എന്ന് ഓരോ വായനക്കാരനും തോന്നും. എനിക്കും തോന്നി. “സ്വീകരിക്കപ്പെടുമ്പോഴും ഒരസ്വീകാര്യത - അതെപ്പോഴും എവിടെയും ഞാന്‍ അനുഭവിച്ചിട്ടുണ്ട്, അതുണ്ടാക്കുന്ന വിമ്മിട്ടത്തോടെ ഞാന്‍ സന്തോഷിക്കുന്നു, ഈ അവാര്‍ഡ് എനിക്കു കൂടി ലഭിച്ചതില്‍. “ എന്നു പറയുന്ന ആ വിമ്മിട്ടം ലേഖനത്തിലുടനീളം ദൃശ്യമാണു. എന്റെ വരേണ്യത മണ്ണിന്റെ മണത്തിന്റെ കവിതകളുമായി ഞാൻ പങ്കിടാനൊരുക്കമല്ല എന്നോ മണ്മണ കവിതയുമായി പങ്കിട്ടു പോയത് എന്റെ കുറയായോ മാത്രമേ ഇദ്ദേഹത്തിനു വായിക്കാനാകുന്നുള്ളു. എങ്കിലും അവസാനം കൊതിയൻ തനിക്ക് ഏറ്റം പ്രിയങ്കരമെന്ന് സാക്ഷ്യപ്പെടുത്താനും പി രാമൻ മറക്കുന്നില്ല. അതാണീ ലേഖനത്തിന്റെ ഹൈലൈറ്റ്
Arun k
17 Feb 2021, 02:46 PM
സേട്ടാ, പറഞ്ഞത് ഇസ്തെപ്പെട്ടു. അങ്ങോട്ടു പോയി വാങ്ങിയില്ല വാങ്ങിയില്ല എന്ന് ഇടക്കിടെ കിണ്ണം കട്ടതുപോലെ പറേണ്ടതില്ല. മനസ്സിലാകുന്നുണ്ട്. അര അവാർഡായി േ > േ >ന്നുന്നുവെങ്കിൽ സ്വീകരിേണ്ടതില്ല. അതാണ് ഭംഗി. ചുള്ളിക്കാട് െയ്ത മാതൃക ഓർമ്മയില്ലേ? ഇതിപ്പം അവാർഡ് കിട്ടിയിേല്ലേലും ഇല്ലാത്ത പ്രയാസം അവാർഡ് പങ്കിട്ടതിന്റെ േലെ ഉണ്ടാകുന്നു. ശിവ ശിവ. േ മിന് അര അവാർേ ?
രാജേന്ദ്രന്‍ എടത്തുംകര
Feb 26, 2021
6 minutes read
വി.ആര്‍. സുധീഷ്
Feb 25, 2021
5 Minutes Watch
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Think
Feb 15, 2021
2 Minutes Read
Think
Feb 15, 2021
1 Minute Read
യൂസഫ് വളയത്ത്
20 Feb 2021, 08:13 AM
സ്വന്തം രചനയേക്കാൾ അവാർഡിനർഹമായ മറ്റൊരാളുടെ രചനയെ (കൊതിയൻ) ചൂണ്ടി കാണിക്കുന്ന കടലോളം പരന്ന കവി മനസ്സിന് സനേഹ ചുംബനം അഭിമാനത്തോടെ. . . പ്രാർത്ഥനയോടെ