18 Jul 2020, 11:23 AM
ഞാനും അവളും
പാർക്കിലിരുന്ന്
ചുംബിക്കുകയായിരുന്നു
ടോംകേതു
എന്നു പേരായ
മാരകക്രിയ ചെയ്യുന്ന
കോട്ടും ടൈയും അണിഞ്ഞവൻ
അടുത്ത ബെഞ്ചിലിരുന്ന്
ഞങ്ങളെ ഒളിഞ്ഞുനോക്കി
അശ്രീകരം !
ഇവർ ജനനേന്ദ്രിയ വൃക്ഷമായ് തീരട്ടെ
ഞങ്ങൾ
പാർക്കിൽ
ലിംഗവും യോനിയും
കായ്ച്ചു കിടക്കുന്ന
ഒരു വൃക്ഷമായ് വിരിഞ്ഞു
ആഭിചാരകന് പാശ്ചാത്താപമായി
അയാൾ മന്ത്രമോതി പ്രതിവചിച്ചു
പാപം ചെയ്യാത്ത
ഒരുവൻ
എറിയുന്ന കല്ലുകൊണ്ട്
ഇവർക്ക് ശാപമോക്ഷം കിട്ടട്ടെ
പാർക്കിൽ വരുന്നവർ
ഞങ്ങളെ നോക്കി
ബീഭത്സതയോടെ ചിരിച്ചു
കുഞ്ഞുങ്ങൾ കാണാതിരിക്കാൻ
വീട്ടമ്മമാർ പണിപ്പെട്ടു
ഒരു ദിവസം
പത്രം വിളിച്ചു പറയുന്നവനെ ചൂണ്ടി
അവൾ പറഞ്ഞു
രഹ്നാഫാത്തിമ
പശുപാലൻ
പിന്നെ
ഗേ പീഡനം
ലെസ്ബിയൻ
പീഡനം
അവരെയൊക്കെ
നാട്ടിൽ നിന്നും ഓടിക്കുമ്പോൾ
ഏതെങ്കിലും
പാപം ചെയ്യാത്തവൻ
എറിയുന്ന കല്ലുകൊണ്ട്
നമ്മൾ രക്ഷപ്പെട്ടാലോ
എനിക്ക് ചിരി പൊട്ടി
ലിംഗങ്ങളും യോനികളും ആടിയുലഞ്ഞു
പെട്ടെന്ന്
തെരുവിൽ ബഹളമുയർന്നു
പിടിക്കൂ അവരെയെന്നു
ആർത്തു വിളിച്ച്
ആർക്കോ പിന്നാലെ
ആൾക്കൂട്ടം പാഞ്ഞുവന്നു
മരത്തിന്മേൽ
ഒരു കല്ല് വന്നു പതിച്ചു
ഞങ്ങൾ മനുഷ്യരായി
ഞാൻ ഓടിപ്പോയി
കല്ലെറിഞ്ഞവനെ ചുംബിച്ചു
മുത്തേ
താങ്കളുടെ പേര് ? ദേശം?
ഞാൻ ഗന്ധർവ്വൻ
അടുത്ത തിയറ്ററിലെ
പന്മരാജന്റെ ഉച്ചപ്പടത്തിൽ
നിന്നും
ഇറങ്ങിപ്പോന്നതാണ്
എല്ലാവരും കല്ലെടുത്തു ഓടുന്നത്
കണ്ട്
ഞാനും ഓടി
ക്യാ.......???
Dr Jayakrishnan
19 Jul 2020, 04:26 PM
കല്ല് വന്ന് പതിച്ചപ്പോൾ ഞാൻ മനുഷ്യ നായി മാറി. കവിത കല്ലുകൾ കൊണ്ട് എറിഞ്ഞ് കൊണ്ടേയിരിയ്ക്കുന്നു: ഒരു ദേശത്തെ മുഴുവൻ മനുഷ്യരാക്കാൻ .
വി.അബ്ദുൾ ലത്തീഫ്
18 Jul 2020, 11:20 PM
നല്ല കവിത
മുഖ്താർ ഉദരംപൊയിൽ
18 Jul 2020, 10:04 PM
മാരകക്രിയ തന്നെ...
രഗില
18 Jul 2020, 04:53 PM
നല്ല കവിത
കെ.കെ.ചന്ദ്രൻ
18 Jul 2020, 04:20 PM
ആടയാഭരണങ്ങളുരിഞ്ഞു നഗ്നമായ കവിത .
ഡോ. ഉമർ തറമേൽ
18 Jul 2020, 03:02 PM
നല്ലൊരു ഇമേജിസ്‌റ് കവിത. പുതിയ കാലത്തെ നന്നായി നഗ്നമാക്കി. ഉച്ചപ്പടങ്ങളിൽനിന്നും ഇറങ്ങിവരുന്നവർ, പഴയ കാലത്ത് പാപികളായിരുന്നു. ഗേ ലെസ്ബിയൻ തൊട്ടു, രണ്ടുകാലിൽ നടക്കുന്ന മനുഷ്യസ്വത്വർ എല്ലാം ഗൂഗിൾ ഭൂപടത്തിൽ അടയാളപെട്ടതോടെ ടോംകേതുമാർ എ കെ 47 വനുമായിറങ്ങി, അധികാരത്തിന്റെ മൂച് തെളിയിക്കാൻ. ഏതായാലും നല്ല വൈബ്രെൻസിയുണ്ട് നാസിമുദ്ധീന്റെ ഈ കവിതയ്ക്ക്.
ബിജോ പൗലോസ്.
18 Jul 2020, 12:51 PM
ഏതെങ്കിലും പാപം ചെയ്യാത്തവൻ എറിയുന്ന കല്ലുകൊണ്ട് നമ്മൾ രക്ഷപ്പെട്ടാലോ.
ഗഫൂർ കരുവണ്ണൂർ
18 Jul 2020, 11:58 AM
എന്തൊരു പുതുമയാണ് ഇക്കവിതയ്ക്ക് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ . ആശംസകൾ
ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening
Fousiashams
20 Jul 2020, 11:56 AM
Super poem